ക്രോട്ടണ്‍ ചെടികള്‍ വീടിന് അകത്തും പുറത്തും വളര്‍ത്താം

By Web Team  |  First Published Jun 6, 2020, 9:25 AM IST

തണുപ്പുകാലത്തും മങ്ങിയ വെളിച്ചമുള്ള അവസ്ഥയിലും ഇലകളുടെ നിറം മങ്ങാറുണ്ട്. അതുപോലെ അമിതമായ സൂര്യപ്രകാശം ലഭിച്ചാലും ചില ഇനങ്ങളുടെ ഇലകള്‍ മങ്ങും. അതായത് സൂര്യപ്രകാശം ഇഷ്ടപ്പെടുന്ന ഇനമാണോ വളര്‍ത്തുന്നതെന്ന് മനസിലാക്കണമെന്നര്‍ഥം.


സാധാരണയായി വീടിന് വെളിയില്‍ തഴച്ച് വളരുന്ന ചെടിയാണ് ക്രോട്ടണ്‍. ഒരുപാട് വ്യത്യസ്‍ത ആകൃതിയിലും നിറങ്ങളിലുമുള്ള ഇലകളുള്ള അലങ്കാരച്ചെടിയാണിത്. നീളമുള്ളതും ചെറുതും വളഞ്ഞുപുളഞ്ഞതും തടിച്ചതും മെലിഞ്ഞതുമൊക്കെയായ ഇലകളുണ്ട്. പച്ച, മഞ്ഞ,ചുവപ്പ്, ഓറഞ്ച്, ക്രീം, പിങ്ക് എന്നീ നിറങ്ങളില്‍ ഇലകള്‍ കാണപ്പെടുന്നു. വീടിന് അകത്തും പുറത്തും വളര്‍ത്താന്‍ കഴിയുന്ന ചെടിയാണിത്.

Latest Videos

undefined

 

ചില ഇനങ്ങള്‍ക്ക് നല്ല സൂര്യപ്രകാശം ആവശ്യമാണ്. എന്നാല്‍, മറ്റിനങ്ങള്‍ക്ക് കുറഞ്ഞ പ്രകാശത്തിലും വളരാന്‍ കഴിയും. ക്രോട്ടണ്‍ ചെടികള്‍ ഒരു നഴ്‌സറിയില്‍ നിന്ന് വാങ്ങി നിങ്ങള്‍ വീട്ടില്‍ക്കൊണ്ടു വന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അതിന്റെ മുഴുവന്‍ ഇലകളും നശിച്ചുപോയതായി കാണാം. ഇതുതന്നെയാണ് ക്രോട്ടണ്‍ ചെടിയുടെ സ്വഭാവം. ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റിക്കുഴിച്ചിടുന്നത് ഒട്ടും ഇഷ്ടമല്ലാത്ത ചെടിയാണിത്. അങ്ങനെ വരുമ്പോള്‍ ഇലകള്‍ കൊഴിഞ്ഞുപോകും.

ശരിയായ രീതിയില്‍ നനയ്‌ക്കേണ്ടതും അത്യാവശ്യമാണ്. മണ്ണിന്റെ മുകള്‍ഭാഗം തൊട്ടുനോക്കി ഈര്‍പ്പമില്ലെന്ന് കണ്ടാല്‍ മാത്രം നനച്ചാല്‍ മതി. നനയ്ക്കുമ്പോള്‍ പാത്രത്തിന്റെ അടിവശത്തുള്ള ദ്വാരത്തിലൂടെ വെള്ളം പുറത്തേക്ക് പോകണം. അമിതമായ തണുപ്പുള്ള കാലാവസ്ഥയിലും ഇലകള്‍ കൊഴിയുകയും വേരുകള്‍ നശിക്കുകയും ചെയ്യും. വീടിന് വെളിയില്‍ വളര്‍ത്തുന്ന ക്രോട്ടണ്‍ ചെടികള്‍ക്ക് അകത്തുള്ളതിനേക്കാള്‍ കൂടുതല്‍ വെള്ളം നല്‍കണം. സൂര്യപ്രകാശത്തില്‍ ഈര്‍പം ബാഷ്‍പീകരിച്ച് പോകാനും കാറ്റില്‍ ഇലകള്‍ വരണ്ടുപോകാനും സാധ്യതയുണ്ട്.

ജൈവവസ്‍തുക്കള്‍ കൊണ്ട് രണ്ട് ഇഞ്ച് കനത്തില്‍ പുതയിടണം. വേരുകളെ തണുപ്പില്‍ നിന്നും സംരക്ഷിക്കാന്‍ ഇത് സഹായിക്കും. കളകളെ ഇല്ലാതാക്കാനും സഹായിക്കും. പാത്രങ്ങളില്‍ വളര്‍ത്തിയാല്‍ മഞ്ഞുകാലത്ത് വീടിനകത്ത് എടുത്ത് വെച്ചാല്‍ ആരോഗ്യത്തോടെ വളരും. സൂര്യപ്രകാശം ലഭിക്കാന്‍ തുടങ്ങുന്ന കാലാവസ്ഥയായാല്‍ മാത്രം പുറത്തേക്ക് മാറ്റിയാല്‍ മതി.

ഇലകളുടെ നിറം മങ്ങുന്നതെന്തുകൊണ്ട് ?

തണുപ്പുകാലത്തും മങ്ങിയ വെളിച്ചമുള്ള അവസ്ഥയിലും ഇലകളുടെ നിറം മങ്ങാറുണ്ട്. അതുപോലെ അമിതമായ സൂര്യപ്രകാശം ലഭിച്ചാലും ചില ഇനങ്ങളുടെ ഇലകള്‍ മങ്ങും. അതായത് സൂര്യപ്രകാശം ഇഷ്ടപ്പെടുന്ന ഇനമാണോ വളര്‍ത്തുന്നതെന്ന് മനസിലാക്കണമെന്നര്‍ഥം.

 

നിറം മങ്ങിയതായി തോന്നിയാല്‍ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തേക്ക് ചെടി മാറ്റി വെക്കണം.അതുപോലെ അമിതമായ സൂര്യപ്രകാശം ഏല്‍ക്കുന്ന സ്ഥലത്തു നിന്ന് മാറ്റുകയും വേണം. വെള്ളം കെട്ടിനില്‍ക്കുന്ന മണ്ണിലാണ് ചെടി വളരുന്നതെങ്കില്‍ ഇലകള്‍ മഞ്ഞനിറമാകും. 


 

click me!