പ്രൈഡ് ഓഫ് ഇന്ത്യ അഥവാ ചൈനാബെറി; ഈ മരത്തിലെ കായകള്‍ ഉണക്കി മുത്തുകളുണ്ടാക്കാം

By Web Team  |  First Published Oct 23, 2020, 4:19 PM IST

ചൈന ട്രീ എന്നും പ്രൈഡ് ഓഫ് ഇന്ത്യ എന്നും അറിയപ്പെടുന്ന മരമാണിത്. ഏകദേശം 30 മുതല്‍ 50 അടി വരെ ഉയരത്തില്‍ വളരുകയും ശാഖകളായി വ്യാപിക്കുകയും ചെയ്യുന്ന മരമാണിത്. 


ഏഷ്യക്കാരനായ ഈ മരം വടക്കേ അമേരിക്കയില്‍ അലങ്കാരവൃക്ഷമായി വളര്‍ത്തിയിരുന്നു. കീടങ്ങള്‍ക്കെതിരെ നല്ല പ്രതിരോധശേഷിയുള്ളതും അസുഖങ്ങളെ അതിജീവിക്കാന്‍ കഴിവുള്ളതുമായ ചൈനാബെറി ഇന്ത്യയിലും പാക്കിസ്ഥാനിലും തെക്ക്കിഴക്കന്‍ ഏഷ്യയിലും ആസ്‌ട്രേലിയയിലും വളരുന്നുണ്ട്. മഹാഗണിയുടെ കുടുംബക്കാരനായ ചൈനാബെറി (Melia azederach)യുടെ വിശേഷങ്ങള്‍ അറിയാം.

പ്രൈഡ് ഓഫ് ഇന്ത്യ എന്നും ചൈന ട്രീ എന്നും അറിയപ്പെടുന്ന മരമാണിത്. ഏകദേശം 30 മുതല്‍ 50 അടി വരെ ഉയരത്തില്‍ വളരുകയും ശാഖകളായി വ്യാപിക്കുകയും ചെയ്യുന്ന മരമാണിത്. നല്ല തണല്‍ നല്‍കുന്ന മരമാണ്. മങ്ങിയ പര്‍പ്പിള്‍ നിറത്തിലുള്ള പൂക്കള്‍ക്ക് ഹൃദ്യമായ സുഗന്ധമാണ്. റോഡരികിലും പുല്‍മൈതാനത്തും വളര്‍ന്ന് നില്‍ക്കുമ്പോള്‍ വളരെ ആകര്‍ഷകത്വം തോന്നും.

Latest Videos

undefined

ചൈനാബെറിയില്‍ പഴങ്ങളുമുണ്ടാകാറുണ്ടെങ്കിലും മനുഷ്യര്‍ക്ക് ഹാനികരമാണ്. കായകള്‍ ഉണക്കി ചായം തേച്ച് നെക് ലേസിലും ബ്രേസ് ലെറ്റിലും മുത്തുകളായി ഉപയോഗിക്കാറുണ്ട്. പഴുത്ത മാംസളമായ ഭാഗം പക്ഷികള്‍ ആഹാരമാക്കാറുണ്ട്. ഇലകള്‍ക്ക് ഏകദേശം 46 സെ.മീ വലുപ്പമുണ്ടാകും. നല്ല കടുംപച്ച നിറമായിരിക്കും ഇലകളുടെ മുകള്‍ഭാഗത്ത്. താഴ്ഭാഗത്ത് ഇളംപച്ചനിറവും. വളരെ പെട്ടെന്ന് വളരുമെങ്കിലും ആയുസ് കുറവുള്ള വൃക്ഷമാണ്. നല്ല സൂര്യപ്രകാശമുള്ള സ്ഥലത്താണ് വളരുന്നത്.


 

click me!