മികച്ച പുല്ലുകൾ നൽകി പശുപരിപാലനം എളുപ്പമാക്കാം

By Web Team  |  First Published Nov 28, 2020, 2:29 PM IST

അരമുള്ള ഇലയരികും നീരുള്ള തണ്ടും ഉള്ള പുല്ലാണ് ആനപ്പുല്ല്. ഇതിന്റെ ഇലകളിലും പോളകളിലും രോമംപോലുള്ള വളർച്ചകൾ കാണാം. തീറ്റപ്പുല്ലുകളിൽ ഏറ്റവും മികച്ച ഇനമായാണ് ആനപ്പുല്ലിനെ കണക്കാക്കുന്നത്. 


പശുവളർത്തുന്നവർ നേരിടുന്ന പ്രതിസന്ധികളിലൊന്നാണ് പശുക്കൾക്ക് നൽകാനുള്ള പച്ചപ്പുല്ലു കണ്ടെത്തുക എന്നത്. നാടൻ പുല്ലിനങ്ങൾക്കു പുറമെ പ്രത്യേകമായി തോട്ടങ്ങളിൽ വളർത്തുന്ന പുല്ലുകളും പശുക്കൾക്ക് നൽകാം. കാർഷികരം​ഗത്തെ ​ഗവേഷണഫലമായി പാലുൽപ്പാദനം കൂട്ടാനുതകുന്നതും പശുപരിപാലനത്തെ എളുപ്പമാക്കാനുപയോ​ഗിക്കാവുന്നതുമായ മികച്ചയിനം പുല്ലുകൾ നിരവധി കണ്ടെത്തിയിട്ടുണ്ട്. കേരളീയ സാഹചര്യങ്ങളിൽ തോട്ടങ്ങളിൽ വളർത്താവുന്ന ചിലയിനം പുല്ലുകളുണ്ട്. 

​ഗിനിപ്പുല്ല് അഥവാ കുതിരപ്പുല്ല് 

Latest Videos

undefined

തെങ്ങിൻതോപ്പുകളിൽ വളർത്താവുന്ന, കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ പുല്ലുകളിൽ ഒന്നാണ് ​ഗിനിപ്പുല്ല്. ആഴത്തിൽ പോകുന്ന നാരുകൾപോലുള്ള വേരുപടലമുള്ള ഈ പുല്ലുകൾ അര മീറ്റർ മുതൽ നാലു മീറ്റർ വരെ ഉയരത്തിൽ വളരും. കന്നുകാലികൾക്ക് ഇഷ്ടപ്പെട്ട പുല്ലുകളിൽ ഒന്നാണിത്. എളുപ്പത്തിൽ നശിക്കാത്ത ദീർഘകാലം വളരുകയും നിലനിൽക്കുകയും ചെയ്യുന്ന പുല്ലുകളിൽ ഒന്നാണിത്. തണുത്ത കാലാവസ്ഥയിൽ നന്നായി വളരുമെങ്കിലും മഞ്ഞിനെ അതിജീവിക്കാത്തതും ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയിൽ നിലനിൽക്കുന്നതുമാണ് ഈ പുല്ല്. നടാനായി ഒരു ഏക്കറിന് ഏകദേശം ഒരു കിലോ​ഗ്രാം പുൽവിത്ത് വേണ്ടിവരും. ചിനപ്പുകളാണ് ഉപയോ​ഗിക്കുന്നതെങ്കിൽ ഒരേക്കറിന് അൻപതിനായിരം ചിനപ്പുകൾ വേണ്ടി വരും.

​ഗാംബപ്പുല്ല്

നാലഞ്ചുമാസം വരെയുള്ള വരൾച്ചയെയും കാട്ടുതീയെയും അതിജീവിക്കാൻ ശേഷിയുള്ള പുല്ലിനമാണ് ​ഗാംബപ്പുല്ല്. ഇതും തെങ്ങിൻ തോപ്പുകളിൽ ഇടവിളയായി നടാം. പരമാവധി രണ്ടു മീറ്റർ വരെ ഉയരത്തിൽ വളരുന്ന ​ഗാംബപ്പുല്ലിന് ​ഗിനിപ്പുല്ലിന്റേതിനു സമാനമായ കൃഷി രീതി തന്നെയാണ് അനുവർത്തിക്കേണ്ടി വരിക.

ആനപ്പുല്ല്

അരമുള്ള ഇലയരികും നീരുള്ള തണ്ടും ഉള്ള പുല്ലാണ് ആനപ്പുല്ല്. ഇതിന്റെ ഇലകളിലും പോളകളിലും രോമംപോലുള്ള വളർച്ചകൾ കാണാം. തീറ്റപ്പുല്ലുകളിൽ ഏറ്റവും മികച്ച ഇനമായാണ് ആനപ്പുല്ലിനെ കണക്കാക്കുന്നത്. വെള്ളക്കെട്ടിനെ ചെറുക്കാൻ കഴിയാത്ത ഇനമായതിനാൽ നല്ല നീർവാർച്ചയുള്ള പ്രദേശത്തുമാത്രമേ ഈ പുല്ല് വളർത്താൻ കഴിയൂ. ഈ പുല്ലു മാത്രം കൃഷി ചെയ്യുന്ന തോട്ടങ്ങളിൽ ഇതിന്റെ കൂടെ പയറു വർ​ഗ്ഗത്തിൽപെട്ട ചെടികളും നടാം. വർഷത്തിൽ എട്ടുതവണവരെ പുല്ലരിയാം. ഒരേക്കറിൽ നിന്ന് ഒരു തവണ നൂറ്റമ്പതു കിലോ​ഗ്രാം വരെ പുല്ലു ലഭിക്കും. പച്ചയ്ക്കും വൈക്കോലാക്കിയും ഈ പുല്ല് ഉപയോ​ഗിക്കാം.

പാരപ്പുല്ല്

ന​ഗരമാലിന്യങ്ങൾ സംസ്കരിക്കുന്നയിടത്തുനിന്നുള്ള മലിന ജലം കൊണ്ടു നനച്ചു വളർത്താവുന്ന പുല്ലാണ് പാരപ്പുല്ല്. കനാലുകളുടെ കരയിലും നനവു കൂടുതലുള്ള മണ്ണിലും ഈ പുല്ല് നന്നായി വളരും. ഈ പുല്ലു പടർന്നു പിടിക്കാൻ തുടങ്ങിയാൽ കളകൾ പിന്നീടു വളരില്ല. ആനപ്പുല്ലുപോലെ പാരപ്പുല്ലിനിടയിൽ ഇടവിളകൾ കൃഷി ചെയ്യാൻ പറ്റില്ല. പുല്ലു നട്ട് മൂന്നു മാസമാവുമ്പോൾ ഏകദേശം രണ്ടരയടി വരെ പൊക്കമെത്തും . ആ സമയത്ത് ആദ്യമായി പുല്ലരിയാം. പിന്നീട് മാസത്തിലൊരിക്കൽ വീതം പുല്ലരിയാം. ഒറ്റത്തവണ അഞ്ഞൂറു മുതൽ രണ്ടായിരം വരെ കിലോ​ഗ്രാം  പുല്ല് ലഭിക്കാം.

(ചിത്രം: വിക്കിപീഡിയ, Forest & Kim Starr)

click me!