വിശപ്പടക്കാന്‍ മാത്രമല്ല പോഷക സമ്പുഷ്ടമായ, മായം ഒട്ടുമില്ലാത്ത വിഭവമാണ് കാച്ചില്‍. മലയോര ഗ്രാമങ്ങളില്‍ ഏറെ കണ്ടുപോന്നിരുന്ന കാച്ചില്‍ ഇപ്പോള്‍ വളരെ അപൂര്‍വ്വമായി മാത്രമേ കാണാറുള്ളൂ.
ഒറ്റ മുരടില്‍ 68 കിലോ തൂക്കമുള്ള കാച്ചില്‍. മലപ്പുറത്ത്, തട്ടാന്‍കുന്നിലെ പാരമ്പര്യ കര്‍ഷകന്‍ കെ. ടി ഉമ്മറിന്റെ വീട്ടുമുറ്റത്താണ് ഈ കാച്ചില്‍ വിളഞ്ഞത്. നിരവധി പേരാണ് ഈ 68 കിലോ തൂക്കമുള്ള കാച്ചില്‍ കാണാന്‍ ഉമ്മറിന്റെ വീട്ടില്‍ എത്തുന്നത്. പുതിയ തലമുറയ്ക്ക് ഇതെല്ലാം കാണുന്നത് പുതിയ അനുഭവമാണ് എന്നും വിത്ത് ശേഖരിച്ച് പുതിയ കാച്ചില്‍ കൃഷി ആരംഭിക്കുമെന്നും ഉമ്മര്‍ പറയുന്നു.
നേരത്തെ പഴമക്കാരുടെ പ്രധാന ഭക്ഷണമായിരുന്നു കാച്ചില്‍ എന്ന കിഴങ്ങ് വര്‍ഗം. അന്ന് മിക്ക വീടുകളിലും കാച്ചില്‍ കൃഷി ചെയ്തിരുന്നു. പ്രത്യേക പരിചരണമോ വള പ്രയോഗമോ വേണ്ടാതെ തന്നെ സമൃദ്ധമായി വളരുന്ന ഒരു കിഴങ്ങു വര്‍ഗ്ഗമാണ് കാച്ചില്‍. ഇടവിളയായും കാച്ചിൽ കൃഷി ചെയ്തിരുന്നു.
വിശപ്പടക്കാന്‍ മാത്രമല്ല പോഷക സമ്പുഷ്ടമായ, മായം ഒട്ടുമില്ലാത്ത വിഭവമാണ് കാച്ചില്‍. മലയോര ഗ്രാമങ്ങളില്‍ ഏറെ കണ്ടുപോന്നിരുന്ന കാച്ചില്‍ ഇപ്പോള്‍ വളരെ അപൂര്‍വ്വമായി മാത്രമേ കാണാറുള്ളൂ. വൈറ്റമിൻ സി, പൊട്ടാസ്യം, അന്നജം എന്നിവയുടെയെല്ലാം കലവറയാണ് കാച്ചിൽ എന്നും പറയപ്പെടുന്നു. ആന്തോസയാനിൻ ഉൾപ്പെടെയുള്ള ആന്റി ഓക്സിഡന്റുകളും കാച്ചിലിൽ ഉണ്ട്.