2528 പൗണ്ടിന്റെ മുൻ ദേശീയ റെക്കോർഡ് ആണ് ഈ ഭീമൻ മത്തങ്ങ തകർത്തത്. മുൻ ന്യൂയോർക്ക് സ്റ്റേറ്റ് റെക്കോർഡ് 2,517 പൗണ്ടായിരുന്നു.
മത്തങ്ങ കാണാത്തവരായി അധികമാരും ഉണ്ടാകില്ല. എന്നാൽ, നിങ്ങൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ മത്തങ്ങയുടെ ഭാരം എത്രയായിരിക്കും? എത്രയാണെന്ന് അറിയില്ലെങ്കിൽ വേണ്ട, വിട്ടേരെ. ഇതൊരു ഭീമൻ മത്തങ്ങയുടെ കഥയാണ്. ന്യൂയോർക്കിലെ അപ്‌സ്‌റ്റേറ്റിൽ നിന്ന് വിളവെടുത്ത ഈ മത്തങ്ങ കണ്ടാൽ ആരുടെ ആയാലും കണ്ണ് ഒന്ന് തള്ളി പോകും. അത്രയ്ക്ക് വമ്പൻ ആണ് ഇവൻ. വേണമെങ്കിൽ ഒരാൾക്ക് സുഖമായി കയറി കിടന്നു ഉറങ്ങാനുള്ള സ്ഥലം പോലും ഈ മത്തങ്ങയുടെ പുറത്തുണ്ട്.
അമേരിക്കയുടെ വിളവെടുപ്പ് ചരിത്രത്തിലെ സകല റെക്കോർഡുകളും തകർത്തിരിക്കുകയാണ് ഇപ്പോൾ ഈ മത്തങ്ങ. അയ്യോ സോറി, മത്തങ്ങ എന്ന് ചുമ്മാതങ്ങ് പറഞ്ഞ് കാര്യം അവസാനിപ്പിക്കാൻ കഴിയില്ല. ഭീമൻ മത്തങ്ങ എന്ന് തന്നെ വേണം പറയാൻ. ന്യൂയോർക്കിലെ അപ്‌സ്‌റ്റേറ്റിൽ വളർത്തിയ ഈ മത്തങ്ങയുടെ ഭാരം എത്രയാണെന്നോ? 2,554 പൗണ്ട്. അതായത് 1158 കിലോയും 475 ഗ്രാമും. യുഎസിൽ ഇതുവരെ വിളവെടുത്തതിൽ വച്ച് ഏറ്റവും ഭാരമേറിയ മത്തങ്ങ എന്ന റെക്കോർഡ് ഇപ്പോൾ ഈ ഭീമൻ മത്തങ്ങക്ക് സ്വന്തം.
undefined
2528 പൗണ്ടിന്റെ മുൻ ദേശീയ റെക്കോർഡ് ആണ് ഈ ഭീമൻ മത്തങ്ങ തകർത്തത്. മുൻ ന്യൂയോർക്ക് സ്റ്റേറ്റ് റെക്കോർഡ് 2,517 പൗണ്ടായിരുന്നു. ഭീമൻ മത്തങ്ങ കാണാൻ താല്പര്യമുള്ളവർക്ക് അവസരവും ഒരുക്കിയിട്ടുണ്ട് ഫാം ഉടമകൾ. ഇത് ഒക്ടോബർ 15 വരെ ഫാം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. അതിനുശേഷം മാത്രമേ ഇത് മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കൂ.
ലോകത്തിലെ ഏറ്റവും ഭാരമുള്ള മത്തങ്ങയുടെ റെക്കോർഡ് ഇറ്റലിയിലെ ഒരു കർഷകന്റെ പേരിലാണ്. ഗിന്നസ് വേൾഡ് റെക്കോർഡ്സ് പ്രകാരം 2021 ൽ അദ്ദേഹം 2,702 പൗണ്ടുള്ള മത്തങ്ങയാണ് തൻറെ ഫാമിൽ കൃഷി ചെയ്തെടുത്തത്.