തക്കാളിക്ക് ചുവപ്പുനിറം ലഭിക്കുന്നതെന്തുകൊണ്ടാണ്?

മറ്റൊരു ഘടകം പുറത്തുള്ള കാലാവസ്ഥയാണ്. തക്കാളിക്ക് നിറം നല്‍കുന്ന വര്‍ണവസ്തുക്കളായ ലൈക്കോപീനും കരോട്ടിനും ഉത്പാദിപ്പിക്കപ്പെടുന്നത് 10 മുതല്‍ 29 ഡിഗ്രി സെല്‍ഷ്യസിന് ഇടയിലാണ്. 

why tomato turns red

നിങ്ങളുടെ അടുക്കളത്തോട്ടത്തിലെ തക്കാളിച്ചെടിയില്‍ പഴുക്കാന്‍ ഭാവമില്ലാതെ പച്ചത്തക്കാളികള്‍ മാത്രം നിറഞ്ഞുനില്‍ക്കുന്നത് കാണുമ്പോള്‍ അസ്വസ്ഥത തോന്നാറില്ലേ? എന്തുകൊണ്ടാണ് തക്കാളിക്ക് ചുവപ്പ് നിറം ലഭിക്കുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ?

തക്കാളിക്ക് ചുവപ്പ് നിറം ലഭിക്കുന്നതിനു പിന്നില്‍ ഇനങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. ചെറിയ ഇനം പഴങ്ങള്‍ വലിയ തക്കാളികളേക്കാള്‍ പെട്ടെന്ന് ചുവപ്പ് നിറമാകും. ചെറി തക്കാളി മറ്റിനങ്ങളേക്കാള്‍ എളുപ്പത്തില്‍ ചുവക്കും. ആധുനിക സാങ്കേതികവിദ്യ പ്രയോഗിച്ചാലും യഥാര്‍ഥത്തില്‍ വേണ്ടവിധത്തില്‍ മൂപ്പെത്തിയാലല്ലാതെ പച്ചത്തക്കാളികള്‍ പഴുക്കില്ല.

മറ്റൊരു ഘടകം പുറത്തുള്ള കാലാവസ്ഥയാണ്. തക്കാളിക്ക് നിറം നല്‍കുന്ന വര്‍ണവസ്തുക്കളായ ലൈക്കോപീനും കരോട്ടിനും ഉത്പാദിപ്പിക്കപ്പെടുന്നത് 10 മുതല്‍ 29 ഡിഗ്രി സെല്‍ഷ്യസിന് ഇടയിലാണ്. 10 ഡിഗ്രി സെല്‍ഷ്യസിനേക്കാളും കുറഞ്ഞ താപനിലയില്‍ തക്കാളികള്‍ പച്ചനിറത്തില്‍ തന്നെയിരിക്കും. അതുപോലെ 29 ഡിഗ്രി സെല്‍ഷ്യസിനേക്കാള്‍ ചൂടുള്ള കാലാവസ്ഥയില്‍ ഈ വര്‍ണവസ്തുക്കളുടെ ഉത്പാദനം തടയപ്പെടും.

എത്തിലിന്‍ എന്ന രുചിയില്ലാത്തതും നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കാത്തതുമായ രാസവസ്തുവിന്റെ സാന്നിധ്യവും തക്കാളിയെ ചുവപ്പുനിറമുള്ളതാക്കുന്നു. തക്കാളി പൂര്‍ണവളര്‍ച്ചയെത്തുന്ന ഘട്ടത്തില്‍ എത്തിലിന്‍ ഉത്പാദിപ്പിക്കും. ഇത് തക്കാളിയുമായി പ്രവര്‍ത്തിച്ച് പഴുക്കാനുള്ള സാഹചര്യമുണ്ടാക്കും.

നിങ്ങളുടെ തക്കാളികള്‍ തണുപ്പുകൊണ്ടോ മറ്റെന്തെങ്കിലും കാരണം കൊണ്ടോ പഴുക്കാതെ വീണുപോയാല്‍ ഒരു പേപ്പര്‍ ബാഗില്‍ സൂക്ഷിക്കുക. പൂര്‍ണവളര്‍ച്ചയെത്തിയ പച്ചനിറമുള്ള തക്കാളിയാണെങ്കില്‍ പേപ്പര്‍ ബാഗ് ആഗിരണം ചെയ്യുന്ന എത്തിലിന്റെ സാന്നിധ്യത്തില്‍ പഴുക്കാന്‍ തുടങ്ങും.

Latest Videos
Follow Us:
Download App:
  • android
  • ios