അടുക്കളത്തോട്ടത്തിലെ കക്കിരിയുടെ തൊലിക്ക് കട്ടികൂടുന്നതിന് കാരണം

അതുപോലെ തന്നെ വിളവെടുക്കാന്‍ പാകമായാലും വള്ളികളില്‍ നിന്ന് പറിച്ചെടുക്കാതെ വളരെക്കാലം വളരുന്ന കക്കിരികള്‍ക്കും തൊലിക്കട്ടിയുണ്ടാകാം.

why cucumber skin tough

മറ്റുള്ള വിളകളെ അപേക്ഷിച്ച് എളുപ്പത്തില്‍ കൃഷി ചെയ്യാവുന്നതാണ് കക്കിരി. നമുക്ക് കടകളില്‍ കിട്ടുന്ന കക്കിരിയില്‍ സാധാരണ കനംകുറഞ്ഞ തൊലിയാണുള്ളത്. എന്നാല്‍, ചില സന്ദര്‍ഭങ്ങളില്‍ കട്ടികൂടിയ തൊലിയുള്ള കക്കിരി വിളവെടുക്കാറുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ പരുക്കന്‍ തൊലിയുള്ള കായകളുണ്ടാകുന്നത്?

തോട്ടത്തില്‍ നിന്ന് നേരിട്ട് പറിച്ചെടുത്ത് ഭക്ഷിക്കാവുന്ന തരത്തിലുള്ള കക്കിരി രണ്ടിനങ്ങളിലായി വളര്‍ത്തി വിളവെടുക്കുന്നുണ്ട്. ഗ്രീന്‍ഹൗസില്‍ വളര്‍ത്താന്‍ യോജിച്ചതും പുറത്ത് തോട്ടത്തില്‍ വളര്‍ത്താന്‍ യോജിച്ചതുമാണ് ഈ രണ്ട് വ്യത്യസ്ത ഇനങ്ങള്‍. അടുക്കളത്തോട്ടത്തിലും പറമ്പിലുമെല്ലാം വളര്‍ത്താന്‍ അനുയോജ്യമായ ഇനത്തെ റിഡ്‍ജ് കുക്കുമ്പര്‍ എന്നാണ് വിളിക്കുന്നത്.

why cucumber skin tough

റിഡ്‍ജ് കുക്കുമ്പര്‍ തണുത്ത കാലാവസ്ഥയെ അതിജീവിക്കാന്‍ കഴിവുള്ളവയാണ്. അിതനാല്‍, അവയ്ക്ക് കനംകൂടിയ തൊലിയുണ്ടാകാന്‍ സാധ്യതയുണ്ട്. ഇത്തരം ഇനങ്ങള്‍ ഇഷ്ടമില്ലാത്തവര്‍ക്ക് ഗ്രീന്‍ഹൗസില്‍ വളര്‍ത്തുന്ന തരത്തിലുള്ള കനംകുറഞ്ഞ തൊലിയുള്ള കക്കിരി കൃഷി ചെയ്‍തുണ്ടാക്കാവുന്നതാണ്. നമ്മുടെ പച്ചക്കറിക്കടകളില്‍ ലഭിക്കുന്നത് ഇത്തരം ഇനങ്ങളാണ്.

അതുപോലെ തന്നെ വിളവെടുക്കാന്‍ പാകമായാലും വള്ളികളില്‍ നിന്ന് പറിച്ചെടുക്കാതെ വളരെക്കാലം വളരുന്ന കക്കിരികള്‍ക്കും തൊലിക്കട്ടിയുണ്ടാകാം. തൊലിക്ക് കനമുണ്ടെന്നതുകൊണ്ട് കഴിക്കാന്‍ ഒരു പ്രശ്‌നവുമില്ല. തൊലി കളഞ്ഞ് സാലഡിലും ഓലനിലുമെല്ലാം ഉള്‍പ്പെടുത്താം.

അച്ചാര്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി കക്കിരിയിലും വേറിട്ട ഇനമുണ്ട്. കനംകുറഞ്ഞ തൊലിയും കറുമുറ കഴിക്കാന്‍ പറ്റുന്നതും ചെറിയ വിത്തുകളുള്ളതുമായ കക്കിരിയാണ് അച്ചാറില്‍ ഉപയോഗിക്കുന്നത്. ഇത്തരം ഇനങ്ങള്‍ കൂടുതല്‍ കാലം വളര്‍ന്നാല്‍ കയ്‍പുരസം കൂടുന്നതായി കണ്ടിട്ടുണ്ട്.  

Latest Videos
Follow Us:
Download App:
  • android
  • ios