വിനോദസഞ്ചാരികളില്ല, ഓടാത്ത ടാക്സിക്ക് മുകളിൽ പച്ചക്കറികൾ നട്ടു, പച്ചക്കറിത്തോട്ടമായി ടാക്സികൾ

സാധാരണയായി നഗരത്തിലെ വിനോദസഞ്ചാരികളുടെ ഒഴുക്ക് കാരണം ടാക്സിക്ക് ആവശ്യക്കാരെറെ ഉണ്ടാവാറുണ്ട്. എന്നാല്‍, കഠിനമായ കൊവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് വിനോദസഞ്ചാരികള്‍ വരാതായതോടെയാണ് ടാക്സി ഡ്രൈവര്‍മാര്‍ ബുദ്ധിമുട്ടിലായത്. 

vegetable garden on taxis in Bangkok

ലോകത്തിന്റെ നാനഭാ​ഗങ്ങളെയും പിടിച്ചു കുലുക്കുകയാണ് കൊവിഡ് 19 എന്ന മഹാമാരി. പലർക്കും ജോലിയില്ലാതെയായി, വരുമാനമാർ​ഗങ്ങൾ നിലച്ചു. ജീവിക്കാൻ എന്ത് ചെയ്യണമെന്നറിയാതെ അങ്കലാപ്പിലാണ് മനുഷ്യർ. ഇതിനിടെ തായ്ലന്‍ഡിലെ ബാങ്കോക്ക് നിന്നുള്ള കാഴ്ചയാണ് ആളുകളുടെ ശ്രദ്ധയെ ആകർഷിക്കുന്നത്. പലനിറത്തിലുള്ള ടാക്സികള്‍ക്ക് മീതെ പച്ചപ്പ് പിടിച്ച കാഴ്ച. 

vegetable garden on taxis in Bangkok

തായ്‌ലൻഡിലെ കടുത്ത കൊവിഡ് -19 നിയന്ത്രണങ്ങൾ നഗരത്തിലെ തിരക്കേറിയ തെരുവുകളെ നിശബ്ദമാക്കുകയും ടാക്സി ഡ്രൈവർമാർക്ക് ജോലി നഷ്ടപ്പെടുകയും ചെയ്തു. ജോലിയില്ലാതായതോടെ നഗരത്തിലെ ഡ്രൈവര്‍മാര്‍ അവിടം വിട്ട് സ്വന്തം ഗ്രാമങ്ങളിലേക്ക് തിരികെ പോയി. പോകുന്ന സമയത്ത് ടാക്സികള്‍ നഗരത്തില്‍ ഉപേക്ഷിക്കപ്പെട്ടു. 

vegetable garden on taxis in Bangkok

ഇപ്പോൾ, ഒരു കമ്പനി ഉപയോഗശൂന്യമായ വാഹനങ്ങളുടെ മുകളില്‍ പച്ചക്കറി നടുകയാണ്. ഇത് ജോലിയില്ലാത്ത ഡ്രൈവർമാർക്കും മറ്റ് ജീവനക്കാർക്കും ഭക്ഷണം നൽകാൻ സഹായിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു.

vegetable garden on taxis in Bangkok

ചുറ്റും മുളകള്‍ കൊണ്ട് കെട്ടിത്തിരിച്ച ശേഷം മണ്ണ് നിറച്ച് അതില്‍ ചെടികള്‍ നടുകയാണ് ചെയ്യുന്നത്. അതില്‍ മുളക്, വെള്ളരിക്ക, സമ്മര്‍ സ്ക്വാഷ് തുടങ്ങിയവയെല്ലാമാണ് നട്ടുവളര്‍ത്തുന്നത്. പച്ചക്കറികൾ ഡ്രൈവര്‍മാര്‍ക്ക് നല്‍കി പിന്നെയും ശേഷിക്കുകയാണ് എങ്കില്‍ അവ അടുത്തുള്ള ചന്തയില്‍ വില്‍ക്കാനാണ് പദ്ധതി. 

vegetable garden on taxis in Bangkok

സാധാരണയായി നഗരത്തിലെ വിനോദസഞ്ചാരികളുടെ ഒഴുക്ക് കാരണം ടാക്സിക്ക് ആവശ്യക്കാരെറെ ഉണ്ടാവാറുണ്ട്. എന്നാല്‍, കഠിനമായ കൊവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് വിനോദസഞ്ചാരികള്‍ വരാതായതോടെയാണ് ടാക്സി ഡ്രൈവര്‍മാര്‍ ബുദ്ധിമുട്ടിലായത്. 

vegetable garden on taxis in Bangkok

"ഇത് ഞങ്ങളുടെ അവസാന വഴിയാണ്" കമ്പനി ഉടമകളിലൊരാളായ തപകോൺ അസ്സാവലെർട്ട്കുൻ AFP വാർത്താ ഏജൻസിയോട് പറഞ്ഞു, പല വാഹനങ്ങളിലും ഇപ്പോഴും വലിയ വായ്പകൾ കുടിശ്ശികയുണ്ട്. "ഇങ്ങനെ മുകളിൽ പച്ചക്കറികൾ വളർത്തുന്നത് ടാക്സികൾക്ക് കേടുവരുത്തുകയില്ല. മാത്രവുമല്ല, അവയിൽ മിക്കതും ഇതിനകം തന്നെ നന്നാക്കാൻ കഴിയാത്തവിധം കേടായി. എഞ്ചിനുകൾ തകർന്നു, ടയറുകൾ പരന്നതാണ്. ഒന്നും ചെയ്യാനാകില്ല" എന്നും അദ്ദേഹം പറഞ്ഞു. 

Latest Videos
Follow Us:
Download App:
  • android
  • ios