നഗരത്തില്‍ കൃഷിക്കിറങ്ങിയ ദമ്പതികള്‍; നട്ടുവളര്‍ത്തുന്നത് ഈ വിഷമില്ലാത്ത ഇലകള്‍

'ഞങ്ങള്‍ക്ക് ഹൈഡ്രോപാണിക്‌സിനെക്കുറിച്ചുള്ള എല്ലാ സംശയങ്ങള്‍ക്കും ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് ഇപ്പോള്‍ ഞങ്ങള്‍ കൃഷി ചെയ്തുള്ള പരിചയത്തിലൂടെ തെറ്റും ശരിയും കണ്ടെത്തുകയാണ്' സക്കീന പറയുന്നു.

success story of mumbai couple who runs   runs Mumbais first hyperlocal farm

ഈ ഭാര്യയും ഭര്‍ത്താവും ഹൈഡ്രോപോണിക്‌സ് കൃഷിയാണ് തങ്ങളുടെ തൊഴിലെന്ന് സ്വയം തീരുമാനിച്ചതാണ്. നഗരങ്ങളിലെ ചെറുപ്പക്കാര്‍ക്ക് കൃഷിയും നന്നായി വഴങ്ങുമെന്നാണ് ഇവര്‍ തെളിയിക്കുന്നത്. രാസവസ്തുക്കള്‍ ഉപയോഗിക്കാതെ വളര്‍ത്തിയെടുത്ത നല്ല ശുദ്ധമായ ഇലക്കറികളാണ് ഇവര്‍ നിങ്ങളുടെ വീട്ടുപടിക്കലെത്തിക്കുന്നത്.

മുംബൈ സ്വദേശികളായ ജോഷ്വാ ലെവിസും സക്കീന രാജ്‌കോത് വാലയും 2017 -ലാണ് പോണ്ടിച്ചേരിയിലെ ടൗണ്‍ഷിപ്പായ ഓറോവില്ലെ സന്ദര്‍ശിച്ചത്. ഇവിടെ വെച്ചാണ് ഇംഗ്ലണ്ടുകാരനായ കൃഷ്ണ കെന്‍സിയെ പരിചയപ്പെടുന്നത്. ഇദ്ദേഹം പ്രകൃതിയില്‍ നിന്ന് അവനവന് ആവശ്യമുള്ള ഭക്ഷണം സ്വയമുണ്ടാക്കുകയെന്ന ആശയം പ്രാവര്‍ത്തികമാക്കിയത് കണ്ടാണ് ഇവര്‍ കൃഷിയിലേക്കിറങ്ങുന്നത്.

'ഹെര്‍ബിവോറെ ഫാം' എന്ന മുംബൈയിലെ ആദ്യത്തെ ഹൈഡ്രോപോണിക്‌സ് ഫാം ആരംഭിച്ചത് ഇവരുടെ കൂട്ടുകെട്ടാണ്. ഇന്ന് 2,500 ചെടികള്‍ വളര്‍ത്തി പുതുമയുള്ള ഇലക്കറികള്‍ ആവശ്യക്കാരിലെത്തിക്കുകയാണിവര്‍.

'മുംബെയിലെ അന്ധേരി ഈസ്റ്റ് എന്ന സ്ഥലത്ത് ആദ്യമായാണ് ഇത്തരത്തിലൊരു ഫാം ആരംഭിക്കുന്നത്. മണ്ണില്ലാതെ കൃഷി ചെയ്യുന്ന ഇലക്കറികളാണ് ഞങ്ങള്‍ വളര്‍ത്തുന്നത്.' ഇവര്‍ പറയുന്നു. ഇന്ന് 1,000 സ്‌ക്വയര്‍ ഫീറ്റ് സ്ഥലത്ത് ഈ ഫാം വ്യാപിച്ചു കിടക്കുന്നു. ഫാമിനകത്ത് താപനില നിയന്ത്രിക്കാനുള്ള സംവിധാനമുണ്ട്. അതിനാല്‍ ചെടികളുടെ വളര്‍ച്ച നല്ലരീതിയില്‍ നടക്കുന്നു.

success story of mumbai couple who runs   runs Mumbais first hyperlocal farm

 

'ഞങ്ങള്‍ക്ക് ഹൈഡ്രോപാണിക്‌സിനെക്കുറിച്ചുള്ള എല്ലാ സംശയങ്ങള്‍ക്കും ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് ഇപ്പോള്‍ ഞങ്ങള്‍ കൃഷി ചെയ്തുള്ള പരിചയത്തിലൂടെ തെറ്റും ശരിയും കണ്ടെത്തുകയാണ്' സക്കീന പറയുന്നു.

വളരെ വൃത്തിയുള്ള അന്തരീക്ഷത്തിലാണ് ഇലക്കറികള്‍ വളര്‍ത്തുന്നത്. രാസവസ്തുക്കള്‍ ഉപയോഗിക്കുന്നില്ല. 100 ശതമാനം സുരക്ഷിതമായി ജൈവരീതിയിലാണ് ഇലകള്‍ വളര്‍ത്തുന്നത്. ഉപയോഗിച്ചുകഴിഞ്ഞാല്‍ വീണ്ടും നനയ്ക്കാനായി അതേ വെള്ളം തന്നെ ഉപയോഗപ്പെടുത്താവുന്ന രീതിയിലുള്ള റീസര്‍ക്കുലേറ്റിങ്ങ് ഇറിഗേറ്റിങ്ങ് സിസ്റ്റമാണ് ഇവിടെ പ്രയോജനപ്പെടുത്തുന്നത്. വെള്ളത്തില്‍ മാക്രോ ന്യൂട്രിയന്റുകളും മൈക്രോന്യൂട്രിയന്റുകളും ലയിച്ചിട്ടുള്ളതുകൊണ്ട് ചെടികളുടെ വളര്‍ച്ച വേഗത്തില്‍ നടക്കുന്നു. വെര്‍ട്ടിക്കല്‍ രീതിയില്‍ കൃഷി ചെയ്യുന്നതുകൊണ്ട് സാധാരണ രീതിയില്‍ വളര്‍ത്തുമ്പോള്‍ കിട്ടുന്നതിനേക്കാള്‍ അഞ്ച് മടങ്ങ് അധികം വിളവ് ലഭിക്കുന്നുണ്ട്.

ഇവര്‍ ഫാമില്‍ നിന്ന് വിളവെടുത്ത ഇലക്കറികള്‍ ആവശ്യക്കാരുടെ വീടുകളില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ എത്തിച്ചുകൊടുക്കുന്നു. പുതുമ നഷ്ടപ്പെടാതെ പോഷകഗുണങ്ങളും നിറവും നിലനിര്‍ത്തി തന്നെ നിങ്ങള്‍ക്ക് പച്ചക്കറികള്‍ ലഭിക്കും.


 

Latest Videos
Follow Us:
Download App:
  • android
  • ios