തൈക്കുമ്പളം കൃഷി ചെയ്‍തു, 70 ദിവസം കൊണ്ട് ഈ കര്‍ഷകന്‍ നേടിയത് 21 ലക്ഷം രൂപ !

ഏഴാം ക്ലാസ് വരെയാണ് സോളങ്കിയുടെ വിദ്യാഭ്യാസം. പക്ഷേ, നൂതനമായ കാര്യങ്ങള്‍ കണ്ടെത്താനുള്ള ത്വരയുള്ള കര്‍ഷകനായിരുന്നു ഇദ്ദേഹം. വെള്ളത്തില്‍ ലയിപ്പിച്ച് നല്‍കുന്ന വളമാണ് തൈക്കുമ്പളത്തിന് ഉപയോഗിച്ചത്. ഗോമൂത്രവും പുളിപ്പിച്ച മോരും വേപ്പിന്റെ ഇലകളും ചേര്‍ത്ത മിശ്രിതമാണ് കീടനാശിനിയായി ഉപയോഗിച്ചത്.

success story of Khetaji Solanki farmer from Banaskantha in North Gujarat

ഉരുളക്കിഴങ്ങ് മാത്രം കൃഷി ചെയ്‍തിരുന്ന കര്‍ഷകന് എങ്ങനെയാണ് വെറും 70 ദിവസം കൊണ്ട് 21 ലക്ഷം രൂപ സമ്പാദിക്കാനായത്? കൃഷിയില്‍ ചെറിയൊരു മാറ്റം വരുത്തിയതാണ് കാര്യം. ഉരുളക്കിഴങ്ങിന് പകരം തൈക്കുളമ്പം നട്ടുനനച്ചു വളര്‍ത്തിയ ഗുജറാത്തിലെ ഖേതജി സോളങ്കിയാണ് ലക്ഷങ്ങള്‍ സമ്പാദിച്ചത്.

നാല് ഏക്കര്‍ ഭൂമിയില്‍ 140 ടണ്‍ തൈക്കുമ്പളമാണ് 70 ദിവസം കൊണ്ട് പൂര്‍ണവളര്‍ച്ചയെത്തി വിളവെടുത്തത്. ഒരു കി.ഗ്രാമിന് 15 രൂപ നിരക്കില്‍ കാശ്‍മീരിലെയും രാജസ്ഥാനിലെയും ഗുജറാത്തിലെയും മാര്‍ക്കറ്റുകളില്‍ വില്‍പ്പന നടത്തി സോളങ്കി നേടിയത് 20 ലക്ഷത്തില്‍ക്കൂടുതല്‍ രൂപയാണ്. പരമ്പരാഗതമായ വിളകള്‍ വളര്‍ത്തിയിട്ടും കാര്യമായ നേട്ടമില്ലാതെ കഷ്ടപ്പെടുന്ന കര്‍ഷകര്‍ക്കുള്ള പ്രചോദനം കൂടിയായിരുന്നു തൈക്കുമ്പളത്തിന്റെ വിളവെടുപ്പ്.

ഉരുളക്കിഴങ്ങിന്റെ വില ഒരു കിലോയ്ക്ക് രണ്ടുരൂപ നിരക്കില്‍ കുറവ് സംഭവിച്ചപ്പോള്‍ എന്തെങ്കിലും പുതിയ കൃഷി ചെയ്‍ത് ലാഭമുണ്ടാക്കണമെന്നാണ് സോളങ്കി ചിന്തിച്ചത്. പുതിയ കൃഷിയിലേക്ക് മാറാന്‍ മുടക്കിയ തുക 1.29 ലക്ഷം മാത്രമാണ്. ലാഭമായി തിരിച്ച് കിട്ടിയത് എത്രയോ മടങ്ങ് അധികമാണ്.

ഏഴാം ക്ലാസ് വരെയാണ് സോളങ്കിയുടെ വിദ്യാഭ്യാസം. പക്ഷേ, നൂതനമായ കാര്യങ്ങള്‍ കണ്ടെത്താനുള്ള ത്വരയുള്ള കര്‍ഷകനായിരുന്നു ഇദ്ദേഹം. വെള്ളത്തില്‍ ലയിപ്പിച്ച് നല്‍കുന്ന വളമാണ് തൈക്കുമ്പളത്തിന് ഉപയോഗിച്ചത്. ഗോമൂത്രവും പുളിപ്പിച്ച മോരും വേപ്പിന്റെ ഇലകളും ചേര്‍ത്ത മിശ്രിതമാണ് കീടനാശിനിയായി ഉപയോഗിച്ചത്.

കൂടുതല്‍ വിളവ് ഉത്പാദിപ്പിക്കാനായി തുള്ളിനനയാണ് അവലംബിച്ചത്. പുതയിടലും നടത്തിയതിനാല്‍ വെള്ളം കുറച്ച് നനയ്ക്കാന്‍ കഴിഞ്ഞു. തൊഴിലാളികളുടെ എണ്ണവും കുറഞ്ഞു. വിത്തുകള്‍ വാങ്ങാനായിരുന്നു ഏറ്റവും കൂടുതല്‍ പണം ചെലവാക്കിയത്. 36,000 രൂപയുടെ വിത്താണ് ഉപയോഗിച്ചത്. വെള്ളത്തില്‍ ലയിപ്പിക്കുന്ന വളത്തിന് 45,000 രൂപയായിരുന്നു ചെലവ്. പുതയിടലും തുള്ളിനനയും കൂടി 40,000 രൂപയ്ക്കാണ് നടത്തിയത്. പുതയിടാന്‍ 22,000 രൂപ സര്‍ക്കാരില്‍ നിന്നും സബ്‌സിഡി ലഭിക്കുകയും ചെയ്തു.

നേരത്തേയുള്ള വിത്തുവിതയക്കലും വിളവെടുക്കലുമാണ് സോളങ്കിക്ക് പ്രതീക്ഷിക്കാത്ത റിസള്‍ട്ട് നല്‍കിയത്. ഫെബ്രുവരി ആദ്യവാരത്തിലാണ് വിത്തുവിതച്ചത്. ഏപ്രില്‍ 15 നാണ് വിളവെടുപ്പ് നടത്തിയത്. വിളവെടുപ്പ് വൈകിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് കിട്ടുന്ന പ്രതിഫലവും വൈകും.

Latest Videos
Follow Us:
Download App:
  • android
  • ios