ഉരുളക്കിഴങ്ങ് ഇന്‍ഡോര്‍ പ്ലാന്റായി വളര്‍ത്താം

സാധാരണ തോട്ടത്തില്‍ ഉപയോഗിക്കുന്ന പോട്ടിങ്ങ് മിശ്രിതം തന്നെ നിറച്ച് മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്താനായി നനച്ചുകൊടുക്കുക. 15 സെ.മീ വലുപ്പമുള്ള പാത്രമാണ് ഒരു ഉരുളക്കിഴങ്ങ് നടാന്‍ ആവശ്യം. 

potato as indoor plant

ഉരുളക്കിഴങ്ങ് വീട്ടിനുള്ളില്‍ വളര്‍ത്തിയിട്ടുണ്ടോ? ഇന്‍ഡോര്‍ ആയി വളര്‍ത്താന്‍ പറ്റുന്ന പച്ചക്കറി തന്നെയാണിത്. മാസങ്ങളോളം പച്ചനിറത്തിലുള്ള ഇലകള്‍ വളര്‍ന്നുനില്‍ക്കും. അതുപോലെ തന്നെ നക്ഷത്രത്തിന്റെ ആകൃതിയുള്ള പൂക്കളുണ്ടാകാനും ചിലപ്പോള്‍ ചെറിയ ഉരുളക്കിഴങ്ങുകള്‍ തന്നെ വിളവെടുക്കാനും കഴിഞ്ഞേക്കും. മറ്റേതൊരു ഇന്‍ഡോര്‍ പ്ലാന്റിനെയും പോലെ ഉരുളക്കിഴങ്ങിന്റെ ഇലകളുടെ ഭംഗിയും വീട്ടിനുള്ളില്‍ ആകര്‍ഷകമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ സഹായിക്കുന്നതാണ്.

ഉരുളക്കിഴങ്ങ് അഞ്ച് സെ.മീറ്ററില്‍ കൂടാതെ മുറിച്ചെടുക്കുക. ഓരോ കഷണത്തിലും മുള വരുന്ന രണ്ടോ മൂന്നോ ഭാഗങ്ങള്‍ ഉണ്ടായിരിക്കണം. മുളച്ച് വരാത്ത ഉരുളക്കിഴങ്ങാണെങ്കില്‍ ചെറിയ പാത്രത്തിലാക്കി സൂര്യപ്രകാശം ലഭിക്കുന്ന ജനലിനരികില്‍ കുറച്ച് ദിവസം വെക്കണം. മുള വന്ന ശേഷം നടാനായി ഉപയോഗിക്കാം. ഇങ്ങനെ മുറിച്ച ഭാഗങ്ങള്‍ പത്രത്തിന്റെയോ പേപ്പര്‍ ടവലിന്റെയോ പുറത്ത് 24 മണിക്കൂര്‍ വെക്കണം. മുറിച്ചെടുത്ത ഭാഗം ഉണങ്ങി വരും. അല്ലെങ്കില്‍ ചീഞ്ഞുപോകാന്‍ സാധ്യതയുണ്ട്.

സാധാരണ തോട്ടത്തില്‍ ഉപയോഗിക്കുന്ന പോട്ടിങ്ങ് മിശ്രിതം തന്നെ നിറച്ച് മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്താനായി നനച്ചുകൊടുക്കുക. 15 സെ.മീ വലുപ്പമുള്ള പാത്രമാണ് ഒരു ഉരുളക്കിഴങ്ങ് നടാന്‍ ആവശ്യം. പാത്രത്തിന് വെള്ളം വാര്‍ന്നുപോകാന്‍ സുഷിരം ആവശ്യമാണ്. മൂന്ന് ഇഞ്ച് വലുപ്പമുള്ള മുറിച്ചെടുത്ത കഷണങ്ങള്‍ മുള വരുന്ന ഭാഗം മുകളിലോട്ടാക്കി മണ്ണില്‍ നടണം.

പാത്രം ചൂട് അനുഭവപ്പെടുന്ന മുറിയില്‍ വെക്കണം. സൂര്യപ്രകാശം ലഭിക്കണം. കുറച്ച് ദിവസം വളര്‍ച്ച ശ്രദ്ധിക്കുക. മണ്ണിന്റെ മുകള്‍ഭാഗം വരണ്ടതാകുമ്പോള്‍ വെള്ളം ഒഴിച്ച് ഈര്‍പ്പം നിലനിര്‍ത്തണം. ആകര്‍ഷകമായ പച്ചപ്പ് വീട്ടിനുള്ളില്‍ നിലനിര്‍ത്താന്‍ ഇതുപോലെ ഉരുളക്കിഴങ്ങ് ചെറിയ പാത്രങ്ങളില്‍ കുറച്ച് മാസങ്ങളുടെ ഇടവേളകളില്‍ നട്ടുവളര്‍ത്താം.

Latest Videos
Follow Us:
Download App:
  • android
  • ios