സുഖകരമായ ഉറക്കം നല്‍കാന്‍ ചെടികളും; ബെഡ്‌റൂമിലും വളര്‍ത്താം ഈ ചെടികള്‍

അതുപോലെ സ്‌നെയ്ക്ക് പ്ലാന്റ് അഥവാ സാന്‍സിവേറിയയും ബെഡ്‌റൂമില്‍ നല്ല അന്തരീക്ഷം സൃഷ്ടിക്കുന്നു. ഇംഗ്‌ളീഷ് ഐവി എന്ന ചെടി ആസ്ത്മയും മറ്റ് അലര്‍ജിയും കാരണം വിഷമിക്കുന്നവര്‍ക്ക് വളര്‍ത്താവുന്ന ചെടിയാണ്. 

plants helpful for sleep

നന്നായി ഉറങ്ങാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മള്‍. നിര്‍ഭാഗ്യവശാല്‍ പലവിധ ടെന്‍ഷന്‍ കാരണം കണ്ണിമ ചിമ്മാന്‍ പോലും കഴിയാതെ നട്ടംതിരിയുന്ന അവസ്ഥ പലര്‍ക്കുമുണ്ട്. പ്രകൃതിയിലേക്ക് തിരിഞ്ഞാല്‍ മനസിന് സമാധാനം ലഭിക്കുമെങ്കില്‍ ആ വഴിക്കും ശ്രമിക്കാമല്ലോ. ചിലയിനം ചെടികള്‍ സുഖനിദ്ര പ്രദാനം ചെയ്യാന്‍ സഹായിക്കുന്നവയാണ്.

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ഔഷധസസ്യങ്ങള്‍ ഉപയോഗിച്ച് ഉറക്കസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാറുണ്ടായിരുന്നു. ഇത്തരത്തില്‍ ബെഡ്‌റൂമില്‍ വളര്‍ത്താന്‍ യോജിച്ച ചെടിയാണ് കറ്റാര്‍വാഴ. വായു ശുദ്ധീകരിക്കുകയും ഓക്‌സിജന്‍ മുറിക്കുള്ളില്‍ പ്രദാനം ചെയ്യുകയും ചെയ്യുന്നതുകൊണ്ട് ഉറങ്ങാന്‍ സുഖപ്രദമായ അന്തരീക്ഷം ഒരുക്കുന്നു. രാത്രിയില്‍ ഓക്‌സിജന്‍ പുറത്തുവിടുന്ന ചെടിയാണ് കറ്റാര്‍വാഴ.

plants helpful for sleep

അതുപോലെ സ്‌നെയ്ക്ക് പ്ലാന്റ് അഥവാ സാന്‍സിവേറിയയും ബെഡ്‌റൂമില്‍ നല്ല അന്തരീക്ഷം സൃഷ്ടിക്കുന്നു. ഇംഗ്‌ളീഷ് ഐവി എന്ന ചെടി ആസ്ത്മയും മറ്റ് അലര്‍ജിയും കാരണം വിഷമിക്കുന്നവര്‍ക്ക് വളര്‍ത്താവുന്ന ചെടിയാണ്. വായുവിലുണ്ടാകുന്ന സൂക്ഷ്മമായ പൂപ്പല്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും സുഗമമായ അന്തരീക്ഷം സൃഷ്ടിക്കാനും ഇത് സഹായിക്കുന്നു.

ഇതു കൂടാതെ പീസ് ലില്ലി, ഗോള്‍ഡന്‍ പോത്തോസ്, സ്‌പൈഡര്‍ പ്ലാന്റ് എന്നിവയും ബെഡ്‌റൂമില്‍ വളര്‍ത്താന്‍ നല്ലതാണ്. അതുപോലെ തന്നെ മുല്ലച്ചെടിയും ബെഡ്‌റൂമില്‍ വളര്‍ത്താന്‍ നല്ലതാണ്. സുഗന്ധം നല്‍കാന്‍ കഴിയുന്ന പൂക്കളും മനസിന് ശാന്തത ലഭിക്കാന്‍ സഹായിക്കും. 


 

Latest Videos
Follow Us:
Download App:
  • android
  • ios