പെറൂവിയന്‍ ലില്ലി കൊണ്ട് പൂന്തോട്ടത്തില്‍ വര്‍ണവസന്തം തീര്‍ക്കാം

ഈ പൂക്കള്‍ക്ക് ദീര്‍ഘനാളത്തെ ആയുസുള്ളതിനാലും മനോഹാരിതയുള്ളതിനാലും വിശേഷാവസരങ്ങളില്‍ സമ്മാനമായി നല്‍കാന്‍ പലരും തെരഞ്ഞെടുക്കാറുണ്ട്. പറിച്ചെടുത്ത് തണ്ടുകള്‍ വെള്ളത്തില്‍ നിര്‍ത്തിയാല്‍ രണ്ടാഴ്ചത്തോളം കേടുവരാതിരിക്കും.

peruvian lily how to grow and care

പാരറ്റ് ലില്ലി, പ്രിന്‍സസ് ലില്ലി, ലില്ലി ഓഫ് ദ ഇന്‍കാസ് എന്നെല്ലാം അറിയപ്പെടുന്ന പെറൂവിയന്‍ ലില്ലി നിരവധി ആകര്‍ഷകമായ ഇനങ്ങളില്‍ കാഴ്ചക്കാരുടെ മനംകവരുന്ന പൂക്കളാണ്. പെറൂവിയന്‍ ലില്ലിയില്‍ സ്വാഭാവികമായിത്തന്നെ പൊട്ടിമുളച്ച് വളരുന്ന ചില പുതിയ തണ്ടുകളില്‍ പൂക്കളുണ്ടാകാതിരിക്കാമെന്നതാണ് കൗതുകമുള്ള കാര്യം. അതേ സമയം മറ്റുചില തണ്ടുകളില്‍ പൂക്കള്‍ ധാരാളമായി വിടരും. നന്നായി പരിചരിച്ചാല്‍ രണ്ടാംവര്‍ഷം മുതല്‍ വേനല്‍ക്കാലം മുതല്‍ മഴക്കാലം വരെ പൂക്കളുണ്ടാകും. അതുമാത്രമല്ല, തുടര്‍ച്ചയായി പൂക്കളുടെ വസന്തമൊരുക്കാനും പെറൂവിയന്‍ ലില്ലിക്ക് കഴിയും.

peruvian lily how to grow and care

വിവിധ ഇനങ്ങളില്‍പ്പെട്ട പെറൂവിയന്‍ ലില്ലി നഴ്‌സറികളില്‍ ലഭ്യമാണ്. വേനല്‍ക്കാലത്തെ സൂര്യാസ്തമയത്തെ അനുസ്മരിപ്പിക്കുന്ന നിറമുള്ള ഇന്ത്യന്‍ സമ്മര്‍ എന്നയിനത്തിന് 30 ഇഞ്ച് നീളവും 24 ഇഞ്ച് വീതിയുമാണുള്ളത്. ഓറഞ്ചും മഞ്ഞയും കലര്‍ന്ന പൂക്കളുണ്ടാകുന്ന സമ്മര്‍ ബ്രീസ് വളരെ മനോഹരമാണ്. കലോരിറ്റ എലൈയ്ന്‍ എന്നയിനത്തിന് പിങ്കില്‍ ഗോള്‍ഡന്‍ നിറവും മറൂണ്‍ പുള്ളികളും ചേര്‍ന്ന പൂക്കളാണ്. കുള്ളന്‍ ഇനമായ ഇത് പൂര്‍ണവളര്‍ച്ചയെത്തിയാല്‍ 14 ഇഞ്ച് ഉയരമുണ്ടാകും. കലോരിറ്റ ക്ലെയര്‍ എന്നയിനത്തിന് തൂമഞ്ഞിന്റെ വെളുപ്പാണ്. കുള്ളന്‍ ഇനമായ ഇത് 14 ഇഞ്ച് വലുപ്പമുണ്ടാകും. കലോരിറ്റ അരിയാനെ എന്നയിനത്തിന് 14 ഇഞ്ച് വലുപ്പമുണ്ടാകും മഞ്ഞപ്പുള്ളികള്‍ പോലുള്ള പൂക്കളുണ്ടാകും.

നിങ്ങളുടെ ചെടി വളര്‍ത്തുമ്പോള്‍ പെട്ടെന്ന് കൂട്ടത്തോടെ വളര്‍ന്ന കാടുപോലെ വ്യാപിക്കും. ഓരോ പുതിയ തണ്ടില്‍ നിന്നും ശാഖകള്‍ മുകളിലേക്ക് വളരും. വേരുകളില്‍ മുഴകള്‍ പോലുള്ള ഭാഗങ്ങളുണ്ടാകും. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണില്‍ ആവശ്യത്തിന് കമ്പോസ്റ്റ് ചേര്‍ത്ത് നടാവുന്നതാണ്.

peruvian lily how to grow and care

ഈ പൂക്കള്‍ക്ക് ദീര്‍ഘനാളത്തെ ആയുസുള്ളതിനാലും മനോഹാരിതയുള്ളതിനാലും വിശേഷാവസരങ്ങളില്‍ സമ്മാനമായി നല്‍കാന്‍ പലരും തെരഞ്ഞെടുക്കാറുണ്ട്. പറിച്ചെടുത്ത് തണ്ടുകള്‍ വെള്ളത്തില്‍ നിര്‍ത്തിയാല്‍ രണ്ടാഴ്ചത്തോളം കേടുവരാതിരിക്കും.

തണുപ്പുകാലത്ത് ഇലകള്‍ പൊഴിഞ്ഞുപോകുന്നയിനങ്ങളും ഇലകള്‍ നിലനിര്‍ത്തുന്നയിനങ്ങളുമുണ്ട്. പാത്രങ്ങളിലാണ് വളര്‍ത്തുന്നതെങ്കില്‍ തണുപ്പ്കാലത്ത് വീട്ടിനകത്ത് മാറ്റിവെക്കണം. മണ്ണ് പൂര്‍ണമായും ഉണങ്ങിയാല്‍ മാത്രമേ നനയ്‌ക്കേണ്ട ആവശ്യമുള്ളു. തോട്ടത്തിലെ മണ്ണില്‍ വളര്‍ത്തുന്നതാണെങ്കില്‍ മുഴകള്‍ പോലുള്ള വേരുകള്‍ പിഴുതെടുത്ത് ചെടി പാത്രത്തിലേക്ക് മാറ്റി നടാം.

peruvian lily how to grow and care

അമിതമായി നനച്ചാല്‍ പല അസുഖങ്ങളും ബാധിച്ചേക്കാം. മുഞ്ഞ, വെള്ളീച്ച എന്നിവ ആക്രമിക്കാന്‍ സാധ്യതയുള്ള ചെടിയാണ്. അമിതമായി വെള്ളം കെട്ടിനിന്നാല്‍ വേര് ചീയാനും ഒച്ചുകള്‍ ചെടിയെ നശിപ്പിക്കാനും സാധ്യതയുണ്ട്. വെള്ളം കുറഞ്ഞാല്‍ ഇലകള്‍ക്ക് മഞ്ഞനിറം ബാധിക്കാം. ഫംഗസും മൊസൈക് വൈറസും ഈ ചെടിയില്‍ അസുഖങ്ങള്‍ക്ക് കാരണമാകാറുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios