ഇതാണ് നാമുപയോഗിക്കുന്ന കടുകിലെ വിവിധ ഇനങ്ങള്‍; കൃഷിരീതി ഇങ്ങനെ

സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസത്തിലാണ് കടുകിന്റെ വിത്ത് വിതയ്‌ക്കേണ്ടത്. വരികള്‍ തമ്മില്‍ 30 സെ.മീറ്ററും ചെടികള്‍ തമ്മില്‍ 10 മുതല്‍ 15 സെ.മീറ്ററും അകലമുണ്ടായിരിക്കണം. 

mustard varieties and farming

സോയാബീനും പാമോയിലും കഴിഞ്ഞാല്‍ മൂന്നാമത്തെ പ്രധാനപ്പെട്ട എണ്ണവിത്താണ് കടുക്. കടുക് വിത്തില്‍ നിന്നുള്ള എണ്ണ പാചകാവശ്യത്തിനായി ഉപയോഗിക്കുന്നു. ഇതിന്റെ തളിരിലകള്‍ പച്ചക്കറിയായി ഉപയോഗിക്കാം. അതുപോലെ കന്നുകാലികളുടെ ആഹാരമായും ഉപയോഗിക്കാം. കടുകിലെ വിവിധ ഇനങ്ങളെക്കുറിച്ചും കൃഷിരീതികളെക്കുറിച്ചും ഒരല്‍പ്പം കാര്യം.

രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാന, ഗുജറാത്ത്, ആന്ധ്രാപ്രദേശിന്റെ ചില ഭാഗങ്ങള്‍, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ കടുക് വിളയിക്കുന്നുണ്ട്.

മഞ്ഞനിറമുള്ള കടുക് ആസാം, ബീഹാര്‍, ഒറീസ, വെസ്റ്റ് ബംഗാള്‍ എന്നിവിടങ്ങളില്‍ റാബി വിളയാണ്. എന്നാല്‍ പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ പ്രധാനവിളയുടെ ഇടവിളയായാണ് ഇത് കൃഷി ചെയ്യുന്നത്.

ബ്രൗണ്‍ നിറത്തിലുള്ള കടുക് കൃഷി ചെയ്തിരുന്ന സ്ഥലത്ത് ഇപ്പോള്‍ കറുത്ത കടുക് സ്ഥാനം പിടിച്ചിരിക്കുന്നു. ജലസേചന സൗകര്യമുപയോഗപ്പെടുത്തി വിത്ത് വിതച്ച് വളരെച്ചുരുങ്ങിയ സമയത്തിനുള്ളില്‍ വിളവെടുക്കാവുന്ന ഇനമാണ് തോറിയ. എന്നാല്‍ ഗോഭി എന്ന ഇനത്തില്‍പ്പെട്ട കടുക് വളരെക്കാലത്തെ വളര്‍ച്ചയുള്ള വിളയാണ്. ഇത് ഹരിയാനയിലും പഞ്ചാബിലും ഹിമാചല്‍ പ്രദേശിലുമാണ് വിളയുന്നത്. റായ എന്ന ഇനം എല്ലാ തരത്തില്‍പ്പെട്ട മണ്ണിലും വളരും. പക്ഷേ, തോറിയ എന്ന ഇനം നീര്‍വാര്‍ച്ചയുള്ള മണ്ണിലാണ് വളരുന്നത്.

കടുകിലെ വിവിധ ഇനങ്ങളെ പരിചയപ്പെടാം

പി ബി ടി 37

വളരെ നേരത്തേ മൂപ്പെത്തുന്ന ഇനം
91 ദിവസങ്ങള്‍ കൊണ്ട് പൂര്‍ണവളര്‍ച്ചയെത്തും
വിത്തുകള്‍ക്ക് ഇരുണ്ട ബ്രൗണ്‍ നിറവും വലുപ്പവുമുണ്ട്
ഒരു ഏക്കറില്‍ നിന്ന് 5.4 ക്വിന്റല്‍ വിളവ് ലഭിക്കും. 
41.7 ശതമാനം എണ്ണ കടുകിന്റെ  വിത്തില്‍ അടങ്ങിയിട്ടുണ്ട്.

ടി എല്‍ 15

നേരത്തേ മൂപ്പെത്തുന്ന ഇനമാണ്
വിളവെടുക്കാന്‍ 88 ദിവസം മതി

ടി.എല്‍ 17

90 ദിവസത്തിനുള്ളില്‍ വിളവെടുക്കാന്‍ പാകമാകും
ഒന്നില്‍ക്കൂടുതല്‍ തവണ വിളവെടുക്കാം
ഒരു ഏക്കര്‍ സ്ഥലത്ത് നിന്ന് 5.2 ക്വിന്റല്‍ വിളവെടുക്കാം

ആര്‍ എല്‍ എം 619

മഴവെള്ളം ലഭിക്കുന്നതും ജലസേചന സൗകര്യമുള്ളതുമായ സ്ഥലങ്ങളില്‍ മാത്രം വളരുന്ന ഇനമാണിത്.
143 ദിവസത്തിനുള്ളില്‍ വിളവെടുക്കാം
രോഗപ്രതിരോധ ശേഷിയുണ്ട്
ഒരു ഏക്കറില്‍ നിന്ന് 8 കിന്റല്‍ വിളവെടുക്കാം

പി ബി ആര്‍ 91

145 ദിവസത്തിനുള്ളില്‍ വിളവെടുക്കാം
ഒരു ഏക്കറില്‍ നിന്നും ശരാശരി 8.1 ക്വിന്റല്‍ വിളവെടുക്കാം

പി ബി ആര്‍ 97

മഴയുള്ള കാലാവസ്ഥയില്‍ വളര്‍ത്താന്‍ അനുയോജ്യമാണ്
136 ദിവസത്തിനുള്ളില്‍ വിളവെടുക്കാം
ഇടത്തരം വലുപ്പത്തിലുള്ളതാണ് കടുക്. 
39.8 ശതമാനം എണ്ണ അടങ്ങിയിട്ടുണ്ട്.

പി ബി ആര്‍ 210

150 ദിവസത്തിനുള്ളില്‍ വിളവെടുക്കാം
ഒരു ഏക്കറില്‍ നിന്ന് 6 ക്വിന്റല്‍ വിളവെടുക്കാം

കടുക് കൃഷി ചെയ്യാന്‍ തയ്യാറാകാം

സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസത്തിലാണ് കടുകിന്റെ വിത്ത് വിതയ്‌ക്കേണ്ടത്. വരികള്‍ തമ്മില്‍ 30 സെ.മീറ്ററും ചെടികള്‍ തമ്മില്‍ 10 മുതല്‍ 15 സെ.മീറ്ററും അകലമുണ്ടായിരിക്കണം. കുഴികളുടെ ആഴം 4 മുതല്‍ 5 സെ.മീ ആയിരിക്കണം.

കൃഷിഭൂമി തയ്യാറാക്കുമ്പോള്‍ 70 മുതല്‍ 100 ക്വിന്റല്‍ വളമോ ചാണകപ്പൊടിയോ ചേര്‍ക്കണം. ശരിയായ വളപ്രയോഗം നടത്താന്‍ മണ്ണ് പരിശോധന ആവശ്യമാണ്.

വിളവെടുപ്പ് നടത്താം

വിത്തുകള്‍ നന്നായി വൃത്തിയാക്കി നാലോ അഞ്ചോ ദിവസം വെയിലത്ത് വെച്ചുണക്കണം. വിത്തുകള്‍ നന്നായി ഉണങ്ങിയാല്‍ ചാക്കുകളില്‍ ശേഖരിച്ചുവെക്കാം.

Latest Videos
Follow Us:
Download App:
  • android
  • ios