ഒരുലക്ഷം പശുക്കൾ, നിർമ്മാണച്ചെലവ് 1300 കോടി, ലോകത്തിലെ ഏറ്റവും വലിയ കന്നുകാലി ഫാം ചൈനയിൽ

നോർത്ത് ഈസ്റ്റ് ചൈനയിൽ റഷ്യൻ അതിർത്തിയോട് ചേർന്നാണ് ഈ ഫാം പണിതിരിക്കുന്നത്. ഒരു വർഷം 800 മില്ല്യൺ ലിറ്റർ പാൽ ഇവിടെ നിന്നും ഉത്പാദിപ്പിക്കാം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

mudanjiang city mega farm in china with one lakh cow

ചൈനയിൽ കൃഷി ഒരു വലിയ ബിസിനസ്സാണ്. അതുകൊണ്ടൊക്കെ തന്നെ ഇവിടെ രാജ്യത്തുടനീളമായി ധാരാളം വലിയ ഫാമുകളും ഉണ്ട്. എന്നിരുന്നാലും, ചൈനയിലെ ഏറ്റവും വലിയ ഫാം മുഡൻജിയാങ് സിറ്റി മെഗാ ഫാമാണ്. ചൈനയിൽ മാത്രമല്ല. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫാമായിട്ടാണ് മുഡൻജിയാങ് സിറ്റി മെഗാ ഫാം കണക്കാക്കപ്പെടുന്നത്.

ഹീലോങ്ജിയാങ്ങിൽ സ്ഥിതി ചെയ്യുന്ന ഈ ഫാമിൽ ഒരു ലക്ഷത്തിലധികം കന്നുകാലികളുണ്ടത്രെ. കന്നുകാലികളുടെ നഗരം എന്നു വേണമെങ്കിൽ ഈ ഫാമിനെ നമുക്ക് വിശേഷിപ്പിക്കാവുന്നതാണ്‌. റഷ്യ യൂറോപ്യൻ പാലുൽപ്പന്നങ്ങൾ ബഹിഷ്കരിച്ചതിന് ശേഷം റഷ്യയ്ക്ക് പാൽ ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നത് ചൈനയാണ്. അതിനാൽ തന്നെ ഈ ഡയറി ഫാമിന് വലിയ പ്രാധാന്യമുണ്ട്.  

2015 -ലാണ് റഷ്യ യൂറോപ്യൻ പാലുത്പ്പന്നങ്ങൾ ബഹിഷ്കരിച്ചത്. അതോടെയാണ് റഷ്യയിലേക്ക് ഡയറി ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യേണ്ടി വന്നത് കണക്കിലെടുത്ത് ഈ ഫാം നവീകരിച്ചത്. ഏക്കര്‍ കണക്കിന് സ്ഥലത്ത് 1300 കോടി രൂപ ചെലവിട്ടാണത്രെ ഈ മുഡൻജിയാങ് സിറ്റി മെഗാ ഫാം പണിതിരിക്കുന്നത്. ഇതുകൊണ്ടൊന്നും തീർന്നില്ല. 

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡയറി ഫാമായി കണക്കാക്കപ്പെടുന്ന മുഡൻജിയാങ് സിറ്റി മെഗാ ഫാം സന്ദർശിക്കാൻ ഇഷ്ടപ്പെടുന്നവർ ഒരുപാടുണ്ട്. നോർത്ത് ഈസ്റ്റ് ചൈനയിൽ റഷ്യൻ അതിർത്തിയോട് ചേർന്നാണ് ഈ ഫാം പണിതിരിക്കുന്നത്. ഒരു വർഷം 800 മില്ല്യൺ ലിറ്റർ പാൽ ഇവിടെ നിന്നും ഉത്പാദിപ്പിക്കാം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഭക്ഷണത്തിനായി പുറത്ത് വിട്ട് വളർത്തുന്നതിന് പകരം അകത്ത് ഭക്ഷണവും വെള്ളവും നൽകിയിട്ടുള്ള ഇൻഡോർ രീതിയാണ് ഇവിടെ പിന്തുടരുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios