ജെയ്‍ഡ് ചെടി വളര്‍ത്തുമൃഗങ്ങള്‍ക്ക് ഹാനികരമായേക്കാം; അല്‍പ്പം കരുതല്‍ വേണം
ഏതെങ്കിലും പ്രത്യേക ഭാഗത്ത് വിഷാംശമുള്ളതായി തിരിച്ചറിഞ്ഞിട്ടില്ലാത്തതുകൊണ്ടുതന്നെ മൃഗങ്ങളെ ജെയ്ഡിന്റെ ഇലകളും പൂക്കളും തണ്ടുകളുമൊന്നും ഭക്ഷണമാക്കാന്‍ അനുവദിക്കാതിരിക്കുന്നതാണ് നല്ലത്.
വീട്ടിനകത്ത് ചെടി വളര്‍ത്തുന്നവരില്‍ മിക്കവാറും എല്ലാവരും വാങ്ങുന്ന ചെടിയാണ് ജെയ്‍ഡ്. സക്കുലന്റ് വിഭാഗത്തില്‍പ്പെടുന്ന ഈ ചെടിക്ക് ദിവസവും നനയ്‌ക്കേണ്ട ആവശ്യവുമില്ല. ദക്ഷിണാഫ്രിക്കയിലെ വരണ്ട പ്രദേശങ്ങളില്‍ നിന്നാണ് ജെയ്‍ഡ് ചെടി നമുക്കിടയിലെത്തിയത്. ഈ ചെടി ഏതെങ്കിലും തരത്തില്‍ ഹാനികരമാണോയെന്നത് ചിലര്‍ക്കെങ്കിലും തോന്നാവുന്ന സംശയമാണ്. അമേരിക്കന്‍ സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു ആനിമില്‍സ് (ASPCA) ചില പ്രത്യേക ചെടികളെ മൃഗങ്ങള്‍ക്ക് ഹാനികരമായി കണക്കാക്കിയിട്ടുണ്ട്. അതില്‍ ഉള്‍പ്പെട്ടതാണ് ജെയ്‍ഡ്.
നക്ഷത്രാകൃതിയിലുള്ള മനോഹരമായ ചെറിയ പൂക്കള്‍ വെള്ള, ഓറഞ്ച്, പിങ്ക് ,പര്‍പ്പിള്‍ എന്നീ നിറങ്ങളില്‍ കാണപ്പെടുന്നു. വളര്‍ത്തുമൃഗങ്ങളുണ്ടെങ്കില്‍ ഈ ചെടി വളര്‍ത്തുമ്പോള്‍ കരുതല്‍ വേണം. ഏതെങ്കിലും തരത്തില്‍ മനുഷ്യരും ഈ ചെടിയുടെ ഇലകള്‍ കടിച്ചുചവച്ച് ശരീരത്തിലെത്തിയാലും അല്‍പം വിഷാംശമുള്ളതുതന്നെയാണ്.
ഏതെങ്കിലും പ്രത്യേക ഭാഗത്ത് വിഷാംശമുള്ളതായി തിരിച്ചറിഞ്ഞിട്ടില്ലാത്തതുകൊണ്ടുതന്നെ മൃഗങ്ങളെ ജെയ്ഡിന്റെ ഇലകളും പൂക്കളും തണ്ടുകളുമൊന്നും ഭക്ഷണമാക്കാന്‍ അനുവദിക്കാതിരിക്കുന്നതാണ് നല്ലത്.
ഇലകളുടെ നീര് മനുഷ്യരുടെ കൈയിലോ കാലിലോ വീണാല്‍ തൊലിപ്പുറത്ത് ചൊറിച്ചിലും പൊള്ളലേറ്റ പോലത്തെ അസ്വസ്ഥതയുമുണ്ടാകാം. മൃഗങ്ങളുടെ ദഹനവ്യവസ്ഥയിലും വിഷാംശം പ്രശ്‌നമുണ്ടാക്കും. വയറിളക്കം, ഛര്‍ദി, വയറുവേദന എന്നിവയ്ക്ക് കാരണമാകാം. നിങ്ങളുടെ വളര്‍ത്തുമൃഗങ്ങള്‍ ഈ ചെടിയുടെ ഇലകള്‍ എങ്ങനെയെങ്കിലും കടിച്ചെടുത്താല്‍ വായയില്‍ നിന്നും കഷണം പുറത്തെടുക്കാന്‍ പറ്റുമെങ്കില്‍ അങ്ങനെ ചെയ്യണം. മൃഗഡോക്‌റുടെ അഭിപ്രായം തേടണം.