കൂടുതല്‍ തീറ്റ നല്‍കരുത്, ഗുണമേന്മയുള്ളതേ നല്‍കാവൂ; അക്വേറിയത്തിലെ മത്സ്യങ്ങള്‍ക്ക് അസുഖം വരാതിരിക്കാന്‍
പെട്ടെന്ന് ചത്തുപോകാത്ത, ഏകാകിയായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന മീനാണ് ഫൈറ്റര്‍. മലിനജലത്തില്‍ ജീവിക്കും. രണ്ട് ആണ്‍മത്സ്യങ്ങളെ ഒരുമിച്ച് വളര്‍ത്താന്‍ പാടില്ല. ആണ്‍മത്സ്യങ്ങള്‍ക്കാണ് ഭംഗിയും വിലയും കൂടുതല്‍.
ഫൈറ്ററും ഗപ്പിയുമാണ് മിക്കവാറും അക്വേറിയത്തില്‍ കണ്ടുവരുന്ന മീനുകള്‍. പ്രതിരോധശേഷി കൂടുതലുള്ളതുകൊണ്ട് ഇവയെ പരിപാലിക്കാന്‍ എളുപ്പമാണ്. അക്വേറിയത്തിലെ മത്സ്യങ്ങളെ ബാധിക്കുന്ന പല അസുഖങ്ങളുമുണ്ട്. അലങ്കാര മത്സ്യമായ ഗോള്‍ഡ് ഫിഷില്‍ കണ്ടുവരുന്ന നങ്കൂരപ്പുഴു ബാധയെക്കുറിച്ച് ചില കാര്യങ്ങള്‍.
ആങ്കര്‍ വേം അഥവാ നങ്കൂരപ്പുഴുവാണ് വളര്‍ത്തു മത്സ്യങ്ങളുടെ വില്ലന്‍. ആര്‍ത്രോപോഡ വിഭാഗത്തില്‍പ്പെട്ട പരാദ ജീവികളാണ് ഇവ. ഇവയുടെ പ്രത്യേകത തലയുടെ ആകൃതി നങ്കൂരം പോലെയായിരിക്കുമെന്നതാണ്. ഇതിന് വളര്‍ത്തുമത്സ്യങ്ങളുടെ അവയവങ്ങളിലേക്ക് തുളച്ചുകയറാന്‍ കഴിയും.
ഈ ജീവി മത്സ്യങ്ങളുടെ ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പെട്ടെന്ന് തന്നെ പെരുകുകയും ചെയ്യും. അക്വേറിയത്തിലെ മറ്റ് മത്സ്യങ്ങളിലേക്കും വ്യാപിക്കും.
മത്സ്യങ്ങളുടെ ശരീരത്തില്‍ മുറിവുകളുണ്ടാകുകയും അവ വ്രണങ്ങളായി മാറുകയും ചെയ്യും. കട്‌ല, രോഹു എന്നീ മത്സ്യങ്ങളിലും ഈ പരാദജീവി കടന്നുകയറും.
മത്സ്യങ്ങള്‍ക്ക് ആവശ്യത്തില്‍ കൂടുതല്‍ തീറ്റ നല്‍കരുത്. വെള്ളം മലിനമായാല്‍ നങ്കൂരപ്പുഴുബാധയുണ്ടാകും.
അക്വേറിയത്തില്‍ നങ്കൂരപ്പുഴു ബാധ കണ്ടാല്‍ മത്സ്യങ്ങളെ പിടിച്ചെടുത്ത് ചവണ ഉപയോഗിച്ച് ഈ പുഴുക്കളെ വലിച്ചെടുക്കാം. കത്രിക ഉപയോഗിച്ച് മുറിച്ചു മാറ്റാവുന്നതാണ്. മത്സ്യത്തിന്റെ ശരീരത്തില്‍ രക്തം വാര്‍ന്നൊഴുകിയത് കാണാം. പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനി ഉപയോഗിച്ച് ഈ മുറിവുകള്‍ കഴുകാം.
നങ്കൂരപ്പുഴു ബാധ ഉണ്ടായ മത്സ്യങ്ങളെ ഉപ്പ് ചേര്‍ത്ത വെള്ളത്തിലിട്ട ശേഷം പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനിയില്‍ ഇടാം. പിന്നീട് ശുദ്ധമായ വെള്ളത്തിലേക്ക് മാറ്റാം.
അക്വേറിയത്തിലെ വെള്ളത്തില്‍ ഈ പുഴുക്കളുടെ ലാര്‍വകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അല്ലെങ്കില്‍ ചിലപ്പോള്‍ മുട്ടകളും കാണാം. അതുകൊണ്ട് വെള്ളം പൂര്‍ണമായി മാറ്റണം.
മത്സ്യങ്ങളെ വളര്‍ത്തുന്നവര്‍ തീറ്റയുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഗുണമേന്മയുള്ള തീറ്റ മാത്രമേ നല്‍കാവൂ.
പ്ലാന്റ് അക്വേറിയത്തില്‍ വളര്‍ത്താവുന്ന മത്സ്യങ്ങള്‍
നിയോണ്‍ റെയിന്‍ബോ, റാം റെയ്‌സ്, ബലൂണ്‍ റാം റെ്‌സ്, ഗോള്‍ഡന്‍ റാം റെയ്‌സ് , പിങ്ക് സീബ്രാ, ബ്ലൂ സീബ്രാ എന്നിവയെല്ലാം പ്ലാന്റ് അക്വേറിയത്തില്‍ വളര്‍ത്താം.
ഫൈറ്ററും ഗപ്പിയും
പെട്ടെന്ന് ചത്തുപോകാത്ത, ഏകാകിയായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന മീനാണ് ഫൈറ്റര്‍. മലിനജലത്തില്‍ ജീവിക്കും. രണ്ട് ആണ്‍മത്സ്യങ്ങളെ ഒരുമിച്ച് വളര്‍ത്താന്‍ പാടില്ല. ആണ്‍മത്സ്യങ്ങള്‍ക്കാണ് ഭംഗിയും വിലയും കൂടുതല്‍.
ഗപ്പി വളര്‍ത്തിയാല്‍ വരുമാനവും നേടാം. കൊതുകിന്റെ കൂത്താടി ഇവര്‍ക്ക് ഇഷ്ടഭക്ഷണമാണ്. രോഗപ്രതിരോധശേഷി കൂടുതലുണ്ട്. പ്രോട്ടീന്‍ കൂടുതലുള്ള ഭക്ഷണമാണ് നല്ലത്. ഗപ്പികള്‍ക്ക് മൂന്ന് മാസം പ്രായമായാല്‍ വില്‍പ്പന നടത്താം.
ഫ്‌ളാഗ് ടെയ്ല്‍ ഗപ്പി, ലേസ് ടെയ്ല്‍ ഗപ്പി, ഗ്ലാസ് ഗപ്പി, ഗ്രാസ് ഗപ്പി, മൊസൈക് ഗപ്പി, കിങ്ങ് കോബ്ര ഗപ്പി, സ്‌നേക് സ്‌കിന്‍ ഗപ്പി എന്നിങ്ങനെ വിവിധ ഇനങ്ങളിലുള്ള ഗപ്പികളുണ്ട്.