സുഗന്ധത്തിനും ഭംഗിക്കും ട്യൂബ്‌റോസ് വളര്‍ത്താം, ഇത് നട്ടുവളർത്താൻ യോജിച്ച മാസം

ട്യൂബ്‌റോസിന്റെ താഴെയുള്ള ഭാഗം ചേര്‍ത്ത് മുറിച്ചെടുത്ത് മേശപ്പുറത്ത് വെച്ച് അലങ്കാരമാക്കാം. മാല കെട്ടാന്‍ ഓരോ പൂക്കള്‍ തണ്ടില്‍ നിന്നും പറിച്ചെടുക്കുന്നു. രാത്രിവിരിയുന്ന പൂക്കളാണ് ട്യൂബ്‌റോസിനുള്ളത്.

how to plant and care tuberose

തൂവെള്ള നിറത്തിലും വെള്ളയില്‍ ചെറിയ പിങ്ക് കലര്‍ന്ന ചുവന്ന പുള്ളികളുള്ളതുമായ പൂക്കള്‍ വിരിയുന്ന ട്യൂബ് റോസിന്റെ മണം എല്ലാവരെയും ആകര്‍ഷിക്കും. നന്നായി പരിചരിച്ച് വളര്‍ത്തേണ്ട ഈ ചെടി മെയ് മുതല്‍ ജൂലായ് വരെയുള്ള മാസങ്ങളിലാണ് സാധാരണ നട്ടുവളര്‍ത്തുന്നത്.

പോളിയാന്തസ് ട്യൂബെറോസ എന്നതാണ് ഈ ചെടിയുടെ ശാസ്ത്രനാമം. നല്ല നീര്‍വാര്‍ച്ചയുള്ള മണല്‍ കലര്‍ന്ന എക്കല്‍ മണ്ണാണ് ട്യൂബ് റോസ് വളര്‍ത്താന്‍ ആവശ്യം. കിഴങ്ങുകളാണ് ഇതിന്റെ വിത്തുകളായി ഉപയോഗിക്കുന്നത്. സാധാരണപോലെ ചാണകപ്പൊടി അടിവളമായി ചേര്‍ത്ത് ഈ പൂച്ചെടിയുടെ വിത്തുകള്‍ നടാം. കുഴിയുടെ ആഴം ഏകദേശം ഏഴു മുതല്‍ 10 സെ.മീ ആകാം. അഞ്ച് സെ.മീ വലുപ്പമുള്ള കുഴിയാണ് വേണ്ടത്.

ആവശ്യത്തിന് നനച്ചുകൊടുക്കേണ്ടത് അത്യാവശ്യമാണ്. കീടങ്ങള്‍ ആക്രമിക്കുന്നതുകൊണ്ട് അല്‍പം ശ്രദ്ധ വേണം. കുമിള്‍നാശിനി ഉപയോഗിച്ച് പൂക്കളുടെ തണ്ടിനെയും ഇലയെയും ആക്രമിക്കുന്ന കുമിളുകളെ നിയന്ത്രിക്കാം. നട്ടുവളര്‍ത്തി ഏകദേശം 90 മുതല്‍ 120 ദിവസത്തിനുള്ളിലാണ് പൂക്കളുണ്ടാകുന്നത്. വളര്‍ച്ചയുടെ ഘട്ടത്തില്‍ ദിവസവും വെള്ളമൊഴിക്കണം. 

നാല് തരത്തിലുള്ള ട്യൂബ്‌റോസുകളുണ്ട്. ഒറ്റവരിയില്‍ ദളപുടമുള്ള വെളുത്ത പുഷ്പങ്ങള്‍, രണ്ടു നിറത്തിലുള്ള ധാരാളം ദളങ്ങളുള്ള പുഷ്പങ്ങള്‍, രണ്ടോമൂന്നോ ദളങ്ങള്‍ മാത്രമുള്ള ഇരുനിറത്തിലുള്ള പൂക്കള്‍, ബഹുവര്‍ണ ഇലകളോട് കൂടിയ ഇലകളുള്ളവ എന്നിവയാണ് അവ.

മാലകളിലും ബൊക്കകളിലും ഉപയോഗിക്കുന്ന ഈ പുഷ്പത്തില്‍ നിന്ന് വിലയേറിയ സുഗന്ധതൈലം ഉണ്ടാക്കുന്നുണ്ട്. വിളവെടുത്ത് കഴിഞ്ഞാല്‍ പൂങ്കുലയുടെ തണ്ട് താഴ്ത്തി മുറിച്ചുമാറ്റണം. അതിനുശേഷം വെള്ളവും വളവും നല്‍കണം.

ട്യൂബ്‌റോസിന്റെ താഴെയുള്ള ഭാഗം ചേര്‍ത്ത് മുറിച്ചെടുത്ത് മേശപ്പുറത്ത് വെച്ച് അലങ്കാരമാക്കാം. മാല കെട്ടാന്‍ ഓരോ പൂക്കള്‍ തണ്ടില്‍ നിന്നും പറിച്ചെടുക്കുന്നു. രാത്രിവിരിയുന്ന പൂക്കളാണ് ട്യൂബ്‌റോസിനുള്ളത്.

ചെറിയ പാത്രങ്ങളിലും ചെടിച്ചട്ടികളിലും നല്ല സൂര്യപ്രകാശം ലഭിക്കുന്ന ബാല്‍ക്കണികളിലും ട്യൂബ്‌റോസ് വളര്‍ത്താം. രജത് രേഖ, ശൃംഗാര്‍, സിംഗിള്‍ മെക്‌സിക്കന്‍, സ്വര്‍ണ രേഖ, സുവാസിനി എന്നിവയാണ് ട്യൂബ്‌റോസിലെ താരങ്ങള്‍. നല്ല സൂര്യപ്രകാശം ഇഷ്ടപ്പെടുന്ന ചെടിയാണിത്. മണ്ണിന്റെ പി.എച്ച് മൂല്യം 6.5 മുതല്‍ 7.5 വരെയാണ് വേണ്ടത്.

Latest Videos
Follow Us:
Download App:
  • android
  • ios