പോപ്പ്‌കോണ്‍ വളര്‍ത്തിയിട്ടുണ്ടോ? പൂര്‍ണവളര്‍ച്ചയെത്താന്‍ 100 ദിവസങ്ങള്‍

നന്നായി പരാഗണം നടക്കാന്‍ കൂട്ടത്തോടെ വളര്‍ത്തുന്നതാണ് നല്ലത്. ഒന്നോ രണ്ടോ ഇഞ്ച് ആഴത്തിലും ഏകദേശം എട്ടോ പത്തോ ഇഞ്ച് അകലത്തിലുമായിരിക്കണം ഓരോ വിത്തും വിതയ്‌ക്കേണ്ടത്. 

how to grow Popcorn

പോപ്പ്‌കോണ്‍ കൊറിച്ച് സിനിമാതിയേറ്ററിലും പാര്‍ക്കിലും ബീച്ചിലുമൊക്കെ സമയം ചെലവഴിക്കാന്‍ താല്‍പര്യമുള്ളവരാണ് പുതുതലമുറ. പോപ്പ്‌കോണ്‍ വിളവെടുത്ത ശേഷം മാസങ്ങളോളം സൂക്ഷിച്ച് വെക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. അമേരിക്കയാണ് പോപ്പ്‌കോണിന്റെ ജന്മദേശം.

how to grow Popcorn

രണ്ട് തരത്തിലുള്ള പോപ്പ്‌കോണ്‍ ഉണ്ട്. പേള്‍ പോപ്പ്‌കോണ്‍ വൃത്താകൃതിയിലുള്ള പരിപ്പ് അല്ലെങ്കില്‍ ഫലബീജം ഉള്ളതാണ്. എന്നാല്‍ റൈസ് പോപ്പ്‌കോണ്‍ നീളത്തിലുള്ള പരിപ്പുള്ളതാണ്. സ്വീറ്റ് കോണും പോപ്പ്‌കോണും ഒരേ തോട്ടത്തില്‍ വളര്‍ത്തിയാല്‍ നിരാശയായിരിക്കും ഫലം. ക്രോസ് പോളിനേഷന്‍ നടക്കുന്നതുകൊണ്ടാണ് ഇങ്ങനെ ഗുണനിലവാരമില്ലാത്ത ഫലബീജവും സ്വീറ്റ്‌കോണും ഉണ്ടാകാന്‍ കാരണം.

നട്ടുവളര്‍ത്തി 100 ദിവസങ്ങള്‍ കഴിഞ്ഞാലാണ് പോപ്പ്‌കോണ്‍ പൂര്‍ണവളര്‍ച്ചയെത്തുന്നത്. വിത്ത് മുളപ്പിച്ചാണ് ഇത് വളര്‍ത്തുന്നത്. പലയിനത്തിലുള്ള വിത്തുകളും ഇന്ന് ലഭ്യമാണ്. നല്ല സൂര്യപ്രകാശമുള്ളതും നീര്‍വാര്‍ച്ചയുള്ളതുമായ സ്ഥലത്താണ് പോപ്പ്‌കോണ്‍ വളരുന്നത്. വിത്ത് വിതയ്ക്കുന്നതിന് മുമ്പ് നാല് ഇഞ്ച് കനത്തില്‍ കമ്പോസ്റ്റ് മണ്ണില്‍ ചേര്‍ക്കണം. വളര്‍ച്ചയുടെ ഘട്ടത്തില്‍ നന്നായി വെള്ളം ആവശ്യമുള്ള ചെടിയാണിത്.

നന്നായി പരാഗണം നടക്കാന്‍ കൂട്ടത്തോടെ വളര്‍ത്തുന്നതാണ് നല്ലത്. ഒന്നോ രണ്ടോ ഇഞ്ച് ആഴത്തിലും ഏകദേശം എട്ടോ പത്തോ ഇഞ്ച് അകലത്തിലുമായിരിക്കണം ഓരോ വിത്തും വിതയ്‌ക്കേണ്ടത്. ഒന്നോ രണ്ടോ നീളത്തിലുള്ള നിരകളായി വിത്ത് വിതയ്ക്കുന്നതിന് പകരം ചെറിയ ചെറിയ നിരകളായി വിതയ്ക്കണം. ഓരോ ചെറിയ നിരകളും തമ്മില്‍ 24 ഇഞ്ച് അകലം നല്‍കണം. ഇപ്രകാരം കൂട്ടമായി വളര്‍ത്തുമ്പോള്‍ പെട്ടെന്ന് പരാഗണം നടക്കും.

how to grow Popcorn

മണ്ണ് ഈര്‍പ്പമുള്ളതായി നിലനിര്‍ത്തണം. വളര്‍ച്ചാഘട്ടത്തില്‍ ധാരാളം നൈട്രജന്‍ ആവശ്യമാണ്. ചെടികള്‍ക്ക് എട്ടു മുതല്‍ 10 ഇലകള്‍ വരെ വരുമ്പോള്‍ നൈട്രജന്‍ ചേര്‍ക്കാം. കളകള്‍ പറിച്ചുമാറ്റണം. പരിപ്പ് അല്ലെങ്കില്‍ ആഹാരമാക്കുന്ന ഭാഗം നല്ല കട്ടിയുള്ളതായി മാറുമ്പോളാണ് പോപ്പ്‌കോണ്‍ വിളവെടുക്കുന്നത്. വല കൊണ്ടുള്ള ബാഗില്‍ ഈ വിളവെടുത്ത ഭാഗങ്ങള്‍ നല്ല വായുസഞ്ചാരമുള്ള സ്ഥലത്ത് സൂക്ഷിക്കണം. ഇത് ആഹാരമാക്കാവുന്ന പാകത്തില്‍ വേര്‍തിരിച്ചെടുത്തശേഷം വായുകടക്കാത്ത പാത്രത്തില്‍ സൂക്ഷിക്കണം. 

Latest Videos
Follow Us:
Download App:
  • android
  • ios