കമ്പിളി നാരങ്ങയ്ക്ക് ഗുണങ്ങള്‍ ഏറെ; ഇടവിളക്കൃഷിയിലൂടെയും വരുമാനം നേടാം
മുന്തിരിപ്പഴത്തിന്റെ രുചിയോടുള്ള സാമ്യവും കയ്പ് രസം കുറവും മറ്റുള്ള നാരങ്ങുടെ ഇനങ്ങളേക്കാള്‍ കൂടുതല്‍ അല്ലികളും ഉള്ളതാണ് മാതളം.
മുന്തിരിപ്പഴത്തിന്റെ കുടുംബവുമായി വളരെ സാമ്യമുള്ള പഴമാണ് കമ്പിളി നാരങ്ങ. സിട്രസ് മാക്‌സിമ അല്ലെങ്കില്‍ സിട്രസ് ഗ്രാന്‍ഡിസ് എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഈ പഴം സൗത്ത് ഈസ്റ്റ് ഏഷ്യക്കാരനാണ്. നാരങ്ങയുടെ വര്‍ഗത്തില്‍പ്പെട്ട ഏറ്റവും വലുപ്പമുള്ള പഴമാണിതെന്നും പറയാം. മധുരപലഹാരങ്ങള്‍ ഉണ്ടാക്കാനും ജെല്ലി ഉണ്ടാക്കാനും കമ്പിളി നാരങ്ങ ഉപയോഗിക്കാം. 10 കി.ഗ്രാം വരെ ഭാരമുള്ളതാണ് ഈ പഴം.
മുന്തിരിപ്പഴത്തിന്റെ രുചിയോടുള്ള സാമ്യവും കയ്പ് രസം കുറവും മറ്റുള്ള നാരങ്ങുടെ ഇനങ്ങളേക്കാള്‍ കൂടുതല്‍ അല്ലികളും ഉള്ളതാണ് മാതളം.
മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ അകറ്റാനും സാധാരണയുണ്ടാകുന്ന ജലദോഷവും പനിയും പ്രതിരോധിക്കാനും കമ്പിളി നാരങ്ങയ്ക്ക് കഴിവുണ്ടെന്ന് പറയപ്പെടുന്നു. ഡെങ്കിപ്പനിയെ അകറ്റാനുള്ള ഔഷധമായി പലരും കമ്പിളിനാരകം ഉപയോഗിച്ചിട്ടുണ്ട്. ആരോഗ്യമുള്ള പല്ലുകള്‍ ഉണ്ടാകാനും വിളര്‍ച്ച തടയാനും മലബന്ധം ഒഴിവാക്കാനും ഭാരം കുറയ്ക്കാനുമെല്ലാം ബബ്ലൂസ് നാരങ്ങ എന്ന് വിളിക്കുന്ന ഈ പഴത്തിന് കഴിയുമത്രേ. വെള്ളയും ചുവപ്പും നിറങ്ങളില്‍ പഴങ്ങള്‍ കാണപ്പെടുന്നു.
കൃഷിരീതി
മണ്ണിന്റെ പി.എച്ച് മൂല്യം 5.5 നും 6.5 നും ഇടയിലാകുന്നതാണ് കമ്പിളിനാരകം വളരാന്‍ ഏറ്റവും അനുയോജ്യം. 25 ഡിഗ്രി സെല്‍ഷ്യസിനും 32 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലുള്ള താപനിലയാണ് അഭികാമ്യം. വര്‍ഷത്തില്‍ 150 സെ.മീ മുതല്‍ 180 സെ.മീ വരെ മഴ ലഭിക്കുന്ന പ്രദേശങ്ങളാണ് ആവശ്യം.
വിത്ത് ഉപയോഗിച്ചും ലെയറിങ്ങ്, ഗ്രാഫ്റ്റിങ്ങ്, ബഡ്ഡിങ്ങ് എന്നിവ വഴിയും കമ്പിളി നാരകം കൃഷി ചെയ്യാം. ഒരു ഹെക്ടര്‍ സ്ഥലത്ത് 125 മുതല്‍ 210 വരെ തൈകള്‍ നടാവുന്നതാണ്.
ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ അടിവളമായി ചേര്‍ക്കാം. വേനല്‍ക്കാലത്ത് നന്നായി നനയ്ക്കുകയും പുതയിടുകയും വേണം. ആറ് വര്‍ഷത്തോളം കായകളുണ്ടാകും. പിന്നീട് മരങ്ങള്‍ നശിച്ചുപോകുന്നതായാണ് കാണുന്നത്.
പൂര്‍ണവളര്‍ച്ചയെത്തി മരമായ കമ്പിളി നാരകത്തിന് വേനല്‍ക്കാലത്ത് 100 മുതല്‍ 200 ലിറ്റര്‍ വരെ വെള്ളം ആവശ്യമാണ്. തുള്ളിനനയാണ് കൃഷിക്ക് അനുയോജ്യം.
ഇടവിളക്കൃഷി ചെയ്താല്‍ കൂടുതല്‍ വരുമാനം നേടാന്‍ കഴിയും. വാഴ, കവുങ്ങ്, പച്ചക്കറികള്‍ എന്നിവയെല്ലാം ഇടവിളയായി കൃഷി ചെയ്യാം.
അഞ്ചോ ആറോ മാസങ്ങള്‍ക്ക് ശേഷം പ്രൂണിങ്ങ് നടത്തണം. മൂന്നോ നാലോ ശാഖകള്‍ വിവിധ വശങ്ങളിലേക്ക് നിലനിര്‍ത്തി ബാക്കി മുറിച്ചു മാറ്റാം.
ജൈവവളം നല്‍കുന്നതോടൊപ്പം അല്‍പം രാസവളവും ആവശ്യമായ വിളയാണിത്. എന്‍.പി.കെ മിശ്രിതം 13-13-21 എന്നത് പഴങ്ങളുടെ രുചി വര്‍ധിപ്പിക്കാന്‍ സഹായിക്കും. പഴങ്ങള്‍ ഉണ്ടായ ശേഷം അഞ്ചോ ആറോ മാസങ്ങള്‍ കൊണ്ട് വിളവെടുക്കാറാകും. ചെടി നട്ട് അഞ്ച് മാസങ്ങള്‍ക്ക് ശേഷമല്ലെന്നത് പ്രത്യേകം ഓര്‍ക്കുക.