നേന്ത്രവാഴയില്‍ ഫംഗസ് ബാധ; വെനിസ്വേലയില്‍ ഭക്ഷ്യപ്രതിസന്ധി രൂക്ഷമാകുമെന്ന് റിപ്പോര്‍ട്ട്

ഫംഗസ് ബാധയുടെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്ത് വന്നു. ദി ഗാര്‍ഡിയന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍, വാഴ കര്‍ഷകര്‍ക്ക് ഭീഷണിയായ മാരകമായ ഫംഗസിനെതിരെ പ്രതിരോധ ശക്തിയുള്ള ജനിതകമാറ്റം വരുത്തിയ  QCAV-4 എന്നറിയപ്പെടുന്ന പുതിയ നേന്ത്രവാഴ വികസിപ്പിച്ചെടുത്തതായി പറയുന്നു. 

Fungal infection in bananas will worsen the food crisis in Venezuela bkg


ണ്ണിന്‍റെ ഗുണത്തെയും വാഴയെയും നശിപ്പിക്കുന്ന ഏറെ പ്രതിരോധ ശേഷിയുള്ള ഫംഗസ് വെനിസ്വേലയില്‍ ഭക്ഷ്യപ്രതിസന്ധി രൂക്ഷമാക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ വെനിസ്വേലയില്‍ 65 ലക്ഷത്തോളം ആളുകള്‍ രൂക്ഷമായ ഭക്ഷ്യപ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തെ ഏറ്റവും വലിയ നാണ്യവിളകളിലൊന്നായ നേന്ത്രവാഴയുടെ ഉല്‍പാദനത്തെ നേരിട്ട് ബാധിക്കുന്ന രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 

വെനസ്വേലയിലെ ദേശീയ കാർഷിക ആരോഗ്യ ഇൻസ്റ്റിറ്റ്യൂട്ട് ജനുവരിയിലാണ് ഫ്യൂസാറിയം (Fusarium) എന്ന ഫംഗസ് ബാധ കണ്ടെത്തിയതായി ഔദ്യോഗികമായി അറിയിച്ചത്. എന്നാൽ വാഴക്കര്‍ഷകരും ഈ രംഗത്തെ എന്‍ജിയോകളും പറയുന്നത് വര്‍ഷങ്ങളായി തങ്ങള്‍ ഇക്കാര്യത്തെ കുറിച്ച് പറയുന്നുണ്ടെങ്കിലും ഭരണകൂടം അത് ചെവിക്കൊണ്ടില്ലെന്നും ഇപ്പോള്‍ പ്രതിസന്ധി രൂക്ഷമായപ്പോഴാണ് പരിശോധനകള്‍ ആരംഭിച്ചതെന്നുമാണ്. 2019 ല്‍ തന്നെ രാജ്യത്ത് ഫംഗസ് ബാധയ്ക്ക് സാധ്യതയുണ്ടെന്ന് കാർഷിക എഞ്ചിനീയർമാരുടെ അസോസിയേഷൻ മുന്നറിയിപ്പ് നല്‍കിയിരുന്നു. രോഗം അതിവേഗം പടരുന്നതോടൊപ്പം വെനിസ്വേലയില്‍ നിരവധി പേര്‍ വാഴകൃഷി ഉപേക്ഷിച്ച് മറ്റ് വിളകളിലേക്ക് മാറുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

'ബ്രാഹ്മിണ്‍ പെണ്‍കുട്ടി'; ഡേറ്റിംഗ് ആപ്പിലെ ആവശ്യത്തിന്‍ മേലെ സാമൂഹിക മാധ്യമത്തില്‍ ജാതി ചര്‍ച്ച സജീവം

ഫ്യൂസാറിയം ഓക്സിപോറിയം റേസ് 4 എന്നും അറിയപ്പെടുന്ന ഫംഗസ് ഇതുവരെ അരാഗ്വ, കാരാബോബോ, കോജഡെസ് എന്നിവിടങ്ങളിലാണ് കണ്ടെത്തിയിട്ടുള്ളത്. ഏത്തവാഴയിലാണ് പ്രധാനമായും ഈ ഫംഗസ് രോഗം കണ്ടെത്തിയിട്ടുള്ളത്. രോഗം ബാധിച്ച ചെടികള്‍ ക്രമേണ ഉണങ്ങുകയും മണ്ണിലൂടെ ഈ രോഗം മറ്റ് വാഴകളിലേക്ക് പടരുകയും ചെയ്യുന്നു. ഫ്യൂസാറിയം ഫംഗസിനെ നശിപ്പിക്കാനുള്ള ഒരേയൊരു മാർഗ്ഗം ചെടികൾ പറിച്ചെടുത്ത് നശിപ്പിച്ച് കുമിൾ ബാധിക്കാത്ത ധാന്യങ്ങളോ മറ്റ് വിളകളോ വിതയ്ക്കുക എന്നത് മാത്രമാണ്. ഫ്യൂസാറിയം മനുഷ്യരെ ബാധിക്കില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മൂന്ന് വർഷം മുമ്പ് അയൽരാജ്യമായ കൊളംബിയയിലും കഴിഞ്ഞ വർഷം പെറുവിലും ഫ്യൂസാറിയം കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതെങ്ങനെയാണ് വെനസ്വേലയിൽ എത്തിയതെന്ന് വ്യക്തമല്ല. 

ഫംഗസ് ബാധയുടെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്ത് വന്നു. ദി ഗാര്‍ഡിയന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍, വാഴ കര്‍ഷകര്‍ക്ക് ഭീഷണിയായ മാരകമായ ഫംഗസിനെതിരെ പ്രതിരോധ ശക്തിയുള്ള ജനിതകമാറ്റം വരുത്തിയ  QCAV-4 എന്നറിയപ്പെടുന്ന പുതിയ നേന്ത്രവാഴ വികസിപ്പിച്ചെടുത്തതായി പറയുന്നു. ലോകത്തിലെ 20 ബില്യൺ യുഎസ് ഡോളറിന്‍റെ വാഴപ്പഴ വ്യവസായത്തിന് പുതിയ നേന്ത്രവാഴ ഫലപ്രദമാണെന്നും വാര്‍ത്ത ചൂണ്ടിക്കാണിക്കുന്നു. ആദ്യത്തെ ഓസ്‌ട്രേലിയൻ ജിഎം പഴമാണ് QCAV-4 വാഴപ്പഴമെന്ന് ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള ദി നാഷണൽ ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു. പനാമ രോഗം (അല്ലെങ്കിൽ ഫ്യൂസാറിയം വിൽറ്റ്) വാഴകളെ ബാധിക്കുന്ന ഒരു സസ്യ രോഗമാണ്. ഫ്യൂസാറിയം ഓക്സിപോറം എഫ് എന്ന കുമിള്‍ മണ്ണിലൂടെ വാഴയില്‍ പ്രവേശിക്കുന്നതോടെ ചെടികള്‍ വാടിപ്പോകുന്നു. ഇത് ഏറെ പ്രതിരോധ ശേഷിയുള്ള രോഗമായതിനാല്‍ നിലവില്‍ ഈ രോഗത്തിന് ഫലപ്രദമായ മരുന്ന് കണ്ടെത്തിയിട്ടില്ല. 1950 കളില്‍ പനാമയിലാണ് ഈ രോഗം ആദ്യം വ്യാപകമാകുന്നത്. ലോകത്തെ ഏറ്റവും ജനപ്രീയ വാഴയിനമായ കാവന്‍ഡിഷ് വാഴപ്പഴത്തിന്‍റെ ഉത്പാദനം കുത്തനെ കുറയാന്‍ ഈ രോഗം കാരണമായി. 

പ്രായവും നിറവും പ്രശ്നം; വിവാഹത്തിന് തൊട്ട് മുമ്പ് യുവതി വിവാഹത്തില്‍ നിന്നും പിന്മാറി

Latest Videos
Follow Us:
Download App:
  • android
  • ios