പഴയ ബൈക്ക് രൂപമാറ്റം വരുത്തി നിര്‍മ്മിച്ചത് അടിപൊളി ട്രാക്ടര്‍
45 കി.ഗ്രാം ഭാരമുള്ള ഒരു പ്ലേറ്റ് ബൈക്കിന്റെ മുകള്‍ഭാഗത്ത് വെല്‍ഡ് ചെയ്‍ത് ചേര്‍ത്തു. നിലം ഉഴുകുന്ന സമയത്ത് മുന്‍ഭാഗത്ത് നിന്ന് ബൈക്ക് ഉയര്‍ന്ന് പോകാതിരിക്കാന്‍ ഇത് സഹായിക്കുന്നു. ബൈക്കിന്റെ എന്‍ജിന്റെ സമീപത്തായി യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ചൂടാകാതിരിക്കാനായി ഒരു ഫാനും ഘടിപ്പിച്ചു.
ഒരു പഴയ ബൈക്ക് രൂപമാറ്റം വരുത്തി കാര്‍ഷികാവശ്യത്തിനുപകരിക്കുന്ന ട്രാക്ടര്‍ നിര്‍മിച്ച രാജസ്ഥാനിലെ കര്‍ഷകനെ പരിചയപ്പെടാം. ഭരത്പൂര്‍ ജില്ലയിലെ ഭുസവര്‍ ഗ്രാമത്തിലാണ് വെറും 35,000 രൂപ ചെലവാക്കി ഇദ്ദേഹം ലക്ഷങ്ങള്‍ വിലമതിക്കുന്ന ട്രാക്ടറുണ്ടാക്കിയത്. ആധുനിക കാലഘട്ടത്തില്‍ കൃഷിസ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ട്രാക്ടറിന്‍റെ എല്ലാ പ്രത്യേകതകളുമടങ്ങിയതാണ് മദന്‍ മോഹന്‍ ശര്‍മ നിര്‍മിച്ച ഈ ഉപകരണം.
ആര്‍ക്കും തകര്‍ക്കാന്‍ പറ്റാത്ത ആത്മവിശ്വാസവും ഉത്സാഹവും സൃഷ്ടിപരമായ ഒരു മനസും നിങ്ങള്‍ക്ക് കൈമുതലായുണ്ടെങ്കില്‍ അസാധ്യമാണെന്ന് തോന്നുന്ന എന്തും സാധ്യമാക്കാമെന്നാണ് മദന്‍ മോഹന്‍ തെളിയിക്കുന്നത്. ഈ ട്രാക്ടര്‍ കണ്ടുപിടിച്ചതോടെ മദന്‍ മോഹന്‍ ശര്‍മ ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റി. പഴയ ബൈക്ക് വാങ്ങി പിന്‍ഭാഗം വേര്‍പെടുത്തി രണ്ടു ചക്രങ്ങള്‍ ആ സ്ഥാനത്ത് ഘടിപ്പിക്കുകയായിരുന്നു.
മദന്‍ മോഹന്‍ സ്വയം കണ്ടെത്തിയ ആശയമായിരുന്നു ഇത്. ട്രാക്ടര്‍ നിര്‍മിക്കാനാവശ്യമായ എല്ലാ ഉപകരണങ്ങളും മദന്‍ തന്നെ കണ്ടുപിടിച്ചതാണ്. ട്രാക്ടറിന്റെ ചെയിന്‍, നിലം ഉഴാന്‍ ഉപയോഗിക്കുന്ന ഭാഗം, കപ്പി എന്നിവയെല്ലാം ഇദ്ദേഹം സ്വയമുണ്ടാക്കി. എല്ലാം സ്വയം വെല്‍ഡ് ചെയ്ത് ട്രാക്ടറിന്റെ വലുപ്പത്തിലാക്കി മാറ്റി. ഇതെല്ലാം കൂടി ചെയ്യാന്‍ 35,000 രൂപയാണ് ചെലവഴിച്ചതെന്ന് മദന്‍ പറയുന്നു.
45 കി.ഗ്രാം ഭാരമുള്ള ഒരു പ്ലേറ്റ് ബൈക്കിന്റെ മുകള്‍ഭാഗത്ത് വെല്‍ഡ് ചെയ്‍ത് ചേര്‍ത്തു. നിലം ഉഴുകുന്ന സമയത്ത് മുന്‍ഭാഗത്ത് നിന്ന് ബൈക്ക് ഉയര്‍ന്ന് പോകാതിരിക്കാന്‍ ഇത് സഹായിക്കുന്നു. ബൈക്കിന്റെ എന്‍ജിന്റെ സമീപത്തായി യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ചൂടാകാതിരിക്കാനായി ഒരു ഫാനും ഘടിപ്പിച്ചു.
ട്രാക്ടറിന്‍റെ മുന്‍കാല ചരിത്രം
മറ്റുള്ള മോട്ടോര്‍ വാഹനങ്ങളെ അപേക്ഷിച്ച് സഞ്ചാരവേഗത കുറവുള്ള വാഹനമാണ് ട്രാക്ടര്‍. പക്ഷേ, ഉയര്‍ന്ന പ്രവര്‍ത്തനശേഷിയുണ്ട്.
ട്രാക്ടര്‍ ആദ്യമായി നിര്‍മിക്കപ്പെട്ടത് യു.എസിലും ബ്രിട്ടനിലുമാണ്. അവിടങ്ങളില്‍ പണ്ടുകാലത്ത് കൃഷിയിടങ്ങളില്‍ നീരാവി എന്‍ജിനായിരുന്നു ഉപയോഗിച്ചത്. അതില്‍ നിന്നാണ് ഇന്നത്തെ ട്രാക്ടര്‍ രൂപംകൊണ്ടത്.
ക്യാറ്റര്‍പില്ലെര്‍, ക്രാളെര്‍ എന്നിവ ട്രാക്ടറുകളിലെ വ്യത്യസ്ത ഇനങ്ങളാണ്. ഇത്തരം ട്രാക്ടറുകളില്‍ മുന്‍വശത്തെയും പിന്‍വശത്തെയും ചക്രങ്ങളെ ഒരു ചങ്ങല ഉപയോഗിച്ച് ബന്ധിച്ചിരിക്കും. സാധാരണ ട്രാക്ടറില്‍ നിന്ന് വ്യത്യസ്തമാണ് ഇത്.
നാല് ചക്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ട്രാക്ടറുകളും രണ്ട് ചക്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ട്രാക്ടറുകളുമുണ്ട്. രണ്ട് ചക്രങ്ങളില്‍ ഉന്തിക്കൊണ്ടുപോകുന്ന ട്രാക്ടര്‍ ചെറുതാണ്. കൃഷിസ്ഥലത്താണ് ഇത്തരം ട്രാക്ടറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്.