ചുവന്ന വെണ്ട വളര്‍ത്തി കര്‍ഷകന്‍, സാധാരണ വെണ്ടയേക്കാൾ ഗുണനിലവാരം, പോഷകപ്രദം? വിലയും അഞ്ചിരട്ടി
ഭോപ്പാൽ ജില്ലയിലെ ഖജൂരി കലാൻ പ്രദേശത്തെ ഈ കർഷകൻ വാരാണസിയിലെ ഒരു കാർഷിക ഗവേഷണ സ്ഥാപനത്തിൽ നിന്ന് ഒരു കിലോ വിത്ത് വാങ്ങിയിരുന്നു. നട്ടുകഴിഞ്ഞ് ഏകദേശം 40 ദിവസത്തിനുള്ളിൽ അത് വളരാൻ തുടങ്ങി എന്ന് രജ്പുത് പറയുന്നു.
മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്നുള്ള ഒരു കര്‍ഷകന്‍ തന്‍റെ തോട്ടത്തില്‍ ചുവന്ന നിറമുള്ള വെണ്ട
നട്ടുവളര്‍ത്തിയിരിക്കുകയാണ്. മിശ്രിലാല്‍ രജ്പുത് എന്ന കര്‍ഷകനാണ് ചുവന്ന വെണ്ട വളര്‍ത്തിയിരിക്കുന്നത്. അത് സാധാരണ വെണ്ടയേക്കാള്‍ ഗുണനിലവാരം കൂടിയതാണ് എന്നൊരു അവകാശവാദം കൂടി അദ്ദേഹം ഉന്നയിക്കുന്നുണ്ട്.
"ഞാൻ വളർത്തുന്ന വെണ്ടയ്ക്ക് സാധാരണ പച്ച നിറത്തിന് പകരം ചുവപ്പ് നിറമാണുള്ളത്. ഇത് പച്ച വെണ്ടയേക്കാള്‍ ഗുണകരവും പോഷകപ്രദവുമാണ്. ഹൃദയ, രക്തസമ്മർദ്ദ പ്രശ്നങ്ങൾ, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ എന്നിവ അനുഭവിക്കുന്ന ആളുകൾക്ക് ഇത് വളരെ പ്രയോജനകരമാണ്" രജ്പുത് പറഞ്ഞതായി വാർത്താ ഏജൻസി ANI റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വിളയുടെ ഹൈലൈറ്റ് അതിന്റെ വിലയാണ്. സാധാരണ വെണ്ട ഒരു കിലോയ്ക്ക് ഏകദേശം 40 രൂപയാണ് എങ്കില്‍, ചുവന്ന വെണ്ടയ്ക്ക് അതിനേക്കാൾ വളരെധികം രൂപ നല്‍കേണ്ടി വരും.
ഭോപ്പാൽ ജില്ലയിലെ ഖജൂരി കലാൻ പ്രദേശത്തെ ഈ കർഷകൻ വാരാണസിയിലെ ഒരു കാർഷിക ഗവേഷണ സ്ഥാപനത്തിൽ നിന്ന് ഒരു കിലോ വിത്ത് വാങ്ങിയിരുന്നു. നട്ടുകഴിഞ്ഞ് ഏകദേശം 40 ദിവസത്തിനുള്ളിൽ അത് വളരാൻ തുടങ്ങി എന്ന് രജ്പുത് പറയുന്നു. അപകടകരമായ കീടനാശിനികളൊന്നും അതിന് തളിച്ചിട്ടില്ല എന്നും അദ്ദേഹം പറയുന്നു. ഒരു ഏക്കര്‍ ഭൂമിയില്‍ മിനിമം 40-50 വെണ്ട മുതല്‍ മാക്സിമം 70-80 ക്വിന്‍റല്‍ വരെ വളര്‍ത്താനാവുമെന്നും രജ്പുത് പറയുന്നു.
"ഈ വെണ്ടയ്ക്ക് സാധാരണ വെണ്ടയേക്കാള്‍ അഞ്ച് മുതല്‍ ഏഴ് മടങ്ങ് വരെ വിലയുണ്ട്. ചില മാളുകളിൽ ഇത് 250 ഗ്രാം/500 ഗ്രാമിന് 75-80 മുതൽ 300-400 രൂപയ്ക്ക് വരെയാണ് വിൽക്കുന്നത്" എന്നും രജ്പുത് പറഞ്ഞു.