യൂട്യൂബിലൂടെ കൃഷിയിൽ നിന്നുള്ളതിനേക്കാൾ വരുമാനം നേടുന്നു എന്ന് ക്ഷീരകർഷകൻ‌

എങ്ങനെയുള്ള കണ്ടന്റുകളാണ് കാഴ്ചക്കാർക്ക് ഇഷ്ടം, അവർക്ക് എന്തൊക്കെയാണ് വേണ്ടത് എന്നതെല്ലാം ഇന്ന് ഇയാന് അറിയാം.

Farmer earns more from YouTube

യൂട്യൂബ് ഇന്ന് പലർക്കും നല്ലൊരു വരുമാന മാർ​​ഗമാണ്. അതിലൂടെ ലക്ഷങ്ങൾ സമ്പാദിക്കുന്ന ആളുകളുണ്ട്. ഇവിടെ ഒരു കന്നുകാലി കർഷകൻ യുട്യൂബിലൂടെ താൻ കൃഷിയിൽ നിന്നും സമ്പാദിക്കുന്നതിനേക്കാൾ കൂടുതൽ സമ്പാദിക്കുന്നു എന്നാണ് പറയുന്നത്. 

ഗ്ലൗസെസ്റ്റർഷെയറിലെ വോട്ടൺ-അണ്ടർ-എഡ്ജിൽ നിന്നുള്ള ഇയാൻ പുലാൻ എന്ന കർഷകൻ 2018 മുതൽ യൂട്യൂബിൽ കണ്ടന്റ് പോസ്റ്റ് ചെയ്യുന്നുണ്ട്. ഫാർമർ പി (Farmer P) എന്ന അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിന് 37,500 സബ്സ്ക്രൈബേഴ്സ് ആണുള്ളത്. ചില വീഡിയോ ഒക്കെ ആയിരക്കണക്കിന് ആളുകൾ കണ്ടിട്ടുണ്ട്. 

ഫാമിൽ നടക്കുന്ന തെറ്റായ കാര്യങ്ങൾ എന്തൊക്കെയാണ്, ശരിയായ കാര്യങ്ങൾ എന്തൊക്കെയാണ് എന്നീ വിവരങ്ങളെല്ലാം ഇയാൻ തന്റെ യൂട്യൂബ് ചാനലിലൂടെ ആളുകളുമായി പങ്ക് വയ്ക്കുന്നു. കാഴ്ചക്കാരോട് എപ്പോഴും സത്യസന്ധത പുലർത്തണം എന്നാണ് ഇയാൻ പറയുന്നത്. 

ആദ്യമായി യൂട്യൂബിൽ കണ്ടന്റ് പോസ്റ്റ് ചെയ്യുമ്പോൾ അതിലൂടെ വരുമാനം നേടാൻ കഴിയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്ന് ഇയാൻ പറയുന്നു. രണ്ടര വർഷങ്ങൾക്ക് മുമ്പാണ് ഇയാന് ​ഗൂ​ഗിളിൽ നിന്നും മെസേജ് വരുന്നത്. ഇയാന്റെ അക്കൗണ്ടിൽ £47 (4,639.45) നിക്ഷേപിച്ചിട്ടുണ്ട് എന്നായിരുന്നു മെസേജ്. ആ പൈസ എവിടെ നിന്നാണ് വരുന്നത് എന്ന് ഇയാൻ ആദ്യം സംശയിച്ചു. 

അടുത്തതായി കിട്ടിയത് £80 (7,893.99) ആയിരുന്നു. പിന്നീട്, £300 (29,602.47 രൂപ) കിട്ടി. യൂട്യൂബിൽ നിന്നും കിട്ടിയ വരുമാനം കൊണ്ട് ഇയാൻ ഒരു ധാന്യപ്പുര വാങ്ങി. അതുപോലെ ഒരു പ്രീമിയം ക്യാമറ കിറ്റ്, ഡ്രോൺ എന്നിവയും വാങ്ങി. എങ്ങനെയുള്ള കണ്ടന്റുകളാണ് കാഴ്ചക്കാർക്ക് ഇഷ്ടം, അവർക്ക് എന്തൊക്കെയാണ് വേണ്ടത് എന്നതെല്ലാം ഇന്ന് ഇയാന് അറിയാം. ഓൺലൈനിലൂടെ സമ്പാദിക്കുന്ന ഓരോ രൂപയും താൻ ചെലവഴിക്കുന്നത് തന്റെ ഫാമിലേക്ക് വേണ്ടി തന്നെയാണ് എന്നും ഇയാൻ പറയുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios