മുളയരി പോഷകഗുണത്തില്‍ കേമനാണ്; ചുവന്ന മണ്ണില്‍ കൃഷി ചെയ്യാം
വിളവെടുത്ത ശേഷം പൂക്കളുടെ അവശിഷ്ടങ്ങള്‍ മാറ്റും. വെയിലത്ത് വെച്ച് ഉണക്കിയ ശേഷമാണ് മുളയരി ശേഖരിക്കുന്നത്. മുളയരി ഉപയോഗിച്ച് ഏകദേശം 90 വിഭവങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പായസം, പൊങ്കല്‍, ഉപ്പുമാവ് എന്നിവ കൂടാതെ മാംസ വിഭവങ്ങളിലും മുളയരി ഉപയോഗിക്കാറുണ്ട്.
മുളയില്‍ നിന്നുണ്ടാകുന്ന പഴുത്ത പഴങ്ങളാണ് മുളയരിയെന്ന് വേണമെങ്കില്‍ പറയാം. പൂവിടല്‍ തുടങ്ങിയാല്‍ മുളയില്‍ വിത്തുകളുണ്ടാകും. ഇതുതന്നെയാണ് മുളയരിയായി ഉപയോഗിക്കുന്നത്. പലര്‍ക്കും മുളയരിയെക്കുറിച്ചും എങ്ങനെയാണുണ്ടാകുന്നതെന്നതിനെക്കുറിച്ചും ഏതുതരം മുളയില്‍ നിന്നാണ് അരി ലഭിക്കുന്നതെന്നതിനെക്കുറിച്ചും വ്യക്തമായ ധാരണയില്ല. 60 വര്‍ഷം മുതല്‍ 100 വര്‍ഷം വരെ ആയുസുള്ള മുളയില്‍ പൂക്കളുണ്ടാകുന്നത് നശിക്കാന്‍ പോകുന്നതിന് തൊട്ടുമുമ്പായാണ്. അതായത് ആയുസ് അവസാനിക്കാന്‍ പോകുന്നതിന് മുമ്പാണ് മുളയരി ഉത്പാദിപ്പിക്കുന്നതെന്നര്‍ഥം.
മുളയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പായി ധാരാളം പൂക്കളുണ്ടാകുന്ന പ്രത്യേക സമയമുണ്ട്. ഏകദേശം 75 ജനുസുകളിലായി 1250 ഇനത്തില്‍പ്പെട്ട മുളവര്‍ഗങ്ങളുണ്ട്. ഏകദേശം 45 മീറ്ററോളം ഉയരത്തില്‍ വളരുന്ന സസ്യമാണിത്.
മുളയരി പ്രധാനമായും കേരളത്തിലെ ആദിവാസികളാണ് ആഹാരമായി ഉപയോഗിക്കുന്നത്. വയനാട് ജില്ലയിലെ ആദിവാസികളുടെ പ്രധാനപ്പെട്ട ഉപജീവന മാര്‍ഗങ്ങളിലൊന്നാണ് മുളയരിയുടെ വിപണനം. ഔഷധമായും ഇവര്‍ ഉപയോഗിക്കാറുണ്ട്.
മുളയരി നെല്‍വിത്തുകളെപ്പോലെ തന്നെ കാണപ്പെടുന്നു. ഗോതമ്പിന്റെ രുചിയോടാണ് കൂടുതല്‍ സാമ്യമെന്ന് പറയാം. മുളയരി ഉണ്ടാക്കുന്ന പ്രത്യേകതരം മുളയുടെ തണ്ടുകള്‍ പ്രത്യേക ഭാഗങ്ങളില്‍ നിന്ന് മുറിച്ച് നട്ടാണ് കൃഷി ചെയ്യുന്നത്. മിക്കവാറും എല്ലാ മുളകളും ആയുസ് അവസാനിക്കുന്നതിന് മുമ്പ് പൂക്കളുണ്ടാകുന്നവയാണ്.
ചുവന്ന മണ്ണാണ് മുള കൃഷി ചെയ്യാന്‍ അനുയോജ്യം. പൂന്തോട്ടങ്ങളില്‍ അതിര്‍ത്തി കാക്കാനായും മുള വെച്ചുപിടിപ്പിക്കാറുണ്ട്. 35 വര്‍ഷമെത്തിയ മുളകള്‍ ഒരു ഹെക്ടര്‍ ഭൂമിയിലുണ്ടെങ്കില്‍ കര്‍ഷകന് അഞ്ച് ടണ്ണോളം മുളയരി ലഭിക്കും.
ചില ഇനങ്ങളില്‍ നിന്ന് രണ്ടോ മൂന്നോ വിളവെടുപ്പ് നടത്താറുണ്ട്. വിളവെടുപ്പിന് സമയമായാല്‍ പൂക്കള്‍ ചെടിയുടെ മുകളില്‍ നിന്ന് തൂങ്ങിക്കിടക്കും. ഈ പൂക്കളുള്ള സ്ഥലം മുറിച്ചെടുത്താണ് മുളയരി വേര്‍തിരിക്കുന്നത്. പൂക്കാലത്തിന് ശേഷം മുളകള്‍ കൂട്ടത്തോടെ നശിക്കുമെന്ന വസ്തുതയും കൗതുകമുള്ള കാര്യം തന്നെയാണ്.
വിളവെടുത്ത ശേഷം പൂക്കളുടെ അവശിഷ്ടങ്ങള്‍ മാറ്റും. വെയിലത്ത് വെച്ച് ഉണക്കിയ ശേഷമാണ് മുളയരി ശേഖരിക്കുന്നത്. മുളയരി ഉപയോഗിച്ച് ഏകദേശം 90 വിഭവങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പായസം, പൊങ്കല്‍, ഉപ്പുമാവ് എന്നിവ കൂടാതെ മാംസ വിഭവങ്ങളിലും മുളയരി ഉപയോഗിക്കാറുണ്ട്.
നിരവധി പോഷകഗുണങ്ങള്‍ മുളയരിയിലുണ്ട്. ഇതിലടങ്ങിയിരിക്കുന്ന മാംസ്യത്തിന്റെ അളവ് ഗോതമ്പിലേക്കാള്‍ കൂടുതലാണ്. സന്ധിവേദന, നടുവേദന എന്നിവയ്‌ക്കെല്ലാം ആശ്വാസം തരാന്‍ കഴിയുന്ന ഔഷധഗുണം ഇതിലുണ്ട്. ചില ആദിവാസി മേഖലകളില്‍ പ്രമേഹ രോഗികള്‍ക്കുള്ള ഔഷധമായും ഉപയോഗിക്കുന്നുണ്ട്.
അഞ്ച് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി നല്‍കാറുണ്ട്. വിറ്റാമിന്‍ ബി6 ന്റെ നല്ല ഉറവിടമാണിത്. നാരുകളുടെ അംശമില്ലാത്ത അരിയാണിത്. കാല്‍സ്യവും സള്‍ഫറും ധാരാളം അടങ്ങിയിട്ടുണ്ട്.
നന്നായി വേവിച്ച ശേഷം ഉപയോഗിച്ചില്ലെങ്കില്‍ ദഹിക്കാത്ത പ്രശ്‌നമുണ്ടാകും. 10 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ദിവസേന മുളയരി ഉപയോഗിച്ച ആഹാരം നല്‍കാനും പാടില്ല. ആറ് വയസ് വരെയുള്ള കുട്ടികള്‍ക്ക് ഈ അരി കൊണ്ടുള്ള ഭക്ഷണം നല്‍കരുതെന്നാണ് പറയുന്നത്.