വിളകള്‍ക്ക് കീടനാശിനിയും വെള്ളവും തളിക്കാന്‍ ഡ്രോണുകള്‍, 'മേക്ക് ഇൻ ഇന്ത്യ'ക്ക് കീഴില്‍ നിര്‍മ്മാണം

ഡ്രോണുകൾ വഴി തളിക്കുന്നതിന് ധാരാളം ഗുണങ്ങളുണ്ട്, ഒരു ഏക്കറിൽ സ്പ്രേ ചെയ്യുന്നതിന് ഒരു മനുഷ്യന്‍ മൂന്ന് മുതൽ നാല് മണിക്കൂർ വരെ എടുക്കും. എന്നാൽ, ഒരു ഡ്രോൺ ഉപയോഗിച്ച് ഇത് 10 മിനിറ്റ് കൊണ്ട് ചെയ്യാം. 

1000 drones for agricultural sector

കാർഷിക മേഖലയെ സഹായിക്കാനായി 1000 ഡ്രോണുകൾ(Drones) നിർമ്മിക്കാന്‍ ലക്ഷ്യമിട്ട് 'മേക്ക് ഇൻ ഇന്ത്യ'(Make In India) കാമ്പയിൻ. കാമ്പെയ്‌നിനു കീഴിലുള്ള 'ഗരുഡ എയ്‌റോസ്‌പേസ്'(Garuda Aerospace) എന്ന സ്റ്റാർട്ടപ്പാണ് ഡ്രോണുകൾ നിർമ്മിക്കുന്നതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. 

വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, കാർഷിക ഉൽപ്പാദനക്ഷമതയും ലാഭവും കൈവരിക്കാന്‍ ഡ്രോണുകൾ കർഷകരെ സഹായിക്കും എന്നാണ് കരുതുന്നത്. സമയം, ജലം, വിഭവങ്ങൾ എന്നിവ ലാഭിക്കുന്നതിനും കാർഷിക വ്യവസായത്തെ ഉത്തേജിപ്പിക്കുന്നതിനും വേണ്ടിക്കൂടിയാണ് ഡ്രോണുകള്‍ വരുന്നത്. വിളകളിൽ കീടനാശിനികൾ, വെള്ളം, വളം എന്നിവ സ്വയം തളിക്കുന്നതിനെ മറികടന്നുകൊണ്ട്, അത് ഡ്രോണുകളുപയോഗിച്ച് തളിക്കാന്‍ കർഷകരെ സഹായിക്കുക എന്നതാണ് സ്റ്റാർട്ടപ്പിന്റെ ലക്ഷ്യം. 

1000 drones for agricultural sector

"ഞങ്ങളുടെ സ്ഥാപകൻ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി, അടുത്ത മാസം 1000 ഡ്രോണുകൾ നിർമ്മിക്കാനുള്ള ഞങ്ങളുടെ പദ്ധതി അദ്ദേഹത്തിനു മുന്നിൽ അവതരിപ്പിച്ചു. പരിപാടി ആരംഭിക്കാൻ അദ്ദേഹം (പിഎം) സമ്മതിച്ചു... ഡ്രോണുകളുടെ സഹായത്തോടെ നമുക്ക് സമയവും വെള്ളവും ലാഭിക്കാൻ കഴിയും" ഗരുഡ എയ്‌റോസ്‌പേസ് വൈസ് പ്രസിഡന്റ് രാം കുമാർ പറഞ്ഞു.

"ഡ്രോണുകൾ വഴി തളിക്കുന്നതിന് ധാരാളം ഗുണങ്ങളുണ്ട്, ഒരു ഏക്കറിൽ സ്പ്രേ ചെയ്യുന്നതിന് ഒരു മനുഷ്യന്‍ മൂന്ന് മുതൽ നാല് മണിക്കൂർ വരെ എടുക്കും. എന്നാൽ, ഒരു ഡ്രോൺ ഉപയോഗിച്ച് ഇത് 10 മിനിറ്റ് കൊണ്ട് ചെയ്യാം. അതുപോലെ ഇതുവഴി ഏക്കറിന് ഉപയോഗിക്കുന്ന വെള്ളവും കീടനാശിനികളും കുറയ്ക്കുന്നു" കുമാർ കൂട്ടിച്ചേർത്തു.

1000 drones for agricultural sector

ഡ്രോണുകളുടെ ഉപയോഗത്തിലൂടെ, കർഷകർക്ക് കീടങ്ങളിൽ നിന്ന് സമയബന്ധിതമായി വിളകളുടെ സംരക്ഷണം ഉറപ്പാക്കാനും വിളകൾ പരിശോധിക്കുന്നതിനുള്ള സമയം ലാഭിക്കാനും കാർഷിക ഉൽപാദനത്തിലെ മൊത്തത്തിലുള്ള ചെലവ് കുറയ്ക്കാനും ഉയർന്ന ഗുണമേന്മയുള്ളതുമായ വിളകൾ ഉണ്ടാക്കാനും കഴിയും. ഡ്രോണുകൾ ഔദ്യോഗികമായി 'അൺമാൻഡ് എയർക്രാഫ്റ്റ് സിസ്റ്റംസ് (UAS)' എന്നറിയപ്പെടുന്നു. കൂടാതെ ഗതാഗതം, കൃഷി, പ്രതിരോധം, നിയമപാലനം, നിരീക്ഷണം, അടിയന്തര പ്രതികരണം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ വളരെ ഉപയോഗപ്രദമാണ്. 

2021 ഓഗസ്റ്റിൽ നിലവിൽ വന്ന ഇന്ത്യയുടെ പുതിയ ഡ്രോൺ നിയമങ്ങൾ പ്രകാരം, ചെറിയ ഡ്രോണുകൾ പ്രവർത്തിപ്പിക്കാനും വായുവിൽ പറത്താനും സുരക്ഷാ അനുമതി ആവശ്യമില്ല. കാർഗോ ഡെലിവറി സുഗമമാക്കുന്നതിന് സർക്കാർ ഡ്രോൺ ഇടനാഴികളും നിർമ്മിക്കുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios