Asianet News MalayalamAsianet News Malayalam

16-ാം വയസില്‍ ഐപിഎല്ലിലെ കോടിപതി, പക്ഷെ പിന്നീടാരും കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല, ആരാണ് പ്രയാസ് റേ ബര്‍മന്‍

വെറുതെ എണ്ണം തികക്കാന്‍ ടീമിലെടുത്ത താരമായാരിക്കുമെന്ന് ആദ്യം കരുതിയ ആരാധകര്‍ പക്ഷെ ഒന്നര കോടി മുടക്കി വെറുതെ ഇരുത്താന്‍ ആരെയെങ്കിലും ടീമിലെടുക്കുമോ എന്നും ചിന്തിച്ചു.

Where is Prayas Ray Barman the youngest player of IPL who debut at the age of 16
Author
First Published Mar 15, 2024, 1:18 PM IST

മുംബൈ: ഓരോ ഐപിഎല്‍ താരലേലവും നിരവധി കോടിപതികളെയാണ് സൃഷ്ടിക്കാറുള്ളത്. അതില്‍ വിദേശ താരങ്ങളും സ്വദേശികളായ താരങ്ങളും ആരും അറിയപ്പെടാത്ത താരങ്ങളുമെല്ലാം ഉണ്ടാകും. ചിലര്‍ തങ്ങളുടെ മൂല്യത്തിനൊത്ത പ്രകടനം പുറത്തെടുത്ത് ഐപിഎല്ലിലെ സൂപ്പര്‍ താരങ്ങളാകുമ്പോള്‍ മറ്റു ചിലര്‍ ഒറ്റ സീസണിലെ അത്ഭുതങ്ങളായി അവസാനിക്കും.

അത്തരത്തിലെ ആരാധകരെ ഞെട്ടിച്ച ഒരുപേരായിരുന്നു 2018ലെ ഐപിഎല്‍ താരലേലത്തില്‍ റോയല്‍ ചല‍ഞ്ചേഴ്സ് ബാംഗ്ലൂര്‍ ഒന്നര കോടി രൂപ മുടക്കി ടീമിലെത്തിച്ച 16കാരന്‍ പ്രയാസ് റേ ബര്‍മന്‍. ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ടീമിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും അതോടെ പ്രയാസിന്‍റെ പേരിലായി.

5 കിരീടങ്ങള്‍ നേടിയ ധോണിക്കും രോഹിത്തിനും പോലും കഴിഞ്ഞിട്ടില്ല, ഐപിഎല്ലില്‍ ആ അപൂര്‍വത കോലിക്ക് മാത്രം

വെറുതെ എണ്ണം തികക്കാന്‍ ടീമിലെടുത്ത താരമായാരിക്കുമെന്ന് ആദ്യം കരുതിയ ആരാധകര്‍ പക്ഷെ ഒന്നര കോടി മുടക്കി വെറുതെ ഇരുത്താന്‍ ആരെയെങ്കിലും ടീമിലെടുക്കുമോ എന്നും ചിന്തിച്ചു. എന്നാല്‍ ആ സീസണില്‍ ചെന്നൈയോട് ദയനീയ തോല്‍വിയോടെ തുടങ്ങിയ ആര്‍സിബി കുപ്പായത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മൂന്നാം മത്സരത്തില്‍ തന്നെ പ്രയാസ് പ്ലേയിംഗ് ഇലവനിലെത്തി ഞെട്ടിച്ചു. ചാഹലിനേറ്റ അപ്രതീക്ഷിത പരിക്കായിരുന്നു പ്രയാസിന് ലോട്ടറിയായത്.

എന്നാല്‍ ആ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഓപ്പണര്‍മാരായ ജോണി ബെയര്‍സ്റ്റോയും ഡേവിഡ് വാര്‍ണറും സെഞ്ചുറി നേടി 185 റണ്‍സിന്‍റെ ഓപ്പണിംഗ് കൂട്ടുകെട്ടുയര്‍ത്തിയതോടെ പ്രയാസ് അടക്കമുള്ള ബൗളര്‍മാര്‍ പ്രഹരമേറ്റുവാങ്ങി. നാലോവറില്‍ 56 റണ്‍സ് വഴങ്ങിയ ബര്‍മന് വിക്കറ്റൊന്നും വീഴ്ത്താനായില്ല. ആര്‍സിബി കുപ്പായത്തില്‍ നാലോവര്‍ പൂര്‍ത്തിയാക്കിയ ബൗളര്‍മാരില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയതും പ്രയാസ് ആയിരുന്നു.

ആ മത്സരത്തിനുശേഷം പിന്നീട് പ്രാസ് വീണ്ടും ബാംഗ്ലൂര്‍ കുപ്പായത്തില്‍ കളിച്ചില്ല. തുടര്‍ച്ചയായ ആറ് തോല്‍വികളോടെ സീസണ്‍ തുടങ്ങിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 19 താരങ്ങളെയാണ് ആദ്യ ആറ് കളികളില്‍ തന്നെ പരീക്ഷിച്ചത്. അടുത്ത ലേലത്തില്‍ ആര്‍സിബി ടീമില്‍ നിന്നൊഴിവാക്കപ്പെട്ട പ്രയാസ് പരിക്കിനെത്തുടര്‍ന്ന് നാല് മാസത്തോളം ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്നു.

ഐപിഎല്ലിന് മുമ്പ് ഡല്‍ഹിക്ക് അടുത്ത തിരിച്ചടി, ദക്ഷിണാഫ്രിക്കന്‍ സൂപ്പർ താരം പുറത്ത്, പകരമെത്തുക ഓസീസ് യുവതാരം

പിന്നീട് ഐപിഎല്ലില്‍ ഒരിക്കലും തിരിച്ചെത്തിയില്ലെങ്കിലും പഠിത്തത്തില്‍ ശ്രദ്ധയൂന്നിയ 22കാരനായ പ്രയാസ് അത് പൂര്‍ത്തിയാക്കിയശേഷം ഐപിഎല്ലില്‍ തിരിച്ചെത്താനുള്ള ശ്രമത്തിലാണിപ്പോള്‍.  കൊല്‍ക്കത്തയില്‍ ബി എക്കായാണ് പ്രയാസ് ഇപ്പോള്‍ പഠിക്കുന്നത്. ബംഗാള്‍ ടീമിന്‍റെ ദീര്‍ഘകാല പദ്ധതികളില്‍ പ്രയാസിനും ഇടമുണ്ടെന്നതാണ് യുവതാരത്തിന് പ്രതീക്ഷ നല്‍കുന്ന കാര്യം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios