Asianet News MalayalamAsianet News Malayalam

വോട്ട് ചെയ്യാനെത്തി, ചവിട്ടുപടിയില്‍നിന്നും താഴെ വീണ സ്ത്രീക്ക് വാരിയെല്ലിനും നട്ടെല്ലിനും പരുക്ക്

ബൂത്തിലേക്കുള്ള റാമ്പില്‍ കയറുന്നതിനിടയില്‍ കാല്‍ തെന്നി മറിഞ്ഞു വീഴുകയായിരുന്നു.

woman who came to vote fell down from the stairs suffered serious injuries to ribs and spine
Author
First Published Apr 26, 2024, 8:10 PM IST

തൃശൂര്‍: വോട്ട് ചെയ്യാന്‍ സ്‌കൂള്‍ അങ്കണത്തിലെത്തിയ സ്ത്രീക്ക് ചവിട്ടുപടിയില്‍നിന്നും വീണ് ഗുരുതര പരുക്ക്. വേലൂര്‍ സ്വദേശി ജോളി (52) ക്കാണ് പരുക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

രാവിലെ ഭര്‍ത്താവിന് ഒപ്പം വോട്ട് ചെയ്യാൻ എത്തിയതായിരുന്നു ജോളി. ബൂത്തിലേക്കുള്ള റാമ്പില്‍ കയറുന്നതിനിടയില്‍ കാല്‍ തെന്നി മറിഞ്ഞു വീഴുകയായിരുന്നു. സ്റ്റീലിന്റെ കൈവരിയില്‍ നെഞ്ചിടിച്ചാണ് താഴെ വീണത്. വീഴ്ചയില്‍ അനങ്ങാന്‍  കഴിയാതെ ഏറെനേരം അവിടെ തന്നെ കിടന്നു. ആംബുലന്‍സ് സൗകര്യം ഇല്ലാത്തതുമൂലം ഏറെനേരം കഴിഞ്ഞ്  എരുമപ്പെട്ടിയില്‍നിന്നും ആംബുലന്‍സ് എത്തിയാണ് ജോളിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്.

രണ്ട് മണിക്കൂര്‍ ക്യൂ നിന്ന് വോട്ട് ചെയ്തതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു; ഇനിയും 600 പേര്‍ ക്യൂവില്‍

എന്നാല്‍ ഇലക്ഷന്‍ ബൂത്തിനു സമീപം നടന്ന അപകടത്തില്‍ പരുക്കേറ്റ ജോളിയെ ആശുപത്രിയില്‍ എത്തിക്കാന്‍ തെരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസഥര്‍ ആരും തന്നെ തയാറായില്ല എന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ സ്‌കാനിങ്ങിലും എക്‌സ്‌റേയിലും വാരിയെല്ലിനും നട്ടെല്ലിനും സാരമായി പരുക്കുള്ളതായി കണ്ടെത്തി. അപകടത്തെ തുടര്‍ന്ന് ജോളിക്കും ഒപ്പംവന്ന രണ്ടു പേര്‍ക്കും വോട്ട് ചെയ്യാന്‍ സാധിച്ചില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios