Asianet News MalayalamAsianet News Malayalam

'പരിശോധനക്ക് സമയപരിധി വേണം', മുല്ലപ്പെരിയാർ സുരക്ഷയുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീം കോടതി ഇന്ന് വിധി പറയുമോ?

മുല്ലപെരിയാർ അണകെട്ടിന്‍റെ സുരക്ഷ തൃപ്തികരമെന്ന് കേന്ദ്ര ജല കമ്മീഷനും, സുപ്രീം കോടതി രൂപീകരിച്ച മേൽനോട്ട സമിതിയും സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു

supreme court will consider mullaperiyar security issue plea today
Author
First Published May 7, 2024, 12:01 AM IST

ദില്ലി: മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. പരിശോധനയ്ക്ക് സുപ്രീം കോടതി സമയപരിധി നിശ്ചയിച്ചു നൽകണമെന്ന് ആവശ്യപ്പെട് കോതമംഗലം സ്വദേശി ജോ ജോസഫ് സുപ്രീം കോടതിയെ സമീപിച്ചത്. അതേസമയം മുല്ലപെരിയാർ അണകെട്ടിന്‍റെ സുരക്ഷ തൃപ്തികരമെന്ന് കേന്ദ്ര ജല കമ്മീഷനും, സുപ്രീം കോടതി രൂപീകരിച്ച മേൽനോട്ട സമിതിയും സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കൂടാതെ സുരക്ഷ സംബന്ധിച്ച പഠനം തമിഴ്നാട് നടത്തുമെന്ന് സുപ്രീംകോടതിയിൽ മേൽ നോട്ട സമിതി സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.

കേരള തീരത്ത് ഓറഞ്ച് അലർട്ട് തുടരുന്നു, നാളെയും കടലാക്രമണ സാധ്യത; കള്ളക്കടൽ ഭീഷണി ഒഴിയുന്നില്ല

സുരക്ഷ പരിശോധനയുമായി ബന്ധപ്പെട്ട കേരളത്തിന്റെ ആവശ്യം തളളണമെന്ന് തമിഴ്നാട് സുപ്രീം കോടതിയിൽ ഉന്നയിച്ചിരിക്കുന്ന വാദം. മുല്ലപ്പെരിയാർ അണക്കെട്ട് ശക്തിപ്പെടുത്തുന്നതിന് കേരളം തടസം നില്‍ക്കന്നുവെന്ന് തമിഴ്നാട് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു. അണക്കെട്ട് ബലപ്പെടുത്തുന്നതിന് 15 മരങ്ങള്‍ മുറിക്കാന്‍ അനുവദിക്കാന്‍ കേരളത്തോട് നിര്‍ദേശിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios