Asianet News MalayalamAsianet News Malayalam

സ്റ്റോപ്പ് മെമ്മോ നല്‍കിയ കെട്ടിടത്തില്‍ കടകള്‍ തുറന്നു; പൊളിച്ചുനീക്കാന്‍ ഉത്തരവിട്ട് പഞ്ചായത്ത്

2023 മാര്‍ച്ച് 28ന് ഈ കെട്ടിടത്തിന് സ്റ്റോപ് മെമ്മോ നല്‍കിയതായാണ് അധികൃതര്‍ പറയുന്നത്. കെട്ടിടം നിര്‍മിക്കുന്നതിനാവശ്യമായ യാതൊരുവിധ അനുമതിയോ, കെട്ടിട നമ്പറോ, വാണിജ്യം നടത്തുന്നതിനുള്ള ലൈസന്‍സോ ഈ കെട്ടിടത്തിന് നല്‍കിയിട്ടില്ലെന്നും അധികൃതര്‍ പറയുന്നു. 

Shops opened in building issued stop memo; Panchayath ordered to demolish the shops
Author
First Published May 8, 2024, 7:42 AM IST

കോഴിക്കോട്: അനധികൃതമായി നിര്‍മിച്ച കെട്ടിടം പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട് പഞ്ചായത്ത്. തിരുവമ്പാടി പഞ്ചായത്തിലെ തൊമരക്കാട്ടില്‍ നിധിന്‍ ജോയ്, ടീന തോമസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള കെട്ടിടം പൊളിച്ചു നീക്കാനാണ് പഞ്ചായത്ത് സെക്രട്ടറി ഉത്തരവിട്ടിരിക്കുന്നത്. തിരുവമ്പാടിയിലെ ബീവറേജസ് ഔട്ട്‌ലെറ്റിന് സമീപത്തായാണ് അനധികൃതമായി കെട്ടിടം പണിതിരിക്കുന്നത്.

2023 മാര്‍ച്ച് 28ന് ഈ കെട്ടിടത്തിന് സ്റ്റോപ് മെമ്മോ നല്‍കിയതായാണ് അധികൃതര്‍ പറയുന്നത്. കെട്ടിടം നിര്‍മിക്കുന്നതിനാവശ്യമായ യാതൊരുവിധ അനുമതിയോ, കെട്ടിട നമ്പറോ, വാണിജ്യം നടത്തുന്നതിനുള്ള ലൈസന്‍സോ ഈ കെട്ടിടത്തിന് നല്‍കിയിട്ടില്ലെന്നും അധികൃതര്‍ പറയുന്നു. തിരുവമ്പാടി സ്വദേശിയും വിവരാവകാശ പ്രവര്‍ത്തകനുമായ സൈദലവി കഴിഞ്ഞ വര്‍ഷം ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിരുന്നു. അനധികൃതമായി നിര്‍മിച്ച കെട്ടിടം അടച്ചുപൂട്ടാനും 15 ദിവസത്തിനകം പൊളിച്ചു നീക്കാനും സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നുണ്ട്. 

സംസ്ഥാനത്ത് 2 ജില്ലകളിലൊഴികെ ഇന്ന് താപനില മുന്നറിയിപ്പ്; ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയും

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios