Asianet News MalayalamAsianet News Malayalam

വെസ്റ്റ് നൈല്‍ പനിക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്,മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങൾ നടപ്പാക്കണം

. മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദ്ദേശം നൽകിയത്.

health department warning on westnail fever
Author
First Published May 7, 2024, 2:56 PM IST

തിരുവനന്തപുരം:സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ പനിക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദ്ദേശം നൽകിയത്. കൊതുകു ജന്യ രോഗമായതുകൊണ്ട് തന്നെ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങൾ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കണം. പനിയടക്കം രോഗ ലക്ഷണം ഉള്ളവര്‍ വൈകാതെ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. ജപ്പാൻ ജ്വരത്തിന് സമാനമായ രോഗലക്ഷണങ്ങളാണ് വെസ്റ്റ് നൈൽ പനിക്കും ഉള്ളതെങ്കിലും അപകട സാധ്യത താരതമ്യേന കുറവാണ് . അതുകൊണ്ട് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; രോഗം സ്ഥിരീകരിച്ചത് 10 പേര്‍ക്ക്, 5 പേർ രോഗ മുക്തരായി

മുണ്ടിനീര് ; ലക്ഷണങ്ങൾ എന്തൊക്കെ? എങ്ങനെ പ്രതിരോധിക്കാം?

Latest Videos
Follow Us:
Download App:
  • android
  • ios