Asianet News MalayalamAsianet News Malayalam

ഹാര്‍ദിക്കും രാഹുലുമല്ല! രോഹിത്തിനും കോലിക്കും ശേഷം നായകനാവേണ്ടിയിരുന്ന താരത്തെ കുറിച്ച് മുന്‍ സെലക്റ്റര്‍

വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ക്ക് ശേഷം ശ്രേയസ് അയ്യരെയാണ് ഇന്ത്യയുടെ നായകനായി കണ്ടിരുന്നതെന്ന് പ്രസാദ് വ്യക്തമാക്കി.

former selector on indian cricket team future captain and more
Author
First Published May 6, 2024, 7:48 PM IST

ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ മെറ്റീരിയലായി നിരവധി താരങ്ങളുണ്ട്. ടി20 ക്രിക്കറ്റിലെ ഇപ്പോഴത്തെ വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവരെല്ലാം നായകസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരാണ്. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണെ നായക സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് വാദിക്കുന്നവരുണ്ട്. ഐപിഎല്ലില്‍ അത്രത്തോളം മികച്ചതാണ് സഞ്ജുവിന്റെ നേതൃപാടവം.

എന്നാലിപ്പോള്‍ ഒരു സുപ്രധാന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് മുന്‍ ചീഫ് സെലക്റ്റര്‍ എം എസ് കെ പ്രസാദ്. വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ക്ക് ശേഷം ശ്രേയസ് അയ്യരെയാണ് ഇന്ത്യയുടെ നായകനായി കണ്ടിരുന്നതെന്ന് പ്രസാദ് വ്യക്തമാക്കി. പ്രസാദിന്റെ വാക്കുകള്‍... ''നായകനെന്ന നിലയില്‍ ശ്രേയസ് ഹാര്‍ദിക് പാണ്ഡ്യയില്‍ നിന്നും ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നു. ശ്രേയസ് ബിസിസിഐയുടെ കൃത്യമായ ചിട്ടയിലൂടെയാണ് വളര്‍ന്നത്. നായകസ്ഥാനത്തേക്ക് അദ്ദേഹത്തെ വളര്‍ത്തികൊണ്ട് വരികയായിരുന്നു.'' പ്രസാദ് പറഞ്ഞു. 

നമുക്ക് അടിച്ച് തിമിര്‍ക്കാം ഭായ്! സഞ്ജുവിന്റെ ചോദ്യത്തിന് റിഷഭ് പന്തിന്റെ മറുപടി; പിന്നെ നടന്നത് ചരിത്രം

ശ്രേയസിന്റെ റെക്കോര്‍ഡുകളും പ്രസാദ് മുന്നോട്ടുവച്ചു. ''ഇന്ത്യ എ ടീമിന്റെ നായകനായിരുന്നു ശ്രേയസ്. ഇന്ത്യ എ കളിച്ച 10 പരമ്പരകളില്‍ എട്ടിലും ടീം ജയിച്ചു. ആ പരമ്പരകളിലെല്ലാം ശ്രേയസാണ് ഇന്ത്യയെ നയിച്ചത്. കോലിക്കും രോഹിത്തിനും ശേഷം ടീമിനെ നയിക്കാന്‍ ഒരാള്‍ വേണമായിരുന്നു. അങ്ങനെ ശ്രേയസിനേയും റിഷഭ് പന്തിനേയും പരിഗണിക്കാന്‍ തീരുമാനിച്ചു. ഇതില്‍ ശ്രേയസിനെ ഉറപ്പിക്കുകയായിരുന്നു.'' പ്രസാദ് പറഞ്ഞു. 

സഞ്ജു ചെയ്യേണ്ടത് ഇത്രമാത്രം! അങ്ങനെയെങ്കില്‍ റണ്‍വേട്ടക്കാരില്‍ ആദ്യ അഞ്ചില്‍ തിരിച്ചെത്താം, ചിലരെ പേടിക്കണം

ശ്രേയസിന്റെ ഇപ്പോഴത്തെ നിലയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ''അവന്‍ മികച്ച നായകനായി മാറുകയാണ്. കരിയറിന്റെ തുടക്കത്തില്‍ നല്ല ടീം മാനേജ്മെന്റ് ഉണ്ടായിരിക്കം. ശ്രേയസ് ചെറുപ്പമാണ്. വരുന്ന വര്‍ഷങ്ങള്‍ക്കിടെ അദ്ദേഹം മികച്ച ക്യാപ്റ്റനായി വളരുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.'' പ്രസാദ് കൂട്ടിചേര്‍ത്തു.

Latest Videos
Follow Us:
Download App:
  • android
  • ios