Asianet News MalayalamAsianet News Malayalam

നീട്ടിക്കിട്ടിയ അവധിയുടെ സന്തോഷത്തിനിടെ അപ്രതീക്ഷിത അപകടം; നാട്ടിൽപോയ പ്രവാസി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

അവധിക്കാലത്ത് ഇടക്കെല്ലാം പെയിന്റിങ് ജോലിക്ക് പോയിരുന്നു. ജോലിക്കിടെ ഒരു കെട്ടിടത്തിൽ നിന്ന് കാൽ തെന്നി വീണ് ഗുരുതരാവസ്ഥയിലായി പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

NRI from kannur kerala who went home on leave from Saudi Arabia died after falling from building
Author
First Published May 6, 2024, 12:16 AM IST

റിയാദ്: നാലു മാസങ്ങൾക്ക് മുമ്പ് അവധിയിൽ നാട്ടിൽ പോയ പ്രവാസി മലയാളി കെട്ടിടത്തിൽ നിന്ന് വീണു നിര്യാതനായി. കോഴിക്കോട് രാമനാട്ടുകരക്കടുത്ത്‌ പുതുക്കോട്‌ സ്വദേശി ശബ്ന മൻസിലിൽ സഹീർ (44) ആണ് കണ്ണൂരിൽ വെച്ച്‌ ജോലിക്കിടെ ശനിയാഴ്ച മരിച്ചത്. 

ജനുവരിയിൽ നാട്ടിൽ പോയി മെയ്‌ ഒന്നിന്‌ തിരികെ വരാനിരിക്കെ സ്പോൺസർ ഒരു മാസം കൂടി അവധി നീട്ടി നൽകിയിരുന്നു. ഇതിനിടയിലാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഏറെ ദുഃഖത്തിലാഴ്ത്തിയുള്ള സഹീറിന്റെ അകാല വേർപ്പാട്. അവധിക്കാലത്ത് ഇടക്കെല്ലാം പെയിന്റിങ് ജോലിക്ക് പോയിരുന്നു. ജോലിക്കിടെ ഒരു കെട്ടിടത്തിൽ നിന്ന് കാൽ തെന്നി വീണ് ഗുരുതരാവസ്ഥയിലായ സഹീറിനെ കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. 

19 വർഷമായി സൗദിയിൽ പ്രവാസം നയിച്ചിരുന്ന ഇദ്ദേഹം യാംബു ടൗണിലുള്ള അബുല്ല നാസർ സ്പെയർ പാർട്സ് കടയിൽ ദീർഘകാലം ജോലി ചെയ്തിരുന്നു. നവോദയ യാംബു ഏരിയ കമ്മിറ്റിക്കു കീഴിലുള്ള ടൗൺ യൂനിറ്റിലെ പ്രവർത്തകനായിരുന്നു. പിതാവ് - കോരവീട്‌ പറമ്പിൽ മൊയ്തീൻ കോയ, മാതാവ് - ഫാത്തിമ, ഭാര്യ - ഫസീല, മക്കൾ - ലിയ ഫാത്തിമ (14), ലിബ ഫാത്തിമ (12), ലിസ ഫാത്തിമ (മൂന്ന്), സഹോദരങ്ങൾ - സാജിദ്‌ (ജിദ്ദ), സജ്ന, സബ്ന.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios