Asianet News MalayalamAsianet News Malayalam

യുഎഇയിൽ പുതിയ വാതക നിക്ഷേപം കണ്ടെത്തി; വിശദമായ പരിശോധന നടത്തുന്നുവെന്ന് അധികൃതർ

വാതക നിക്ഷേപം കണ്ടെത്തിയ കിണറിൽ വിശദമായ പരിശോധന നടത്തി അവിടെ നിന്ന് ലഭ്യമാവാൻ സാധ്യതയുള്ള അളവും മറ്റ് വിശദാംശങ്ങളും പരിശോധിക്കുമെന്നാണ് അറിയിപ്പ്.

new gas reserve discovered in sharjah UAE with promising quantities state owned media say
Author
First Published May 6, 2024, 12:01 AM IST

ഷാർജ: യുഎഇയിൽ പുതിയ വാതക നിക്ഷേപം കണ്ടെത്തി. ഷാർജയിലെ അൽ ഹദിബ ഫീൽഡിലാണ് വലിയ നിക്ഷേപം കണ്ടെത്തിയതെന്ന് ഷാർജ പെട്രോളിയം കൗൺസിൽ അറിയിച്ചു. അൽ സജാ ഫീൽഡിന് വടക്കുവശത്തായി ഷാർജ നാഷണൽ ഓയിൽ കോർപറേഷൻ നടത്തിയ പര്യവേക്ഷണത്തിലാണ് വാണിജ്യ ഉത്പാദത്തിന് പര്യാപ്തമായ അളവിലുള്ള വാതക നിക്ഷേപം കണ്ടെത്തിയതെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഇപ്പോൾ വാതക നിക്ഷേപം കണ്ടെത്തിയ കിണറിൽ വിശദമായ പരിശോധന നടത്തി അവിടെ നിന്ന് ലഭ്യമാവാൻ സാധ്യതയുള്ള അളവും മറ്റ് വിശദാംശങ്ങളും പരിശോധിക്കുമെന്ന് യുഎഇയുടെ ഔദ്യോഗിക വാർത്താ ഏജൻസി. ഷാർജയിലെ അഞ്ചാമത്തെ ഓൺഷോർ ഫീൽഡാണ് അൽ ഹദിബ. ഇതിന് പുറമെ അൽ സജാ, കാഹിഫ്, മഹാനി, മുഅയദ് എന്നീ ഓൺഷോർ ഫീൽഡുകളാണുള്ളത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios