ടോക്കിയോ ഒളിംപിക്സ്: ദിപശിഖ തെളിയിക്കുന്ന ചടങ്ങില്‍ നിന്ന് കാണികളെ ഒഴിവാക്കി
ദീപശിഖ തെളിയിക്കല്‍ ചടങ്ങന്റെ റിഹേഴ്സലിന് ഇത്തവണ മാധ്യമങ്ങള്‍ക്ക് പ്രവേശനം ഉണ്ടാവില്ലെന്ന് സംഘാടകര്‍ വ്യക്തമാക്കിയിട്ടുണ്ട്. ദിപശിഖ തെളിയിക്കല്‍ ചടങ്ങിലേക്ക് ടോക്കിയോ ഒളിംപിക്സ് സംഘാടകര്‍ ഉള്‍പ്പെടെ ക്ഷണിക്കപ്പെട്ട 150 പേര്‍ക്ക് മാത്രമെ പ്രവേശനം ഉണ്ടാവു.
ടോക്കിയോ: കൊവിഡ് 19 ഭീതിയെത്തുടര്‍ന്ന് ഒളിംപിക്സ് ദീപശിഖാ തെളിയിക്കുന്ന ചടങ്ങില്‍ നിന്ന് കാണികളെ ഒഴിവാക്കി. ആതന്‍സിലെ പുരാതന ഒളിംപിയ സ്റ്റേഡിയത്തില്‍ ഈ മാസം 11-നാണ് ദീപശിഖ തെളിയിക്കല്‍ ചടങ്ങ് നടക്കുക. 35 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ദിപശിഖ തെളിയിക്കല്‍ ചടങ്ങില്‍ നിന്ന് കാണികളെ പൂര്‍ണമായും മാറ്റി നിര്‍ത്തുന്നത്.
ദീപശിഖ തെളിയിക്കല്‍ ചടങ്ങന്റെ റിഹേഴ്സലിന് ഇത്തവണ മാധ്യമങ്ങള്‍ക്ക് പ്രവേശനം ഉണ്ടാവില്ലെന്ന് സംഘാടകര്‍ വ്യക്തമാക്കിയിട്ടുണ്ട്. ദിപശിഖ തെളിയിക്കല്‍ ചടങ്ങിലേക്ക് ടോക്കിയോ ഒളിംപിക്സ് സംഘാടകര്‍ ഉള്‍പ്പെടെ ക്ഷണിക്കപ്പെട്ട 150 പേര്‍ക്ക് മാത്രമെ പ്രവേശനം ഉണ്ടാവു. 11 ന് ദീപശിഖ തെളിയിച്ചശേഷം 12 മുതല്‍ ഏഴ് ദിവസത്തെ പ്രയാണം ആരംഭിക്കും. ഇതിനുശേഷം 19ന് ഗ്രീസില്‍ ദിപശിഖ കൈമാറ്റ ചടങ്ങ് നടക്കും. കൊവിഡ് 19 ഭീതിയെത്തുടര്‍ന്ന് ഗ്രീസില്‍ കായിക മത്സരങ്ങള്‍ കാണാന്‍ കാണികളെ പ്രവേശിപ്പിക്കുന്നതില്‍ രണ്ടാഴ്ചത്തെ വിലക്ക് പ്രഖ്യാപിച്ചിരുന്നു. ഗ്രീസില്‍ ഇതുവരെ 73 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.
ദീപശിഖ കൈമാറ്റച്ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കുട്ടികളെ ജപ്പാനും ഒഴിവാക്കിയിരുന്നു. ഗ്രീസില്‍ നിന്ന് ജപ്പാനിലെത്തുന്ന ഒളിംപിക്സ് ദീപശിഖ സ്വീകരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കേണ്ട 340 ജപ്പാനീസ് കുട്ടികളെയാണ് കഴിഞ്ഞ ദിവസം കൊവിഡ് 19 ഭീതിയെത്തുടര്‍ന്ന് സംഘാടകര്‍ ഒഴിവാക്കിയത്. മാര്‍ച്ച് 20നാണ് ജപ്പാനിലെത്തുക. ചടങ്ങില്‍ 140 കുട്ടികള്‍ പങ്കെടുക്കുമെന്നും ഇരുന്നൂറോളം കുട്ടികള്‍ കാഴ്ചക്കാരായി എത്തുമെന്നും സംഘാടകസമിതി നേരത്തെ വ്യക്തമാക്കിയിരുന്നു.
ജപ്പാനില്‍ ഇതുവരെ 1057 പേര്‍ക്കാണ് കൊവിഡ് 19 വൈറസ് ബാധിച്ചതായി സ്ഥിരികരിച്ചത്. 12 പേര്‍ ഇതുവരെ മരിച്ചിട്ടുണ്ട്.