'യു എ ഇ, എനിക്ക് വെറുമൊരു നാടല്ല,  പ്രതീക്ഷയും സ്വപ്‌നവുമാണ്!'

deshantharam shemy

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്

deshantharam shemy

ഒരേ ഓഫീസില്‍ ഏറെ കാലം ഒരുമിച്ച് ജോലി ചെയ്തുവെങ്കിലും നാട്ടില്‍പോയി വന്നശേഷമാണ് നസീനയുമായി ഞാന്‍ കൂടുതല്‍ അടുക്കുന്നത്. നാട്ടില്‍പോയി വന്നതുമുതല്‍ അവള്‍ അസ്വസ്ഥയായിരുന്നു. എപ്പോഴും ആലോചനകള്‍. മുഖം സദാ കലങ്ങിയിരിക്കും. ചിരി മറന്നതുപോലൊരവസ്ഥ. 

ഓഫീസിലെ ഒരുച്ചയൂണിന്റെ നേരത്താണ് ഞാനവളോട് അവളുടെ ഭാവമാറ്റത്തെക്കുറിച്ച് ചോദിക്കുന്നത്.  അന്നേരം ഒരു ചിരിയില്‍ അവളതിന്റെ ഉത്തരം ഒതുക്കിയെങ്കിലും പിന്നീടൊരു വൈകുന്നേരം, കാന്റീനില്‍വെച്ചുതന്നെ അവള്‍ മനസ്സു തുറന്നു. നാട്ടില്‍പോയി വന്നശേഷം താന്‍ അനുഭവിക്കുന്ന സങ്കടം അവള്‍ വിങ്ങലോടെ പറയുമ്പോള്‍ എന്റെയും കണ്ണുകള്‍ നനഞ്ഞു. 

'കഴിഞ്ഞ തവണ ഞാന്‍ നാട്ടില്‍ പോയത് സാധാരണ പോലായിരുന്നില്ല' -അവള്‍ എന്നോട് പറഞ്ഞു.

കലങ്ങിമറിയുന്ന അവളുടെ കണ്ണുകളെ നോക്കാതെ ഞാന്‍ മുഖം താഴ്ത്തിയിരുന്നു. 

'കുട്ടികളെ നാട്ടിലാക്കാനായിരുന്നു ആ പോക്ക്.  ഭര്‍ത്താവിന്റെയും എന്റെയും ജോലിത്തിരക്കുകള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കുമിടയില്‍, കുഞ്ഞുങ്ങളെ കൂടി നോക്കുക എളുപ്പമായിരുന്നില്ല. അതിനാല്‍, ഞാനവരെ നാട്ടിലാക്കി'-അവള്‍ പറഞ്ഞു. 

മറുപടി പറയാന്‍ വാക്കുകള്‍ കിട്ടാതെ ഞാന്‍ തരിച്ചിരുന്നു. 

'അത്ര എളുപ്പമായിരുന്നില്ല അവരെ വിട്ടുപോരുന്നത്. ഞാനാദ്യമേ മനസ്സ് അതിനായി ഒരുക്കിയിരുന്നുവെങ്കിലും പോരുന്നതിന്റെ തലേ ദിവസം ആയപ്പോള്‍ ശരിക്കും തളര്‍ന്നു. പാക്കിംഗ് പോലും ചെയ്യാതിരിക്കുന്ന എന്നെ ഉപ്പയുടെ നിര്‍ബന്ധമാണ് അതിന് ഒരുക്കിയത്'-അവള്‍ പറഞ്ഞു. 

പിന്നീട് അവള്‍ ഒരൊഴുക്കായിരുന്നു. അവളുടെ വാക്കുകള്‍ ഇടതടവില്ലാതെ പ്രവഹിച്ചു. എന്തു പറയണം എന്നറിയാതെ ഞാന്‍ എല്ലാം കേട്ടിരുന്നു. 

നാട്ടില്‍പോയി വന്നശേഷം താന്‍ അനുഭവിക്കുന്ന സങ്കടം അവള്‍ വിങ്ങലോടെ പറയുമ്പോള്‍ എന്റെയും കണ്ണുകള്‍ നനഞ്ഞു. 

ഒരാഴ്ചത്തെ ലീവിനായിരുന്നു അവള്‍ നാട്ടില്‍ ചെന്നത്. പ്രാണനായ രണ്ടു മക്കളെ നാട്ടിലേക്കു പറിച്ചു നടാന്‍  വേണ്ടിയുള്ള യാത്ര. 

'മൂന്നു വര്‍ഷത്തെ പ്രവാസ  ജീവിതം ശരിക്കും ഒരു തിരിച്ചറിവിന്റേതായിരുന്നു. പലതും പഠിച്ചു. പലതും മനസ്സിലാക്കി. കബളിപ്പിക്കപ്പെടുന്നതിന്റെ നേര്‍ക്കാഴ്ച അവിടെ വെച്ചാണ് ദൈവം കാണിച്ചു തന്നത്'-അവള്‍ ഇടയ്ക്ക് പറഞ്ഞു. 

മക്കള്‍ തന്റെ സംരക്ഷണത്തില്‍ കഴിയണമെന്ന് മറ്റേതു അമ്മയെപോലെയും അവളും കൊതിച്ചിരുന്നു. എന്നാല്‍ ജോലിദൈര്‍ഘ്യവും ഭര്‍ത്താവിന്റെ കാര്യങ്ങള്‍  നോക്കലും മക്കളെ പരിചരിക്കുന്നതും ഒന്നിച്ചു മാനേജ്  ചെയ്യാന്‍ പറ്റാത്തത്  അവളെ കടുത്ത തീരുമാനമെടുപ്പിച്ചു.

മക്കളുടെ മുഖത്തെ പുഞ്ചിരി മായാതിരിക്കാനും അവര്‍ക്ക്് സ്‌നേഹവും വാത്സല്യവും ലഭിക്കാനും തന്റെ മാതാപിതാക്കളെ ഏല്‍പ്പിക്കുക എന്നൊരു വഴിമാത്രമേ മുന്നില്‍ ഉള്ളു എന്ന് വന്നപ്പോഴാണ് പ്രവാസിക്ക് ദൈവം കനിഞ്ഞു നല്‍കിയ കഠിന ഹൃദയാവസ്ഥയിലേക്ക് അവളെ എത്തിച്ചത്. 

എങ്കിലും പുറപ്പെടാന്‍ നേരം മനസ്സ് മാറി. വീണ്ടും വീണ്ടും താന്‍ എടുത്ത തീരുമാനത്തെ കുറിച്ചു ആലോചിച്ചു കൊണ്ടിരുന്നു. ഇപ്പോള്‍ സ്വന്തം കാലില്‍ നില്‍ക്കുകയാണ് വേണ്ടത്. മക്കള്‍ എന്നും കൂടെ തന്നെയല്ലേ. അവര്‍ക്കു വേണ്ടിയല്ലേ ഇതെല്ലാം. ഇങ്ങനെയെല്ലാം സ്വയം ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. 

'ഉറങ്ങിക്കിടക്കുന്ന മക്കളെ മെല്ലെ തലോടി അവരുടെ കയ്യിലും നെറ്റിയിലും ചുംബിച്ചു. ഇനി കരയില്ല, പോരാടുക തന്നെ ചെയ്യുമെന്ന നിശ്ചയദാര്‍ഢ്യം ഉള്ളില്‍ ഉയര്‍ന്നുനിന്നു. ഉമ്മറത്ത് യാത്രയയക്കാന്‍ നിന്ന ആരെയും കാണാനോ അവര്‍ പറയുന്നത് കേള്‍ക്കാനോ നില്‍ക്കാതെ ഇറങ്ങി.  എയര്‍പോര്‍ട്ടില്‍ എത്തുന്നത് വരെ ആ അവസ്ഥയായിരുന്നു. ലോഞ്ചിലിരിക്കുമ്പോഴും തിരിച്ചുപോയാലോ എന്ന ആലോചന വന്ന് ശ്വാസം മുട്ടിച്ചു'. 

നാട്ടില്‍ ഒരു ജോലി ലഭിയ്ക്കുക എന്നത് എളുപ്പമാണ് എങ്കിലും നാലുദിവസം അടുപ്പിച്ചു റോഡില്‍ കണ്ടാല്‍ പരദൂഷണം പറയാന്‍ കൊതിക്കുന്നവരും അനോണിമസ് കാളിലൂടെ സാധ്യതകള്‍ ടെസ്റ്റ് ചെയ്യുന്നവരും ഒളിയമ്പ് എയ്യുന്ന ഭര്‍തൃവീട്ടുകാരും ആ സാദ്ധ്യത അതീവ ദുര്‍ഘടമാക്കുന്നു. വരുംവരായ്കകള്‍ കൊളാഷ് ആയി മനസ്സില്‍ തിങ്ങി വിങ്ങുന്നതിനിടെയാണ് ഫ്‌ളൈറ്റിലേക്ക്  കയറാനുള്ള അനൗണ്‍സ്‌മെന്റ വന്നത്.

നീണ്ട നാലു മണിക്കൂറിനു ശേഷം അവള്‍ വീണ്ടും ആ മണ്ണിലെത്തി. 

'സ്വപ്‌നങ്ങള്‍ക്ക് ചിറകുവെപ്പിക്കാമെന്ന പ്രതീക്ഷ ഒന്നുമില്ല ഇപ്പോള്‍. ഞാനും മക്കളും ആര്‍ക്കും ബാധ്യത ആവരുതെന്ന് മാത്രമാണ് ഇപ്പോള്‍ ചിന്ത. അതിനു വേണ്ടിയാണ് ഞാനീ ഒടിഞ്ഞ ചിറകുകള്‍ വീണ്ടു കെട്ടി വെച്ചു പറന്നത്'-അവള്‍ പറഞ്ഞു. 

യു എ ഇ ക്ക് മറ്റൊരു മുഖമുണ്ട്. പ്രത്യാശയുടെയും സുരക്ഷിതത്വത്തിന്റെയും മുഖം.

നൊമ്പരങ്ങളാണ് അവള്‍ക്കിപ്പോള്‍ കൂട്ട്. ആ നാടും അവള്‍ക്ക് മറ്റൊരു നൊമ്പരം. എങ്കിലും, യു എ ഇ ക്ക് മറ്റൊരു മുഖമുണ്ട്. പ്രത്യാശയുടെയും സുരക്ഷിതത്വത്തിന്റെയും മുഖം. ദൈവ കൃപയുള്ള ആ നാടിനു ദൈവത്തിന്റെ സ്വന്തം നാടിനേക്കാള്‍ സുരക്ഷിതത്വം നല്‍കാന്‍ കഴിയും. 

ലാളിച്ചു കൊതി തീര്‍ന്നിട്ടില്ലാത്ത മക്കളുടെ ചിന്ത  നെഞ്ചിനുള്ളില്‍ ഒതുക്കി വീണ്ടും അവള്‍ ജോലിയില്‍ മുഴുകി. ഞങ്ങള്‍ പിന്നെയും കണ്ടു. സംസാരിച്ചു. പരസ്പരം ആശ്രയമായി. 

ഓഫീസില്‍ ആരുടെയെങ്കിലും കൂടെ കയറി വരുന്ന കുട്ടികളെ കാണുമ്പോള്‍ അവള്‍ മുഖം തിരിക്കുന്നത് ഞാന്‍ ശ്രദ്ധിക്കാറുണ്ട്. കോര്‍ണീഷിലെ തിരമാലകള്‍ പ്രവാസിയുടെ കണ്ണീര് വീണു  ഉണ്ടായതാണോ എന്നവള്‍ ഒരിക്കല്‍ ഫേസ്ബുക്കില്‍ എഴുതി. അതവളുടെ മനസ്സ് തന്നെയായിരുന്നു. 

ഒരു അദൃശ്യ സുരക്ഷാ വലയം ഉണ്ടായിരുന്നു ഇവിടെ എനിക്കു ചുറ്റും

പിന്നീടൊരിക്കല്‍, ഒന്നിച്ചുള്ള ഒരു യാത്രയില്‍, അവള്‍ പുതിയ അവസ്ഥകള്‍ തുറന്നുപറഞ്ഞു. 

'ഭാഗ്യം ഇല്ലാത്തവളാണ് ഞാന്‍'-അവള്‍ അന്നേരം പറഞ്ഞു. 

ഞാനവളെ നിരുല്‍സാഹപ്പെടുത്താന്‍ നോക്കിയപ്പോള്‍ അവള്‍ തുടര്‍ന്നു. 

'അതിനാലാവാം ജീവിതത്തില്‍ ഒരിക്കലും വിജയിച്ചിട്ടില്ല. എങ്കിലും എവിടെയോ ഒരു ജയം ഞാന്‍ സ്വപ്‌നം കാണുന്നുണ്ട്'-കണ്ണുകള്‍ ഇറുക്കെയടച്ച് അവള്‍ പറഞ്ഞു. 

ഞാനവളുടെ കൈകള്‍ മുറുകെ പിടിച്ചു. 

'നോക്കൂ ദൈവം കൈ തന്നിട്ടുണ്ട് ഇവിടെ വെച്ച്  പല തവണ. ഒരു അദൃശ്യ സുരക്ഷാ വലയം ഉണ്ടായിരുന്നു ഇവിടെ എനിക്കു ചുറ്റും'-പുറത്തേക്ക് കൈ ചൂണ്ടി ഇങ്ങനെ പറയുമ്പോള്‍ അവളുടെ ചുണ്ടുകള്‍ വിറച്ചു. 

താനീ നാടിനെ ഇങ്ങനെ സ്‌നേഹിക്കുന്നതിന്റെ കാരണങ്ങള്‍, പിന്നെയവള്‍ എണ്ണിയെണ്ണിപ്പറഞ്ഞു. കുറേയേറെ മനുഷ്യരെക്കുറിച്ച്, അവരുടെ കരുതലിനെ കുറിച്ച് പറഞ്ഞു. 

എയര്‍പോര്‍ട്ടില്‍, ക്യൂവില്‍ നില്‍ക്കുമ്പോള്‍ ഫ്രണ്ടിലേക്ക് നിന്നോളൂ എന്നു പറഞ്ഞ ഉദ്യോഗസ്ഥനെക്കുറിച്ച് അവള്‍ പറഞ്ഞു. വണ്ടി വരാത്ത ദിവസങ്ങളില്‍ ഓഫീസില്‍ നിന്ന് രണ്ടു കിലോമീറ്റര്‍  നടന്നു റൂമിലെത്താറാവുമ്പോള്‍ 'നീ നടന്നു വന്നെതെന്തിനാ, എനിക്ക് നിന്നെ പോലെ ഒരു മകള്‍ ഇല്ലേ,  എന്നെ വിളിച്ചാല്‍ ഞാന്‍ പിക്ക് ചെയ്യില്ലേ' എന്നു പിതാവിന്റെ അധികാരത്തോടെ വഴക്കു പറയുന്ന താഴെ ഫ്‌ളോറിലെ സിറിയക്കാരനെക്കുറിച്ച് അവള്‍ പറഞ്ഞു.  കീ എടുക്കാന്‍ മറന്ന ദിവസം ഫ്ലാറ്റിനു പുറത്തു ഏറെ നേരം കൂട്ടിരുന്ന തൊട്ടടുത്ത ഫ്ലാറ്റിലെ പാകിസ്താനി പെണ്‍കുട്ടിയെക്കുറിച്ച് പറയുമ്പോള്‍ അവള്‍ വിങ്ങി. 'പിന്നീട് കാണുമ്പോഴൊക്കെ അവള്‍ അനിയത്തിയെ പോലെ വന്നു കെട്ടിപിടിച്ചു ഉമ്മ വെക്കും'-അവള്‍ കൂട്ടിച്ചേര്‍ത്തു. 

ഇരുന്നൂറോളം ജോലിക്കാര്‍ ഉള്ള കമ്പനിയില്‍ ജോലി ചെയ്ത കാലത്ത്, നേര്‍ത്ത സ്പര്‍ശം കൊണ്ട് പോലും തന്നെ തിരിച്ചറിഞ്ഞിരുന്ന, കാഴ്ച ഇല്ലാത്ത അറബി സ്ത്രീയെക്കുറിച്ചായി പിന്നെ അവളുടെ പറച്ചില്‍. വിശേഷദിവസങ്ങളില്‍ ആ സ്ത്രീ കൊടുത്തയച്ചിരുന്ന അറബിക് ഫുഡ് അവരുടെ നിറഞ്ഞ സ്‌നേഹമായിരുന്നുവെന്ന് അവള്‍ പറഞ്ഞു. താന്‍ ട്യൂഷന്‍ എടുത്തിരുന്ന അറബിക്കുട്ടികളുടെ ഉമ്മ മക്കളുടെ മാര്‍ക്ക് ലിസ്റ്റ് കണ്ട് ചേര്‍ത്ത് പിടിച്ച് 'നിങ്ങളെന്റെ അനിയത്തിയാണ് എന്നു പറഞ്ഞെന്ന് അവള്‍ പറയവേ എന്റെയും കണ്ണു നനഞ്ഞു. 

മഞ്ഞകളെന്നും പച്ചകളെന്നും വിളിപ്പേരിട്ട് ചിലരെ മാറ്റിനിര്‍ത്തി, നമ്മള്‍ ഇന്ത്യക്കാര്‍ ഗ്രേഡ് കൂടിയവരാണെന്നു ധരിച്ചിരുന്ന സമയത്ത്, രാജിവെച്ചു മാസങ്ങള്‍ കഴിഞ്ഞിട്ടും ഷോപ്പിങ് മാളില്‍ വെച്ചു കണ്ടപ്പോള്‍ നെഞ്ചില്‍ കൈ വെച്ചു തല കുനിച്ചു തൊഴുതു പരിചയം പുതുക്കിയ, മുമ്പ് ജോലിചെയ്ത കമ്പനിയിലെ ഇതര രാജ്യക്കാരായ ഫാക്ടറി തൊഴിലാളികളെയും അവള്‍ മറന്നില്ല. ഒറ്റയ്ക്ക് കയറിയ ടാക്‌സിയില്‍ ടെന്‍ഷന്‍ മുഖത്തു കാണിക്കാതെ ഇരുന്നു ഓഫീസില്‍ എത്തുമ്പോള്‍ 'ബൈയ്യാ ഇതര്‍ സ്‌റ്റോപ് കരോ' എന്നു പറയുമ്പോള്‍ 'ക്രോസ് ചെയ്യണ്ട അപ്പുറത്തേക്ക് നിര്‍ത്തി തരാം' എന്നു പറയുന്ന മലയാളി ടാക്‌സി ഡ്രൈവര്‍ പോലും അവളില്‍ സുരക്ഷിതത്വത്തിന്റെ പുതിയ പാഠങ്ങള്‍ നല്‍കിയിരുന്നു. 

'നീറുന്ന നോവിലും ഇവിടെ പിടിച്ചു നിര്‍ത്തുന്നത് ഇതൊക്കെ ആയിരിക്കാം'-അവള്‍ പറഞ്ഞവസാനിപ്പിക്കുമ്പോള്‍ ഈ രാജ്യത്ത് എന്റെയും അവസ്ഥ ഇതൊക്കെ ആണല്ലോ എന്നു ഞാന്‍ അത്ഭുതപ്പെട്ടു. 

നസീന ഇന്ന് ഇന്ന് മറ്റൊരു സ്ഥാപനത്തിലാണ്. കാര്യങ്ങള്‍ മാറി. എങ്കിലും പ്രതീക്ഷയോടെ അവള്‍ യു എ ഇയില്‍ തന്നെ കഴിയുകയാണ്. ദൈവം ഇനിയും  കൈ തരുമെന്ന സ്വപ്‌നം ഇപ്പോഴുമുണ്ട്. ജോലിയും ജീവിതവും മക്കളെയും ഒന്നിച്ചു മാനേജ് ചെയ്യാന്‍ പറ്റുന്ന കാലം വൈകാതെ വരും എന്ന മോഹമാണ് അവളെ ഇപ്പോഴും നയിക്കുന്നത്. 

 

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

അമേരിക്കയില്‍ ഒരു  ഡ്രൈവിംഗ് പഠനം!

ദുബായില്‍ എന്റെ ഡ്രൈവിംഗ്  ലൈസന്‍സ് പരീക്ഷണങ്ങള്‍

സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!​

എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?

മാടമ്പിള്ളിയിലേതല്ലാത്ത ഗംഗ!

പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!

പ്രവാസിയുടെ മുറി;  നാട്ടിലും ഗള്‍ഫിലും!

വെന്തുമരിച്ചത് അയാളായിരുന്നു!

 ബീരാക്കയോട് ഞാനെങ്ങനെ  ഇനി മാപ്പു പറയും?

ജോലി പോയാല്‍ ഒരു പ്രവാസി...

ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം

ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും  ആപ്പിള്‍ പച്ചടിയും

പെണ്‍പ്രവാസം!

പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!

കേട്ടതൊന്നുമല്ല ഇസ്രായേല്‍!

അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!

ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?

മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്‍!

'ഭൂമിയുടെ അറ്റം' ഇവിടെയാണ്!

ഒരു പ്രവാസിയുടെ  പെണ്ണു കാണല്‍

പൊള്ളുന്ന ചൂടില്‍, ആഡംബര  കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്‍

 ഗള്‍ഫിലെ ആദ്യ ശമ്പളം!

കുട്ടികള്‍ വിശന്നു കരഞ്ഞു തുടങ്ങിയാല്‍  ആര്‍ക്കാണ് സഹിക്കുക?

സൂസന്‍ മാത്യു, എങ്ങനെയാണ് നീ മരിച്ചത്?​

Latest Videos
Follow Us:
Download App:
  • android
  • ios