പൊള്ളുന്ന ചൂടില്‍, ആഡംബര കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്‍
അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്
മൊഞ്ചു നിറഞ്ഞ ഗള്‍ഫ് നാട്ടില്‍ വന്ന നാള്‍ മുതല്‍ തിരിച്ചു പച്ചപ്പ് നിറഞ്ഞ സ്വന്തം നാട്ടിലേക്കു പോകുന്നിടംവരെ ജോലിചെയ്യേണ്ടി വരുന്നവര്‍. സുരക്ഷിതമായ ജീവിതം കിട്ടിയവരുണ്ട് ഈ കൂട്ടത്തില്‍. ഇന്നും തുറന്ന കണ്ണുമായി സൂക്ഷ്മതയോടെ വാഹനമോടിച്ചിട്ടും ജീവിതം ഒരു കരയ്ക്കു അടുപ്പിക്കാന്‍ കഴിയാതെപോയ നീറുന്ന ജന്മങ്ങളും.
അറബി വീട്ടിലെ ഡ്രൈവര്‍ ജോലിയെന്ന് നാട്ടില്‍ പറയുമ്പോള്‍ ജോലിക്കു വരാന്‍ താല്പര്യപ്പെടുന്നവരുടെ മനസ്സില്‍ മോഹന വാഗ്ദാനങ്ങളും കുത്തിനിറയ്ക്കും വിസ ഏജന്റുമാര്‍. താമസവും ഭക്ഷണവും സൗജന്യം. പുതിയ മോഡല്‍ കാറുകള്‍. ഇതില്‍ വീഴും സാധാരണ തൊഴിലാളികള്‍.
അതിരാവിലെ തുടങ്ങുന്ന മദ്‌റസ, സ്‌കൂള്‍ ഓട്ടം മുതല്‍ വീട്ടുകാരെ ഒരേ ജോലിസ്ഥലത്തും കൃത്യതയോടെ കൃത്യ സമയത്തു കൊണ്ടു വിടണം. അംബര ചുംബികളായ മാളുകളില്‍ മണിക്കൂറുകളോളം നീളുന്ന കാത്തിരിപ്പ്.
എന്റെ പ്രവാസ ജീവിതത്തില്‍ ഇന്നും മറക്കാതെ മനസ്സിലൊരു ദൃശ്യമുണ്ട്. ജൂലായ് മാസത്തിലെ ചുട്ടുപൊള്ളുന്ന ചൂടില്‍ വലിയൊരു ഷോപ്പിംഗ് മാളിന്റെ ബേസ്‌മെന്റ് കാര്‍ പാര്‍ക്കിംഗില്‍ അമ്പതു വയസ്സ് തോന്നിയ്ക്കുന്ന ഒരു മനുഷ്യന്‍ ഒരു ആഡംബര കാറിന്റെ വശത്തു നില്‍ക്കുന്നു. ആ നില്‍പ്പും മുഖഭാവവും കണ്ടപ്പോഴേ എനിക്ക് മനസ്സിലായി കുറച്ചു മണിക്കൂറുകളെങ്കിലും കഴിഞ്ഞിട്ടുണ്ടാകും ആ നില്‍പ്പ് തുടങ്ങിയിട്ടെന്ന്.
പ്രകൃതിയുടെ ചൂട് മാത്രമല്ല, എയര്‍ കണ്ടീഷന്റെ പുറത്തുനിന്നു വരുന്ന ചൂടും ആ മനുഷ്യനെ വിയര്‍പ്പില്‍ പൊതിഞ്ഞിരിക്കുന്നു. മലയാളിയായ ആ മനുഷ്യനോട് എന്തിനാണ് ഈ ചൂടത്തു നില്‍ക്കുന്നതെന്ന് ചോദിച്ചപ്പോള്‍ എനിക്ക് കിട്ടിയ മറുപടി ഹൃദയഭേദകമായിരുന്നു.
ആ ആഡംബര കാറിന്റെ ഡ്രൈവറാണ് ആ മനുഷ്യന്‍. അതില്‍ വന്നവര്‍ ഷോപ്പിംഗ് മാളിന്റെ ഉള്ളിലേക്കു പോയിട്ട് മൂന്നു മണിക്കൂര്‍ കഴിഞ്ഞു. പോകുമ്പോള്‍ കാര്‍ ലോക്ക് ചെയ്തു കീയും വാങ്ങിക്കൊണ്ടു പോയി. വരുന്നിടം വരെ അവിടെത്തന്നെ നില്‍ക്കാന്‍ പറഞ്ഞിട്ട്. എന്റെ കൈയിലിരുന്ന ഒരു കുപ്പി വെള്ളം ആ മനുഷ്യന്റെ നേരെ നീട്ടിയപ്പോള്‍ സ്‌നേഹത്തോടെ അത് വാങ്ങി കുടിച്ചു.
'പന്ത്രണ്ടു വര്‍ഷമായി ഇവിടെ ഈ ജോലി തുടങ്ങിയിട്ട്. പല വീടുകളിലായി. പ്രായം ഏറി വരുകയല്ലേ. മടുത്തു. എന്നാലും..ഒരു മകളും കൂടിയുണ്ട്. അവളെയും കൂടി പറഞ്ഞു വിടണം. അതുവരെ തുടരുക തന്നെ'
'സത്യം പറഞ്ഞാല്‍ ഒരു സാധാരണക്കാരന്റെ കൂടെ പറഞ്ഞയക്കാനുള്ള മുതലൊക്കെ ഞാനുണ്ടാക്കി. പക്ഷേ, അവള്‍ക്കു സര്‍ക്കാര്‍ ജോലിക്കാരനെ മതിയെന്ന്. ഉപ്പ ഗള്‍ഫിലല്ലേ. അതുക്കൊണ്ട് നല്ല സ്ത്രീധനം നല്‍കി കെട്ടിക്കണമെന്ന്'
'അവര്‍ക്കറിയില്ലല്ലോ. നമ്മളിവിടെ ജീവിക്കുന്നത് എങ്ങനെയാണെന്ന്. നമ്മളവരോട് പറഞ്ഞിട്ടുമില്ലല്ലോ... നമ്മുടെ ജീവിതം എങ്ങനെയാണെന്ന്..'
കുറച്ചു സമയത്തിനുള്ളില്‍ ആ മനുഷ്യന്റെ ജീവിതം എനിക്ക് മനസ്സിലായി. പ്രായം തളര്‍ത്തിയ മിഴികളില്‍ ഒരുപാടു സ്വപ്നങ്ങളും പ്രതീക്ഷിച്ചു നില്‍ക്കുന്നു ആ മനുഷ്യന്‍. യാത്ര പറഞ്ഞു പോകുമ്പോള്‍, കാറിന്റെ റിയര്‍ വ്യൂ മിററിലൂടെ ഞാന്‍ കാണുന്നുണ്ടായിരുന്നു. ആ ആഡംബര വാഹനത്തിന്റെ അരികില്‍ സങ്കടത്തോടെ നില്‍ക്കുന്ന മനുഷ്യനെ!
ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!
അത്തറിന്റെ മണമുള്ള പുരാതന ഹജ്ജ് പാത
ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍
കാനഡയിലെ കാട്ടുതീയില്‍നിന്ന് നാം പഠിക്കേണ്ട പാഠങ്ങള്‍
പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!
മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍ അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു
ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!
ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!
കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?
രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?
ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!
ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക് സ്വന്തം നാടുതൊടാന്‍!
ജിദ്ദയിലേക്കുള്ള കാറില്‍ ആ ബംഗാളിക്ക് സംഭവിച്ചത്
ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!
വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!
ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം
ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!
അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!
മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!
ആകാശത്തിനും ഭൂമിയ്ക്കുമിടയിലെ അരവയര്‍ ജീവിതം
ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!
ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?
റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!
ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി
ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!
ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!
അമേരിക്കയില്‍ ഒരു ഡ്രൈവിംഗ് പഠനം!
ദുബായില്‍ എന്റെ ഡ്രൈവിംഗ് ലൈസന്‍സ് പരീക്ഷണങ്ങള്‍
സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!
എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?
പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!
പ്രവാസിയുടെ മുറി; നാട്ടിലും ഗള്‍ഫിലും!
ബീരാക്കയോട് ഞാനെങ്ങനെ ഇനി മാപ്പു പറയും?
ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം
ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും ആപ്പിള്‍ പച്ചടിയും
പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!
അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!
ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?
മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്‍!