പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!

Deshantharam shafeeq mullakkat

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്

Deshantharam shafeeq mullakkat

അന്നൊരു തിങ്കളാഴ്ചയായിരുന്നു. നീണ്ട 22 വര്‍ഷങ്ങള്‍ ഉപ്പയോടും ഉമ്മയോടും ഒത്തു കഴിഞ്ഞുള്ള ആദ്യ പ്രവാസ യാത്ര. അന്ന് രാത്രി ഉമ്മയും ഉപ്പയും എന്നെ മാറി മാറി ചുംബിക്കുമ്പോഴും  ഉറങ്ങാതെ ഉറക്കം നടിച്ചു കണ്ണും ചിമ്മി കിടന്നു.
 
പുറപ്പെടുന്നതിനു മുന്നെ ഒരു യാത്ര ചോദിക്കലുണ്ട്. ഉമ്മയുടെ സ്വരം ഞാന്‍ കേട്ടില്ല. പാവം മിണ്ടാന്‍ പറ്റുന്നില്ലായിരുന്നു. അടുത്തത് ഉപ്പയോടായിരുന്നു. 'ഉപ്പാന്റെ കുട്ടി പൊയ്‌ക്കോളിന്‍ ട്ടാ' എന്ന് കരഞ്ഞു പറഞ്ഞ ഒരു വാക്കുണ്ട് .

ഇന്ന് പത്തു വര്‍ഷത്തെ പ്രവാസം തികഞ്ഞിട്ടും ആ വാക്കിന്റെ വേദന മാറിയിട്ടില്ല. എങ്ങിനെ സഹിക്കണം എന്നറിയാത്ത ഒരു തരം വേദനയായിരുന്നു അത്.
 
ഒത്തിരി സുഹൃത്തുക്കളെ കിട്ടിയ ഒരു സ്ഥലമെന്ന നിലയില്‍ ഈ മണലാരണ്യം ഒരു തരത്തില്‍ സ്വര്‍ഗം തന്നെ. സ്‌നേഹിക്കുന്നവര്‍ ഉള്ളുതുറന്ന് സ്‌നേഹിക്കുന്നവര്‍. അല്ലാത്തവര്‍ സ്‌നേഹം കാണിക്കാന്‍ പോലും സമയമില്ലാത്തവര്‍. ഏറെയും കഥകളിലും സിനിമകളിലും കണ്ട കഥാപാത്രങ്ങള്‍. എല്ലാം മനസ്സിലാക്കാന്‍ കഴിയുന്ന ഒരു ലോകം .
 
തിരിഞ്ഞു നോക്കിയാല്‍ ഒത്തിരി കടം വീട്ടാനുണ്ട്. ആദ്യമായി നാട്ടിലേക്കു വിളിക്കാന്‍ മൊബൈല്‍ ഫോണ്‍ തന്ന  ആദ്യ കമ്പനിയിലെ പി ആര്‍ ഒ  ഹസ്സന്‍ക്ക മുതല്‍ തുടങ്ങുന്നു ആ നിര .
 
അല്‍ ഐന്‍ എന്ന നഗരത്തിലെ അല്‍ ഹിലി എന്ന സ്ഥലത്തായിരുന്നു ആദ്യ ജോലി. ഗള്‍ഫില്‍ വന്ന പിറ്റേ ദിവസം തന്നെ ഒരു മൊബൈല്‍ ഫോണ്‍ വാങ്ങാനിറങ്ങി .ഞങ്ങള്‍ നാല് പേരായിരുന്നു. ഇന്നവര്‍ പല രാജ്യങ്ങളിലായി ജീവിക്കുന്നു .

പ്രവാസി ആയതിന്റെയും വീട് വിട്ടു നിന്നതിന്റെയും പഠിച്ചതുമായി യാതൊരു തരത്തിലുള്ള ബന്ധമില്ലാത്ത ജോലി ആയതിനാലും അതി സങ്കടകരമായ ദിവസങ്ങളായിരുന്നു അത്.എല്ലാ സ്വപ്നങ്ങളും തകര്‍ന്ന പോലെ. ഒരു സംഗീത സംവിധായകന്‍ ആവാനുള്ള സ്വപ്നമായിരുന്നു അതില്‍ കരിഞ്ഞു പോയ ആദ്യത്തേത്. എല്ലാം നല്ലതിനെന്ന പഴയ മുദ്രാവാക്യം ഇടയ്ക്കിടെ ഓര്‍ത്തു സമാധാനപ്പെട്ടു.
 
അന്ന് ടാക്‌സി കാത്തു നില്‍ക്കുമ്പോഴാണ് അദ്ദേഹം വാഹനം നിറുത്തി ഞങ്ങളുടെ അടുത്തേക്ക് വന്നത്. ഒരു പച്ചക്കറി കച്ചവടക്കാരന്‍. കാര്യങ്ങള്‍ അന്വേഷിച്ചു . പുതിയ നാട്ടുകാര്‍ക്ക് പുള്ളിയുടെ വക കുറച്ചു ഉപദേശവും. അതിനിടെ എന്നോട് പ്രത്യേകമായി എന്റെ വിദ്യാഭ്യാസ യോഗ്യതയും മറ്റും ചോദിച്ചു കുറച്ചു പോസിറ്റീവ് ആയ കാര്യങ്ങള്‍ പറഞ്ഞു. ഇതൊരു തുടക്കം മാത്രമാണ്. ഉദ്ദേശിച്ച ജോലിയിലേക്കുള്ള ഒരു യാത്ര മാത്രമാണ് ഇത്. അങ്ങിനെ തുടങ്ങി തളര്‍ന്നിരുന്ന എന്റെ മനസ്സിനെ അദ്ദേഹം വളരെ പെട്ടെന്ന് ഉണര്‍ത്തി. ചില  നല്ല വാക്കുകള്‍ കൊണ്ട് ,ഇത്തിരി നേരം കൊണ്ട് ഒരു പാട് മാറ്റം വരുത്തി അദ്ദേഹം പോയി. സത്യത്തില്‍ അതൊരു ശക്തിയായി മാറി. പലപ്പോഴും അയാളുടെ വാക്കുകള്‍ ഓര്‍ത്തു സമാധാനിച്ചു . 
 
ഇന്ന് ഒരു ദശാബ്ദം കഴിഞ്ഞു ഒരു നിമിത്തം പോലെ അദ്ദേഹത്തെ ഞാന്‍ കണ്ടു മുട്ടി. എന്നെ അയാള്‍ക്ക് മനസ്സിലായില്ലെങ്കിലും എനിക്ക് മറക്കാന്‍ പറ്റാത്ത മുഖമായിരുന്നു അത്. പ്രവാസത്തില്‍ ഒത്തിരി നഷ്ടങ്ങള്‍ സംഭവിച്ച അവസ്ഥയിലായിരുന്നു അദ്ദേഹം. സഹായിച്ചു. ഒരുപാട്. പണം കൊണ്ട് മാത്രമായിരുന്നില്ല . ആവശ്യമുള്ള എല്ലാ രീതിയിലും.അവസാനം എന്നോട് അയാള്‍ ചോദിച്ചു ഇതിനു മാത്രം വിലപ്പെട്ടതായിരുന്നോ എന്റെ ആ വാക്കുകള്‍. ഞാന്‍ പറഞ്ഞു അത് ഇതിലും വിലപ്പെട്ടതായിരുന്നു.
 
ചില നല്ല വാക്കുകള്‍  നമുക്ക് നല്‍കുന്ന ഊര്‍ജം വളരെ വിലപ്പെട്ടതാണ്. അവര്‍ പോലുമറിയാതെ  നമ്മെ അത് സ്വാധീനിക്കും. അവരാണ, അവരുടെ നന്മയാണ് യഥാര്‍ത്ഥത്തില്‍ നമ്മുടെ  മുതല്‍ക്കൂട്ട്. നമുക്കും അവരില്‍ ഒരാളാകാം.!

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

അമേരിക്കയില്‍ ഒരു  ഡ്രൈവിംഗ് പഠനം!

ദുബായില്‍ എന്റെ ഡ്രൈവിംഗ്  ലൈസന്‍സ് പരീക്ഷണങ്ങള്‍

സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!​

എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?

മാടമ്പിള്ളിയിലേതല്ലാത്ത ഗംഗ!

പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!

പ്രവാസിയുടെ മുറി;  നാട്ടിലും ഗള്‍ഫിലും!

വെന്തുമരിച്ചത് അയാളായിരുന്നു!

 ബീരാക്കയോട് ഞാനെങ്ങനെ  ഇനി മാപ്പു പറയും?

ജോലി പോയാല്‍ ഒരു പ്രവാസി...

ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം

ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും  ആപ്പിള്‍ പച്ചടിയും

പെണ്‍പ്രവാസം!

Latest Videos
Follow Us:
Download App:
  • android
  • ios