ഒരൊറ്റ പനി മതി, ഒരു സ്വപ്‌നം കെടുത്താന്‍!
അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്
മെഡിക്കല്‍ സ്‌റ്റോറിലെ തിരക്കുള്ള ഒരു പ്രഭാതത്തില്‍ ആണ് ആദ്യമായി ഷബീറിനെ കാണുന്നത്. ജനറല്‍ മെയിന്റനന്‍സ് കമ്പനിയുടെ സൂപ്പര്‍വൈസറുടെ പുറകില്‍ പതുങ്ങി നില്‍ക്കുന്ന രണ്ടു പാകിസ്ഥാനി പയ്യന്‍മാര്‍. ഷബീറും ജാഹര്‍ജാനും. ആദ്യം കണ്ടപ്പോള്‍ നീണ്ടു മെലിഞ്ഞ, വിളര്‍ത്ത് രക്തമയമില്ലാത്ത ഷബീറിന്റെ മുഖത്തേക്കാണ് നോക്കിയത്. എവിടയോ കണ്ടുമറന്ന ദൈന്യതയാര്‍ന്ന മുഖം. പുറകില്‍ കുറേ കൂടി ആരോഗ്യമുള്ള പ്രസന്നവാനായ ഒരു ചെറുപ്പക്കാരന്‍ , ജാഹര്‍ജാന്‍.
കാരണം ഇവര്‍ക്ക് മുമ്പ് ഹോസ്പിറ്റലിലെ മെഡിസിന്‍ സ്‌റ്റോറില്‍ പോര്‍ട്ടര്‍ ജോലി ചെയ്തിരുന്നത് രണ്ടു മലയാളികള്‍ ആയിരുന്നു. നാട്ടില്‍ ഓട്ടോ ഓടിച്ചു നടന്നയാളാണ് ഒരാള്‍. മറ്റേയാള്‍ നാട്ടില്‍ സിഐറ്റിയു ലോഡിങ്ങ് തൊഴിലാളി. കോണ്‍ട്രാക്ടിങ് കമ്പനി ജീവനക്കാരായ അവര്‍ക്ക് ശമ്പളവും മറ്റാനുകുല്യങ്ങളും കുറവ്. നാട്ടില്‍ ദിവസം ആയിരം രൂപ ഉണ്ടാക്കിയിരുന്ന ഇവര്‍ 800 ദിര്‍ഹത്തിനു (12000 രൂപ ) പണി എടുക്കുവാന്‍ വന്ന് കുടുങ്ങി. ഏജന്റിന് കിടപ്പാടം പണയപ്പെടുത്തി ഒരു ലക്ഷത്തിനുമേല്‍ നല്‍കി, കൈയ്യില്‍ നിന്ന് ടിക്കറ്റിന് കാശും കൊടുത്തു വന്നവര്‍.
പോര്‍ട്ടര്‍ എന്നാല്‍ നാട്ടിലെ ചുമടെടുപ്പ് പണിതന്നെ. പൊരി വൈയിലത്ത് സാധനങ്ങള്‍ കയറ്റി ഇറക്കണം. നാട്ടില്‍ വെച്ച് എന്തോ ഓഫീസ് ജോലിയാണെന്ന് തെറ്റിദ്ധരിച്ചു വന്നുപെട്ടതാണ്. പുറം കരാറുകാരായ അവരുടെ കമ്പനി പ്രശ്‌നത്തില്‍ ഇടപെടുക എനിക്ക് ബുദ്ധിമുട്ട് ആയിരുന്നു. കമ്പനിയോടുള്ള ദേഷ്യത്തില്‍ അവര്‍ പണി എടുക്കുവാന്‍ പതിയെ മടികാട്ടിതുടങ്ങി . നാട്ടിലേ പോലെ ഒച്ചയും വിളിയും ആയപ്പോള്‍ കമ്പനി രണ്ട് മാസം കൊണ്ട് അവരെ തിരികെ പായ്ക്ക് ചെയ്തു. ആ സ്ഥാനത്തേക്ക് ആണ് ഈ പുതിയ രണ്ടു പാക്കിസ്ഥാനി പയ്യന്‍മാര്‍ വന്നത്. പൊതുവേ പ്രശ്‌നക്കാരായാണ് പാക്കിസ്താനികള്‍ അറിയപ്പെടുന്നത്. പെട്ടെന്ന് കോപിക്കുന്ന പ്രകൃതക്കാര്‍. ഇനി ഇവന്മാര്‍ എന്തൊക്കെ പുകിലാ ഉണ്ടാക്കുക ആവോ.
ഇവര്‍ക്ക് മുമ്പ് ഹോസ്പിറ്റലിലെ മെഡിസിന്‍ സ്‌റ്റോറില്‍ പോര്‍ട്ടര്‍ ജോലി ചെയ്തിരുന്നത് രണ്ടു മലയാളികള്‍ ആയിരുന്നു.
എന്നാല്‍ കുറേ ദിവസം കൊണ്ട് എന്റെ ധാരണകള്‍ എല്ലാം മാറി. നന്നായി പണി എടുക്കും. യാതൊരു വിളച്ചിലും അറിയാത്തവര്‍. പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യക്കാരാണ്. ഇന്ത്യയില്‍ ബീഹാര്‍ പോലുള്ള ഒരു സംസ്ഥാനം. അക്ഷരാഭ്യാസമുള്ളവര്‍ വളരെ ചുരുക്കം. മലകള്‍ നിറഞ്ഞ വരണ്ട ഒരു പ്രദേശം. മഴ കുറവായതിനാല്‍ ആ പ്രദേശത്തു കൃഷി തീരെ ഇല്ല. തീവ്രവാദവും ആഭ്യന്തര യുദ്ധവും താറുമാറാക്കിയ ജീവിതങ്ങള്‍. അവിടുത്തെ പരുക്കന്‍ ജീവിതം അവരെ ഏതു ജീവിതസാഹചര്യങ്ങളെയും നേരിടുവാന്‍ കരുത്തുള്ളവരായി മാറ്റിയിരുന്നു. മെഡിക്കല്‍ സാധനങ്ങളും മരുന്നുകളും കയറ്റി ഇറക്കുന്ന ജോലിക്ക് പ്രത്യേക വൈദഗ്ധ്യം ഒന്നും ആവശ്യം ഇല്ലാത്തതിനാല്‍ വേഗത്തില്‍ അവര്‍ പണി പഠിച്ചു. ഭാഷ മാത്രമായി പിന്നീട് പ്രശ്‌നം. ബലൂചിയും പസ്‌ത്തോയും കലര്‍ന്ന ഭാഷ അല്ലാതെ ഉര്‍ദുവോ ഹിന്ദിയോ കാര്യമായി അറിയില്ല. ആംഗ്യഭാഷയിലൂടെയും മുറി ഉര്‍ദുവിലുടെയും കാര്യങ്ങള്‍ അവര്‍ മനസ്സിലാക്കി. പലപ്പോഴും ഉത്തരം നിഷ്‌കളങ്കമായ ഒരു ചിരിയായിരിക്കും . പക്ഷേ ആറുമാസം കൊണ്ട് അത്യാവശ്യം ഉര്‍ദുവും ഇംഗ്ലീഷും അവര്‍ പഠിച്ചു. പതുക്കെ ഞങ്ങളില്‍ ഒരു ഭാഗമായി അവര്‍ മാറി.
സ്‌റ്റോറിലെ കയറ്റിറക്ക് പണി അത്ര സുഖകരമായ ഒന്നല്ല. പലപ്പോഴും പൊരിവെയിലത്ത് ലോഡുകള്‍ ട്രക്കുകളില്‍ കയറ്റുകയും ഇറക്കുകയും ചെയ്യണം. രാവിലെ ആറുമണിക്ക് ജോലി തുടങ്ങുന്ന ഇവര്‍ വൈകിട്ട് മൂന്ന് മണി വരെ ഒരേ ഷിഫ്റ്റില്‍ ജോലി എടുക്കണം . അതിനു ശേഷം താമസിക്കുന്ന ക്യാമ്പില്‍ എത്തിയിട്ട് വേണം തലേന്ന് പാകം ചെയ്തുവെച്ച ആഹാരം കഴിക്കാന്‍. രാവിലെ ഡ്യൂട്ടിക്കിടെ ആണ് പ്രഭാതഭക്ഷണം. മിക്കപ്പോഴും തലേന്നത്തെ ഉണക്ക കുബൂസ് (ഒരു തരം റൊട്ടി) സുലൈമാനിയില്‍ (കട്ടന്‍ ചായ ) മുക്കി കഴിക്കുക ആണ് അവര്‍ ചെയ്യുക. രാവിലെ ജോലിക്ക് വരുമ്പോള്‍ തലേന്ന് ബാക്കി വന്ന ഒന്നോ രണ്ടോ കുബൂസ് കൂടെ കരുതും. അത് സ്‌റ്റോറില്‍ സൗജന്യമായി കിട്ടുന്ന സുലൈമാനിയില്‍ മുക്കി അകത്താക്കും. ഉച്ച വരെ പിടിച്ചു നില്‍ക്കണമെല്ലോ!
ഡിസ്ട്രിക്ട് മെയിന്‍ സ്‌റ്റോര്‍ 75 കിലോമീറ്റര്‍ ദൂരെ ആയതിനാല്‍ ആഴ്ച്ചയില്‍ രണ്ട് തവണ എങ്കിലും അവിടെ എനിക്ക് പോകേണ്ട ആവശ്യം വരും. പലപ്പോഴും യാത്രകളില്‍ എന്റെ കൂടെ അവരും ഉണ്ടാകും. അങ്ങനെയുള്ള യാത്രകളില്‍ ഞാന്‍ അവരോട് നാട്ടിലെ കാര്യങ്ങള്‍ ചോദിച്ചു അറിയാന്‍ ശ്രമിക്കാറുണ്ട്. ജാഹര്‍ജാന് പ്രായമായ മാതാപിതാക്കന്‍മാര്‍ മാത്രം. കിട്ടുന്ന ശമ്പളം ഇവിടുത്തെ ചിലവുകള്‍ കഴിച്ചു നാട്ടില്‍ അയച്ചുകൊടുക്കും. നിക്കാഹ് കഴിക്കാത്തതിനാല്‍ കാര്യമായ പ്രാരബ്ധങ്ങള്‍ ഇല്ല. നല്ല ഉത്സാഹിയായ ഒരു ചെറുപ്പക്കാരന്‍. എത്ര ബുദ്ധിമുട്ടുള്ള പണിയും ഒരു മടിയും കൂടാതെ എടുക്കും. മുന്‍വരിയിലെ പല്ലുകള്‍ തമ്മില്‍ ഒരു പല്ലിന്റെ വിടവ് ഉണ്ട്. കല്യാണത്തെക്കുറിച്ച് ചോദിച്ചാല്‍ മുഖം നാണം കൊണ്ട് കുനിച്ചു നിഷ്‌കളങ്കമായ ഒരു ചിരി ചിരിക്കും .
മെയിന്‍ സ്‌റ്റോറില്‍ നിന്ന് പ്രതിമാസ മെഡിസിന്‍ സപ്ലൈ എടുക്കാന്‍ പോകുന്നത് രണ്ട് ദിവസത്തെ അധ്വാനം ആണ്. പോകുന്ന വഴിക്ക് മസാഫിയില്‍ ചായ കുടിക്കാന്‍ വണ്ടി നിറുത്തും. മസാഫി ശുദ്ധജലത്തിന് പ്രസിദ്ധമായ സ്ഥലം ആണ്. ഗള്‍ഫിലെ മിക്ക സ്ഥലത്തേക്കും കുപ്പിവെള്ളം പോകുന്നത് ഇവിടെ നിന്നാണ്. മസാഫി എന്ന വാക്കിന്റെ അര്‍ത്ഥം ശുദ്ധമായ വെള്ളം എന്നാണ്. നല്ല പച്ചപ്പുള്ള സ്ഥലം, ധാരാളം മഴ ലഭിക്കും. അവിടെയുള്ള ഒരു പാകിസ്ഥാനി ചായക്കടയില്‍ നിന്നാണ് ചായ കുടി. നല്ല രുചിയുള്ള കീമ സാന്റ് വിച്ച് ലഭിക്കും. വലിയ ഒരു റൊട്ടിയില്‍ കീമ (ഇറച്ചി, മസാല ചേര്‍ത്ത് പൊടിച്ചത്) വെച്ച് ചുരുട്ടി എടുത്താണ് സാന്റ്റ് വിച്ച് ഉണ്ടാക്കുന്നത്. ഒരണ്ണം കഴിച്ചാല്‍ ഇരുമ്പ് കട്ടി വയറ്റില്‍ കിടക്കുന്നത് പോലെ തോന്നും. ഉച്ചവരെ പിന്നെ വിശപ്പ് തോന്നാത്തതിനാല്‍ കൂടെ വരുന്ന കുട്ടികള്‍ക്ക് പണി എടുക്കുവാന്‍ നല്ല ഉത്സാഹമാണ്, കൂടെ ഒരു ചായയും കുടിച്ചാല്‍ ഉഷാറായി.
പതിഞ്ഞ ശബ്ദത്തില്‍ ഷബീര്‍ തന്റെ ജീവിതകഥ എന്നോട് പറഞ്ഞു.
ഷബീറാകട്ടെ ഒരു പ്രത്യേക സ്വഭാവക്കാരനാണ്. ആരോടും അധികം സംസാരിക്കില്ല. എന്തങ്കിലും ചോദിച്ചാല്‍ മാത്രം മറുപടി പറയും. പ്രായം 33 മാത്രമേ ഉള്ളങ്കിലും കണ്ടാല്‍ ഒരു 45 വയസിനുമേല്‍ തോന്നും. മുഖത്ത് അങ്ങിങ്ങായി നര കയറിയ കുറ്റി രോമങ്ങള്‍. എപ്പോഴും മുഖത്ത് സ്ഥായിയായ വിഷാദ ഭാവം. പലപ്പോഴും നാട്ടിലെ കുടുംബത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നിരര്‍ത്ഥകമായ വരണ്ട ഒരു ചിരി ആയിരിക്കും. അങ്ങനെയിരിക്കെ ഒരു ദിവസം മുഖത്തെ സങ്കടം കണ്ടു എന്തു പറ്റിയെന്നുള്ള ചോദ്യത്തിന് മുമ്പില്‍ അയാള്‍ മനസ് തുറന്നു.
'സാബ് ഉധര്‍ രഹനാ ബഹുത്ത് മുഷ്‌കില്‍ ഹെ'
പതിഞ്ഞ ശബ്ദത്തില്‍ ഷബീര്‍ തന്റെ ജീവിതകഥ എന്നോട് പറഞ്ഞു. ബലൂച്ചിസ്ഥാനിലെ തുര്‍ബേല എന്ന സ്ഥലത്തുകാരനാണ് അയാള്‍. ഭാര്യയും മൂന്ന് കുട്ടികളും ഉണ്ട്. ആദ്യത്തെ രണ്ടും പെണ്‍കുട്ടികള്‍. ഇളയ ആണ്‍കുട്ടിക്ക് മൂന്ന് വയസായി.
'ഉസ്‌കാ ദില്‍ മേം എക് സുരാക്ക് ഹെ'
ചെറിയ മകന്റെ ഹൃദയത്തിനു തകരാര്‍ (സുഷിരം) ഉണ്ടെന്നും അതിന് ചികിത്സയ്ക്കായി ധാരാളം പണം ചിലവായെന്നും എന്നോട് പറഞ്ഞു. അതിന്റെ കടങ്ങള്‍ വീട്ടണം, തുടര്‍ചികിത്സ ചെയ്യണം. ആകെ പ്രതിസന്ധിയിലാണ് ജീവിതം, ഒരു വശത്ത് കടക്കാര്‍ മറുവശത്ത് മകന്റെ ചികിത്സ.
ഇറാനില്‍ നിന്ന് കള്ളക്കടത്തായി പെട്രോള്‍ കൊണ്ടു വന്നുവിറ്റാണ് നാട്ടില്‍ ജീവിതം തള്ളി നീക്കിയിരുന്നത്. ഇറാന്റെ ബോര്‍ഡറില്‍ നിന്ന് അധികം ദൂരത്തല്ല അവന്റെ ഗ്രാമം. സ്വന്തമായി എട്ടു കനാല്‍ (ഏകദേശം ഒരേക്കര്‍) ഭൂമിയുണ്ട് . മഴയില്ലാത്തതിനാല്‍ കൃഷി സാധ്യമല്ലത്രേ. കുറേ ഈന്തപ്പനകള്‍ ആ സ്ഥലത്തുണ്ട് അതില്‍ നിന്ന് കാര്യമായി ഒന്നും കിട്ടാനില്ല. ശരിയാണ്, ഗള്‍ഫില്‍ ജോലി ചെയ്തവര്‍ക്ക് ഒരുപക്ഷെ അറിയാം അവിടെ കിട്ടുന്ന ഈന്തപ്പഴത്തിന്റെ ഭൂരിഭാഗവും ആടുകള്‍ക്ക് തീറ്റിയായിട്ടാണ് ഉപയോഗിക്കുന്നത്. സ്വന്തമായി ഉണ്ടായിരുന്ന പിക്ക് അപ്പ് വാന്‍ വിറ്റിട്ടാണ് ഗള്‍ഫില്‍ എത്തിയത് . അമേരിക്കന്‍ ഉപരോധം നിലനില്‍ക്കുന്നതിനാല്‍ ഇറാനില്‍ പെട്രോളിന് വിലക്കുറവാണ്. അവിടെ നിന്ന് പെട്രോള്‍ കാനുകളില്‍ ആക്കി പിക്ക് അപ്പില്‍ പച്ചക്കറി ലോഡിനോടോപ്പം കയറ്റി കള്ളക്കടത്തായി നാട്ടില്‍ കൊണ്ട് വന്നു വില്‍ക്കുക ദുഷ്‌കരം. എപ്പോള്‍ വേണമെങ്കിലും പിടിക്കപ്പെടാം. പിന്നീടു ജീവിതം ഇറാന്‍ ജയിലുകളില്‍ ഹോമിച്ചു തീര്‍ക്കണം. വീട്ടില്‍ വെറുതെ ഇരുന്നാല്‍ തീവ്രവാദികള്‍ പിടികൂടി അവരുടെ കൂട്ടത്തില്‍ ചേര്‍ക്കും. ഒടുവില്‍ ചാവേറായി പൊട്ടിത്തെറിക്കാനാകും വിധി. ജീവിതം മുമ്പോട്ട് നയിക്കുവാന്‍ യാതൊരു മാര്‍ഗവുമില്ലാതെ ഇരുന്നപ്പോള്‍ ആരോ ഉപദേശിച്ചതാണ് ഗള്‍ഫ്. പിക്ക് അപ്പ് വിറ്റപണവും ഭാര്യയുടെ സ്വര്‍ണാഭരണങ്ങള്‍ വിറ്റ പണവും ചേര്‍ത്ത് ഒന്നരലക്ഷം പാകിസ്ഥാനി രൂപ ഏജന്റിനു കൊടുത്തിട്ടാണ് ഗള്‍ഫില്‍ എത്തിയത്. മാസം ഇരുപത്തിഅയ്യായിരം രൂപ ശമ്പളം കിട്ടും എന്നാണ് ഏജന്റ് പറഞ്ഞത് കൂടെ ആയാസം കുറഞ്ഞ ഹോസ്പിറ്റല്‍ പണിയും. ഇവിടെ വന്നപ്പോഴല്ലേ കാര്യങ്ങള്‍ മനസിലായത് 800 ദിര്‍ഹം ശമ്പളം. മാസം പതിനായിരം മിച്ചം കിട്ടാന്‍ പട്ടിണി കിടന്നാലും അസാധ്യം. നാട്ടിലെ കടക്കാരെ കൊണ്ട് പൊറുതിമുട്ടിയിട്ടു വയ്യ .
ഇറാനില്‍ നിന്ന് കള്ളക്കടത്തായി പെട്രോള്‍ കൊണ്ടു വന്നുവിറ്റാണ് നാട്ടില്‍ ജീവിതം തള്ളി നീക്കിയിരുന്നത്.
ഇയാളെ എന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കുക? നാട്ടില്‍ നിന്ന് ഗള്‍ഫ് സ്വപ്നവും പേറി ഇവിടെ വരുന്ന ഒട്ടുമിക്ക പേരുടെയും സ്ഥിതി ഇതല്ലേ?
'ഭായി വിഷമിക്കാതെ ഇരിയ്ക്കൂ. പടച്ചവന്‍ എന്തങ്കിലും വഴി കാട്ടിത്തരാതെയിരിയ്ക്കുകയില്ല'
എന്റെ ഭംഗിവാക്കുകള്‍ ഒന്നും അയാളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയില്ല എന്നു എനിക്കറിയാം. എന്നാലും സഹജീവിയോട് അല്‍പം സഹതാപം. അത് അയാള്‍ക്ക് ഒരു പക്ഷേ ആശ്വാസം ആയാലോ?
ചില ദിവസങ്ങള്‍ക്ക് ശേഷം എനിക്ക് അത്യാവശ്യമായി നാട്ടില്‍ പോകേണ്ട കാര്യം വന്നു. പുതുവര്‍ഷത്തിന്റെ പിറ്റേന്ന് തിരികെ ജോലിയ്ക്ക് കയറിയ ഞാന്‍ എല്ലാവരെയും കണ്ടു നാട്ടിലെ വിശേഷങ്ങള്‍ പങ്കുവെച്ചു.
അപ്പോഴാണ് ഞാന്‍ ഷബീറിനെ കാണാത്തത് ശ്രദ്ധിച്ചത്.
'എവിടെ ഷബീര്‍?'- ഞാന്‍ അവരോട് തിരക്കി.
'അവന് നല്ല പനിയാണ് സാര്‍'
മരുന്ന് വല്ലതും വാങ്ങിയോ എന്ന ചോദ്യത്തിന് അവര്‍ ഹോസ്പിറ്റലിലെ എമര്‍ജന്‍സിയില്‍ കാണിച്ചെന്ന് പറഞ്ഞു. പിറ്റേന്ന് ഞാന്‍ സാമ്പിള്‍ ആയി കിട്ടിയ ഒരു കോഴ്‌സ് ആന്റിബയോട്ടിക്ക് കൊണ്ടുവന്നങ്കിലും കൊടുക്കാന്‍ സാധിച്ചില്ല. അയാള്‍ക്ക് വേറെ എവിടയോ നിന്ന് മരുന്ന് ലഭിച്ചു എന്ന് കൂട്ടുകാര്‍ പറഞ്ഞു . സാധാരണ പനിയ്ക്ക് പാരസെറ്റമോളും ഏതങ്കിലും ഒരു ആന്റിബയോട്ടിയ്ക്കും ഒരു കഫ് സിറപ്പും ആണ് ഫാര്‍മസിസ്റ്റുകള്‍ കൊടുക്കാറ്. കൂടെ രണ്ടുമൂന്ന് ദിവസം റെസ്റ്റ് എടുത്താല്‍ തീരാവുന്നതേ ഉള്ളൂ പനി. അതിനാല്‍ ഞാനും ഷബീറിന്റെ കാര്യത്തില്‍ അത്ര ശ്രദ്ധിച്ചില്ല . പിന്നീട് കുറേ ദിവസത്തേക്ക് ഞാന്‍ ഷബീറിനെ കണ്ടില്ല. കൂടെയുള്ളവരോട് തിരക്കിയപ്പോള്‍ പനി കുറഞ്ഞില്ല എന്നും റൂമില്‍ കിടക്കുക ആണന്നും പറഞ്ഞു. ഹോസ്പിറ്റലില്‍ കാണിച്ചോ എന്നു ചോദിച്ചപ്പോള്‍ കാണിച്ചു എന്നും പറഞ്ഞു. പിറ്റേ ദിവസം അയാളുടെ ഏതോ ബന്ധു വന്നു ദുബൈയ്ക്ക് കൊണ്ട് പോയി എന്നും അവിടെ ഏതോ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു എന്നും നാട്ടില്‍ തിരികെ പോകുകയാണന്നും കേട്ടു.
ലീവ് ബാലന്‍സ് ഉള്ളതിനാല്‍ പിന്നീടുള്ള രണ്ടു ദിവസം ഞാന്‍ ജോലിക്ക് പോയില്ല. രണ്ടാം ദിവസം നിനച്ചിരിക്കാതെ എനിക്ക് ഒരു ഫോണ്‍കോള്‍. എടുത്തപ്പോള്‍ മെയിന്‍ സ്‌റ്റോറിലെ ഒരു സുഹൃത്താണ്.
'അറിഞ്ഞോ, ഷബീര്‍ മരിച്ചു പോയി!'
കാതുകളെ വിശ്വസിക്കാന്‍ പ്രയാസം തോന്നി. എന്തെന്ത് പ്രതീക്ഷകളുമായി ഈ രാജ്യത്തു വന്ന ചെറുപ്പക്കാരന്‍. മകന്റെ ചികിത്സ. നാട്ടിലെ പ്രാരബ്ധങ്ങള്‍.. എല്ലാറ്റിനും ഉള്ള മറുപടി ആണല്ലോ ഈ ലോകം വിട്ടു കടന്നു പോയത്. പാവം ചെറുപ്പക്കാരന്‍. ദൂരെ അവനെ കാത്തിരിക്കുന്ന ഭാര്യയേയും പറക്കമുറ്റാത്ത മൂന്ന് കുഞ്ഞുങ്ങളെയും ബാക്കിയാക്കി ആ പാവം ഈ ലോകം വിട്ടുപോയി. പാകിസ്ഥാനിലേക്ക് ഉള്ള യാത്രാമധ്യേ എയര്‍പോര്‍ട്ടില്‍ വച്ച് അയാള്‍ മരണപ്പെട്ടു.
മനസ്സില്‍ ഒരു നീറ്റല്‍. കുറ്റബോധം. വേണമെങ്കില്‍ എനിക്ക് ആ ചെറുപ്പക്കാരനെ പനി പിടിച്ചു കിടന്നപ്പോള്‍ നല്ല ഡോക്ടറെ കാണിക്കാമായിരുന്നു. പരിചയമുള്ള എത്ര ഡോക്ടറുമാര്‍. എന്നിട്ടും വേണ്ടത് ചെയ്തില്ല. ഒരു പക്ഷെ നല്ല ഒരു ഡോക്ടറെ ആദ്യമേ കാണിച്ചിരുന്നെങ്കില്‍ രക്ഷപ്പെട്ടേനെ. ലക്ഷക്കണക്കിന് വിലയുള്ള മരുന്നുകളുടെ ഇടയില്‍ ജോലി ചെയ്ത ചെറുപ്പക്കാരന്‍, ആ മരുന്നുകള്‍ ഒന്നും ആവശ്യത്തിന് അയാള്‍ക്ക് ഉപകരിച്ചില്ല ..എന്തൊരു വിരോധാഭാസം.
ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!
അത്തറിന്റെ മണമുള്ള പുരാതന ഹജ്ജ് പാത
ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍
കാനഡയിലെ കാട്ടുതീയില്‍നിന്ന് നാം പഠിക്കേണ്ട പാഠങ്ങള്‍
പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!
മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍ അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു
ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!
ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!
കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?
രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?
ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!
ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക് സ്വന്തം നാടുതൊടാന്‍!
ജിദ്ദയിലേക്കുള്ള കാറില്‍ ആ ബംഗാളിക്ക് സംഭവിച്ചത്
ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!
വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!
ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം
ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!
അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!
മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!
ആകാശത്തിനും ഭൂമിയ്ക്കുമിടയിലെ അരവയര്‍ ജീവിതം
ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!
ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?
റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!
ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി
ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!
ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!
അമേരിക്കയില്‍ ഒരു ഡ്രൈവിംഗ് പഠനം!
ദുബായില്‍ എന്റെ ഡ്രൈവിംഗ് ലൈസന്‍സ് പരീക്ഷണങ്ങള്‍
സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!
എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?
പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!
പ്രവാസിയുടെ മുറി; നാട്ടിലും ഗള്‍ഫിലും!
ബീരാക്കയോട് ഞാനെങ്ങനെ ഇനി മാപ്പു പറയും?
ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം
ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും ആപ്പിള്‍ പച്ചടിയും
പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!
അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!
ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?
മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്‍!
പൊള്ളുന്ന ചൂടില്‍, ആഡംബര കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്‍
കുട്ടികള്‍ വിശന്നു കരഞ്ഞു തുടങ്ങിയാല്‍ ആര്‍ക്കാണ് സഹിക്കുക?
സൂസന്‍ മാത്യു, എങ്ങനെയാണ് നീ മരിച്ചത്?
'യു എ ഇ, എനിക്ക് വെറുമൊരു നാടല്ല, പ്രതീക്ഷയും സ്വപ്‌നവുമാണ്!'