ഐഎസിനു വേണ്ടി വാദിക്കുന്നവരേ, നിങ്ങളറിയണം സിറിയയിലെ അമലിനെ!
അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്
20-09-2014
അല്‍ഐന്‍.
അന്നാണ് ഗുലാം ഭായിയെയും അനസിനെയും പരിചയപ്പെടുന്നത്...
സെര്‍വര്‍ ഇന്‍സ്റ്റലേഷന്‍ കഴിയാന്‍ ഇനിയും സമയമെടുക്കുന്നതിനാല്‍ ബോറടി മാറ്റാന്‍ മറ്റൊരു കമ്പ്യൂട്ടറില്‍ ഗൂഗിള്‍ മാപ്പില്‍ വെറുതെ നാടും വീടും നോക്കിയിരിക്കുമ്പോള്‍ അനസും ഗുലാം ഭായിയും അടുത്ത് വന്നിരുന്നു. ഞാന്‍ അവര്‍ക്ക് നമ്മുടെ നാടും, വീടിന്റെ പിന്നിലൂടെ ഒഴുകുന്ന പുഴയുമെല്ലാം കാണിച്ചു കൊടുത്തു. പച്ചപ്പ് നിറഞ്ഞ കേരളത്തെയും ഗള്‍ഫില്‍ ജോലി ചെയ്യുന്ന മലബാറികളുടെ നന്മയെയും പുകഴ്ത്തി പറഞ്ഞപ്പോള്‍ എനിക്ക് അഭിമാനം തോന്നി.
ഇനി നിനക്ക് എന്റെ നാട് കാണിക്കാമെന്ന് അനസ് പറഞ്ഞു. ഗൂഗിളില്‍ 'അലെപ്പോ' എന്ന് ടൈപ്പ് ചെയ്തു.മൗസ് പോയിന്റര്‍ പച്ചപ്പൊന്നുമില്ലാത്ത സിറിയയിലെ ഒരു നഗരത്തില്‍ ചെന്ന് നിന്നു. 'അലെപ്പോ'. ആദ്യമായിട്ടാണ് ഈ നഗരത്തിന്റെ പേര് കേള്‍ക്കുന്നത്. അനസ് വീടും,വീട് നില്‍ക്കുന്ന തെരുവും ചൂണ്ടി കാണിച്ചുതന്നപ്പോള്‍ ഞാന്‍ കൗതകത്തോടെ നോക്കിയിരുന്നു.
ഗുലാം ഭായ് ആളൊരു രസികനാണ്.
ഗൂഗിളില്‍ കശ്മീരിന്റെ ഭൂപടം ചുണ്ടി കാണിച്ചിട്ട് എന്നോട് പറഞ്ഞു: 'നസീം, ഈ കാശ്മീര്‍ ഞങ്ങളുടേതാണ്. കാശ്മീര്‍ ഞങ്ങള്‍ക്ക് വിട്ടു തരൂ'
തമാശയോടെയുള്ള അവന്റെ ചോദ്യത്തിന് ചെറിയ ചിരിയോട് കൂടി ഞാന്‍ മറുപടി മറുപടി കൊടുത്തു: 'നീ തീവ്രവാദിയാണ് ഭായ്'
ഗുലാം ഭായ് പൊട്ടിച്ചിരിച്ചു. പിന്നെ എന്തോ ചിന്തിച്ചു. ചെറിയ മൗനത്തിനു ശേഷം പറഞ്ഞു.
'നസീം ജീവിതത്തില്‍ എപ്പോഴെങ്കിലും ബോംബ് സ്‌ഫോടനം നേരില്‍ കണ്ടിട്ടുണ്ടോ? 2010 ലെ ലാഹോര്‍ ബോംബ് സ്‌ഫോടനത്തിലാണ് ഉപ്പാനെ നഷ്ടമായത്. വലിയ ശബ്ദത്തിന്റെ അലര്‍ച്ചയില്‍ കെട്ടിടങ്ങള്‍ കുലുങ്ങി. എങ്ങും പുക പടലങ്ങള്‍ മാത്രം. തെരുവില്‍ ഛിന്ന ഭിന്നമായ ശരീരങ്ങള്‍ക്കിടയിലൂടെ ഉപ്പാനെ തേടി നടന്നു. പരിക്കേറ്റവരുടെ അവസ്ഥയാണ് ഭീകരം. കയ്യും കാലും അറ്റു പോയവര്‍. രക്തത്തില്‍ കുളിച്ചവര്‍. ആരെ ആദ്യം സഹായിക്കണം എന്നറിയാന്‍ കഴിയാത്ത ഒരു അവസ്ഥ. അമ്പതോളം ആളുകളാണ് വെറും ഒരുനിമിഷം കൊണ്ട് മരിച്ചു വീണത്. എന്റെ ഉപ്പാനെ കൊന്നത് എന്തിന് വേണ്ടിയാണ്? കൊന്നവനും കൊല്ലപ്പെട്ടവര്‍ക്കും അറിയില്ല ഇതൊക്കെ എന്തിന് വേണ്ടിയെന്ന്. ഇന്‍ പാക്കിസ്ഥാന്‍ ലൈഫ് ഈസ് നോട്ട് ഈസി'
മറുപടി ഒന്നും പറയാന്‍ കഴിയാതെ നിര്‍വികാരനായി ഞാനും അനസും പരസ്പരം നോക്കി നിന്നു.
ഞങ്ങളുടെ സൗഹൃദം വളര്‍ന്നു. വേള്‍ഡ് ട്രേഡ് സെന്റര്‍ അറ്റാക്കിന് ശേഷം കലുഷിതമായ ഏഷ്യയായിരുന്നു ഹോട്ട് ടോപ്പിക്ക്.
അനസ് ഹോംലി മാന്‍ ആണ്. ഒഴിവ് സമയത്തെല്ലാം നാട്ടിലെ അനിയന്‍ കുട്ടിയുമായി സ്‌കൈപ്പിലായിരിക്കും. ഇടക്ക് അവന്റെ വികൃതികള്‍ എനിക്കും കാണിച്ചു തരും. വെള്ളാരം കണ്ണുള്ള വെളുത്ത ഉണ്ട കുട്ടി. അമല്‍.
യുഎഇയുടെ ഗാര്‍ഡന്‍ സിറ്റിയാണ് അല്‍ഐന്‍. പൂക്കളും മരങ്ങളും നിറഞ്ഞ റൗണ്ടബൗട്ടുകള്‍. രാത്രിയില്‍ ദൂരെ ഹഫീത്ത് കുന്നില്‍ മുകളിലേക്കുള്ള വഴികളില്‍ ലൈറ്റുകള്‍ തെളിഞ്ഞാല്‍ വഴി ചെന്നെത്തുന്നത് ആകാശത്തിലേക്കാണെന്ന് തോന്നും.
സിറിയയില്‍ ഇനി ജീവിക്കാന്‍ കഴിയില്ല. ഞങ്ങളുടെ നാട് നശിച്ചു,നശിപ്പിച്ചു
ജാസ്മിന്‍ റെവലൂഷന്‍.
ട്യൂണേഷ്യയില്‍ തുടങ്ങി കയ്‌റോയുടെ തെരുവുകളിലൂടെ പടര്‍ന്ന് വിപ്ലവം സിറിയയിയില്‍ എത്തി. ഏകാധിപത്യ ഭരണകൂടത്തിനെതിരെ ജനം തെരുവില്‍ ഇറങ്ങി.ഇനിയെങ്കിലും ജനാധിപത്യത്തിന്റ പുലരികള്‍ വിടരുമെന്ന് അനസ് തീവ്രമായി വിശ്വസിച്ചു. പക്ഷെ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ വിപ്ലവത്തിന്റെ നിറം മാറി വിപ്ലവകാരികള്‍ക്ക് ആയുധങ്ങള്‍ സുലഭമായി പുറത്തു നിന്ന് കിട്ടി തുടങ്ങി. ഭരണം കൂടത്തിനു എതിരെയുള്ള വിപ്ലവം അവസാനം മതവിഭാഗങ്ങള്‍ തമ്മിലുള്ള രക്ത രൂക്ഷിതമായ പോരാട്ടത്തില്‍ ചെന്നെത്തി. ഐസ്‌ഐസ് സിറിയയുടെ നഗരങ്ങള്‍ കീഴടക്കി തുടങ്ങി.
കുറച്ച് മാസത്തിന് ശേഷമാണ് അനസിനെ വീണ്ടും കാണുന്നത്.
നാട്ടിലെ പ്രശ്‌നങ്ങളുടെ ആശങ്ക മുഖത്ത് കാണാം.വല്ലാതെ ക്ഷീണിച്ചിരിക്കുന്നു.
'നസീം നാളെ നാട്ടിലേക്ക് മടങ്ങുകയാണ്. ഐസ്‌ഐസ് അലെപ്പൊ വളഞ്ഞിരിക്കുന്നു. നഗരത്തില്‍ പോരാട്ടം നടക്കുകയാണ്. കുടുംബവുമായി സംസാരിച്ചിട്ട് ഒരു ആഴ്ച കഴിഞ്ഞു. നാട്ടിലേക്ക് നേരിട്ട് പോവാന്‍ കഴിയില്ല. തുര്‍ക്കി വഴി സിറിയയില്‍ എത്തണം. സിറിയയില്‍ ഇനി ജീവിക്കാന്‍ കഴിയില്ല. ഞങ്ങളുടെ നാട് നശിച്ചു,നശിപ്പിച്ചു. കണ്ണടച്ചാല്‍ കണ്ണില്‍ നിറയെ അമലിന്റെ മുഖമാണ്. കുടുംബം ഇപ്പോള്‍ ഒരു സുരക്ഷിത കേന്ദ്രത്തിലാണ്. നാളെ എന്തെങ്കിലും സംഭവിക്കുന്നതിന്റെ മുന്‍പ് സിറിയയില്‍ നിന്ന് രക്ഷപ്പെടണം. എവിടേക്കാണ് പോവേണ്ടതെന്ന് അറിയില്ല'.
.
പിരിയുന്നതിന്റെ മുന്‍പ് ഞങ്ങള്‍ പരസ്പരം ആലിംഗനം ചെയ്തു. എന്നെ ഒന്ന് കൂടി തിരിഞ്ഞു നോക്കിയിട്ട് അനസ് നടന്നകന്നു.
അനസ്. എനിക്കറിയാം വീണ്ടും കണ്ടുമുട്ടാന്‍ വേണ്ടി മാത്രം ചെറുതല്ല ഈ ലോകം. ഭൂമിയിലെ നരകത്തിലേക്കാണ് നിന്റെ യാത്രയെന്നും അറിയാം. ലോകത്തിന്റെ മറ്റൊരു കോണില്‍ നീയും നിന്റെ കുടുംബവും സുഖമായി ജീവിക്കുന്നത് കാണാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു
കേരളത്തില്‍ നിന്ന് സിറിയയിലും അഫ്ഗാനിലും പോയി ജനങ്ങളെ ആട്ടിയോടിച്ചും കൊന്നും മതരാഷ്ട്രം സ്ഥാപിക്കാന്‍ ആരാണ് നിങ്ങളെ പഠിപ്പിച്ചത്?
2017
ദുബായ്
വേഗതയുടെ താളമുള്ള ഈ വലിയ നഗരത്തില്‍ എത്തിയിട്ട് രണ്ടു വര്‍ഷം കടന്ന് പോയതറിഞ്ഞില്ല.
ഒരു മീറ്റിംഗ് കഴിഞ്ഞു മറ്റൊരു മീറ്റിംഗിലേക്കുള്ള തിരക്ക് പിടിച്ച ഓട്ടത്തിനിടയിലാണ് മൊബൈല്‍ ഡിസ്‌പ്ലേയില്‍ ഞെട്ടലോടെയാണ് ഞാനാ വാര്‍ത്ത കണ്ടത്. 'ഐ എസിനു വേണ്ടി യുദ്ധം ചെയ്യാന്‍ പോയ ഇന്ത്യക്കാര്‍ സിറിയയില്‍ മരിച്ചു. കൂട്ടത്തില്‍ കേരളത്തില്‍ നിന്നുള്ളവരും.
ചര്‍ച്ചകയും ഫ്‌ളാഷ് ന്യൂസുകളും വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞു.
ഡ്യൂട്ടി ടൈം കഴിഞ്ഞപ്പോള്‍ കലങ്ങി മറിഞ്ഞിരുന്നു മനസ്സ്. ആരോടും ഒന്നും സംസാരിക്കാന്‍ തോന്നിയില്ല. അല്‍ ഐനില്‍ പോവണം. കാര്‍ ഹഫീത്ത് കുന്നിന്റെ വളവുകളിലൂടെ കയറി തുടങ്ങുമ്പോള്‍ ഒരായിരം ചിന്തകളും ചോദ്യങ്ങളും മനസ്സില്‍ വന്നു. ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ ഞാന്‍ തേടി.
അനസ് കുടുംബത്തിനെ കണ്ടു മുട്ടിയോ? അവനും കുടുംബവും ഇപ്പോള്‍ എവിടെയാവും?
കേരളത്തില്‍ നിന്ന് സിറിയയിലും അഫ്ഗാനിലും പോയി ജനങ്ങളെ ആട്ടിയോടിച്ചും കൊന്നും മതരാഷ്ട്രം സ്ഥാപിക്കാന്‍ ആരാണ് നിങ്ങളെ പഠിപ്പിച്ചത്? വെള്ളാരം കണ്ണുള്ള എന്റെ അമലിന്റെ നിഷ്‌കളങ്കത കണ്ടിട്ടുണ്ടോ? നിങ്ങളെ പേടിച്ചുള്ള പലായനത്തിനിടയില്ലല്ലേ അലന്‍ കുര്‍ദിയുടെ നിശ്ചല ശരീരം മെഡിറ്ററേനിയന്റെ തീരത്ത് ചെന്നടിഞ്ഞത്? അങ്ങനെ എത്ര കുട്ടികള്‍. കുടുംബങ്ങള്‍. നിങ്ങള്‍ക്ക് മാപ്പില്ല. വെറുക്കുന്നു ഞാനും എന്റെ രാജ്യവും. ഐഎസിന്റെ കാലത്ത് ഒന്നും ചെയ്യാന്‍ കഴിയാത്ത വെറും മനുഷ്യനായി ജീവിക്കുന്നതില്‍ ലജ്ജ തോന്നുന്നു.
സിറിയയിലും അഫ്ഗാനിലും യുദ്ധം ചെയ്യാനും ആട്ടിനടയാനായി ജീവിക്കാനും പോയവര്‍, കൈ വെട്ടിയവര്‍ ഇവരൊക്കെ ഞങ്ങളുടെ വിഭാഗത്തില്‍ പെട്ടവരല്ലാ എന്ന് പറഞ്ഞു പ്രതിരോധിച്ചു തലയൂരുകയല്ല വേണ്ടത്. പഠിക്കണം! വിമര്‍ശനങ്ങളെ ആത്മവിമര്‍ശനമായി കാണണം. തെറ്റ് ചെയ്താല്‍, നുണ പറഞ്ഞാല്‍ ദൈവം നരകത്തിലെ വിറക് കൊള്ളിയാക്കുമെന്ന് ചെറുപ്പത്തില്‍ തന്നെ പറഞ്ഞു പേടിപ്പിക്കുന്നതിന് പകരം തെറ്റ് ചെയ്യുന്നത് ദൈവത്തിനും അച്ഛനും അമ്മയ്ക്കും ആര്‍ക്കും ഇഷ്ടമാവില്ലെന്ന് പഠിപ്പിക്കണം. ആവേശത്തിലാക്കുകയും പേടിപ്പിക്കുകയും ചെയ്യുന്ന പ്രസംഗങ്ങള്‍ക്ക് ബുദ്ധി പണയം വെക്കുന്നതിന് മുന്‍പ് അവര്‍ പറയുന്നതിന്റെ യുക്തിയെ ചിന്തിയ്ക്കണം.
ജീവിക്കുന്ന കാലത്തിനോടും നാടിനോടും വീടിനോടുമെല്ലാമാണ് ആദ്യം പ്രതിബദ്ധത വേണ്ടത്.സ്വര്‍ഗത്തിലേക്ക് പോവണമെങ്കില്‍ അവിടെ പോയി യുദ്ധം ചെയ്തു മരിക്കേണ്ടതിന്റെ ആവശ്യമില്ല. സ്വന്തം മാതാപിതാക്കളെയും കുട്ടികളെയും ജീവിതകാലം മുഴുവന്‍ സ്‌നേഹത്തോടെ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചാല്‍ മതി. സമയവും സാഹചര്യവും ഉണ്ടെങ്കില്‍ അട്ടപ്പാടിയിലെ ആദിവാസി ഊരിലും, എന്‍ഡോസള്‍ഫാന്‍ ബാധിച്ച സ്വര്‍ഗയിലും പെരിയയിലും നാട്ടിലെ തന്നെയുള്ള പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ക്ലിനിക്കുകളിലോ സഹായം എത്തിച്ചാല്‍ മതി. ജീവിച്ചിരിക്കുന്ന ഭൂമി സ്വര്‍ഗ്ഗമാക്കിയാല്‍, നന്മ ചെയ്താല്‍ കിട്ടുമെന്ന് വിശ്വസിക്കുന്ന സ്വര്‍ഗ്ഗവും നാളെ നമുക്കുള്ളതാകുമെന്ന് തീര്‍ച്ച.
കാര്‍ ഹഫീത്ത് കുന്നിന്റെ മുകളില്‍ എത്തിയിരിക്കുന്നു. താഴെ നിയോണ്‍ വെളിച്ചത്തില്‍ അല്‍ ഐന്‍ നഗരം കാണാം. ഉയരത്തില്‍ നിന്ന് നോക്കിയാല്‍ എത്ര ചെറുതാണ് മനുഷ്യരും അവന്‍ പടുത്തുയത്തിയ നഗരവുമെല്ലാം.
ദൂരെ ഇരുണ്ട മരുഭൂമിക്കപ്പുറം വെളിച്ചത്തിന്റെ മറ്റൊരു പ്രഭാതത്തെ ഞാന്‍ കാത്തിരുന്നു!
ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!
അത്തറിന്റെ മണമുള്ള പുരാതന ഹജ്ജ് പാത
ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍
കാനഡയിലെ കാട്ടുതീയില്‍നിന്ന് നാം പഠിക്കേണ്ട പാഠങ്ങള്‍
പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!
മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍ അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു
ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!
ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!
കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?
രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?
ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!
ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക് സ്വന്തം നാടുതൊടാന്‍!
ജിദ്ദയിലേക്കുള്ള കാറില്‍ ആ ബംഗാളിക്ക് സംഭവിച്ചത്
ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!
വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!
ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം
ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!
അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!
മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!
ആകാശത്തിനും ഭൂമിയ്ക്കുമിടയിലെ അരവയര്‍ ജീവിതം
ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!
ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?
റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!
ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി
ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!
ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!
അമേരിക്കയില്‍ ഒരു ഡ്രൈവിംഗ് പഠനം!
ദുബായില്‍ എന്റെ ഡ്രൈവിംഗ് ലൈസന്‍സ് പരീക്ഷണങ്ങള്‍
സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!
എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?
പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!
പ്രവാസിയുടെ മുറി; നാട്ടിലും ഗള്‍ഫിലും!
ബീരാക്കയോട് ഞാനെങ്ങനെ ഇനി മാപ്പു പറയും?
ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം
ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും ആപ്പിള്‍ പച്ചടിയും
പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!
അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!
ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?
മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്‍!
പൊള്ളുന്ന ചൂടില്‍, ആഡംബര കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്‍
കുട്ടികള്‍ വിശന്നു കരഞ്ഞു തുടങ്ങിയാല്‍ ആര്‍ക്കാണ് സഹിക്കുക?
സൂസന്‍ മാത്യു, എങ്ങനെയാണ് നീ മരിച്ചത്?
'യു എ ഇ, എനിക്ക് വെറുമൊരു നാടല്ല, പ്രതീക്ഷയും സ്വപ്‌നവുമാണ്!'
ഒരൊറ്റ പനി മതി, ഒരു സ്വപ്‌നം കെടുത്താന്‍!
മക്കളേ, നിങ്ങളറിയണം, ഈ പ്രവാസിയുടെ നരകജീവിതം !