കുട്ടികള്‍ വിശന്നു കരഞ്ഞു തുടങ്ങിയാല്‍  ആര്‍ക്കാണ് സഹിക്കുക?

Deshantharam naseem pallikkara

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്

Deshantharam naseem pallikkara

പതിവിന് വിപരീതമായി അന്ന് വര്‍ക്ക് കഴിഞ്ഞപ്പോള്‍ രാത്രി ഒരുപാട് വൈകിയിരുന്നു ...

നിലാവ് വീണ നീണ്ട തെരുവിലൂടെ ചെറിയ ചൂട് കാറ്റേറ്റ് നടക്കുമ്പോഴാണ് ഇക്കാന്റെ  ഗ്രോസറിയുടെ മുന്നില്‍ ഒരു കുറെ ആളുകള്‍ കൂടി നില്‍ക്കുന്നത് കണ്ടത. 'കോട്ടിട്ട മിസ്‌റി (Egyptian) കള്ളനെ പിടിച്ചു' എന്നൊക്കെ  പറഞ്ഞു ആഘോഷിക്കുന്ന ആള്‍ക്കൂട്ടത്തെ തള്ളിമാറ്റി ഇക്കായുടെ അടുത്തു ചെന്ന് പോലിസിനെ വിളിക്കട്ടേന്ന് ചോദിച്ചു. 

ചെറിയ ഒരു മൗനത്തിന് ശേഷം ഇക്ക പറഞ്ഞു-'മോനെ, പോലിസിനെ വിളിക്കേണ്ട. അയാള്‍ ഇവിടെ എന്നും വരുന്ന ആളാണ്. കാശ് ഒന്നും എടുത്തിട്ടില്ല. ഒരു പാക്കറ്റ് കുബ്ബൂസ് മാത്രമേ എടുത്തിട്ടുള്ളൂ. അയാളുടെ കുട്ടി ഇതും കാത്തിരിപ്പുണ്ടത്രെ!'

ആള്‍ക്കൂട്ടം എല്ലാം പിരിഞ്ഞു പോയപ്പോള്‍ മരത്തിന്റെ ചുവട്ടില്‍ തലയും താഴ്ത്തി ഇരിക്കുന്ന അയാളുടെ അടുത്ത് ചെന്ന്  കയ്യില്‍ 200 ദിര്‍ഹംസും കുബൂസും ഇക്ക വെച്ച് കൊടുത്തു. പെട്ടെന്ന്, അയാളുടെ ഇരു കണ്ണുകളും നിറഞ്ഞുവന്നു. കണ്ടുനിന്ന എന്റെയും കണ്ണുനിറഞ്ഞു. 

2009 ലെ സാമ്പത്തിക മാന്ദ്യം കാരണം ജോലി നഷ്ടപ്പെട്ടവരില്‍ ഒരാളായിരുന്നു അയാള്‍... 

കുട്ടികള്‍ വിശന്നു കരഞ്ഞു തുടങ്ങിയാല്‍ ആര്‍ക്കാണ് സഹിക്കുക? വിശപ്പോളം വരില്ല ഒരു വേദനയും.

സിറിയയിലെയും ഇറാഖിലെയും യുദ്ധ മുഖത്തുള്ള കുട്ടികള്‍. അമ്പലത്തിന്റെയും  പള്ളികളുടെയും മുന്നില്‍ തെരുവില്‍  ഭിക്ഷ തേടുന്ന കുട്ടികള്‍. ആധാര്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ റേഷന്‍ കിട്ടാതെ പട്ടിണി കിടന്ന് മരിച്ച കുട്ടികള്‍. 

 20 ശതമാനം കുട്ടികള്‍ക്ക് ഒരു നേരം പോലും ഭക്ഷണം കിട്ടാത്ത ലോകത്താണ് നാം ജീവിക്കുന്നത്. ആര്‍ഭാടങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും ആയുധങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കുന്ന പണം ഇനിയെന്നാണ് പാവപ്പെട്ടവന്റെ കണ്ണീരൊപ്പാന്‍ ഉപയോഗിക്കുക ?  

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

അമേരിക്കയില്‍ ഒരു  ഡ്രൈവിംഗ് പഠനം!

ദുബായില്‍ എന്റെ ഡ്രൈവിംഗ്  ലൈസന്‍സ് പരീക്ഷണങ്ങള്‍

സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!​

എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?

മാടമ്പിള്ളിയിലേതല്ലാത്ത ഗംഗ!

പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!

പ്രവാസിയുടെ മുറി;  നാട്ടിലും ഗള്‍ഫിലും!

വെന്തുമരിച്ചത് അയാളായിരുന്നു!

 ബീരാക്കയോട് ഞാനെങ്ങനെ  ഇനി മാപ്പു പറയും?

ജോലി പോയാല്‍ ഒരു പ്രവാസി...

ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം

ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും  ആപ്പിള്‍ പച്ചടിയും

പെണ്‍പ്രവാസം!

പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!

കേട്ടതൊന്നുമല്ല ഇസ്രായേല്‍!

അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!

ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?

മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്‍!

'ഭൂമിയുടെ അറ്റം' ഇവിടെയാണ്!

ഒരു പ്രവാസിയുടെ  പെണ്ണു കാണല്‍

പൊള്ളുന്ന ചൂടില്‍, ആഡംബര  കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്‍

 ഗള്‍ഫിലെ ആദ്യ ശമ്പളം!

Latest Videos
Follow Us:
Download App:
  • android
  • ios