ഗള്‍ഫിലെ ആദ്യ ശമ്പളം!

Deshantharam Musammil Thanoor

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്

Deshantharam Musammil Thanoor
കാദര്‍ക്ക 1500  റിയാല്‍ കയ്യില്‍ വെച്ചു തരുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷവാനായിരുന്നു ഞാന്‍. ആടുജീവിതത്തിലെ നജീബ് അവസാനമായി എത്തിയ ബത്തയില്‍, അറബ് നാടിന്റെ കൗതുകത്തോടൊപ്പം മറ്റ് ചിലതുകൂടി ഉണ്ടായിരുന്നു ഉള്ളില്‍. ഇനിയും വീട്ടിത്തീരാത്ത കടങ്ങള്‍. താമസിക്കാനൊരു അടച്ചുറപ്പുള്ള വീടു വേണമെന്ന സ്വപ്‌നം. 

റിയാദില്‍ കാലുകുത്തിയിട്ട് അന്നേക്ക് 1 മാസവും കൃത്യം 15 ദിവസവും കഴിഞ്ഞു. ബോസിന്റെ നല്ല മനസ്സ് കൊണ്ടാവണം , റൂമില്‍ എത്തിയതിന്റെ പിറ്റേന്ന് തന്നെ ജോലിക്ക് കയറാന്‍ കഴിഞ്ഞു. എന്താണ് ഗള്‍ഫ് എന്ന് നാട്ടിലുള്ള കാരണവന്മാരും കഴിഞ്ഞ മാസം ചതിയില്‍ പെട്ട് നാട്ടിലേക്ക് തിരിച്ച്  പോരേണ്ടിവന്ന ഉറ്റസുഹൃത്ത് യൂസഫും പറഞ്ഞത് വെച്ചു നോക്കുമ്പോള്‍ എനിക്ക് ഇപ്പോള്‍ കിട്ടിയ സുഖത്തിനു പടച്ചതമ്പുരാനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.  

നാട്ടില്‍ നിന്നും പറഞ്ഞുറപ്പിച്ച ജോലി തന്നെയായിരുന്നു ഇവിടെയും. ഗള്‍ഫിലെ ഒരുപാട് പറ്റിപ്പ് കഥകളെ കുറിച്ച കേട്ടറിവുള്ളത് കൊണ്ടാവണം, ജോലിയില്‍ പ്രവേശിക്കുന്നത് വരെ മനസ്സില്‍ ആധിയായിരുന്നു. ജോലി തുടങ്ങിയതിന്റെ ശേഷമാണ് കൂടെയുള്ളവര്‍ പറഞ്ഞത്  'ഡാ, ഇവിടെ ശമ്പളം കിട്ടുമ്പോള്‍ 1  മാസം  കഴിയും, അതായത് ഈ മാസത്തെ ശമ്പളം അടുത്ത മാസം അവസാനം ആകുമ്പോഴാണ് കിട്ടുക. മുമ്പൊക്കെ മാസം കഴിയുന്നതോടു കൂടി എല്ലാവര്‍ക്കും ശമ്പളം കിട്ടിയിരുന്നു , ഈ അടുത്താണത്രെ ഇങ്ങനെയൊരു സമ്പ്രദായം വന്നത്. കേട്ടപ്പോള്‍ വലിയ പ്രശ്‌നം അല്ലെന്ന് തോന്നി, എപ്പോഴായാലും കിട്ടുമല്ലോ, 1500  റിയാല്‍ എന്ന് പറയുമ്പോള്‍ നാട്ടിലെ ഏകദേശം 26000  രൂപയോളം വരില്ലേ? ഭാഗ്യം ഉണ്ടങ്കില്‍ വിനിമയ നിരക്ക് അനുസരിച്ച് ചിലപ്പോള്‍ അത് 27000  വരെ പോകും. മനസ്സില്‍ കണക്ക് കൂട്ടലുകള്‍ തകൃതി.

നാട്ടില്‍ മാസത്തില്‍ 8000  രൂപക്ക് വരെ ജോലി ചെയ്തിട്ടുണ്ട്, അങ്ങനെ നോക്കുമ്പോള്‍ ഇത് വലിയ സംഖ്യയാണ്. ഒരു മാസം കഴിഞ്ഞു, പറഞ്ഞത് പോലെ  ശമ്പളത്തിന്റെ സംസാരം പോലും കേട്ടില്ല. പിറ്റത്തെ മാസം പകുതി ആയപ്പോഴാണ് 'ഡാ മുസമ്മിലെ നിന്നെ കാദര്‍ക്ക വിളിക്കുന്നു' എന്ന ശബ്ദം നിനച്ചിരിക്കാതെ കാതില്‍ മുഴങ്ങിയത്. 

'ഡാ മുസമ്മിലെ നിന്നെ കാദര്‍ക്ക വിളിക്കുന്നു'

ഇത്തിരി പേടിയുണ്ടായിരുന്നു, ഒരു പക്ഷെ  ആകാംക്ഷയായിരിക്കാം കാരണം. കാദര്‍ക്കയോട് ഇതുവരെ കൂടുതല്‍ സമയം ഒന്നും സംസാരിച്ചിട്ടില്ല. എന്താ പറയേണ്ടതെന്ന് അറിയില്ല, ഏതായാലും വിളിച്ചതല്ലേ, പോയി നോക്കി. 

'എന്താ മുസമ്മിലെ ശമ്പളത്തിന്റെ കാര്യം പറയുന്നത് കേട്ടു'. മറുതലക്കല്‍ നിന്നും ചോദ്യം. ഒരു ചമ്മലുണ്ടായിരുന്നു, എന്നാലും പറഞ്ഞൊപ്പിച്ചു:  'വന്നിട്ട് ഇപ്പോള്‍ ഒന്നര മാസം ആയി, ഇതുവരെ വീട്ടിലേക്ക് ഒന്നും അയച്ചിട്ടില്ല'

ആ സമയം മുഖത്തു മിന്നിമാഞ്ഞ ഭാവങ്ങള്‍ എന്തൊക്കെയാണെന്ന് ഇതുവരെയും ഒരു എത്തും പിടിയും കിട്ടിയിട്ടില്ല . കൂടുതല്‍ സംസാരിപ്പിക്കണ്ടാന്ന് കരുതിയിട്ടാവണം കാദര്‍ക്ക എണ്ണിവെച്ച 1500 റിയാല്‍ കയ്യില്‍ തന്നിട്ട തന്നിട്ട് പറഞ്ഞു: 'കന്നി ശമ്പളം ആണല്ലേ, വീട്ടിലേക്ക് അയച്ചോളു'.

ബിസ്മി ചൊല്ലി അത് വാങ്ങുമ്പോള്‍ മനസിന് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. ഇടംകണ്ണിട്ട് റിയാലിലേക്ക് ഒന്ന് നോക്കി. ദേ 500 ന്റെ  ഒരൊറ്റ നോട്ട് മുകളില്‍!

ആദ്യമായിട്ട് കാണുകയല്ലേ, പെട്ടെന്ന് കണ്ണെടുക്കാന്‍ തോന്നിയില്ല. ഗള്‍ഫില്‍ വന്നിട്ട് എന്റെ ആദ്യത്തെ ശമ്പളം! ഇത്തിരി അഹങ്കാരം കൂടി എന്ന് തന്നെ പറയാം. അന്ന് തന്നെ റൂമിലെത്തിയപ്പോള്‍ വീട്ടിലേക്ക് വിളിച്ച്  കാര്യം പറഞ്ഞു. കാശ് നാട്ടിലേക്ക് എത്തിക്കുന്ന കാര്യത്തില്‍ സംശയം ഒന്നും ഇല്ലായിരുന്നു, സൗദിയില്‍ എത്തിയപ്പോ ആദ്യം ചോദിച്ചത് 'കിട്ടുന്ന  കാശ്  എങ്ങനെ നാട്ടില്‍ എത്തിക്കാം' എന്നായിരുന്നു. 

'ചവിട്ട്' -ചോദ്യം മുഴുമിപ്പിക്കും മുന്‍പേ  മറുതലക്കല്‍ നിന്ന്  ഉത്തരവും കിട്ടി. പറഞ്ഞപോലെ തന്നെ 'ചവിട്ടി' ശമ്പളം കിട്ടിയ അന്ന് രാത്രിയില്‍ തന്നെ. ഒരൊന്നൊന്നര  'ചവിട്ട്'. ചവിട്ടിന്റെ ശക്തി കൊണ്ടാവണം പിറ്റേന്ന് തന്നെ സാധനം വീട്ടിലെത്തി. ഉമ്മായെ വിളിച്ചപ്പോള്‍ തന്നെ ആ വിവരമറിഞ്ഞു. അത് കിട്ടിയിരിക്കുന്നു. 

ജീവിതത്തില്‍ അതുപോലൊരു അനുഭവം മുമ്പുണ്ടായിട്ടില്ല. 

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

അമേരിക്കയില്‍ ഒരു  ഡ്രൈവിംഗ് പഠനം!

ദുബായില്‍ എന്റെ ഡ്രൈവിംഗ്  ലൈസന്‍സ് പരീക്ഷണങ്ങള്‍

സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!​

എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?

മാടമ്പിള്ളിയിലേതല്ലാത്ത ഗംഗ!

പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!

പ്രവാസിയുടെ മുറി;  നാട്ടിലും ഗള്‍ഫിലും!

വെന്തുമരിച്ചത് അയാളായിരുന്നു!

 ബീരാക്കയോട് ഞാനെങ്ങനെ  ഇനി മാപ്പു പറയും?

ജോലി പോയാല്‍ ഒരു പ്രവാസി...

ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം

ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും  ആപ്പിള്‍ പച്ചടിയും

പെണ്‍പ്രവാസം!

പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!

കേട്ടതൊന്നുമല്ല ഇസ്രായേല്‍!

അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!

ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?

മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്‍!

'ഭൂമിയുടെ അറ്റം' ഇവിടെയാണ്!

ഒരു പ്രവാസിയുടെ  പെണ്ണു കാണല്‍

പൊള്ളുന്ന ചൂടില്‍, ആഡംബര  കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്‍

Latest Videos
Follow Us:
Download App:
  • android
  • ios