മരുഭൂമിയിലെ മൂന്നാര്‍!
അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍
അബഹയിലേക്ക് ഒരു ഫാമിലി ടൂര്‍. ഏറെ നാളത്തെ ആഗ്രഹമായിരുന്നു അത്. ലെവി വന്നപ്പോള്‍ പ്ലാനുകള്‍ക്ക് ചൂട് പിടിച്ചു. ലെവിയല്ല ദജ്ജാല് തന്നെ വന്നാലും അബഹ കാണാതെ നാട്ടിലേക്കില്ലെന്ന ഭാര്യയുടെ ഭീഷണിയും ജോലി ആവശ്യാര്‍ത്ഥം അബഹയില്‍ പോകേണ്ടിവന്നപ്പോള്‍ മക്കളുടെ മുഖത്ത് കണ്ട നൈരാശ്യഭാവവും കൂടിയായപ്പോള്‍ രണ്ടു ദിവസം കൊണ്ട് യാത്രാ പ്ലാന്‍ റെഡി.
അങ്ങനെ അതിരാവിലെ അത്യാവശ്യ ഒരുക്കങ്ങളുമായി ഞങ്ങള്‍ വാദീ ദിവാസിര്‍ വഴി അബഹ ലക്ഷ്യമാക്കി പുറപ്പെട്ടു. പ്രേതനഗരം പോലെ വിജനമായിക്കിടക്കുന്ന മരുഭൂമിയില്‍ ഇടക്കിടെ കാണപ്പെടുന്ന ചില ഗ്രാമങ്ങള്‍ മാത്രം. വാദിയും കഴിഞ്ഞ് ഖമീസിനടുത്തിയപ്പോള്‍ മരുഭൂമിക്ക് രൂപമാറ്റം വന്ന് തുടങ്ങി. മലകള്‍ക്കിടയിലൂടെയുള്ള ഇടനാഴിയിലൂടെയായി പിന്നീട് യാത്ര. ഖമീസിനടുത്ത മലമുകളില്‍ കാറെത്തിയപ്പോള്‍ നടുറോട്ടില്‍ കുരങ്ങന്മാരുടെ മഹാ സംഗമം. അത് കണ്ട് ആര്‍ത്തിവിളിച്ച മക്കള്‍ക്ക് വേണ്ടി ഒരല്‍പനേരം കാര്‍ നിര്‍ത്തി. കാര്‍ പതുക്കെ മുന്നോട്ടെടുത്തപ്പോള്‍ കൂട്ടത്തിലൊരു ധിക്കാരി കാറിനെ ഫോളോചെയ്യുന്നത് കണ്ടതോടെ മക്കള്‍ ഭയചകിതരായി. ഇവനെയൊക്കെ ആര്‍ക്ക് പേടി എന്ന ഭാവത്തില്‍ ഞാന്‍ ആക്‌സിലേറ്ററില്‍ ആഞ്ഞുചവിട്ടി. എന്റെ ആവാസഭൂമിയില്‍ വലിഞ്ഞ് കയറിയിട്ട് ഒരു ബിസ്‌കറ്റ് പോലും തരാതെ പോയ ഈ തെണ്ടി ഏതെന്ന പുച്ഛത്തോടെ അവനും തിരിച്ചുനടന്നു.
രാത്രി 8 മണിയോടെ അബഹ സിറ്റിയിലെത്തി. പിന്നെ കരുവാരക്കുണ്ട് സ്വദേശി ബാബുവിന്റെകൂടെ അവന്‍ നേരത്തെ ബുക്ക് ചെയ്ത ഹോട്ടലിലേക്ക്. അല്‍പസമയത്തെ വിശ്രമത്തിന് ശേഷം തൊട്ടടുത്തുള്ള സലാം അമ്യൂസ്‌മെന്റ് പാര്‍ക്കിലേക്ക്. കുളിര് കോരുന്ന പൂര്‍ണ്ണ നിലാവുള്ള ആ രാത്രിയില്‍ വര്‍ണ്ണാലങ്കരിതമായ പാര്‍ക്കില്‍ കുറച്ച് സമയം മക്കളൊത്തുല്ലസിച്ച് 11 മണിയോടെ ഹോട്ടലില്‍ തിരിച്ചെത്തി.
പിറ്റേദിവസം ഉച്ചക്ക് 2 മണിക്ക് 25 കിലോമീറ്റര്‍ അകലെ അല്‍സൂദാ മലമുകളിലേക്ക്. അതായത് സമുദ്രനിരപ്പില്‍നിന്നും 3000 മീറ്റര്‍ ഉയരത്തിലുള്ള സൗദി അറേബ്യയുടെ മൂന്നാറിലേക്ക്. 15 കിലോമീറ്റര്‍ കഴിഞ്ഞപ്പോഴേക്കും സൂര്യജ്യോതിസ്സ് പാടെ അപ്രത്യക്ഷമായി. പക്ഷെ താഴേക്ക് നോക്കുമ്പോള്‍ സൂര്യതേജസ്സേറ്റ് തിളങ്ങിക്കൊണ്ടിരിക്കുന്ന അബഹ പട്ടണത്തിന്റെ വശ്യ സൗന്ദര്യം. റോഡിനുകുറുകെ ഒഴുകിക്കൊണ്ടിരിക്കുന്ന കോടമഞ്ഞ് ഇടക്കൊക്കെ കാഴ്ച മറച്ചു. ആകാശവും ഭൂമിയും പരസ്പരം ലയിക്കുന്ന അനിര്‍വചനീയമായ അനുഭവം. മലമുകളിലെ പാര്‍ക്കിങ്ങില്‍ കാര്‍ നിര്‍ത്തി ദേശീയ ഉദ്യാനത്തിലെ കാഴ്ചകള്‍ കാണാനിറങ്ങി.
ദേശീയ ഉദ്യാനത്തിന് മുകളിലൂടെയുള്ള കേബിള്‍ കാര്‍ യാത്രയായിരുന്നു ഏറ്റവും ആകര്‍ഷകമായ ഇനമെകിലും സീസണല്ലാത്തതിനാല്‍ കേബിള്‍ കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. മലമുകളിലെ നിബിഡവനക്കാഴ്ചകള്‍ ആസ്വദിച്ച്‌കൊണ്ടിരിക്കുമ്പോഴാണ് പെട്ടെന്ന് ചാറ്റല്‍മഴ പെയ്തത്. കൂടെ ശക്തമായ കോടമഞ്ഞും. ഒരു മീറ്റര്‍ അകലത്തിനപ്പുറം ഒന്നും കാണുന്നില്ല. ഒരു നിമിഷം പകച്ച്‌പോയി. മക്കള്‍ കരയാന്‍ തുടങ്ങി. ഫുട്പാത്തിലൂടെ നേരെ നടന്നാല്‍ പാര്‍ക്കിങ്ങിലെത്താമെന്ന ലോജിക്ക് ഉപയോഗിച്ച് മെല്ലെ നടന്ന് കാറിനടുത്തെത്തി.
ഒരു മീറ്റര്‍ അകലത്തിനപ്പുറം ഒന്നും കാണുന്നില്ല. ഒരു നിമിഷം പകച്ച്‌പോയി
പച്ചപ്പ് നിറഞ്ഞ മലമുകളില്‍ ദൈവത്തിന്റെ കയ്യൊപ്പ് ചാര്‍ത്തിയ പ്രകൃതിയുടെ ആ കലാപ്രകടനം ആരെയും ത്രസിപ്പിക്കും. ആരും ഡ്രൈവ് ചെയ്യാന്‍ ധൈര്യപ്പെടുന്നില്ല. മഞ്ഞിന്റെ സാന്ദ്രത അല്‍പം കുറഞ്ഞെന്ന് തോന്നിയപ്പോള്‍ ഞാന്‍ വണ്ടിയെടുത്തു. കേബിള്‍ കാറില്‍ കയറണമെന്ന് മക്കള്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ നേരെ പച്ചപ്പര്‍വ്വതത്തിലേക്ക് (Green Mountain) പുറപ്പെട്ടു. 40 റിയാല്‍ ഒരു ടിക്കറ്റിന്. അത്ര ആകര്‍ഷകമല്ലെങ്കിലും ഒരു ഹെലിക്കോപ്റ്ററിലിരുന്ന് കാണുന്നത്‌പോലെയുള്ള അബഹ പട്ടണത്തിന്റെ ഈ ആകാശക്കാഴ്ച.
രാത്രി 9 മണിയോടെ ജിസാന്‍ പട്ടണത്തിലെത്തി റൂമെടുത്തു. ഫുര്‍സാന്‍ ദ്വീപിലേക്കുള്ള ഫെറി സര്‍വീസിനുള്ള ടിക്കറ്റുകള്‍ നേരെത്തെ ഓണ്‍ലൈനില്‍ എടുത്തിരുന്നു.
രാവിലെ 8 മണിയോടെ പോര്‍ട്ടിലേക്ക്. കാര്‍ സ്വന്തം പേരിലല്ലാത്തതിനാലും ദ്വീപില്‍ 100 റിയാലിന് റെന്റ് എ കാര്‍ കിട്ടുമെന്ന് സുഹൃത്ത് അറിയിച്ചതിനാലും കാര്‍ കൊണ്ടുപോകാന്‍ ശ്രമിച്ചില്ല. 9:30 മണിയോടെ ചെക്കിങ് കഴിഞ്ഞ് ഫെറിയില്‍ കയറി. താഴെ നിലയില്‍ കാറുകളും മുകളില്‍ യാത്രക്കാരുമായി 10 മണിക്ക് തന്നെ യാത്ര തുടങ്ങി. നീലക്കടലിന് മുകളിലൂടെ നോക്കുമ്പോള്‍ ജിസാന്‍ തുറമുഖത്തിന് വല്ലാത്തൊരു ഭംഗി. നീലക്കടലിലെ നിലക്കാത്ത ഓളങ്ങളും അതിനനുസരിച്ചുള്ള ഫെറിയുടെ താളങ്ങളും. ഒന്നര മണിക്കൂറിനുള്ളില്‍ ഒരു ദ്വീപിലെത്തി.
റെന്റ് എ കാര്‍ എടുത്ത് നേരത്തെ പരിചയപ്പെട്ട തലശ്ശേരി സ്വദേശി പവിത്രേട്ടന്റെ ഫുര്‍സാന്‍ ഹോട്ടലിലേക്ക്. കാണാനുള്ള സ്ഥലങ്ങളുടെ ഒരു ബ്ലൂ പ്രിന്റ് അദ്ദേഹം തന്നെ തയ്യാറാക്കിത്തന്നു. അതനുസരിച്ചു ഉച്ചക്ക് 2 മണിക്ക് നേരെ പോയത് 1922 ല്‍ രത്‌നക്കച്ചവടക്കാരനായിരുന്ന മുനവ്വര്‍ അല്‍ രിഫാഇ പവിഴക്കല്ലുകളാല്‍ നിര്‍മ്മിച്ച രിഫാഇ ഹൗസിലേക്ക്. പിന്നീട് ഒന്നാം ലോക മഹായുദ്ധ കാലത്ത് തുര്‍ക്കികള്‍ നിര്‍മ്മിച്ച കോട്ടയിലേക്ക്. കുന്നിന്‍മുകളിലെ തുര്‍ക്കിക്കോട്ടയില്‍നിന്ന് നോക്കിയാല്‍ ഫുര്‍സാന്‍ ദ്വീപ് മുഴുവന്‍ കാണാം. അത് കഴിഞ്ഞ് നേരെ അല്‍ഖസാര്‍ ഓള്‍ഡ് വില്ലേജിലേക്ക്. 1944 വരെ നൂറിലധികം കുടുംബങ്ങള്‍ താമസിച്ചിരുന്ന ഈ ഗ്രാമം പുരാതന നിര്‍മ്മാണ കലയുടെ ഭംഗി വിളിച്ചോതുന്നു. 5 മണിയോടെ ഫോറസറ്റ്് ഡിപ്പാര്‍ട്‌മെന്റിന്റെ പെര്‍മിഷന്‍ നേടി അറേബ്യന്‍ കലമാനിനെ തേടി കാട്ടിലേക്ക് കയറിയെങ്കിലും കാര്‍ മരുയാത്രക്ക് അനുയോജ്യമല്ലാത്തതിനാല്‍ വേഗം മടങ്ങി. ശേഷം ബീച്ചിലേക്ക്. സുന്ദരമായ നീലക്കടലിന്റെ തീരത്തെ തരിമണല്‍ ബീച്ചില്‍ അല്‍പം വിശ്രമിച്ച് നേരെ ഹോട്ടലിലേക്ക്. അവിടെ ശുദ്ധമായ കടല്‍ മത്സ്യം കൊണ്ടുള്ള സമൃദ്ധമായ ഡിന്നര്‍.
പിറ്റേദിവസം അതിരാവിലെ 7 മണിക്ക് ഫുര്‍സാന്‍ തുറമുഖത്ത് നിന്ന് ഫെറിയില്‍ ജിസാനിലേക്ക്. സുഹൃത്തിന്റെ വീട്ടില്‍നിന്ന് പ്രാതല്‍ കഴിച്ച് 10 മണിയോടെ വാദി ലജബ് ലക്ഷ്യമാക്കി നീങ്ങി. ആകാശം മുട്ടിനില്‍ക്കുന്ന മലകള്‍ക്കിടയിലൂടെയുള്ള യാത്ര ആനന്ദത്തോടൊപ്പം ഭീതിയും പകര്‍ന്നു. ഇടക്കിടെ നടുറോട്ടില്‍ ആഫ്രിക്കന്‍ കുരങ്ങുകളുടെ കലാപ്രകടനങ്ങള്‍. ചെങ്കുത്തായ മലവീഥികള്‍ താണ്ടി അവസാനം ജിപിഎസ് കാണിച്ച്തന്ന ലൊക്കേഷനിലെത്തി. വാപിളര്‍ന്ന് നില്‍ക്കുന്ന കൂറ്റന്‍ പാറക്കെട്ടുകളെ പകുത്ത്‌പോകുന്ന ചെറിയ ഇടനാഴിയിലൂടെയുള്ള അതിസാഹസിക യാത്ര.
വിജനമായ സ്ഥലത്ത് ഒറ്റക്കായത്‌കൊണ്ട് അപ്പുറത്തുള്ള അരുവിയിലേക്ക് പോകാന്‍ ധൈര്യമുണ്ടായില്ല . മരുഭൂമിയിലെ മഹാത്ഭുതമെന്നോ പ്രകൃതിയുടെ അതിസങ്കീര്‍ണ്ണമായ കലാസൃഷ്ടിയെന്നോ തോന്നിപ്പിക്കുന്ന മനോഹരമായ വനഭംഗി. തിരിച്ച്‌പ്പോക്ക് മറ്റൊരുവഴിയിലൂടെയാവാം എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നേരെ അല്‍ബാഹയിലേക്ക്. രാത്രി 8 മണിയോടെ അല്‍ബാഹക്ക് 30 കിലോമീറ്റര്‍ ഇപ്പുറം മകവയില്‍, നേരത്തെ ബുക്ക് ചെയ്ത ഹോട്ടലിലെത്തി. അതിരാവിലെ മകവയില്‍നിന്ന് യാത്ര തുടര്‍ന്നു. സൗദിയിലെ ഏറ്റവും ഭംഗിയുള്ള ചുരമെന്ന് തോന്നിപ്പിക്കുന്ന ആ മലവീഥിയിലൂടെ ആകാശം മുട്ടിനില്‍ക്കുന്ന ആ മലമുകളിലേക്കുള്ള സാഹസിക യാത്ര വലിയ ആനന്ദം നല്‍കി. റോഡിന്റെ വശങ്ങളിലെ അഗാധത ഭയപ്പെടുത്തുന്ന കാഴ്ച തന്നെയാണ്. ചുരം കഴിഞ്ഞതും അല്‍ബാഹ പട്ടണത്തിലെത്തി. അവിടെ വിശ്രമത്തിന് നില്‍ക്കാതെ അഖീഖ്, ബീഷ വഴി നേരെ റിയാദിലേക്ക്.
ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!
അത്തറിന്റെ മണമുള്ള പുരാതന ഹജ്ജ് പാത
ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍
കാനഡയിലെ കാട്ടുതീയില്‍നിന്ന് നാം പഠിക്കേണ്ട പാഠങ്ങള്‍
പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!
മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍ അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു
ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!
ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!
കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?
രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?
ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!
ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക് സ്വന്തം നാടുതൊടാന്‍!
ജിദ്ദയിലേക്കുള്ള കാറില്‍ ആ ബംഗാളിക്ക് സംഭവിച്ചത്
ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!
വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!
ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം
ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!
അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!
മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!
ആകാശത്തിനും ഭൂമിയ്ക്കുമിടയിലെ അരവയര്‍ ജീവിതം
ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!
ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?
റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!
ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി
ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!
ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!
അമേരിക്കയില്‍ ഒരു ഡ്രൈവിംഗ് പഠനം!
ദുബായില്‍ എന്റെ ഡ്രൈവിംഗ് ലൈസന്‍സ് പരീക്ഷണങ്ങള്‍
സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!
എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?
പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!
പ്രവാസിയുടെ മുറി; നാട്ടിലും ഗള്‍ഫിലും!
ബീരാക്കയോട് ഞാനെങ്ങനെ ഇനി മാപ്പു പറയും?
ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം
ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും ആപ്പിള്‍ പച്ചടിയും
പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!
അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!
ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?
മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്‍!
പൊള്ളുന്ന ചൂടില്‍, ആഡംബര കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്‍
കുട്ടികള്‍ വിശന്നു കരഞ്ഞു തുടങ്ങിയാല്‍ ആര്‍ക്കാണ് സഹിക്കുക?
സൂസന്‍ മാത്യു, എങ്ങനെയാണ് നീ മരിച്ചത്?
'യു എ ഇ, എനിക്ക് വെറുമൊരു നാടല്ല, പ്രതീക്ഷയും സ്വപ്‌നവുമാണ്!'
ഒരൊറ്റ പനി മതി, ഒരു സ്വപ്‌നം കെടുത്താന്‍!
മക്കളേ, നിങ്ങളറിയണം, ഈ പ്രവാസിയുടെ നരകജീവിതം !
ഐഎസിനു വേണ്ടി വാദിക്കുന്നവരേ, നിങ്ങളറിയണം സിറിയയിലെ അമലിനെ!