അബൂദാബിയിലെ തടവറ!
- ദേശാന്തരത്തില്‍ കബീര്‍ വി
അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം.. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്
അല്‍ഐനിലെ അറബി വീട്ടിലെ ഡ്രൈവര്‍ വിസയിലാണ് 1990 ഡിസംബര്‍ 20ന് അബൂദാബി യില്‍ വന്നിറങ്ങിയത്. സത്യത്തില്‍ അറബിക്ക് ഒരു ഡ്രൈവറുടെ ആവശ്യമില്ലായിരുന്നെങ്കിലും എനിക്കീ മണ്ണില്‍ കാലുകുത്താനുള്ള ഒരു നിമിത്തമായി അദ്ദേഹം ഒരു വിസ കൊടുത്തതായിരുന്നു, ജ്യേഷ്ഠന്‍ വശം. ആഴ്ചകള്‍ എടുത്ത വിസാ നടപടിക്രമങ്ങള്‍ക്ക് ശേഷം ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാനുള്ള അനുമതിയും കയ്യിലായപ്പോള്‍ ലൈസന്‍സ് കിട്ടുന്നത് വരെ എന്തെങ്കിലും ജോലി നോക്കാന്‍ തീരുമാനിച്ചപ്പോള്‍ എത്തിപ്പെട്ടത് ഒരു റെഡിമെയ്ഡ് ഷോപ്പില്‍ സെയില്‍സ് മാനായിട്ടായിരുന്നു.
വലിയ കച്ചവടമൊന്നുമില്ലാത്ത ഷോപ്പില്‍ ചെറിയ ജോലിക്കാരനായി മാസങ്ങള്‍ തള്ളി നീക്കുന്നതിനിടയിലാണ് പ്രവാസത്തിന്റെ ആദ്യ നൊമ്പരം ലേബര്‍ ഓഫീസറുടെ വേഷത്തില്‍ മുന്നിലെത്തിയത്. ഞാനിവിടെയല്ല ജോലി ചെയ്യുന്നതെന്നും, അറബി വീട്ടിലാണെന്നും, ഡ്രൈവിംഗ് സ്‌കൂളിന്റെ വണ്ടി കാത്ത് ഇവിടെ ഇരുന്നതാണന്നുമുള്ള മുറി ഇംഗ്ലീഷിലും ചെറുമുറി അറബിയിലുമുള്ള എന്റെ കള്ളങ്ങള്‍ക്ക് പുല്ലുവില കല്‍പിക്കാതെ അവരെന്നെ വണ്ടിയില്‍ കയറ്റി ലോക്കു ചെയ്തു. ആദ്യത്തെ ബന്ധനം അങ്കലാപ്പോടെ ആസ്വദിച്ച്, നാട്ടില്‍ നിന്നും വന്നതിനേക്കാള്‍ മുഷിഞ്ഞ വേഷത്തില്‍ തിരിച്ച് വീട്ടിലെത്തേണ്ടി വരുമല്ലോ എന്നോര്‍ത്ത് സങ്കടപ്പെട്ടിരിക്കുമ്പോഴേക്കും എന്നെ പൂട്ടിയിട്ട് പോയവര്‍ മറ്റു മൂന്ന് നാല് പേരെയും പിടിച്ചു കൊണ്ട് വണ്ടിയിലെത്തിയിരുന്നു.
പിന്നെ നേരെ ലേബര്‍ ഓഫീസിലേക്ക്. ലേബര്‍ ഓഫീസിന്റെ ഡോറിനോട് ചേത്ത് നിറുത്തിയ വണ്ടിയില്‍ നിന്നും ഞങ്ങളെ വരിവരിയായി ഉള്ളിലെ സെല്ലിലേക്ക് മാറ്റുമ്പോള്‍ ഉത്തരവാദിത്തത്തോടെ തന്റെ ഡ്യൂട്ടി ചെയ്ത് തീര്‍ത്തതിന്റെ സംതൃപ്തി ആ ലേബര്‍ ഓഫീസറുടെ മുഖത്ത് പ്രകടമായിരുന്നു. അധികം താമസിയാതെ ഞങ്ങളെ ഒരോരുത്തരേയും മുഖ്യ ലേബര്‍ ഓഫീസറുടെ മുന്നിലെത്തിച്ചു.. വടിവൊത്ത കയ്യക്ഷരത്തില്‍ അറബിയിലെഴുതിയുണ്ടാക്കിയ ഒരു പേപ്പര്‍ എന്റെ നേരെ നീട്ടിയിട്ട്, ഇതില്‍ താന്‍ അനധികൃതമായി റെഡിമേഡ് ഷോപ്പില്‍ ജോലി ചെയ്തുവരികയാണന്നും മറ്റുമുള്ള വിവരങ്ങളാണ് എഴുതിയിരിക്കുന്നതെന്നും അത് സത്യമാണന്നെഴുതി ഒപ്പിട്ടു കൊടുക്കണമെന്നും പുഞ്ചിരിയോടെ സുന്ദരനായ ആ ഓഫീസര്‍ പറഞ്ഞു. 'അല്ല ഞാനവിടെ ജോലി ചെയ്തിട്ടില്ല, വണ്ടി കാത്തിരുന്നതാണ് എന്നൊക്കെ പഴയ പല്ലവി ഞാന്‍ ആവര്‍ത്തിച്ചു. അപ്പോള്‍, അടുത്തിരുന്ന ഒരു കട്ടിംഗ് പ്ലയറെടുത്ത്, ഗൗരവത്തോടെ, അദ്ദേഹം പറഞ്ഞു, കള്ളം പറഞ്ഞാല്‍ നിന്റെ നഖം പിഴുതെടുക്കാനിവിടെ ആളുണ്ട്. അദ്ദേഹത്തെ ദയനീയമായി നോക്കി വളരെ പെട്ടെന്ന് ആ പേപ്പറില്‍ ഞാന്‍ ഒപ്പിട്ടു കൊടുക്കുന്നത് ചെറുചിരിയോടെ കാലാട്ടിക്കൊണ്ട് അദ്ദേഹം നോക്കിയിരുന്നു. അധികം താമസിയാതെ പോലീസ് വണ്ടിയില്‍ കൈയാമം വെച്ചു കൊണ്ട് ഞങ്ങളെ കോടതിയില്‍ കൊണ്ടുപോയി.
അങ്ങ് തീര്‍ന്നു പോയെങ്കില്‍ എന്നു തോന്നിപ്പോയ ആദ്യ യാത്ര. മാന്യതയോടെയും സഹതാപത്തോടെയും പെരുമാറിയ പോലീസുകാര്‍ വഴിയില്‍ വെച്ച് വെള്ളവും മറ്റും വാങ്ങിത്തന്നങ്കിലും മരവിപ്പ് മാത്രമായിരുന്നു മനസ്സില്‍. ജഡ്ജിന്റെ മുന്നില്‍ നിറുത്തപ്പെട്ട ഞങ്ങളോട് വളരെ ചടുലമായ അറബിയില്‍ അദ്ദേഹമെന്തൊക്കെയോ പറഞ്ഞു. മരവിപ്പുമാറാത്ത ഞങ്ങള്‍ നിര്‍വികാരരായി നോക്കി നിന്നു. അങ്ങിനെ അനധികൃതമായി ജോലി ചെയ്ത കുറ്റത്തിന് ആദ്യമായി റിമാന്റ് ചെയ്ത് കൂട്ടിലടക്കപ്പെടാനുള്ള ഉത്തരവുമായി ആ പോലീസ് വാഹനം മുറബ്ബ പോലീസ് സ്‌റ്റേഷന്‍ ലക്ഷ്യമാക്കി ഞങ്ങളേയും കൊണ്ട് കുതിച്ചു.
അക്കാലത്ത് റിമാന്റ് ചെയ്യൂന്ന പ്രതികളെയെല്ലാം മുറബ്ബ സ്‌റ്റേഷനിലാണ് തടവിലിടുന്നത്. സ്‌റ്റേഷന് മുന്നിലെത്തിയപ്പോള്‍ വല്ലാത്തൊരു ഭയം എന്നെ വേട്ടയാടാന്‍ തുടങ്ങിയിരുന്നു. അതുവരെ പോലീസ് സ്‌റ്റേഷന്റെ' ഏഴയലത്ത് പോലും പോവേണ്ടി വന്നിട്ടില്ല. അത് കൊണ്ട് തന്നെ ഭയം ശമിപ്പിക്കാനുള്ള യാതൊരുപായവും കണ്ടില്ല. കൈയാമം അഴിച്ചു ഉള്ളിലേക്ക് കയറ്റുമ്പോള്‍ എതിരെ നില്‍ക്കുന്ന പോലീസുകാരന്‍ പുഞ്ചിരിയോടെ ഒരു വശത്തേക്ക് ചൂണ്ടിക്കാട്ടി. അവിടെ ചെന്നപ്പോള്‍ അലക്കി മടക്കി വെച്ച രണ്ട് കമ്പിളിപ്പുതപ്പുകള്‍ തന്നിട്ട് കുറച്ചകലെയുള്ള അഴിയിട്ട റൂം കാണിച്ചു തന്നിട്ട് അവിടേക്ക് പൊയ്‌ക്കോളൂ എന്ന് പറഞ്ഞു. തികച്ചും സാധാരണമായ സംസാരം. കോപമോ നീരസമോ ഒന്നുമില്ലാതെയുള്ള അവരുടെ പെരുമാറ്റം എന്നിലെ ഭയത്തെ അലിയിച്ചില്ലാതാക്കിയിരുന്നു.
മുന്‍വശം അഴിയിട്ട വലിയ റൂമില്‍ എട്ടൊമ്പത് പേരുണ്ടായിരുന്നു, പാക്കിസ്താനികളും, പഞ്ചാബികളും ബംഗാളിയും പിന്നെ ഞങ്ങള്‍ രണ്ടുമലയാളികളും. കയ്യിലുണ്ടായിരുന്ന കമ്പിളികള്‍ ഒന്ന് വിരിച്ച് കിടക്കാനും മറ്റേത് പുതക്കാനുമാണന്ന് ബംഗാളി വലിയ അനുഭവജ്ഞാനമുള്ളവനെപ്പോലെ പറഞ്ഞു തന്നപ്പോള്‍ ,അപ്പോള്‍ തലക്ക് വെക്കാനോ എന്ന എന്റെ ചോദ്യം അവനെ ചൊടിപ്പിച്ചുവെന്ന് അവന്റെ മറുപടിയില്‍ ഞാന്‍ മനസ്സിലാക്കി.
ഏതായാലും ജോലി ചെയ്ത കുറ്റത്തിന് തടവിലാക്കപ്പെട്ടവന്റെ സങ്കടം ഉള്ളിലൊതുക്കി അഴിക്ക് പുറത്ത് ഉയരത്തില്‍ കെട്ടിപ്പൊക്കിയ മതിലും അതിനും മുകളിലെ കമ്പിവേലിയും കൗതുകത്തോടെ നോക്കി താഴെ വിരിച്ച കമ്പിളിയില്‍ കിടന്നപ്പോള്‍ ഖാനാ കാവോ ഖാനാ കാവോ എന്നും പറഞ്ഞ്, ഹിന്ദി അറിയാവുന്ന ഒരു പോലീസുകാരന്‍ വാതില്‍ തുറന്ന് ഒരു വലിയ തളികയില്‍ ഭക്ഷണം കൊണ്ട് വന്ന് അങ്ങള്‍ക്കിടയില്‍ വെച്ചു.
എല്ലാവരും കൂടെ ഒരു പാത്രത്തിന്റെ ചുറ്റും ഇരിക്കുന്നത് വരെ പോലീസുകാരന്‍ അവിടെ ഉണ്ടായിരുന്നു. അയാള്‍ പുറത്തിറങ്ങിയതും പട്ടാണികളും പഞ്ചാബികളും എല്ലാം ചേര്‍ന്ന് തളികയില്‍ നിറഞ്ഞിരിക്കുന്ന പച്ചരിച്ചോറിനേയും അതിന് ചുറ്റുമുള്ള കോഴി ക്കഷ്ണങ്ങളേയും ഒരു ശത്രുവിനെപ്പോലെ ആക്രമിച്ച് അകത്താക്കുന്ന കാഴ്ച എന്നില്‍ സങ്കടവും വെറുപ്പുമാണുണ്ടാക്കിയത്. എന്ത് ചെയ്യണമെന്ന് അറിയാതെ അന്തിച്ചു ഇരുന്നു പോയെങ്കിലും, എങ്ങിനെയെങ്കിലും കുറച്ച് ഭക്ഷണം കഴിക്കാമെന്ന് ഉറപ്പിച്ച് തളികയിലേക്ക് കൈ നീട്ടിയപ്പോഴേക്കും എനിക്ക് നേരേയുള്ള ഭാഗത്ത് ഒരു ചെറിയ ത്രികോണാകൃതിയില്‍ കുറച്ച് ഭക്ഷണം ബാക്കി വെച്ചു കൊണ്ട് അവര്‍ റൂമിന്റെ ഒരറ്റത്തുള്ള ചെറിയ വാഷ് റൂം ലക്ഷ്യം വെച്ച് നടന്നു തുടങ്ങിയിരുന്നു. അത്രയെങ്കിലും ബാക്കി വെച്ച് അവര്‍ മാന്യത കാണിച്ചതായി എനിക്ക് തോന്നി. അത് കൊണ്ട് തന്നെ തടവറയിലെ ആദ്യ സദ്യ വയറു നിറച്ചില്ലങ്കിലും മനസ്സും നിറച്ചു.
തടവിലാണ് എന്ന തൊഴിച്ചാല്‍ മറ്റു ബുദ്ധിമുട്ടുകളൊന്നും കാര്യമായി ഇല്ലെങ്കിലും, പുറത്ത് ജ്യേഷ്ഠനും മറ്റു ബന്ധുക്കളും, സുഹൃത്തുക്കളും സ്വാഭാവികമായും വിഷമത്തിലായിരുന്നു. അവരുടെ ശ്രമഫലമായി അന്ന് വൈകീട്ടു തന്നെ അവര്‍ക്ക് എന്നെ വന്ന് കാണാനും അത്യാവശ്യ വസ്ത്രങ്ങളും മറ്റും തരാനും കഴിഞ്ഞു. സ്‌റ്റേഷന്‍ ഞാന്‍ ജോലി ചെയ്തിരുന്ന കടയുടെ അടുത്തായിരുന്നതിനാല്‍ സ്‌റ്റേഷനിലെ തിരൂരുകാരനായ ഒരു ഓഫീസ് ബോയി വശം രാത്രിയിലേക്കുള്ള ഭക്ഷണം എത്തിക്കാനും അവര്‍ ഏര്‍പ്പാട് ചെയ്തിരുന്നു.
രാവിലെ കോഴിയെ അഴിച്ചുവിടുന്ന പോലെ ആ ലൈനിലുള്ള അഞ്ചാറ് സെല്ലിലെ തടവുകാരെ ഒരു മണിക്കൂര്‍ നേരത്തേക്ക് പുറത്ത് ഇറക്കി നിര്‍ത്തും. ചിലരെ കൈകാലുകളില്‍ അയഞ്ഞ നിലയിലാണങ്കിലും ചങ്ങലയില്‍ ബന്ധിച്ചിട്ടുണ്ട്. സെല്ലിന്റെയും മതിലിന്റെയും ഇടക്ക് അത്യാവശ്യം നടക്കാനും, നിര നിരയായി ഒരു ഭാഗത്തുള്ള ബാത്ത് റൂമുകള്‍ ഉപയോഗിക്കാനും ആ സമയം ഉപയോഗപ്പെടുത്താം. തണുത്ത വെള്ളത്തിലുള്ള കുളി കുറച്ചൊക്കെ ഉണര്‍വ്വുണ്ടാക്കി. തിരിച്ച് ഉള്ളില്‍ കയറിയ ഞങ്ങള്‍ക്കിടയിലേക്ക് പ്രാതലെന്ന പേരില്‍ വലിയ തളികയില്‍ കുബ്ബൂസും ചീസിന്റെ കഷ്ണങ്ങളും കൊണ്ടുവന്നു തന്നു. പകുതിമുറിച്ച കുബ്ബൂസിനിടയില്‍ ചീസ് കഷ്ണങ്ങള്‍ വെച്ച് വേഗത്തില്‍ കഴിച്ച്, ചായ തിരഞ്ഞ എന്നോട് പുറത്തെ കൂളറില്‍ നിന്നും ഷെല്ലിന്റെ ഉള്ളിലേക്ക് നീട്ടിയിട്ട പൈപ്പും, അതില്‍ കെട്ടിയിട്ട സ്റ്റീല്‍ ഗ്ലാസും ചൂണ്ടിക്കാണിച്ചു തന്നു കൊണ്ട് ബംഗാളി ചിരിച്ചു. രാത്രി കൂ ളര്‍ ഓഫാക്കിയിട്ടതു കൊണ്ടാവാം വലിയ തണുപ്പില്ലാത്ത വെള്ളം വയറു നിറയെ കുടിക്കാനായി.
രാവിലെ പൊലീസുകാരന്‍ വന്ന് ലിസ്റ്റ് നോക്കി പേരുവിളിച്ചപ്പോള്‍ ഓരോരുത്തരും അവരുടെ ചെറിയ കിറ്റുകളുമായി വരിവരിയായി നില്‍ക്കുന്നുണ്ടായിരുന്നു. എന്റെ ഊഴം വന്നപ്പോള്‍ ഞാനും വരിക്കാരനായി. വീണ്ടും വിലങ്ങണിയിച്ചു, വണ്ടിയില്‍കയറ്റി കോടതിലേക്ക്, വണ്ടിയില്‍ ഇരിക്കുമ്പോള്‍, നമ്മളെ കോടതിയില്‍ കൊണ്ടു പോയാല്‍ ബന്ധുക്കള്‍ വിമാനടിക്കറ്റ് ഹാജരാക്കിയിട്ടുണ്ടങ്കില്‍ മറ്റൊരു ജയിലിലേക്ക് മാറ്റുമെന്നും, അവിടന്ന് ഫ്‌ളൈറ്റ് സമയമനുസരിച്ച് കയറ്റി വിടുമെന്നും, അല്ലാത്തവരെ വീണ്ടും ഇങ്ങോട്ടു തന്നെ കൊണ്ടുവരുമെന്നും ബംഗാളിയുടെ വിശതീകരണമുണ്ടായി. ആരും ടിക്കറ്റ് കൊണ്ടുവന്നു കൊടുക്കാത്തത് കൊണ്ടാവാം അയാള്‍ മാസങ്ങളായി ഇവിടെ കഴിയുന്നതും, ഇങ്ങിനെ സര്‍വ്വവിജ്ഞാനകോശമായതെന്നും തോന്നി.
കോടതി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് താഴെ ഒരു ഹാളില്‍ ഞങ്ങളെ പൂട്ടിയിട്ട് പോലീസുകാര്‍ കോടതിയിലേക്ക് പോയി. ഒന്നുരണ്ട് പേരെ ഇടക്ക് അവര്‍ വന്ന് പേരുവിളിച്ചു കൊണ്ടു പോയി. കുറച്ചു കഴിഞ്ഞ് ഒരാള്‍ വന്ന് എന്റെ പേര് വിളിച്ചു. ഹാളിന്റെ സൈഡിലുള്ള വളരെ ചെറിയൊരു ജനലിനരികിലേക്ക് കൊണ്ടു പോയി. ജനല്‍ തുറന്നപ്പോള്‍ പുറത്ത് എന്റെ ഇക്ക. ഒന്നുകൊണ്ടും വിഷമിക്കേണ്ടന്നും, പുറത്തിറക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും, വിഷമം കടിച്ചു പിടിച്ച് കൊണ്ട് ഇക്ക പറഞ്ഞപ്പോള്‍ നിറഞ്ഞൊലിച്ച കണ്ണുകള്‍ കാണാതിരിക്കാന്‍ ഞാന്‍ മുഖം തിരിച്ചു. എനിക്ക് ഉള്ളില്‍ ഒരു പ്രശ്‌നങ്ങളും ഇല്ലന്നും നിങ്ങള്‍ കൊടുത്തയക്കുന്ന ഭക്ഷണമാണ് കഴിക്കുന്നതെന്നും പറഞ്ഞ് സമാധാനിപ്പിച്ചു. രണ്ടു ദിവസത്തിനുള്ളില്‍ എല്ലാം ശരിയാവുമെന്നും പുറത്തിറങ്ങാന്‍ കഴിയുമെന്നും പറഞ്ഞ് ഫ്രൂട്ട്‌സും മറ്റും തന്നപ്പോഴെക്കും തിരിച്ചു കൊണ്ടു പോവാനായി പോലീസുകാരന്‍ പേരു വിളിക്കാന്‍ തുടങ്ങിയിരുന്നു...
അന്ന് തിരിച്ച് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ശരിക്കുള്ള പോലീസ് സ്‌റ്റേഷന്റെ ലക്ഷണമൊക്കെ അവിടെ കണ്ടത്. കയറി വരുന്ന ഇടനാഴിയില്‍ എല്ലാവര്‍ക്കും കാണാവുന്ന രീതിയില്‍ ഒരു ചെറുപ്പക്കാരനെ രണ്ട് കയ്യും മേലോട്ട് ഉയര്‍ത്തി കെട്ടി നിറുത്തിയിരിക്കുന്നു. അതിലെ പോവുകയും വരികയും ചെയ്യുന്ന പോലീസുകാരൊക്കെ അവനെ കൈ കൊണ്ടോ കാലുകൊണ്ടോ ഓരോന്ന് കൊടുക്കുന്നുണ്ട്. കണ്ടപ്പോള്‍ സങ്കടം തോന്നി, പിന്നീടാണ് അറിഞ്ഞത് അതൊരു പക്കാ ക്രിമിനലായിരുന്നെന്ന്. തനിച്ച് താമസിക്കുന്ന വൃദ്ധനെ ഉപദ്രവിച്ച് പണവും മറ്റും കവര്‍ന്ന കുറ്റത്തിനാണവനെ പിടിച്ചു കൊണ്ട് വന്നതത്രേ.
അടുത്ത രണ്ടു ദിവസങ്ങള്‍ അവധിയായതിനാല്‍ എവിടെയും കൊണ്ടുപോയില്ല, ഉച്ചക്ക് തളികക്ക് ചുറ്റുമിരുന്ന് സമൂഹസദ്യയും ഇടക്കൊക്കെ രാത്രി അല്‍അമീന്‍ ഹോട്ടലില്‍ നിന്നെത്തിക്കാറുള്ള ചിക്കന്‍ ചുക്കയും പൊറോട്ടയുമായി വിശപ്പറിയാതെ ,ദിവസങ്ങള്‍ കഴിച്ചു. അവധിക്കു ശേഷമുള്ള ദിവസങ്ങളില്‍ പഴയ പോലെ കോടതിയില്‍ കൊണ്ടുപോയി തിരിച്ചു വരും. അതിനിടയില്‍ പലരെയും നാട്ടിലേക്ക് കയറ്റി അയക്കാനായി മറ്റു ജയിലിലേക്ക് മാറ്റാറുണ്ടങ്കിലും ബാച്ചിലര്‍ റൂമിലെ താമസക്കാരെപ്പോലെ പുതിയ ആളുകള്‍ വന്നുകൊണ്ടിരിക്കുന്നുമുണ്ട്. അഞ്ചാം ദിവസമാണന്ന് തോന്നുന്നു, ഉറക്കം വരാതെ അഴിയില്‍ പിടിച്ച് ദൂരെ നിലാവിലേക്ക് നോക്കി നില്‍ക്കുന്ന എന്റെ അടുത്ത് വന്ന് പുറത്തെ പാറാവുകാരനായ പോലീസുകാരന്‍, നീയെന്താ ഇത് പൊട്ടിച്ച് പോവാന്‍ നോക്കുകയാണോ എന്ന് ചോദിച്ചു ലൈറ്റിട്ടു. ഞാന്‍ അയാളെ നോക്കി ഒരു വിളറിയ ചിരി ചിരിക്കുക മാത്രം ചെയ്തപ്പോള്‍ ഗൗരവം വെടിഞ്ഞു കൊണ്ട് അയാള്‍ ഉറങ്ങുന്നില്ലേ എന്ന് ചോദിച്ചു. എനിക്ക് ഉറക്കം വരുന്നില്ല എന്ന മറുപടി കേട്ട്, രണ്ടു വശത്തേക്കും തലയാട്ടിക്കൊണ്ട്, ലൈറ്റ് ഓഫ് ചെയ്ത് ഇരിപ്പിടത്തിനരികിലേക്ക് പോയി. എന്നാല്‍, അല്‍പം കഴിഞ്ഞ് ഒരു ചെറിയ കപ്പില്‍ കാവയും അഞ്ചാറ് ഈത്തപ്പഴവും കൊണ്ട് വന്ന് തന്നിട്ട് വേഗം കഴിച്ചോ, ഇതൊന്നും തരാന്‍ പാടില്ലാത്തതാണ്. എന്നും പറഞ്ഞു, ഇരിപ്പിടത്തില്‍ പോയി ഇരുന്നു.
എട്ടു ദിവസം അവിടെ കഴിഞ്ഞു. മിക്ക ദിവസങ്ങളിലും പോലീസുകാരുടെ ഔദാര്യം കൊണ്ട് വേണ്ടപ്പെട്ടവര്‍ക്ക് എന്നെ കാണാനും ധൈര്യം തരാനും കഴിഞ്ഞിരുന്നു. അത് കൊണ്ട് പകലുകള്‍ എനിക്ക് അലോസരമുണ്ടാക്കിയിരുന്നില്ല. എന്നാല്‍ രാത്രികള്‍ കലശലായ അങ്കലാപ്പുളവാക്കി. മോഹങ്ങള്‍ അസ്തമിക്കുന്നതായും സ്വപ്നങ്ങളുടെ ചിറകുകള്‍ കൊഴിയുന്നതായും തോന്നി. ഒമ്പതാം ദിവസം രാവിലെ പതിവു പരിപാടികള്‍ക്ക് ശേഷം കൈയാമവുമായി വീണ്ടും കോടതി കെട്ടിടത്തിന്റെ താഴെ റൂമില്‍ മറ്റു എട്ട് പത്ത് പേരോടൊപ്പം അടച്ചു കൊണ്ട്് പോലിസുകാര്‍ പോയി.
പതിവിനു വിപരീതമായി പോലീസുകാരന് പകരം ഒരു പ്രായമുള്ള അറബി വന്ന് ആരാണ് കെബീര്‍ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ എഴുന്നേറ്റുനിന്നു. അദ്ദേഹം എന്റെ കൈ പിടിച്ച് മുകളിലേക്ക് കൊണ്ടു പോയി. ജഡ്ജിയുടെ റൂമിന് അഭിമുഖമായിട്ടുള്ള ഒരു റൂമിലേക്കാണ് ആദ്യം കൊണ്ട് പോയത്. അവിടെ എട്ട്, പത്ത് അറബികള്‍ ചുറ്റുഭാഗത്തുമുള്ള ഇരിപ്പിടങ്ങളില്‍ ഇരിപ്പുണ്ടായിരുന്നു. അവരെ ചൂണ്ടിക്കാണിച്ചു കൊണ്ട് എന്നെ അവിടേക്ക് കൊണ്ടു പോയ ആള്‍ ഇതില്‍ ഏതാണ് നിന്റെ അര്‍ബാബ് എന്ന് ചോദിച്ചു. ഇരിക്കുന്നവരെയെല്ലാം ഒറ്റ നോട്ടത്തില്‍ എനിക്ക് ഒരേ പോലെ തോന്നിയെങ്കിലും രണ്ടോ മൂന്നോ പ്രാവശ്യം നേരില്‍ കണ്ടിട്ടുള്ള അഹമ്മദ് സുല്‍ത്താന്‍ എന്ന എന്റെ സ്‌പോണ്‍സറെ അവരുടെ ഇടയില്‍ നിന്നും ഞാന്‍ ഹസ്തദാനം ചെയ്ത് സലാം ചൊല്ലിയപ്പോള്‍, അദ്ദേഹമെന്നെ ചിരിച്ച് കൊണ്ട് ആലിംഗനം ചെയ്തു.
ഇത്രയുമായപ്പോള്‍ എന്നെ അങ്ങോട്ട് കൊണ്ടുവന്ന അറബി ജഡ്ജിന്റെ റൂമിലേക്ക് പോയി. കുറച്ചു കഴിഞ്ഞ് ഒരു പേപ്പറുമായി പോലീസുകാരന്‍ അവിടെ വന്ന് അര്‍ബാബിനോട് ഒപ്പു് വാങ്ങിക്കൊണ്ട് തിരിഞ്ഞു നടന്നു.
'ഞാന്‍ സ്വതന്ത്രനായിരിക്കുന്നു' എന്ന് പറഞ്ഞ് ചാടിക്കളിക്കുവാന്‍ തോന്നിപ്പോയ നിമിഷങ്ങള്‍.
അതേ ഞാന്‍ സ്വതന്ത്രനായിരിക്കുന്നു...സ്വതന്ത്രനായിരിക്കുന്നു. ഒരിക്കലെങ്കിലും ബന്ധിക്കപ്പെട്ടവനുമാത്രം മനസ്സിലാവുന്ന സ്വാതന്ത്യത്തിന്റെ മാറ്റ്!
ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!
അത്തറിന്റെ മണമുള്ള പുരാതന ഹജ്ജ് പാത
ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍
കാനഡയിലെ കാട്ടുതീയില്‍നിന്ന് നാം പഠിക്കേണ്ട പാഠങ്ങള്‍
പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!
മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍ അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു
ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!
ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!
കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?
രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?
ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!
ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക് സ്വന്തം നാടുതൊടാന്‍!
ജിദ്ദയിലേക്കുള്ള കാറില്‍ ആ ബംഗാളിക്ക് സംഭവിച്ചത്
ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!
വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!
ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം
ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!
അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!
മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!
ആകാശത്തിനും ഭൂമിയ്ക്കുമിടയിലെ അരവയര്‍ ജീവിതം
ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!
ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?
റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!
ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി
ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!
ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!
അമേരിക്കയില്‍ ഒരു ഡ്രൈവിംഗ് പഠനം!
ദുബായില്‍ എന്റെ ഡ്രൈവിംഗ് ലൈസന്‍സ് പരീക്ഷണങ്ങള്‍
സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!
എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?
പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!
പ്രവാസിയുടെ മുറി; നാട്ടിലും ഗള്‍ഫിലും!
ബീരാക്കയോട് ഞാനെങ്ങനെ ഇനി മാപ്പു പറയും?
ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം
ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും ആപ്പിള്‍ പച്ചടിയും
പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!
അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!
ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?
മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്‍!
പൊള്ളുന്ന ചൂടില്‍, ആഡംബര കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്‍
കുട്ടികള്‍ വിശന്നു കരഞ്ഞു തുടങ്ങിയാല്‍ ആര്‍ക്കാണ് സഹിക്കുക?
സൂസന്‍ മാത്യു, എങ്ങനെയാണ് നീ മരിച്ചത്?
'യു എ ഇ, എനിക്ക് വെറുമൊരു നാടല്ല, പ്രതീക്ഷയും സ്വപ്‌നവുമാണ്!'
ഒരൊറ്റ പനി മതി, ഒരു സ്വപ്‌നം കെടുത്താന്‍!
മക്കളേ, നിങ്ങളറിയണം, ഈ പ്രവാസിയുടെ നരകജീവിതം !
ഐഎസിനു വേണ്ടി വാദിക്കുന്നവരേ, നിങ്ങളറിയണം സിറിയയിലെ അമലിനെ!
പിന്നെയൊരിക്കലും അവളെ കണ്ടിട്ടില്ല
നന്ദുവിന്റെ ജര്‍മന്‍ അപ്പൂപ്പന്‍
പ്രവാസികളുടെ കണ്ണീര് വീണ ഷര്‍വാണിപ്പള്ളിയുടെ മുറ്റത്ത് വീണ്ടും
വിസ റദ്ദാക്കുമെന്ന് ഭയന്ന് അവധിക്കു പോവാത്ത ഒരാള്‍!
ആളറിയാതെ ഞാന്‍ കൂടെക്കൂട്ടിയത് മഹാനായ ഒരെഴുത്തുകാരനെ ആയിരുന്നു
ഒരു പ്രവാസിയുടെ ജീവനെന്ത് വിലയിടും?
സൗദി ഗ്രാമത്തില്‍ അച്ഛന്റെ അടിമജീവിതം!
സദ്ദാമിന്റെ പേരു കേട്ടതും പെട്ടെന്ന് ഡോ. അലി നിശ്ശബ്ദനായി...
പൊരുതി മരിക്കും മുമ്പ് അവര്‍ കത്തുകളില്‍ എഴുതിയത്
ആര്‍ക്കു മറക്കാനാവും ഇതുപോലൊരു രാത്രി!
എല്ലാ ആണുങ്ങളെയും ഒരേ കണ്ണില്‍ കാണരുത്
നിധിപോലെ ഒരു പ്രവാസി സൂക്ഷിക്കുന്ന ആ കത്ത്!
ദുബായില്‍ എത്ര മാധവേട്ടന്‍മാര്‍ ഉണ്ടാവും?
ആ കത്തിന് മറുപടി കിട്ടുംവരെ ഒരു പ്രവാസി എങ്ങനെ ഉറങ്ങും?
മരിക്കുംമുമ്പ് എനിക്കൊന്ന് ഇന്ത്യ കാണണം, കഴിയുമോ ബേട്ടാ...!
സിറിയയിലെ അബൂസാലയുടെ വീട്ടില്‍ ഇനി ബാക്കിയുള്ളത്!
ആ പാക്കിസ്താനിയും വിയറ്റ്‌നാംകാരും ഇല്ലെങ്കില്‍ പട്ടിണി കിടന്നുചത്തേനെ!
പെമ്പിള്ളേരെ പഠിപ്പിക്കേണ്ടെന്ന് വാശിപിടിച്ച ഇക്ക ഇനിയങ്ങനെ പറയില്ല!
മലയാളി വായിക്കാത്ത മറ്റൊരു ആടുജീവിതം!
ആ കാറും ആത്മഹത്യകളും തമ്മില്‍ എന്താണ് ബന്ധം?