വിസ റദ്ദാക്കുമെന്ന് ഭയന്ന് അവധിക്കു പോവാത്ത ഒരാള്‍!

deshantharam Jinu KS

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ

deshantharam Jinu KS
ഏകദേശം 17  വര്‍ഷമായി പ്രവാസ ജീവിതം തുടങ്ങിയിട്ട്. വിവിധ ഭാഷകളുടെ സംസ്‌കാരങ്ങളുടെ വിവിധ ദേശക്കാരുടെ ഒരു സമന്വയം. ഈ നീണ്ട കാലയളവില്‍ നിരവധി ആളുകളെ പരിചയപ്പെടാന്‍ സാധിച്ചതുതന്നെ ഒരു വലിയ കാര്യമായി കാണുന്നു. 
 
എന്റെ അനുഭവത്തില്‍, ജീവിതം അല്‍പം പോലും ആസ്വദിക്കാതെ രാപകല്‍ അധ്വാനിച്ച്  കിട്ടുന്നതെല്ലാം സമ്പാദിക്കണമെന്ന ചിന്തയുള്ള ഒരേ ഒരു വിഭാഗമേയുള്ളു-ഞാനുള്‍പ്പെടെ ഭാരതീയര്‍. എന്റെ ഒരുസുഹൃത്തിന്റെ ഭാഷ കടമെടുക്കുകയാണെങ്കില്‍ വിഡ്ഢികളുടെസ്വര്‍ഗത്തില്‍ ജീവിക്കുന്നവര്‍. അങ്ങനെ വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ ജീവിക്കുന്ന, നിധി കാക്കുന്ന ഭൂതമായ ഒരിന്ത്യക്കാരനെ കുറിച്ചാണ് ഈ കുറിപ്പ്. 

16 വര്‍ഷമായി ഞാന്‍ ജോലി ചെയ്യുന്നത് ഒരു സ്ഥാപനത്തില്‍ തന്നെയാണ്. കുടുംബ വ്യാപാരമായതു കൊണ്ട് തൊഴിലുടമയുടെ കുടുംബസംബന്ധമായ എല്ലാ കണക്കുകളും ഞങ്ങള്‍ ആണ് നോക്കുന്നത്. 

തൊഴിലുടമയുടെ വീട്ടില്‍ എല്ലാ തിങ്കളാഴ്ചയും നടത്തുന്ന പ്രതിവാര മജ്‌ലിസ് പാര്‍ട്ടിയുടെ പണം വാങ്ങാന്‍ മുടങ്ങാതെ എല്ലാ ഞായറാഴ്ചകളിലും ജോണ്‍ ഓഫീസില്‍ വരും. ഏകദേശം 70 വയസുണ്ട്. നരച്ച തലമുടി ഒരിക്കലും ചീകി കണ്ടിട്ടില്ല. സ്ഥായിയായ ഒരു വിഷാദഭാവം എപ്പോഴും മുഖത്ത്. പാചകക്കാരന്റെ യൂണിഫോമിലാണ് ഓഫീസില്‍ വരുന്നത്. പാചകം ചെയ്യുമ്പോള്‍ ധരിക്കുന്ന മുന്‍വസ്ത്രവും തൊപ്പിയും ധരിക്കില്ല  ഏകദേശം 20 വര്‍ഷത്തോളമായി അര്‍ബാബിന്റെ വീട്ടിലെ പാചകക്കാരനാണ് ഈ ജോണ്‍. കണക്കുകളില്‍ കിറു കൃത്യം. ഒരു ഫില്‍സ് അങ്ങോട്ടോ കൊടുക്കാനോ ഇങ്ങോട്ടു തരാനോ ഇല്ല. കംപ്യൂട്ടറിനേക്കാള്‍ കൃത്യത. ഇക്കണ്ട കാലയളവില്‍ ജോണ്‍ രണ്ടേ രണ്ടു തവണ മാത്രമേ സ്വദേശമായ ഗോവയിലേക്ക് പോയിട്ടുള്ളൂ.ഞാന്‍ പലരോടും അന്വേഷിച്ചിട്ടുണ്ട് ഈ ചങ്ങാതി എന്താണ് അവധിക്ക് നാട്ടില്‍   പോകാത്തതെന്ന്. വളരെ വിചിത്രമായ മറുപടിയാണ് കിട്ടിയത്. അവധിക്കു പോയാല്‍ വിസ റദ്ദുചെയ്യുമെന്ന് ഭയമാണ് കക്ഷിക്ക്!
 
അങ്ങനെ ഒരു ദിവസം രാവിലെ പതിവില്ലാതെ മുതലാളിയെ ലിഫ്റ്റില്‍ വച്ച് കണ്ടു . കൈയ്യില്‍ പതിവില്ലാതെ കുറെ പ്ലാസ്റ്റിക് സഞ്ചികള്‍. എന്താണാവോ മുതലാളി കുറെ പ്ലാസ്റ്റിക് സഞ്ചികളുമായി അതിരാവിലെ ഇറങ്ങിയിരിക്കുന്നത്? 
 
അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എന്നെ  ഓഫീസിലെ കോണ്‍ഫറന്‍സ് റൂമിലേക്ക് വിളിപ്പിച്ചു. ഒപ്പം കാല്‍ക്കുലേറ്ററു ംകുറെ റബ്ബര്‍ ബാന്‍ഡും കൂടി കൊണ്ടു  ചെല്ലാന്‍ പറഞ്ഞു. ഞാന്‍ വിനീത വിധേയനായി കോണ്‍ഫറന്‍സ് റൂമിലേക്ക് ചെന്നു. അവിടെ കണ്ട കാഴ്ച അക്ഷരാര്‍ത്ഥത്തില്‍ എന്നെ അമ്പരപ്പിച്ചു. കോണ്‍ഫറന്‍സ് റൂമിലെ മേശമേല്‍ നിറച്ചും ചെറുതും വലുതും മുഷിഞ്ഞതും പുതിയതും ഇപ്പോള്‍ പ്രചാരത്തിലില്ലാത്തതുമായ നിരവധി കറന്‍സി നോട്ടുകളും നാണയത്തുട്ടുകളും. ഞാന്‍ പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടയില്‍ അദ്ദേഹം ചോദിച്ചു, ഈ പണംആരുടേതാണെന്നറിയാമോ? 

ഇല്ല -ഞാന്‍ മറുപടി നല്‍കി. അദ്ദേഹം പറഞ്ഞു, ഈ പണം മൊത്തം ജോണിന്റെ സമ്പാദ്യമാണ്. അയാളെ ഹൃദയസ്തംഭനം വന്ന്  ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അല്‍പം മോശമാണ് അവസ്ഥ. 

ബാങ്കുകളെ പോലും വിശ്വാസം ഇല്ലാതായി. അധ്വാനിക്കുന്ന പൈസ മൊത്തം സ്വയം സൂക്ഷിക്കാന്‍ തുടങ്ങി.

ഞാന്‍ പണം എണ്ണിത്തിട്ടപ്പെടുത്തി. ഏകദേശം 18,000 ദിനാര്‍!
 
20 വര്‍ഷത്തോളം പാചകപ്പുരയിലെ ചൂട് കൊണ്ടതിന്റെ പ്രതിഫലം. 20  വര്‍ഷത്തോളം നിരവധി പേരുടെ വിശപ്പകറ്റിയതിന്റെ പ്രതിഫലം. അദൃശ്യനായി ജോണ്‍ വന്ന് ആ നോട്ടു കെട്ടുകളും നാണയത്തുട്ടുകളും മാറോടു ചേര്‍ത്ത് പിടിച്ച്, ഞാന്‍ തരില്ല എന്ന് പറയുന്നതുപോലെ എനിക്ക് തോന്നി.

ജോണിനെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചു. ആരോരുമില്ലാത്തൊരു അനാഥന്‍. ചെറുപ്പത്തിലേ അച്ഛനും അമ്മയും നഷ്ടപെട്ടു. സഹോദരങ്ങള്‍ ആരുമില്ല. ഗള്‍ഫില്‍ എത്തിയത് ഒരു വീട് വയ്ക്കണമെന്ന മോഹവുമായി. അധ്വാനിച്ചു. നാട്ടില്‍ ആരുടെയോ പേരില്‍ പണം അയച്ചുകൊടുത്തു, വീട് വയ്ക്കാന്‍. ആ മിടുക്കന്മാര്‍ ഈ പാവത്തിനെ പറ്റിച്ചു. അതുപോലെ ഇവിടെയും ആരൊക്കെയോ ഇയാളെ പറ്റിച്ചു. അതിനു ശേഷം ജോണിനു ആരെയും വിശ്വാസം ഇല്ല.
 
സ്വയം വഞ്ചിതനായ ശേഷം ബാങ്കുകളെ പോലും വിശ്വാസം ഇല്ലാതായി. അധ്വാനിക്കുന്ന പൈസ മൊത്തം സ്വയം സൂക്ഷിക്കാന്‍ തുടങ്ങി. ഉറുമ്പ് ധാന്യമണികള്‍ ശേഖരിച്ചുവെക്കുന്നതുപോലെ തന്റെ സമ്പാദ്യം മുഴുവനും, ആ കൊട്ടാരസദൃശ്യമായ വീട്ടിലെ വലിയ പാചകപ്പുരയുടെ മൂലയിലുള്ള ഒരു ചെറിയ അലമാരക്കുള്ളില്‍ ഭദ്രമായി വച്ചിരിക്കുകയായിരുന്നു. 

ജോസഫിന്റെ ലോക്കറായിരുന്നു ആ ചെറിയ തടിയലമാര. ജോസഫ് രോഗ ബാധിതനായി ആശുപത്രിയിലായപ്പോള്‍ സഹപ്രവര്‍ത്തകര്‍ ആരോ പറഞ് ആ അലമാര തുറന്നുപരിശോധിച്ചതാണ്. 

ദൈവ കൃപയാല്‍ ഈ കുറിപ്പെഴുതുമ്പോള്‍ ജോണിന്റെ ന്റ ആരോഗ്യ സ്ഥിതി മെച്ചപ്പെടുകയും ആശുപതിയില്‍ നിന്നും വിട്ടയയ്ക്കുകയും ചെയ്തു. അയാളുടെ മൊത്തം സമ്പാദ്യം തിരിച്ചു നല്‍കുകയും ചെയ്തു. അയാളുടെ ആഗ്രഹപ്രകാരം ഒരു വീട് വയ്ക്കാന്‍ ആകട്ടെ! 
 
സത്യത്തില്‍ ആരാണ ജോണ്‍? വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ ജീവിക്കുന്ന ആള്‍? അതോ നിധി കാക്കുന്ന ഭൂതമോ? 

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

അമേരിക്കയില്‍ ഒരു  ഡ്രൈവിംഗ് പഠനം!

ദുബായില്‍ എന്റെ ഡ്രൈവിംഗ്  ലൈസന്‍സ് പരീക്ഷണങ്ങള്‍

സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!​

എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?

മാടമ്പിള്ളിയിലേതല്ലാത്ത ഗംഗ!

പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!

പ്രവാസിയുടെ മുറി;  നാട്ടിലും ഗള്‍ഫിലും!

വെന്തുമരിച്ചത് അയാളായിരുന്നു!

 ബീരാക്കയോട് ഞാനെങ്ങനെ  ഇനി മാപ്പു പറയും?

ജോലി പോയാല്‍ ഒരു പ്രവാസി...

ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം

ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും  ആപ്പിള്‍ പച്ചടിയും

പെണ്‍പ്രവാസം!

പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!

കേട്ടതൊന്നുമല്ല ഇസ്രായേല്‍!

അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!

ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?

മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്‍!

'ഭൂമിയുടെ അറ്റം' ഇവിടെയാണ്!

ഒരു പ്രവാസിയുടെ  പെണ്ണു കാണല്‍

പൊള്ളുന്ന ചൂടില്‍, ആഡംബര  കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്‍

 ഗള്‍ഫിലെ ആദ്യ ശമ്പളം!

കുട്ടികള്‍ വിശന്നു കരഞ്ഞു തുടങ്ങിയാല്‍  ആര്‍ക്കാണ് സഹിക്കുക?

സൂസന്‍ മാത്യു, എങ്ങനെയാണ് നീ മരിച്ചത്?​

'യു എ ഇ, എനിക്ക് വെറുമൊരു നാടല്ല,  പ്രതീക്ഷയും സ്വപ്‌നവുമാണ്!'

ഒരൊറ്റ പനി മതി, ഒരു സ്വപ്‌നം കെടുത്താന്‍!

മക്കളേ, നിങ്ങളറിയണം, ഈ പ്രവാസിയുടെ നരകജീവിതം !

ഐഎസിനു വേണ്ടി വാദിക്കുന്നവരേ, നിങ്ങളറിയണം സിറിയയിലെ അമലിനെ!

മരുഭൂമിയിലെ മൂന്നാര്‍!

പിന്നെയൊരിക്കലും അവളെ കണ്ടിട്ടില്ല

നന്ദുവിന്റെ ജര്‍മന്‍ അപ്പൂപ്പന്‍

പ്രവാസികളുടെ കണ്ണീര് വീണ  ഷര്‍വാണിപ്പള്ളിയുടെ മുറ്റത്ത് വീണ്ടും

Latest Videos
Follow Us:
Download App:
  • android
  • ios