ഇസ്തംബൂളിലെ കേരള സാരി!

Deshantharam jaseel manjery

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ

Deshantharam jaseel manjery

തുര്‍ക്കി എന്ന് കേട്ടാല്‍ നമ്മുടെ മനസ്സില്‍ ആദ്യം തെളിഞ്ഞു വരിക ആകാശം മുട്ടേ ഉയര്‍ന്നുനില്‍ക്കുന്ന പള്ളി മിനാരങ്ങളാവും. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ചരിത്ര ശേഷിപ്പുകളായി അവ ഇന്നും പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്നു. 600ല്‍പ്പരം വര്‍ഷം ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ കേന്ദ്രമായിരുന്നു തുര്‍ക്കി. മധ്യയൂറോപ്പ് മുതല്‍ അറേബ്യന്‍ ഉപദ്വീപുവരെ വ്യാപിച്ചിരുന്ന ഒട്ടോമന്‍ സാമ്രാജ്യത്തില്‍ ഉത്തരാഫ്രിക്കയുടെ വലിയൊരു ഭാഗവും ഉള്‍പ്പെട്ടിരുന്നു.

ഇസ്തംബൂള്‍ അത്താതുര്‍ക് വിമാനത്താവളത്തില്‍നിന്നും പുറത്തു വരുന്നത് വരെ എന്റെ മനസ്സിലും തുര്‍ക്കിയെ കുറിച്ചുള്ള ചിത്രം ഇത്ര മാത്രമായിരുന്നു. എന്നാല്‍, അവിടെ എത്തിയതും അതു മാറി. അതു മാത്രമല്ല, തുര്‍ക്കി. 

തുര്‍ക്കിയുടെ തലസ്ഥാനം അങ്കാറയാണെങ്കിലും സാമ്പത്തിക സാംസ്‌കാരിക തലസ്ഥാനമാണ് ഇസ്തംബൂള്‍. തുര്‍ക്കിഷ് ജനതയുടെ ഇരുപത് ശതമാനാവും ഇസ്തംബുളില്‍ ആണ്. വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ എവിടെയും തുര്‍ക്കിഷ് മയം. എവിടെ നോക്കിയാലും തുര്‍ക്കിയുടെ ചുവന്ന പതാക പാറിപറക്കുന്നു. സൂചന ബോര്‍ഡുകളും പരസ്യങ്ങളും എല്ലാം തുര്‍ക്കിഷ്. ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് പോലും ഇംഗ്ലീഷ് അധികം വശമില്ല. ആകെ അറിയുന്നത് കിലുക്കത്തില്‍ ജഗതി പറഞ്ഞപോലെ 'വെല്‍ക്കം ടു  തുര്‍ക്കി നൈസ് ടു  മീറ്റ് യു'. ടാക്‌സി ലക്ഷ്യസ്ഥാനത്തെത്തിയിട്ടും വൈഫൈയുടെ പാസ്‌വേര്‍ഡ് മനസ്സിലാക്കിത്തരാന്‍ പോലും അയാള്‍ക്കു കഴിഞ്ഞില്ല. അതാണ് അവരുടെ ഇംഗ്ലീഷ്. 

നമ്മുടെ മുറി ഇംഗ്ലീഷ് കൊണ്ടൊന്നും ഒരു പ്രയോജനം ഉണ്ടാവില്ലല്ലോ, ഇവിടെയാണല്ലോ റബ്ബേ ഇനി രണ്ടു വര്‍ഷം എന്നാലോചിച്ചു സ്വയം നെടുവീര്‍പ്പിട്ടു. ഇംഗ്ലീഷ് ആഗോള ഭാഷയാണെകിലും യൂറോപ്യന്‍മാര്‍ അവരവരുടെ ഭാഷക്കാണ് പ്രാധാന്യം കൊടുക്കുന്നത്. വിമാനത്താവളത്തില്‍ നിന്നും ലഭിക്കുന്ന സിറ്റി മാപ്പ് ഉപയോഗിച്ച് നമുക്ക് ആരുടെയും സഹായമില്ലാതെ സഞ്ചരിക്കാനാവും എന്നതാണ് ഇസ്തംബുളിന്റെ പ്രതേകത. ടാക്‌സി മുതല്‍ ട്രാം, പബ്ലിക് ബസ്, ഫെറി ബോട്ടുകള്‍, മെട്രോ, ട്രെയ്ന്‍, ബുള്ളറ്റ് ട്രെയിന്‍, റോപ് വേയ്, മെട്രോ ബസ് വരെ ഉപയോഗിച്ച് നമുക്ക് തുര്‍ക്കിയുടെ ഏത് ഭാഗത്തും എത്തിപ്പെടാന്‍ സാധിക്കും. പരസ്പരം ബന്ധിപ്പിച്ച പൊതു ഗതാഗതം അത്ര മാത്രം സുതാര്യമാണെന്ന് നമുക്ക് മനസ്സിലാവും. സമയനിഷ്ഠയാണ് പൊതുഗതാഗത്തിന്റെ കാമ്പും കാതലും. 

Deshantharam jaseel manjery ബോസ്ഫറസ് പാലം

ഇവിടെയാണല്ലോ റബ്ബേ ഇനി രണ്ടു വര്‍ഷം എന്നാലോചിച്ചു സ്വയം നെടുവീര്‍പ്പിട്ടു

തുര്‍ക്കി എന്നാല്‍ വെറും മിനാരങ്ങളും പള്ളികളും മാത്രമാണെന്ന എന്റെ ബോധ്യം തെറ്റാണെന്ന്  മനസ്സിലാവാന്‍ അധികം സമയം വേണ്ടിവന്നില്ല . ഇസ്തിക്ലാല്‍ സ്ട്രീറ്റ്, ബോസ്ഫറസ് പാലം, സുല്‍ത്താന്‍ അഹമ്മദ്  മസ്ജിദ്, അയാ സോഫിയ, കപ്പദോക്യ , എഫേസൂസ് , പാമുക്കലെ തുടങ്ങി ചരിത്ര പൗരാണിക പൈതൃക സ്ഥലങ്ങളാലും വൈവിധ്യമാര്‍ന്ന ഭാഷണങ്ങളാലും അതി സമ്പന്നമായാ സംസ്‌കാരത്തിലും സമ്പന്നമാണ് തുര്‍ക്കി. തുര്‍ക്കിയുടെ ഓരോ നഗരത്തില്‍ എത്തുമ്പോഴും നമുക്കത് മനസ്സിലാവാന്‍ സാധിക്കും. ഇസ്തംബൂള്‍, അങ്കാറ, ഇസ്മിര്‍, അന്‍താലിയ,  അഡാന എന്നീ  പടിഞ്ഞാറന്‍ നഗരങ്ങള്‍ യൂറോപ്യന്‍ സംസ്‌കാരത്തോട് ആഭിമുഖ്യം പുലര്‍ത്തുമ്പോള്‍  കിഴക്കന്‍ നഗരങ്ങളായ മാര്‍ടിന്‍, ഗാസി ആന്‍താപ്, ഷിര്‍നാക്  എന്നിവ ഏഷ്യ അറബ് സംസ്‌കാരത്തോടടുത്ത്  നില്‍ക്കുന്നു. ഭക്ഷ്യ വിഭവങ്ങളില്‍ നിന്നും വസ്ത്രങ്ങളില്‍ നിന്നും ജീവിത നിലവാരത്തില്‍ നിന്നും നമുക്കത് മനസ്സിലാക്കാന്‍ സാധിക്കും.

ന്യൂയോര്‍ക്കിലെ വാള്‍ സ്ട്രീറ്റിനെ പോലെ, ബാഴ്‌സലോണയിലെ ലാ രംബല സ്ട്രീറ്റിനെ പോലെയാണ് ഇസ്തംബൂളിലെ ഇസ്റ്റിക്ലാല്‍ സ്ട്രീറ്റ്. ടാക്‌സിം മൈതാനം മുതല്‍ രണ്ടു കിലോമീറ്ററോളം ദൈര്‍ഗ്യമുള്ള തെരുവിലൂടെ  ലോകത്തിന്റെ നാല് കോണില്‍നിന്നുള്ള സഞ്ചാരികള്‍ക്കൊപ്പം  നടക്കുമ്പോള്‍ സുഹൃത്ത് ഷമീറിന്റെ മുഖത്തും ആശ്ചര്യം പ്രകടമായിരുന്നു, ചരിത്രമുറങ്ങുന്ന ആ ഇടനാഴിയിലൂടെയുള്ള നടത്തം വല്ലാത്തൊരു അനുഭവമായിരുന്നു സഞ്ചാരികളാലും കച്ചവടക്കാരാലും വലിയ തിരക്കായിരുന്നു തെരുവ് മുഴുവനും. ഈ തിരക്കിനിടയിലൂടെയും ട്രാം സര്‍വീസ് നടത്തുന്നത് വലിയ ആശ്ചര്യം ഉളവാക്കി. ട്രാം കടന്ന് പോവുമ്പോള്‍ എല്ലാവരും ഇരുവശത്തേക്ക് നീങ്ങിനിന്ന് ട്രാമിന് കടന്ന് പോവാന്‍ അവസരമൊരുക്കും  പിന്നെ വീണ്ടും പഴയ പടിയാകും. 

ലോകത്തിലെ തന്നെ പഴക്കമേറിയ, തിരക്കേറിയ തെരുവുകളില്‍ ഒന്നാണ് ഇസ്തിക്ലാല്‍ സ്ട്രീറ്റ് . ഇന്ത്യന്‍ ഭക്ഷ്യവിഭവങ്ങള്‍  മുതല്‍ യൂറോപ്യന്‍, ആഫ്രിക്കന്‍, അമേരിക്കന്‍, ഏഷ്യന്‍ വിഭവങ്ങള്‍ വരെ ഇവിടെ സുലഭമാണ്. ഇന്ത്യന്‍ ബിരിയാണിക്കാണ് കൂടുതല്‍ പ്രിയം എന്ന് ഒരു കച്ചവടക്കാരന്‍ പറഞ്ഞപ്പോള്‍ ഒന്ന് കഴിച്ചു നോക്കി. പേരിനു മാത്രം ബിരിയാണി, മലപ്പുറത്തെയും കോഴിക്കോട്ടെയും തലശ്ശേരിയിലെയും ഇത്താത്തമാര്‍ ഇതിലെയൊന്നും വരാത്തത് ഭാഗ്യം എന്നു തോന്നി .  

Deshantharam jaseel manjery നമുക്ക് താജ്മഹല്‍ എന്താണോ അത് പോലെയാണ് തുര്‍ക്കികള്‍ക്ക് ഹയാ സോഫിയ (Hagia Sophia).

തുര്‍ക്കി പോലൊരു രാജ്യത്ത് കേരള സാരി പ്രിയ വസ്ത്രമോ? അതെങ്ങനെ സംഭവിക്കുന്നു?

ലോകത്തിലെ തന്നെ പഴക്കമേറിയ, തിരക്കേറിയ തെരുവുകളില്‍ ഒന്നാണ് ഇസ്തിക്ലാല്‍ സ്ട്രീറ്റ്

നമ്മുടെ സ്വന്തം മൈലാഞ്ചിയോടും അവര്‍ക്ക് ഇഷ്ടമാണ്. വസ്ത്രങ്ങളിലും ഇന്ത്യന്‍ വസ്ത്രത്തോടാണത്രെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും കൂടുതല്‍ താല്‍പര്യം. പ്രത്യേകിച്ച് കേരള സാരിയോട് അവര്‍ക്ക് ഏറെ പ്രിയമാണ്! അമ്പരന്നുപോയി. തുര്‍ക്കി പോലൊരു രാജ്യത്ത് കേരള സാരി പ്രിയ വസ്ത്രമോ? അതെങ്ങനെ സംഭവിക്കുന്നു?

കാര്യം തിരക്കിയപ്പോയപ്പോഴാണ് സംഗതി മനസ്സിലായത്. ബോളിവുഡ് സിനിമകളും ഇന്ത്യന്‍ സീരിയലുകളും ആണത്രേ ഇതിനു കാരണം. ഇന്ത്യന്‍ സിനിമ തുര്‍ക്കിഷ് സബ്‌ടൈറ്റില്‍ വെച്ച് കാണുന്ന തുര്‍ക്കികളും  കുറവല്ല. അമീര്‍ ഖാന്‍ കരീന കപൂര്‍  മുതല്‍  ദുല്‍ഖര്‍ സല്‍മാന്  വരെ ഇവിടെ ആരാധകരുണ്ട്.

നമുക്ക് താജ്മഹല്‍ എന്താണോ അത് പോലെയാണ് തുര്‍ക്കികള്‍ക്ക് ഹയാ സോഫിയ (Hagia Sophia). ഓട്ടോമന്‍ കാലത്തേക്കാള്‍ അപ്പുറത്തേക്കുള്ള  ചരിത്രം പറയാനുണ്ടാവും ഈ പൈതൃകത്തിന് .  AD 360 കളില്‍ ഒരു ക്രിസ്ത്യന്‍ പള്ളിയായാണ് അയാ സോഫിയ  നിര്‍മ്മിക്കപ്പെട്ടത്. ഓട്ടോമാന്‍  ആധിപത്യത്തെത്തുടര്‍ന്ന് 1453ല്‍ ഇതൊരു മുസ്ലിം പള്ളിയായും, 1935ല്‍ ഒരു മ്യൂസിയമായും മാറ്റപ്പെട്ടു. 1931ല്‍ പുറത്തിറങ്ങിയ ലോകാത്ഭുതങ്ങളുടെ പട്ടികയിലും ഈ കെട്ടിടം ഇടം പിടിച്ചിരുന്നു. കോണ്‍സ്റ്റാന്റിനോപ്പിള്‍ ഭരണാധികാരിയായിരുന്ന കോണ്‍സ്റ്റാന്റിയസ് രണ്ടാമനാണ് ആദ്യ കെട്ടിടത്തിന്റെ ശില്പി. എ.ഡി.360 ലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പ്രാചീന ലത്തീന്‍ വാസ്തുകലാശൈലിയില്‍ നിര്‍മ്മിച്ച ആ കെട്ടിടം അക്കാലത്തെ മികച്ച ക്രിസ്തീയ ദേവാലയങ്ങളിലൊന്നായിരുന്നു.

ഹയാ സോഫിയയുടെ തൊട്ടടുത്തുള്ള മസ്ജിദാണ് ബ്ലൂ മോസ്‌ക്. കമാനങ്ങളും ചുമരുകളും അറബി അക്ഷരാലങ്കാരങ്ങള്‍ കൊണ്ടും, ജനാലകള്‍, നിറം കൊടുത്ത വെനീഷ്യന്‍ ചില്ലുകൊണ്ടും അലങ്കരിച്ചിരിക്കുന്നു. സഞ്ചരികള്‍ക്കിടയില്‍ ബ്ലൂ മോസ്‌ക് (Blue Mosque) എന്നാണ് സുല്‍ത്താന്‍ അഹ്മദ് മസ്ജിദ് അറിയപ്പെടുന്നത്.  ഓട്ടോമന്‍ സുല്‍ത്താന്‍ അഹ്മദ് ഒന്നാമന്റെ ഭരണത്തിന്‍ (1606-1616 ) കീഴില്‍ പണികഴിപ്പിച്ചതിനാലാണ് അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടുന്നത്. പള്ളിയായി ആരാധനക്ക് ഉപയോഗിക്കുന്നുണ്ടെങ്കിലും ഏതൊരു സഞ്ചരിക്കും പ്രവേശനം നല്‍കുന്നുണ്ട്. എഴുപത് മീറ്ററോളം നീളമുള്ള ആറു കൂറ്റന്‍ മിനാരങ്ങളും മറ്റു അലങ്കാരങ്ങളുമാണ് അവിടേക്ക് ആകര്‍ഷിക്കുന്നത്.

തുര്‍ക്കി പൊതുവെ യൂറോപ്യന്‍ രാഷ്ട്രമായി കണക്കാക്കുന്നെങ്കിലും ബഹുഭൂരിഭാഗവും ഏഷ്യയിലാണ്. ഇസ്താംബുള്‍ നഗരവും രണ്ടു വന്‍കരകളിലായി കിടക്കുന്നു. യൂറോപ്പിനും ഏഷ്യക്കുമിടയില്‍ കരിങ്കടലിനേയും (Black Sea)  മെഡിറ്ററേനിയന്‍ കടലിനേയും (Mediterranean Sea) ബന്ധിപ്പിക്കുന്ന തുര്‍ക്കിയുടെ ഏഷ്യാറ്റിക്  യൂറോപ്യന്‍ ഭൂവിഭാഗങ്ങളെ വേര്‍തിരിക്കുന്ന ഏതാണ്ട് പൂര്‍ണ്ണമായും കരയാല്‍ ചുറ്റപ്പെട്ട കടലാണ് മര്‍മര കടല്‍ (Sea of Marmara). ഈ മര്‍മരക്ക് മുകളിലൂടെയുള്ള  കൂറ്റന്‍ പാലത്തിലൂടെയും (Bosphorus Bridge)  കടലിനടിയിലൂടെ വലിയ ടണലില്‍  കൂടിയും കടലിനടിയിലൂടെ തന്നെയുള്ള മര്‍മര മെട്രോ (Marmaray) സര്‍വീസും ഫെരി ബോട്ട് സര്‍വീസുകളുമാണ് ഇരു  വന്‍കരകളിലായുള്ള ഇസ്തംബൂളിനെ ബന്ധിപ്പിക്കുന്നത് . മര്‍മരയില്‍ കൂടിയുള്ള ഫെറി ബോട്ട് യാത്ര ഏതൊരു സഞ്ചാരിയുടെയും മനം നിറയ്ക്കും. പല വിധ പറവകള്‍  നീല നിറത്തിലുള്ള വെള്ളത്തില്‍ നിന്ന്  മീന്‍ കൊത്തിയെടുത്തു തെളിഞ്ഞ ആകാശത്തേക്കു പറന്നുയരുന്ന ഒരു കാഴ്ചയുണ്ട്. ആ പറവകള്‍ കാണാദൂരത്തേക്ക് മാറിമറിയുന്നത് അതി മനോഹരമായ കാഴ്ച്ചയാണത്.      

Deshantharam jaseel manjery ഹയാ സോഫിയയുടെ തൊട്ടടുത്തുള്ള മസ്ജിദാണ് ബ്ലൂ മോസ്‌ക്

തുര്‍ക്കി ഒരു സഞ്ചാരിയെയും നിരാശനാക്കില്ല, നിങ്ങളെയും. 

ഇസ്തംബൂള്‍  ആണ് തുര്‍ക്കിയുടെ പ്രധാന ആകര്‍്ഷണമെകിലും കപ്പദോക്യയും (Cappadocia) പാമുക്കലെയും (Pamukkale) കാണാതെ ആരും അവിടെനിന്നു തിരിച്ചുവരില്ല. ഇസ്താംബുള്‍ നഗരത്തില്‍ നിന്നും ഏകദേശം മുന്നൂറോളം കിലോമീറ്റര്‍ ദൂരത്തുള്ള പൗരാണിക നഗരമാണ് കപ്പദോക്യ. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് അഗ്‌നിപര്‍വ്വതങ്ങള്‍ പൊട്ടിയൊഴുകിയ ലാവ ഇവിടെ മലനിരകളായി മാറിയിരിക്കുന്നു. ഈ മലനിരകള്‍ തുരന്നുണ്ടാക്കിയ വീടുകളും ആരാധനാലയങ്ങളും ഏവരും കാണേണ്ട കാഴ്ചയാണ്. യുനെസ്‌കോയുടെ പൈതൃക പട്ടികയിലുള്ള കപ്പദോക്യയില്‍ എത്തിയപ്പോള്‍  ആദ്യം കണ്ടത്  ആകാശത്തുകൂടി പറന്നു നീങ്ങുന്ന ഹൈഡ്രജന്‍ ബലൂണുകളായിരുന്നു, ഒന്നും രണ്ടുമല്ല നൂറുകണക്കിന് കൂറ്റന്‍ ബലൂണുകള്‍!  അതിമനോഹരം എന്നല്ലാതെ  ഒന്നും പറയാനാവില്ല. പാമുക്കലെയും ഇത്‌പോലെ തന്നെ വെള്ള പുതച്ച ഒരു മലവാരമാണ്. എന്നാല്‍ മഞ്ഞമലയല്ല. അതിന് പകരം കാല്‍സ്യം കാര്‍ബോണറ്റ് അഥവാ നമ്മുടെ ബേക്കിംഗ് സോഡാ ഉറച്ചു നില്‍ക്കുന്നു. അതിന് മുകളിലൂടെ തെളിഞ്ഞ ഉറവയും അതിശയപ്പെടുത്തുന്ന കാഴ്ചയാണ്.

തുര്‍ക്കിഷ്  ഭക്ഷണത്തിനുമുണ്ട് അവരുടെ ചരിത്രത്തോളം പ്രാധാന്യം. ഓരോ നഗരങ്ങള്‍ക്കും ഓരോ പ്രത്യേക വിഭവത്തിന്റെ കഥ പറയാനുണ്ടാകും. ചായയും കാപ്പിയും അതിന് കൂടെ പുകവലിയും ഇല്ലാത്തവര്‍ കുറവാകും.  ഒരു ദിവസം കുറഞ്ഞത് അഞ്ചു ക്‌ളാസ് ചായ കുടിക്കാത്ത ഒരാളെയും കാണില്ല. ഓരോ തെരുവകളുടെയും ഓരം പറ്റികിടക്കുന്ന നിശാ ക്ലബ്ബുകളിലും റെസ്‌റ്റോറന്റുകളിലും എല്ലാം ചായയോടും കാപ്പിയോടും പിന്നെ ഹുക്കയോടുമുള്ള ആസക്തി കാണാന്‍ കഴിയും. പ്രഭാത ഭക്ഷണം വളരെ ലഘുവാണ്. പാല്‍, മുട്ട, ഒലിവ് , തേന്‍, ചീസ്, ബ്രഡ് മുതലായവ. ആദ്യം അഡ്ജസ്റ്റ് ചെയ്യാന്‍ പാടായിരുന്നെകിലും പിന്നെ പിന്നെ ഇഷ്ടപ്പെട്ടു തുടങ്ങും. 

സാധാരണ വിഭവങ്ങളില്‍ കബാബ് , അതും ഒരോ നഗരത്തിനും വ്യത്യസ്തമായ രുചിയാകും. ബുര്‍സ യിലെ ഇസ്‌കെന്ദര്‍ കബാബിന്റെ  രുചിയാകില്ല അദാന കബാബിന്.  അരി ഗോതമ്പ് വിഭവങ്ങള്‍ ഉണ്ടെങ്കിലും ആളുകള്‍ക്ക് പ്രിയം കുറവാണ്. എന്നാല്‍ ഏതൊരു തെരുവിലും കാണാന്‍ കഴിയുന്ന വിഭവമാണ് കുറഞ്ഞ ചിലവില്‍ വയറുനിറയുന്ന തുര്‍ക്കിഷ് സ്‌പെഷ്യല്‍ ഷവര്‍മ. സ്വയം ഉല്പാദിപ്പിക്കുന്നതിനാല്‍ പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും നാട്ടിലേക്കാള്‍ വളരെ വിലക്കുറവാകും നമുക്ക് അനുഭവിക്കുക.

യാത്ര ഇഷ്ടപ്പെടുന്ന ഏതൊരാളും ജീവിതത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട രാജ്യമാണ് തുര്‍ക്കി . തുര്‍ക്കി ഒരു സഞ്ചാരിയെയും നിരാശനാക്കില്ല, നിങ്ങളെയും. 

Deshantharam jaseel manjery കപ്പദോക്യയില്‍ എത്തിയപ്പോള്‍ ആദ്യം കണ്ടത് ആകാശത്തുകൂടി പറന്നു നീങ്ങുന്ന ഹൈഡ്രജന്‍ ബലൂണുകളായിരുന്നു, 

 

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

അമേരിക്കയില്‍ ഒരു  ഡ്രൈവിംഗ് പഠനം!

ദുബായില്‍ എന്റെ ഡ്രൈവിംഗ്  ലൈസന്‍സ് പരീക്ഷണങ്ങള്‍

സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!​

എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?

മാടമ്പിള്ളിയിലേതല്ലാത്ത ഗംഗ!

പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!

പ്രവാസിയുടെ മുറി;  നാട്ടിലും ഗള്‍ഫിലും!

വെന്തുമരിച്ചത് അയാളായിരുന്നു!

 ബീരാക്കയോട് ഞാനെങ്ങനെ  ഇനി മാപ്പു പറയും?

ജോലി പോയാല്‍ ഒരു പ്രവാസി...

ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം

ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും  ആപ്പിള്‍ പച്ചടിയും

പെണ്‍പ്രവാസം!

പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!

കേട്ടതൊന്നുമല്ല ഇസ്രായേല്‍!

അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!

ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?

മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്‍!

'ഭൂമിയുടെ അറ്റം' ഇവിടെയാണ്!

ഒരു പ്രവാസിയുടെ  പെണ്ണു കാണല്‍

പൊള്ളുന്ന ചൂടില്‍, ആഡംബര  കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്‍

 ഗള്‍ഫിലെ ആദ്യ ശമ്പളം!

കുട്ടികള്‍ വിശന്നു കരഞ്ഞു തുടങ്ങിയാല്‍  ആര്‍ക്കാണ് സഹിക്കുക?

സൂസന്‍ മാത്യു, എങ്ങനെയാണ് നീ മരിച്ചത്?​

'യു എ ഇ, എനിക്ക് വെറുമൊരു നാടല്ല,  പ്രതീക്ഷയും സ്വപ്‌നവുമാണ്!'

ഒരൊറ്റ പനി മതി, ഒരു സ്വപ്‌നം കെടുത്താന്‍!

മക്കളേ, നിങ്ങളറിയണം, ഈ പ്രവാസിയുടെ നരകജീവിതം !

ഐഎസിനു വേണ്ടി വാദിക്കുന്നവരേ, നിങ്ങളറിയണം സിറിയയിലെ അമലിനെ!

മരുഭൂമിയിലെ മൂന്നാര്‍!

പിന്നെയൊരിക്കലും അവളെ കണ്ടിട്ടില്ല

നന്ദുവിന്റെ ജര്‍മന്‍ അപ്പൂപ്പന്‍

പ്രവാസികളുടെ കണ്ണീര് വീണ  ഷര്‍വാണിപ്പള്ളിയുടെ മുറ്റത്ത് വീണ്ടും

വിസ റദ്ദാക്കുമെന്ന് ഭയന്ന് അവധിക്കു പോവാത്ത ഒരാള്‍!

Latest Videos
Follow Us:
Download App:
  • android
  • ios