ഒരു കാന്താരി മുളക് കൊടുത്ത പണിയേ!

  • ദേശാന്തരത്തില്‍ ഗിരി പി
deshantharam Giri P

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം.. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്

deshantharam Giri P

നാലര മാസത്തെ നീണ്ട ലീവിനു ശേഷം ഏട്ടന്‍ വരുന്ന വിവരം അറിഞ്ഞതില്‍ ഏറെ സന്തോഷത്തിലായിരുന്നു ഞാന്‍. വീട്ടുകാരും ഭാര്യവീട്ടുകാരും ഭാര്യയും എല്ലാം,  'എന്താ കൊടുത്തയക്കേണ്ടത്' എന്ന സ്ഥിരം ചോദ്യം ചോദിച്ചിരുന്നു.

'ഓ ഒന്നും വേണ്ട, നിങ്ങടെയൊക്കെ സ്‌നേഹവും പ്രാര്‍ത്ഥനയും മതി, ഇനിപ്പൊ അത്ര നിര്‍ബന്ധാച്ചാല്‍ കുറച്ച് അച്ചാറും കൊണ്ടാട്ടം മുളകും അമ്മായിയമ്മ വറുത്ത കായ വറവും കുറച്ച് ഉണ്ണിയപ്പവും നല്ല പുളിച്ച കുറച്ച് മോരും ഒരു കഷ്ണം ഉണ്ണിത്തണ്ടും തേങ്ങയും...പിന്നെ, കറിവേപ്പില പുളി നേന്ത്രപഴം...' ഒരു വലിയ ലിസ്റ്റ് തന്നെ ഒറ്റശ്വാസത്തില്‍ പറഞ്ഞപ്പോള്‍ പിന്നെയും പ്രിയതമക്ക് പരാതി: 'അപ്പൊ എന്റെ വക എന്താ ഒന്നും വേണ്ടേ?'
 
'നീ കുറച്ച് അലുവ വാങ്ങി കൊടുത്തയക്ക്. ആ പിന്നെ അരിമുളക് (കാന്താരി മുളക്) എത്രത്തോളം കിട്ടുമോ അത്രയും കൊടുത്തു വിട്. നിനക്കറിയാലൊ ചില പാക്കിസ്ഥാനി സുഹ്രുത്തുക്കള്‍ മുളക് ഉണ്ടോന്ന് ചോയ്ക്കാറുണ്ട'

അടുത്ത ദിവസം ഏട്ടന്‍ വന്നു. നല്ല ക്ഷീണിതനാണ്.. ഒരു ചെറിയ വലിയ അസുഖത്തിനെ വേരോടെ പിഴുതെറിഞ്ഞതിന്റെ ക്ഷീണം. 15 വര്‍ഷത്തെ പ്രവാസം തന്ന സംഭാവന.

അന്ന് തന്നെ മിച്ചറും ചിപ്‌സും എല്ലാം പാകിസ്താനികള്‍ ഉള്‍പ്പെടെയുള്ള സുഹൃത്തുക്കള്‍ക്കെല്ലം വീതിച്ച് കൊടുത്തു.

അടുത്ത ദിവസം മുതല്‍ എനിക്ക് നൈറ്റ് ഡ്യുട്ടിയാണ്. രാത്രി ഭക്ഷണം സൈറ്റില്‍ വരും. പഢാന്‍ റൊട്ടിയും ഡാലും. അതാണ് ഫുഡ്. 

ഒമ്പത് വര്‍ഷമായി  രണ്ട് പാകിസ്താനികളും വേറെ ഒരാളുമാണ് കൂടെ താമസം. ഉസ്മാന്‍, സക്കീര്‍, നാസര്‍, പിന്നെ ഞാനും. ഇതില്‍ ഉസ്മാന്‍ നല്ല മുളക് തീറ്റക്കാരനാണ്. ഈയുള്ളവന്‍ തന്നെയാണ് അതു പഠിപ്പിച്ചതും. സക്കീര്‍ ഇടയ്ക്ക് ഒരോ മുളക് തിന്നും. നാസര്‍ തൊടില്ല. 

അന്ന് ഞാന്‍ കൊണ്ട്‌പോയത് നാട്ടില്‍ നിന്ന് വന്ന കാന്താരി മുളകാണ്്. ഞങ്ങള്‍ അത് കഴിക്കാന്‍ തുടങ്ങി. ഈ സക്കീര്‍ കൃത്യസമയത്ത് നിസ്‌കാരം നടത്തുന്ന ആള്‍ ആണ്. പുള്ളി പതിവുപോലെ നിസ്‌കരിക്കാന്‍ തുടങ്ങി. ഞങ്ങള്‍ മുളക് തീറ്റയും. പാവം ഉസ്മാന്‍ ഒരു വിധം അഞ്ചാറ് മുളക് അകത്താക്കി പറഞ്ഞു: 'ഗിരിബായ് യെ മിര്‍ച്ചി ബഹുത്ത് തേജ് ഹെ, ഫിര്‍ ഭി അച്ചാ ഹൈ (ഗിരിബായി ഈ മുളക് ഭയങ്കര എരിവാ. എന്നാലും നല്ല സ്വാദ് ഉണ്ട്) .

നോക്കിയപ്പോള്‍ മൂപ്പരുടെമുഖം ചുവന്ന് തുടുത്ത് വിയര്‍ത്തിരിക്കുന്നു. പാവം തോന്നി.

ഞങ്ങള്‍ കഴിച്ച് കുറച്ച് നുണയും പറഞ്ഞു ഇരുന്നു. 10 മിനിട്ട് കഴിഞ്ഞപ്പോള്‍ നിസ്‌കാരം കഴിഞ്ഞ് ഫുഡും കഴിച്ച് ദാ വരുന്നു, സക്കീര്‍ ബായ്. ഞങ്ങള്‍ അതിശയിച്ചുപോയി.!
ഞാന്‍ ചൊദിച്ചു' സക്കീര്‍ ബായ് ഫുഡ് കഴിച്ചോ? നാട്ടില്‍ നിന്ന് നല്ല നാടന്‍ മുളക് കൊണ്ട് വന്നിരുന്നു'

'കൊയീ മുശ്ക്കില്‍ നഹീ...' എന്നു പറഞ്ഞ് സക്കീര്‍ മുളക് ഡപ്പ തുറന്ന് ചെറിയത് നോക്കി ഒന്നുരണ്ടെണ്ണം എടുത്തു. അതേപടി വായിലേക്ക് ഇട്ടു. ഞാന്‍ പറഞ്ഞു: അയ്യോ,  ഈ മുളക് അതേപടി കഴിക്കാന്‍ പറ്റില്ല. നല്ല എരിവാ). 

സക്കീര്‍ അത് ഡ്യൂപ്ലിക്കേറ്റ് പല്ലിന്റെ ഇടയില്‍ ഇട്ട് ആസ്വദിച്ച് ചവച്ചരച്ച് തിന്നു. അപ്പോഴെക്കും ഫോര്‍മാന്‍ വന്ന് ഹോണ്‍ മുഴക്കി. ഞങ്ങളെല്ലാം അവനവന്റെ വണ്ടിയില്‍ കയറി പണി തുടങ്ങി. 

കുറച്ചു കഴിഞ്ഞപ്പോള്‍ ഫോര്‍മാന്‍ വന്നു എന്നെ വിളിച്ചു: 'സക്കീറിന് വയ്യ. നീയാണ് കാരണം. നിന്റെ വണ്ടി ഗ്യാരേജില്‍ കൊണ്ട് നിര്‍ത്തീട്ട് വേഗം വാ'. എന്റെ കാലിന്റെ പെരുവിരലില്‍ നിന്നും വയറിനുള്ളിലൂടെ ഒരു തരിപ്പ് കേറി.

വണ്ടിയാണെങ്കില്‍ മലയുടെ ഒത്ത മുകളിലാണ്. ഞാന്‍ കുറേശ്ശെ വിറക്കാന്‍ തുടങ്ങി. മെല്ലെ താഴെ വരെ എങ്ങിനെയോ എത്തി.അപ്പൊ ഒരു മൂത്രശങ്ക. ഇറങ്ങി കാര്യം സാധിക്കാന്‍ നോക്കുമ്പോള്‍ അതിന്റെ അപ്പുറത്തെ  ശങ്ക. എന്തൊക്കെയൊ കാട്ടിക്കൂട്ടി. വണ്ടി എത്തിച്ചു. 

അപ്പോഴേക്കും ഫോര്‍മാന്‍ ഫോണില്‍ വിളിച്ചു പറഞ്ഞു' നിന്റെ വണ്ടി ചെറുതല്ലെ.. സക്കീറിന്റെ വണ്ടിയില്‍ ഓടാനാ പറഞ്ഞത്'. 

അപ്പോഴാണ് കുറച്ച് ശ്വാസം വീണത്. മൂപ്പരുടെ വണ്ടിയില്‍ കേറി വര്‍ക്ക് തുടങ്ങി. സക്കീര്‍ ബായിയെ വിളിച്ച് നോക്കി. ഫോണ്‍ എടുക്കുന്നില്ല. 

ഒരു മണി ആയപ്പോള്‍ മൂപ്പരുടെ മകന്‍ അസ്ലമിനെ കണ്ടു. അവനും ഇവിടെത്തന്നെ ജോലി. അവനോട് ചോദിച്ചു. 

'ബാബയുടെ വയറ്റില്‍ തീ പിടിച്ച പോലെയാണ്' -അവന്‍ പറഞ്ഞു. കുറച്ച് പഞ്ചസാര കലക്കി കൊടുക്കാന്‍ ഞാന്‍ പറഞ്ഞു. എന്തായാലും അന്നു രാത്രി കഴിച്ചു കൂട്ടി. പിറ്റേന്ന് പകല്‍ ഉറക്കവും വരുന്നില്ല. മനസ്സില്‍ വല്ലാത്ത ഒരു പേടി. കാരണം അയാള്‍ക്ക് ഒരു 60 വയസ്സ് പ്രായം ഉണ്ട്. എന്തെങ്കിലുംസംഭവിക്കുമോ? എന്തൊക്കെയൊ അസുഖവും ഉണ്ട്! 

വൈകുന്നേരം 6 മണിക്ക് ഡ്യൂട്ടിക്ക് പോയി. സക്കീര്‍ ബായ് ലീവാണ്! ചില പാക്കിസ്താനികള്‍ തറപ്പിച്ച് നോക്കുന്നതു പോലെ തോന്നി! അന്നും ആ വലിയ വണ്ടി ഞാന്‍ ഓടിച്ചു. അടുത്ത ദിവസം വെള്ളിയാഴ്ച ആയതിനാല്‍ ലീവ് ആണ്. അതുകൊണ്ട് രക്ഷപ്പെട്ടു..

ഒന്നര ദിവസമെടുത്തു, സക്കീര്‍ തിരിച്ചു വരാന്‍. ഇത്തിരി പോന്ന ഒരു കാന്താരി മുളക് കൊടുത്ത പണിയേ! 

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

അമേരിക്കയില്‍ ഒരു  ഡ്രൈവിംഗ് പഠനം!

ദുബായില്‍ എന്റെ ഡ്രൈവിംഗ്  ലൈസന്‍സ് പരീക്ഷണങ്ങള്‍

സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!​

എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?

മാടമ്പിള്ളിയിലേതല്ലാത്ത ഗംഗ!

പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!

പ്രവാസിയുടെ മുറി;  നാട്ടിലും ഗള്‍ഫിലും!

വെന്തുമരിച്ചത് അയാളായിരുന്നു!

 ബീരാക്കയോട് ഞാനെങ്ങനെ  ഇനി മാപ്പു പറയും?

ജോലി പോയാല്‍ ഒരു പ്രവാസി...

ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം

ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും  ആപ്പിള്‍ പച്ചടിയും

പെണ്‍പ്രവാസം!

പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!

കേട്ടതൊന്നുമല്ല ഇസ്രായേല്‍!

അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!

ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?

മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്‍!

'ഭൂമിയുടെ അറ്റം' ഇവിടെയാണ്!

ഒരു പ്രവാസിയുടെ  പെണ്ണു കാണല്‍

പൊള്ളുന്ന ചൂടില്‍, ആഡംബര  കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്‍

 ഗള്‍ഫിലെ ആദ്യ ശമ്പളം!

കുട്ടികള്‍ വിശന്നു കരഞ്ഞു തുടങ്ങിയാല്‍  ആര്‍ക്കാണ് സഹിക്കുക?

സൂസന്‍ മാത്യു, എങ്ങനെയാണ് നീ മരിച്ചത്?​

'യു എ ഇ, എനിക്ക് വെറുമൊരു നാടല്ല,  പ്രതീക്ഷയും സ്വപ്‌നവുമാണ്!'

ഒരൊറ്റ പനി മതി, ഒരു സ്വപ്‌നം കെടുത്താന്‍!

മക്കളേ, നിങ്ങളറിയണം, ഈ പ്രവാസിയുടെ നരകജീവിതം !

ഐഎസിനു വേണ്ടി വാദിക്കുന്നവരേ, നിങ്ങളറിയണം സിറിയയിലെ അമലിനെ!

മരുഭൂമിയിലെ മൂന്നാര്‍!

പിന്നെയൊരിക്കലും അവളെ കണ്ടിട്ടില്ല

നന്ദുവിന്റെ ജര്‍മന്‍ അപ്പൂപ്പന്‍

പ്രവാസികളുടെ കണ്ണീര് വീണ  ഷര്‍വാണിപ്പള്ളിയുടെ മുറ്റത്ത് വീണ്ടും

വിസ റദ്ദാക്കുമെന്ന് ഭയന്ന് അവധിക്കു പോവാത്ത ഒരാള്‍!

ഇസ്തംബൂളിലെ കേരള സാരി!

ആളറിയാതെ ഞാന്‍ കൂടെക്കൂട്ടിയത്  മഹാനായ ഒരെഴുത്തുകാരനെ ആയിരുന്നു

ഒരു പ്രവാസിയുടെ ജീവനെന്ത് വിലയിടും?

സൗദി ഗ്രാമത്തില്‍ അച്ഛന്റെ അടിമജീവിതം!

നവാസിക്കയുടെ മകന്‍!

സദ്ദാമിന്റെ പേരു കേട്ടതും പെട്ടെന്ന് ഡോ. അലി നിശ്ശബ്ദനായി...

പൊരുതി മരിക്കും മുമ്പ് അവര്‍ കത്തുകളില്‍ എഴുതിയത്

വാഴ്ത്തണം ഈ സൗദി പൗരനെ!

ആര്‍ക്കു മറക്കാനാവും ഇതുപോലൊരു രാത്രി!

എല്ലാ ആണുങ്ങളെയും  ഒരേ കണ്ണില്‍ കാണരുത്

നിധിപോലെ  ഒരു പ്രവാസി സൂക്ഷിക്കുന്ന ആ കത്ത്!

ദുബായില്‍ എത്ര മാധവേട്ടന്‍മാര്‍ ഉണ്ടാവും?

പ്രവാസിയുടെ ഗൃഹാതുരത!

ആ കത്തിന് മറുപടി കിട്ടുംവരെ  ഒരു പ്രവാസി എങ്ങനെ ഉറങ്ങും?

മരിക്കുംമുമ്പ് എനിക്കൊന്ന് ഇന്ത്യ കാണണം, കഴിയുമോ ബേട്ടാ...!

സൗദിയിലെ ആ നല്ല മനുഷ്യര്‍!

സിറിയയിലെ അബൂസാലയുടെ വീട്ടില്‍ ഇനി ബാക്കിയുള്ളത്!

ആ പാക്കിസ്താനിയും വിയറ്റ്‌നാംകാരും ഇല്ലെങ്കില്‍ പട്ടിണി കിടന്നുചത്തേനെ!

പെമ്പിള്ളേരെ പഠിപ്പിക്കേണ്ടെന്ന് വാശിപിടിച്ച ഇക്ക ഇനിയങ്ങനെ പറയില്ല!

മലയാളി വായിക്കാത്ത  മറ്റൊരു ആടുജീവിതം!

മരുഭൂമിയിലെ ആ നന്‍മമരങ്ങള്‍!

കാശുണ്ടെങ്കിലേ കൂട്ടുള്ളൂ!

ആ കാറും ആത്മഹത്യകളും തമ്മില്‍ എന്താണ് ബന്ധം?

അബൂദാബിയിലെ തടവറ!

പിന്നെയവര്‍ മലയാളമേ മറന്നു!

'ഉമ്മ കല്യാണം കഴിക്കാതെ  എനിക്കൊരു വിവാഹം വേണ്ട'

'ഞാന്‍ മരിച്ചാല്‍ നീയെന്ത് ചെയ്യും?'

പ്രവാസിയുടെ ബസ്!

ഒരു വേലി പോലുമില്ല,  ലോകത്തെ ഏറ്റവും  നീളം കൂടിയ ഈ രാജ്യാതിര്‍ത്തിക്ക്!

ഒമാനിലെ മാധവേട്ടന്‍

ഒറ്റയ്ക്ക് ഒരമ്മ!

പകച്ചുപോയി, ഞാനും ഡോക്ടറും!

അംഗോളയിലെ 'തേന്മാവിന്‍ കൊമ്പത്ത്'

ഉമര്‍ ഇപ്പോഴും പ്രാര്‍ത്ഥനയിലാണ്!

Latest Videos
Follow Us:
Download App:
  • android
  • ios