പൊരുതി മരിക്കും മുമ്പ് അവര്‍ കത്തുകളില്‍ എഴുതിയത്

Deshantharam Dr Saleema Abdul hameed on red popy and canadian letters

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ

Deshantharam Dr Saleema Abdul hameed on red popy and canadian letters

ഒന്നാം ലോക മഹായുദ്ധത്തിലെ ഒരു പ്രധാന അദ്ധ്യായമായ പാഷന്‍ ഡെയ്ല്‍ യുദ്ധത്തിന്റെ  നൂറാം വാര്‍ഷികമായിരുന്നു ഇക്കഴിഞ്ഞ നവംബര്‍ 17ന്. അതുകൊണ്ട് ഇക്കൊല്ലത്തെ rememberance day യ്ക്ക് ഇതില്‍ പങ്കെടുത്ത രാജ്യങ്ങളില്‍ സാധാരണയില്‍ കൂടുതല്‍ ആഘോഷ പരിപാടികള്‍ ഉണ്ടായിരുന്നു. ഒന്നാം ലോക മഹായുദ്ധത്തില്‍ ജര്‍മ്മനി ഒരു വശത്തും മറുഭാഗത്ത് ഓസ്ട്രിയ, കാനഡ, ഇന്ത്യ, ന്യൂഫൗണ്ട്‌ലാന്‍ഡ് (അക്കാലത്ത് കാനഡയുടെ ഭാഗം അല്ല) ന്യൂസിലാന്റ്, സൗത്താഫ്രിക്ക, യുണൈറ്റഡ് കിങ്ഡം, ഫ്രാന്‍സ്, ബെല്‍ജിയം എന്നിവയും. 

യൂറോപ്പിലും വടക്കന്‍ അമേരിക്കയിലും നവംബര്‍ ആദ്യം മുതല്‍  11 വരെ ചുവന്ന പോപ്പി ഹൃദയത്തോട് ചേര്‍ന്ന ഭാഗത്ത് വസ്ത്രത്തില്‍ കുത്തി നടക്കുന്നത് ഒരു സാധാരണ കാഴ്ചയാണ്.യുദ്ധത്തില്‍ വീരചരമം  അടഞ്ഞവരെ ഓര്‍മിക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്, അന്തരീക്ഷ ഊഷ്മാവിനനുസരിച്ച് മെയ് മുതല്‍  ഒക്ടോബര്‍ വരെയുള്ള കാലത്ത് യൂറോപ്പിലും  വടക്കന്‍ അമേരിക്കയിലും ധാരാളമായി കാണുന്നു ഒരു കാട്ടുപൂവാണ് പോപ്പി. ചില ഭാഗങ്ങളില്‍  ചിലപ്പോള്‍ ചുവപ്പിന്റെ ഒരു കടല്‍ ആയിട്ടാണ് ഇത് കാണപ്പെടുക, വിരിഞ്ഞു കഴിഞ്ഞാല്‍ ഒരു ദിവസം മാത്രം ആയുസ്സുള്ള കടും ചുവപ്പു നിറമുള്ള നാലിതള്‍ പൂവാണ് പോപ്പി, ഒത്ത മദ്ധ്യത്തിലായി കറുപ്പിന്റെ ഒരു ചെറിയ വൃത്തവും കാണാം.

Deshantharam Dr Saleema Abdul hameed on red popy and canadian letters പോപ്പി നിറഞ്ഞ ഫ്‌ളാന്‍ഡേര്‍സ് താഴ്വര

ഒന്നാം ലോകമഹായുദ്ധത്തിന്റെ  ആദ്യ പകുതിയില്‍ കനേഡിയന്‍ സര്‍ജന്‍ ജനറല്‍ ആയിരുന്നു ഡോ. ജോണ്‍ മക്രേ എഴുതിയ' In flanders fields' എന്ന ഇംഗ്ലീഷ് കവിത ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കാതിരിക്കാന്‍  വയ്യ. ബല്‍ജിയത്തിന്റെ വടക്കന്‍ ഭാഗത്തെ ഫ്‌ളാന്‍ഡേര്‍സ് എന്നറിയപ്പെടുന്നു. യുദ്ധമുഖത്ത് സേവനം അനുഷ്ടിച്ചിരുന്ന അദ്ദേഹത്തിന്റെ ആത്മ മിത്രമായിരുന്ന  Alexis Helmer യുദ്ധമുന്നണി വച്ച് കൊല്ലപ്പെടുന്നു. മൃതദേഹം അവിടെ തന്നെമറവു ചെയ്യാന്‍ ഡോ. ജോണ്‍ മുന്‍കെയെടുക്കുന്നു. അടുത്ത ദിവസം  ആംബുലന്‍സിന്റെ പുറകിലിരുന്നു അദ്ദേഹം എഴുതിയ ഈ കവിത പിന്നീട് ലോക പ്രസിദ്ധമായി. യുദ്ധത്തില്‍ വീരചരമം അടയുന്ന  ഓരോ പോരാളിയും ആ  താഴ്‌വരകളില്‍ ഒരു പോപ്പിയായി പുനര്‍ജനിക്കും, തളര്‍ന്നു വീഴുന്ന  പടയാളികള്‍ പിറകെ വരുന്നവര്‍ക്ക് കൈ മാറുന്ന പന്തം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകണമെന്ന് കവി പറയുന്നു. ഏതു നിമിഷവും ഓടിയെത്താവുന്ന മരണത്തിനെ മുന്നില്‍ക്കണ്ട്  എഴുതിയതെങ്കിലും വീരമൃത്യു ദുരിത പൂര്‍ണമായ ജീവിതത്തിനും അതിന് ശേഷം ഉള്ള പരമമായ ശാന്തിയ്ക്കും ഇടയ്ക്കുള്ള ഒരു ചെറിയ ഇടവേള മാത്രമാണെന്ന് കവി ഓര്‍മിപ്പിക്കുന്നു. യുദ്ധത്തിന്റെ ആദ്യകാലത്ത് എഴുതിയതായത് കൊണ്ടാവാം യുദ്ധത്തിന്റെ അവസാന കാലത്ത് സൈന്യത്തെയും സാധാരണ ജനത്തെയും ഒരു പോലെ ഗ്രസിച്ച നിരാശയുടെ  ലാഞ്ചന  പോലും ഇതില്‍ കാണാനില്ല.

Deshantharam Dr Saleema Abdul hameed on red popy and canadian letters

2014 ബ്രിട്ടന്‍ അവരുടെ ഒന്നാം ലോകയുദ്ധത്തിലെ ആറാം വാര്‍ഷികം ആചരിച്ചത് കളിമണ്ണില്‍ തീര്‍ത്ത 888246 പോപ്പികള്‍ Tower of London ല്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടാണ്. ഓരോ പുഷ്പവും ഓരോ രക്തസാക്ഷിയുടെയും സമരണയ്ക്ക്!

Deshantharam Dr Saleema Abdul hameed on red popy and canadian letters Tower London  11Nov2014ലെ ആഘോഷവേളയില്‍        

                         
Rememberance day യോട് ചേര്‍ത്തു് അടുത്ത ദിവസങ്ങളില്‍ ചുവന്ന പോപ്പി ധരിയ്ക്കുന്ന രീതിയ്ക്ക് ഈ കവിത ഒരു പരിധിവരെ കാരണമായിട്ടുണ്ട്.

ഇത് യുദ്ധത്തിനെയും അതുണ്ടാക്കിത്തീര്‍ക്കുന്ന ദുരിതങ്ങളെയും കാല്‍പനികതയുടെ മൂടുപടമിട്ട് മറയ്ക്കുന്നു എന്ന് അഭിപ്രായമുള്ള ധാരാളം പേര്‍ ഉണ്ട്. സമീപകാലത്ത് ഉടലെടുത്ത വൈറ്റ് പോപ്പി  മൂവ്‌മെന്റ് ഇവരുടേതാണ്. സമാധാന പ്രേമികളായ ഇക്കൂട്ടര്‍ ചുവന്ന പോപ്പിക്ക് പകരം വെളുത്ത പോപ്പി ധരിക്കുന്നതിനെ  പ്രോത്സാഹിപ്പിക്കുന്നു. യുദ്ധത്തിന്റെ എല്ലാ കെടുതികളെയും അതുണ്ടാക്കിയ തീരാവ്യാധികളെയും ഓര്‍ത്തുകൊണ്ട്, ഇത് ഭാവിയില്‍ ഉണ്ടാകാനിടയുള്ള എല്ലാ യുദ്ധങ്ങള്‍ക്കും  വിരാമമിടാന്‍  കഴിയുന്ന ഒരു പ്രസ്ഥാനം ആയി മാറുമെന്ന് അവര്‍ പ്രത്യാശിക്കുന്നു.ഈ പ്രസ്ഥാനത്തിന് പലതരം രാഷ്ട്രീയ മാനങ്ങള്‍ ഉണ്ട്. വീരചരമമടഞ്ഞവരോടുള്ള അനാദരവായി ഇതിനെ കാണുന്നവരുണ്ട്. അതല്ല ചുവന്ന പോപ്പി ബ്രിട്ടീഷ്  താല്‍പര്യങ്ങള്‍ മാത്രം പിന്‍ താങ്ങുന്നവരുടെ രക്തസാക്ഷിത്വം മാത്രമേ പ്രതിനിധാനം ചെയ്യുന്നുള്ളൂ എന്നും കരുതുന്നു. ഐറിഷ് ദേശീയവാദികളും വെളുത്ത പോപ്പിയുടെ പ്രായോജകര്‍ ആണ്.


യുദ്ധത്തെപ്പറ്റി കേട്ടറിവു മാത്രം ഉള്ളവരാണ് ഭൂരിഭാഗം മലയാളികളും. പത്രത്തിലും കഥകളിലും സിനിമകളിലും നാം കാണുന്ന യുദ്ധം പോലും ഭീകരമായ ഓര്‍മ്മകളാണ് നമ്മുടെ മനസ്സില്‍ ബാക്കിയാക്കുന്നത്. യുദ്ധമുന്നണിയില്‍ നിന്നുള്ള ഏറ്റവും പച്ചയായ  അനുഭവങ്ങളുടെ സാക്ഷി പത്രങ്ങള്‍ ആയ   കുറേ കത്തുകള്‍ വായിക്കുവാന്‍ ഈയിടെ ഇടയായി. വാന്‍ കൂവര്‍ ഐലന്റ് യൂണിവേഴ്‌സിറ്റിയിലെ ചരിത്ര പ്രെഫസറായ  Dr.Stephen Davies ആരംഭിച്ച www. canadianletters.com എന്ന വെബ്‌സൈറ്റില്‍ അതുണ്ട്. 

ഒന്നാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്തവരുടെ ഡയറി,കത്തുകള്‍ ഫോട്ടോകള്‍ എന്നിവയുടെ ഒരു സമാഹാരമാണ് ഈ 'ൈറ്റ്.  25,000 കത്തുകളും ചിത്രങ്ങളും  സ്‌കാന്‍ ചെയ്തു അപ്‌ലോഡ് ചെയ്തതിട്ടുണ്ട്. വായനാ സുഖത്തിനായി, ഒരു മാറ്റവും കൂടാതെ എല്ലാ കത്തുകളും ടൈപ്പ് ചെയ്തു ചേര്‍ത്തിട്ടുണ്ട്. 


Deshantharam Dr Saleema Abdul hameed on red popy and canadian letters

യുദ്ധങ്ങള്‍ എപ്പോഴും  രാജ്യങ്ങള്‍ തമ്മിലാണ്, വിജയപരാജയങ്ങള്‍ അവര്‍ക്കുള്ളത്.  എന്നാല്‍ ഈ സ്മാരക വസ്തുക്കള്‍ നമ്മെ ഓര്‍മിപ്പിക്കുന്നത് മറ്റൊന്നാണ്  അത്യന്തികമായി  ഒരു യുദ്ധത്തിലും ആരും ജയിക്കുന്നില്ല.  വ്യക്തികളുടെ  പലതരം നഷ്ടങ്ങളു ദുഃഖങ്ങളും കഷ്ടപ്പാടുകളും മാത്രമാണ് ബാക്കിയാവുന്നത്. യുദ്ധ സ്മാരകങ്ങളില്‍ കൊത്തിവെച്ചിരിക്കുന്ന ഒരു പേരോ ഒരു നമ്പറോ എന്നതിനേക്കാള്‍ അവയ്ക്കു പിന്നിലെ ത്രസിക്കുന്ന ജീവിതങ്ങളെ ഇവ നമുക്ക് കാട്ടിത്തരുന്നു, സ്വന്തം രാജ്യത്തിനു വേണ്ടി അസാധാരണ കാര്യങ്ങള്‍ ചെയ്ത് മറഞ്ഞു പോയ 'സാധാരണ മനുഷ്യരെ' നമുക്കിവിടെ കാണാം. സ്വന്തമായ സ്വപ്നങ്ങളും കുടുംബവും ഒക്കെയുള്ള  ഇവരുടെ അപൂര്‍ണവും തീവ്രവുമായ  ജീവിതാഭിലാഷങ്ങളെ, വിരഹത്തെ ഒക്കെ നമുക്ക് വരികളില്‍ നിന്നും വരികള്‍ക്കിടയില്‍ നിന്നും വായിച്ചെടുക്കാം,

പ്രധാനമായും ഒന്നും രണ്ടും ലോകയുദ്ധങ്ങളില്‍ പങ്കെടുത്തവരുടെ സ്മാരക വസ്തുക്കള്‍ ആണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതു്. കാനഡ പ്രധാന പങ്കുവഹിച്ച   കൊറിയന്‍ യുദ്ധത്തില്‍ പങ്കെടുത്തവരുടെ കത്തുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്, അക്ഷരമാലാ ക്രമത്തിലാണ് ഇവ  അപ്‌ലോഡ് ചെയ്തിരിക്കുന്നത്, നമുക്കാവശ്യമുള്ള പേരുകള്‍ ഉപയോഗിച്ച് സെര്‍ച്ച് ചെയ്യാനുള്ള സംവിധാനവും ഉണ്ട്.കുടുംബത്തെയും കുട്ടികളെയും വേര്‍പിരിഞ്ഞ വേദനയും വിരഹത്തിന്റെയും രോഗപീഡകളുടെ വിവരണങ്ങളും ഹൃദായവര്‍ജകമാണ്. . കത്തുകള്‍ക്കായി ഒരു ഓഡിയോ സെക്ഷനും ഉണ്ട് .സെലിബ്രിറ്റികളും അല്ലാത്തവരും ആയ പലരും ഈ കത്തുകള്‍ വായിച്ച്  റെക്കോര്‍ഡ് ചെയ്തു ചേര്‍ത്തിട്ടുണ്ട്.

ഈ അനുഭവക്കുറിപ്പുകളില്‍ mud (ചളി) എന്ന വാക്ക് ധാരാളമായി കാണാം. യുദ്ധമുഖം മഴയും തണുപ്പും ചളിയും കൂടിക്കുഴഞ്ഞ അവസ്ഥയിലായിരുന്നു. ആ വാക്ക് ഒരു പ്രാവശ്യമെങ്കിലും എഴുതപ്പെടാത്ത കത്തുകള്‍ കൂട്ടത്തില്‍ വളരെ കുറവാണ്. 'ചളിയും കരിങ്കല്ലും നിറഞ്ഞ അഞ്ചു മൈല്‍ നടന്നു വിശ്രമ കേന്ദ്രത്തില്‍ എത്തി','ചളി നിറഞ്ഞു ഒഴുകുന്ന ഒരു ഭാഗമായിരുന്നു അത', 'ചളി പറഞ്ഞറിയിക്കാന്‍ പറ്റാത്തതിലും അധികം','ഞാന്‍ എഴുന്നേറ്റ് നില്ക്കാന്‍ ശ്രമിക്കുമ്പോഴേക്കും മുട്ടു മുതല്‍ അര വരെ ചെളിയില്‍ മുങ്ങി',' ഇത്രയും ചളിയുണ്ടാകാന്‍ പറ്റുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല' എന്നിങ്ങനെ. പ്രിയപ്പെട്ടവര്‍ക്കായി  ഈ അനുഭവം പങ്കുവയ്ക്കുന്ന ഒരാള്‍  തന്റെ പ്രിയതമയ്ക്കായി അല്‍പം ചളി കത്തിനോടൊപ്പം അയക്കുന്നുണ്ട്. പലപ്പോഴും ചളിയും  ഭക്ഷണത്തോടൊപ്പം അകത്താക്കേണ്ടി വരുന്നു എന്ന് മറൊരു കത്തില്‍. 

തീര്‍ച്ചയായും ഇത് ഏതൊരു യുദ്ധ മുഖത്തിനും ചേരുന്ന വിവരണങ്ങളാണ്. വളരെ പ്രതികൂലമായ സാഹചര്യങ്ങളില്‍ 'എന്തിനോ ഒക്കെ പൊരുതി മരിച്ചവരും മനസ്സിനും ശരീരത്തിനും മുറിവേറ്റവരുമായ ലോകമെമ്പാടുമുള്ള വീരയോദ്ധാക്കളെ ഇത് വായിച്ചപ്പോള്‍ മനസ്സ് കൊണ്ട് നമിച്ചു.

രണ്ടു മഹായുദ്ധങ്ങളിലും ഇന്ത്യ പങ്കെടുത്തിട്ടുണ്ടെങ്കിലും വളരെ കുറച്ചു ഫോട്ടോകള്‍ മാത്രമേ ഇന്ത്യക്കാരുടേതായി ചേര്‍ത്തിട്ടുള്ളൂ. ഒരു പക്ഷേ ഇത്തരം ഒരു വെബ് സൈറ്റിനെ. പറ്റി അധികം ആര്‍ക്കും അറിവില്ലാത്തതും  ഒരു കാരണമായിരിക്കാം. അവയില്‍  കൂടുതലും ഒന്നാം ലോകമഹായുദ്ധകാലത്ത് ഗുജറാത്തില്‍  നാട്ടിന്‍ പുറങ്ങളിലെ  കാഴ്ചകള്‍! ഇത്തരം കത്തുകളോ ഫോട്ടോകളോ ആരുടെയെങ്കിലും കയ്യില്‍ ഉണ്ടെങ്കില്‍ അയക്കയാനുള്ള അഡ്രസ് വെബ്‌സൈറ്റില്‍ ചേര്‍ത്തിട്ടുണ്ട്.

 

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

അമേരിക്കയില്‍ ഒരു  ഡ്രൈവിംഗ് പഠനം!

ദുബായില്‍ എന്റെ ഡ്രൈവിംഗ്  ലൈസന്‍സ് പരീക്ഷണങ്ങള്‍

സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!​

എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?

മാടമ്പിള്ളിയിലേതല്ലാത്ത ഗംഗ!

പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!

പ്രവാസിയുടെ മുറി;  നാട്ടിലും ഗള്‍ഫിലും!

വെന്തുമരിച്ചത് അയാളായിരുന്നു!

 ബീരാക്കയോട് ഞാനെങ്ങനെ  ഇനി മാപ്പു പറയും?

ജോലി പോയാല്‍ ഒരു പ്രവാസി...

ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം

ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും  ആപ്പിള്‍ പച്ചടിയും

പെണ്‍പ്രവാസം!

പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!

കേട്ടതൊന്നുമല്ല ഇസ്രായേല്‍!

അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!

ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?

മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്‍!

'ഭൂമിയുടെ അറ്റം' ഇവിടെയാണ്!

ഒരു പ്രവാസിയുടെ  പെണ്ണു കാണല്‍

പൊള്ളുന്ന ചൂടില്‍, ആഡംബര  കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്‍

 ഗള്‍ഫിലെ ആദ്യ ശമ്പളം!

കുട്ടികള്‍ വിശന്നു കരഞ്ഞു തുടങ്ങിയാല്‍  ആര്‍ക്കാണ് സഹിക്കുക?

സൂസന്‍ മാത്യു, എങ്ങനെയാണ് നീ മരിച്ചത്?​

'യു എ ഇ, എനിക്ക് വെറുമൊരു നാടല്ല,  പ്രതീക്ഷയും സ്വപ്‌നവുമാണ്!'

ഒരൊറ്റ പനി മതി, ഒരു സ്വപ്‌നം കെടുത്താന്‍!

മക്കളേ, നിങ്ങളറിയണം, ഈ പ്രവാസിയുടെ നരകജീവിതം !

ഐഎസിനു വേണ്ടി വാദിക്കുന്നവരേ, നിങ്ങളറിയണം സിറിയയിലെ അമലിനെ!

മരുഭൂമിയിലെ മൂന്നാര്‍!

പിന്നെയൊരിക്കലും അവളെ കണ്ടിട്ടില്ല

നന്ദുവിന്റെ ജര്‍മന്‍ അപ്പൂപ്പന്‍

പ്രവാസികളുടെ കണ്ണീര് വീണ  ഷര്‍വാണിപ്പള്ളിയുടെ മുറ്റത്ത് വീണ്ടും

വിസ റദ്ദാക്കുമെന്ന് ഭയന്ന് അവധിക്കു പോവാത്ത ഒരാള്‍!

ഇസ്തംബൂളിലെ കേരള സാരി!

ആളറിയാതെ ഞാന്‍ കൂടെക്കൂട്ടിയത്  മഹാനായ ഒരെഴുത്തുകാരനെ ആയിരുന്നു

ഒരു പ്രവാസിയുടെ ജീവനെന്ത് വിലയിടും?

സൗദി ഗ്രാമത്തില്‍ അച്ഛന്റെ അടിമജീവിതം!

നവാസിക്കയുടെ മകന്‍!

സദ്ദാമിന്റെ പേരു കേട്ടതും പെട്ടെന്ന് ഡോ. അലി നിശ്ശബ്ദനായി...

Latest Videos
Follow Us:
Download App:
  • android
  • ios