കേട്ടതൊന്നുമല്ല ഇസ്രായേല്‍!

Deshantharam Daisy Joseph Shaju

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്

Deshantharam Daisy Joseph Shaju

ഒരേ  ദിശയില്‍ പോയിക്കൊണ്ടിരുന്ന ജീവിതം പെട്ടെന്നൊരു ദിവസം വലിയൊരു  വളവു തിരിഞ്ഞ് ഒട്ടും  പരിചയമില്ലാത്ത ഒരു വഴിയിലേക്ക് തിരിയുന്നത് തികച്ചും അപ്രതീക്ഷിതമായിരിക്കും. അത്തരം  ഒരു  സന്ദര്‍ഭത്തിലൂടെയെങ്കിലും കടന്നുപോകാത്തവരായി ആരും  തന്നെ ഉണ്ടാകുമെന്ന് തോന്നുന്നില്ല. 

പിറന്ന  നാടും ജീവിച്ച വീടും താല്‍ക്കാലികമായി ആണെങ്കിലും ഉപേക്ഷിച്ച് അതിജീവനത്തിന്റെ മാര്‍ഗ്ഗം തേടി എനിക്ക് യാത്രയാകേണ്ടി വന്നത് അങ്ങനെയാണ്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍നിന്നും  ദൈവം  തിരഞ്ഞെടുത്ത നാട്ടിലേക്കുള്ള  ആ പറിച്ചുനടല്‍ പ്രവാസം എന്നാണ് അറിയപ്പെടുന്നതെന്നും ഞാനും ഒരു  പ്രവാസിയായിരിക്കുന്നു എന്നുമൊക്കെയുള്ള സത്യങ്ങള്‍ പില്‍ക്കാലത്ത് മാത്രമാണ് തിരിച്ചറിഞ്ഞത്. 

ഒമ്പതും ഏഴും  വയസ്സ് വീതം  പ്രായമുള്ള രണ്ടാണ്‍ മക്കളെ പിരിഞ്ഞ് ബൈബിളില്‍  മാത്രം  വായിച്ചിട്ടുള്ള ഇപ്പോഴും  നിലവിലുണ്ടെന്ന് ആയിടെ  മാത്രം  മനസ്സിലാക്കിയ ഇസ്രയേല്‍ എന്ന  രാജ്യത്തേക്ക് പുറപ്പെട്ടത്  ഒരു  നവംബര്‍  അഞ്ചാം  തീയതിയായിരുന്നു. മുംബൈയിലെ ഛത്രപതിശിവജി എയര്‍പോര്‍ട്ടിനകത്തേക്ക് കയറുമ്പോള്‍ ഇളയ മകനും അവന്റെ അപ്പാപ്പനായ എന്റെ അപ്പനും കെട്ടിപ്പിടിച്ചു കരയുന്നത് പൊള്ളുന്ന നീറ്റലായി വിമാനത്തിനകത്തും പിന്നീടെപ്പോഴും കൂട്ടിനുണ്ടായിരുന്നു. 

ഈ  ജനത എനിക്ക്  പുതിയ  കാഴ്ചപ്പാടുകള്‍ നല്‍കി. 

മുംബൈ എയര്‍പോര്‍ട്ട് മുതല്‍ ടെല്‍അവിവ് ബെന്‍ഗൂറിയോണ്‍ എയര്‍പോര്‍ട്ട്  വരെ  നീണ്ട അനവധി പരിശോധനകള്‍ക്കും ചോദ്യങ്ങള്‍ക്കും ശേഷം പുറത്തേക്കിറങ്ങിയത് വലിയൊരു  നഗരത്തിലെ ആള്‍ത്തിരക്കുള്ള  തണുത്ത ഒരു തെരുവിലേക്കായിരുന്നു. ഊട്ടിയിലും മൂന്നാറിലും കൊടൈക്കനാലിലും പോയി  അവിടങ്ങളിലെ  തണുപ്പ് അനുഭവിച്ചിട്ടുണ്ട്. എന്നാല്‍ ജീവിതത്തില്‍  ആദ്യമായാണ് തണുപ്പ് എന്നാല്‍  രോമകൂപങ്ങളിലേക്ക് തുളച്ചിറങ്ങുന്ന ഒരു തരം പൊള്ളല്‍  ആണെന്ന് അനുഭവപ്പെട്ടത്. ഇസ്രായേലില്‍  വിന്റര്‍ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. പതിനെട്ടു ഡിഗ്രി ആയിരുന്നു താപനില അന്ന്. പിന്നീട് മൈനസ് 1 വരെ ഒക്കെ താപനിലയുള്ള  ദിവസങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ആവശ്യത്തിനു  തണുപ്പിനുള്ള വസ്ത്രങ്ങള്‍ ഇല്ലാതിരുന്ന ആ ദിവസത്തെ തണുപ്പാണ് ഇന്നേവരെ അനുഭവപ്പെട്ടതില്‍ വെച്ചേറ്റവും അസഹനീയമായ തണുപ്പുദിവസമായി തോന്നുന്നത്. മക്കളെ പിരിഞ്ഞ ഒരമ്മയുടെ ശൂന്യമായ മനസ്സിനകം തണുത്തുറഞ്ഞിരിക്കുകയും  ആയിരുന്നല്ലോ.

യഹൂദര്‍ എന്നാല്‍  യേശുവിനെ  കുരിശിലേറ്റിയവര്‍ എന്ന അബദ്ധധാരണക്കപ്പുറം മറ്റൊന്നും  അവരെക്കുറിച്ച്  അറിവുണ്ടായിരുന്നില്ല. ദേഷ്യം  വന്നാല്‍  യഹൂദര്‍  മുഖത്ത് തുപ്പും  എന്നൊക്കെ പറഞ്ഞു  പേടിപ്പിച്ചു വെച്ചിരുന്നു  ചിലര്‍. അക്കൂട്ടത്തില്‍പ്പെട്ട  വയസ്സായ ഒരു യഹൂദസ്ത്രീയെ ശുശ്രൂഷിക്കുക എന്നതാണ് എന്റെ ജോലി. ഭയത്തോടും  സങ്കടത്തോടും  കൂടെ  ജോലിയില്‍  പ്രവേശിച്ച എന്നെ തങ്ങളില്‍  ഒരാളായി കണ്ട ആ സ്ത്രീ അവരെക്കുറിച്ച് ഇതുവരെ  കരുതിയിരുന്നതൊക്കെ കീഴ്‌മേല്‍ മറിക്കും വിധമാണ് എന്നോട്  പെരുമാറിയത്. സ്വയം  ബഹുമാനിക്കാന്‍  അവര്‍  എന്നെ  പഠിപ്പിച്ചു. പ്രായത്തെ തോല്‍പ്പിക്കേണ്ടത് മനസ്സു കൊണ്ടാണെന്ന് അവരെന്നോട് പറയാതെ പറഞ്ഞു. എത്ര വയ്യാതായാലും സ്വയം  ചെയ്യാന്‍ കഴിയുന്ന  ഒരു  കാര്യവും പ്രത്യേകിച്ച് വ്യക്തിപരമായ  കാര്യങ്ങള്‍ ,അതൊരു  സൂചി  താഴെ  വീണത്  എടുക്കാന്‍  ആണെങ്കില്‍  പോലും  അന്യനെ ആശ്രയിക്കരുത് എന്ന് അവരില്‍ നിന്ന്  ഞാന്‍ മനസ്സിലാക്കി.

സ്വന്തം  നിലനില്‍പ്പിന് വേണ്ടി  അതികഠിനമായി  പ്രയത്‌നിക്കുകയും പുരുഷനെയും  സ്ത്രീയെയും  തുല്യതയോടെ  കണക്കാക്കുകയും അന്യരാജ്യക്കാരെ  ബഹുമാനിക്കുകയും  ചെയ്യുന്ന ഈ  ജനത എനിക്ക്  പുതിയ  കാഴ്ചപ്പാടുകള്‍ നല്‍കി. 

ആരാധനാലയങ്ങള്‍  എന്നാല്‍ പാവപ്പെട്ടവനില്‍ നിന്ന് പോലും  നിര്‍ബന്ധമായി  പിരിച്ചെടുത്ത  തുക കൊണ്ട്  പണിയുന്ന  മണിമാളികകള്‍ അല്ലെന്നും ദൈവം  എന്നാല്‍ കുറച്ചു പേര്‍ക്ക് പണമുണ്ടാക്കാന്‍  വേണ്ടിയുള്ള ബിസിനസ് ടെക്‌നിക് അല്ലെന്നും ഞാന്‍  കണ്ടു. ബെത്‌ലെഹമിലെ അമിതആര്‍ഭാടങ്ങള്‍ ഇല്ലാത്ത  യേശു  ജനിച്ച  പള്ളിയും ഗാഗുല്‍ത്തയിലെ യേശുവിനെ  അടക്കി  എന്ന്  പറയപ്പെടുന്ന കല്ലറയും പരിസരവും കൊച്ചുവീടുകള്‍  പോലെ  തോന്നിക്കുന്ന  യഹൂദസിനഗോഗുകളും പ്രാര്‍ത്ഥിക്കാന്‍ പോകാന്‍  ഇത്രയൊക്കെയേ  ആവശ്യമുള്ളൂ എന്ന ബോധ്യം എന്നില്‍  ഉരുവാക്കി. 

ഞാന്‍  കരുതുന്നത്  പോലെ ജീവിതം  മുന്നോട്ടുകൊണ്ടുപോകാന്‍ കുറെ  പണം  മാത്രം  പോരായിരുന്നു ആ നാട്ടില്‍. സ്വന്തം രാജ്യത്തു ജീവിക്കണമെങ്കില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന  ചെറിയ  കലാപങ്ങളും യുദ്ധങ്ങളും ഒക്കെ  നേരിടാന്‍ എപ്പോഴും സജ്ജമായി ഇരിക്കണം. ഓരോ  തെരുവിലും സെക്യൂരിട്ടി  ഷെല്‍ട്ടറുകള്‍ ഉണ്ടായിരുന്നു. അവയിലെല്ലാം  പെട്ടെന്നൊരു  ആവശ്യം  വന്നാല്‍ ജീവിക്കാന്‍  വേണ്ട  ഭക്ഷണവസ്തുക്കള്‍, ഫ്രിഡ്ജ്, ടെലിവിഷന്‍ , കിടക്കകള്‍ എന്നിങ്ങനെ എല്ലാം  എപ്പോഴും തയ്യാറാണ്. വീടുകളിലും  സെക്യൂരിറ്റി റൂമുകള്‍ ഉണ്ട്. പ്രത്യേകം പണികഴിപ്പിച്ച  ചുവരുകളും  മേല്‍ക്കൂരയും ഉള്ള  ആ  മുറികളിലും ഇപ്പറഞ്ഞ  സൗകര്യങ്ങള്‍ ഉണ്ട്. ഓടിരക്ഷപ്പെടല്‍, ജനങ്ങളെ കുരുതി കൊടുക്കല്‍ എന്നിവയല്ല  യുദ്ധം  എന്നും ജനങ്ങളുടെ  സുരക്ഷയാണ് പ്രധാനമെന്നും കരുതുന്ന ഭരണകൂടവും പട്ടാളവും ഈ  രാജ്യത്തുണ്ട്. 

യഹൂദരും  മുസ്ലിമുകളും  ക്രിസ്തീയരും ഒരുമിച്ചു  താമസിക്കുന്ന ഈ  നാട്ടില്‍ പ്രശ്‌നങ്ങള്‍  ഉണ്ടാക്കുന്നത്  അകത്തുള്ളവരല്ല

എന്തെങ്കിലും  തരത്തിലുള്ള  ആക്രമണമോ സൂചനകളോ ഉണ്ടായാല്‍ മൊബൈലില്‍ മെസ്സേജ്  വരികയും  സൈറണുകള്‍ മുഴങ്ങുകയും  ചെയ്യും. അടുത്തുള്ള ഷെല്‍ട്ടറില്‍ കയറി അപകടം  ഒഴിവായി  എന്ന്  സൂചിപ്പിക്കുന്ന അടുത്ത  സൈറണ്‍ മുഴങ്ങുകയോ  മൊബൈല്‍  സന്ദേശങ്ങള്‍  വരികയോ ചെയ്യും വരെ അതിനുള്ളില്‍  തന്നെ ഇരിക്കണം എന്നത്  കര്‍ശനമാണ്. ഒരിക്കല്‍ ഞാന്‍ ടൗണില്‍ ആയിരിക്കുമ്പോള്‍  ഇത്തരം  ഒരു  സൈറണ്‍ മുഴങ്ങി. എന്തുചെയ്യണം  എന്നറിയാതെ ഞാന്‍  പകച്ചു  നില്‍ക്കുകയാണ്. ആളുകളൊക്കെ  എങ്ങോട്ട്  ഓടിപ്പോയി  എന്നെനിക്ക് മനസ്സിലായില്ല. പെട്ടെന്ന് അടുത്തുള്ള സൂപ്പര്‍ഫാം എന്ന സ്‌റ്റോറില്‍ നിന്ന് ഒരു  സ്ത്രീ   ഓടിയിറങ്ങി  വന്നുവരികയും  എന്നെ  കയ്യില്‍ പിടിച്ചു  വലിച്ച് അകത്തു കൊണ്ടുപോകലും ഒപ്പം  കഴിഞ്ഞു. പതിനഞ്ചു  മിനിറ്റ് നേരത്തോളം അതിനുള്ളിലെ സെക്യൂരിറ്റി റൂമില്‍ അന്ന് കഴിച്ചുകൂട്ടിയത് പേടിയോടെയല്ല മറിച്ച് അന്യനാട്ടിലും എന്നെ കരുതുന്നവര്‍ ഉണ്ടല്ലോ എന്ന ഹൃദയം  നിറയലോടെ ആയിരുന്നു. 

ഇസ്രായേലിലെ ഈ പ്രവാസം  എനിക്ക്  നല്‍കിയത്, ഇപ്പോഴും  നല്‍കിക്കൊണ്ടിരിക്കുന്നത് ആത്മാഭിമാനത്തിന്റെ, അതിജീവനത്തിന്റെ, പരസ്പരബഹുമാനത്തിന്റെ പാഠങ്ങളാണ്. യഹൂദരും  മുസ്ലിമുകളും  ക്രിസ്തീയരും ഒരുമിച്ചു  താമസിക്കുന്ന ഈ  നാട്ടില്‍ പ്രശ്‌നങ്ങള്‍  ഉണ്ടാക്കുന്നത്  അകത്തുള്ളവരല്ല  മറിച്ച് പുറത്തുള്ളവരാണ് എന്ന് ഇന്നെനിക്കറിയാം.

പുഞ്ചവയലും  കൈത്തോടും മഴയും  മഷിത്തണ്ടുമെല്ലാം നൊസ്റ്റാള്‍ജിയക്ക്  വേണ്ടി  പറയാമെങ്കിലും ഒലിവുമരങ്ങളും ഹൂപ്പോ പക്ഷികളും കൂടാരതിരുന്നാളും കിന്നരത്ത്തടാകവും എല്ലാം  ചേര്‍ന്ന ഈ നാട് സ്വന്തം  പ്രയാസങ്ങളെ  മറക്കാന്‍ എന്നും  സഹായിച്ചു. 

കൊച്ചു കൊച്ചു  സന്തോഷങ്ങള്‍  പോലും അവനവനു വേണ്ടി ഉണ്ടാക്കി എടുക്കാന്‍  ഞാന്‍  ശീലിച്ചു. ജീവിക്കുന്ന  ഓരോ  നിമിഷവും എന്റെ സ്വന്തമാണെന്നും അവയിലൊന്ന് പോലും  തിരികെ  വരികയില്ലെന്നും അതിനാല്‍ പരമാവധി അവയെ  വിനിയോഗിക്കുക  എന്നതും കണ്ടറിഞ്ഞു.

സ്ത്രീയെന്നാല്‍ അടുക്കളയിലും  ജോലിസ്ഥലത്തും  പണിയെടുക്കാന്‍ മാത്രമുള്ള  ഉപകരണങ്ങള്‍ അല്ലെന്നും അവള്‍ക്കും  സ്വന്തമായി  സന്തോഷങ്ങളും  കൂട്ടുകാരും സമയവും  എല്ലാം ഉണ്ടെന്നും ഇവിടത്തെ  സ്ത്രീകളെ  കണ്ട് ഞാന്‍  അത്ഭുതം  കൊണ്ടു. 

ഏതു പാതിരാത്രിക്കും ഇറങ്ങിനടക്കാന്‍  ഒരു  സ്ത്രീക്ക്  കഴിയുന്നത്ര  സുരക്ഷ ഇവിടെ ഉണ്ട്. വൈകുന്നേരം ആറു മണിക്ക്  മുമ്പ് സ്ത്രീകള്‍  കൂടണയേണ്ട  എന്റെ കേരളത്തെയും  അവിടത്തെ  സ്ത്രീകളെയും ഭാവിയില്‍  എന്നെത്തന്നെയും ഞാന്‍  വേദനയോടെ ഇടക്കിടെ സങ്കല്‍പ്പിക്കും. 

ഒരു  ചോക്കലേറ്റ് കഷണം തിന്നാന്‍  എടുക്കുമ്പോള്‍ പോലും അരികില്‍  മക്കള്‍  ഉണ്ടായിരുന്നെങ്കില്‍  എന്ന് തോന്നും. അവര്‍ക്ക് കൊടുക്കാതെ  കഴിക്കാന്‍ തോന്നാതെ  തിരികെ  വെക്കും. ഒരു  നല്ല  ഭക്ഷണം  ഉണ്ടാക്കുമ്പോള്‍ അവര്‍ക്ക് വേണ്ടി ഒന്നും  ഉണ്ടാക്കി കൊടുക്കാന്‍  കഴിയുന്നില്ലല്ലോ എന്ന് മനസ്സുരുകും. നാട്ടില്‍  അവര്‍  പട്ടിണിയല്ല എന്ന്  വ്യക്തമായി  അറിയാമെങ്കില്‍  കൂടി. കുടുംബത്തോട് ഒപ്പമല്ലാതെ പ്രവാസിയായിരിക്കുന്ന  ഓരോ  അമ്മയും  ഇങ്ങനെ തന്നെയായിരിക്കണം കഴിയുന്നത്. 

എന്നിരിക്കിലും ഈ  പ്രവാസം  അവസാനിപ്പിച്ച് എന്നെങ്കിലും  പോകുമ്പോള്‍  ഇവിടെ  അനുഭവിച്ച  കഠിനതകളെക്കുറിച്ച്  കാര്യമായി  എനിക്കൊന്നും  പറയാനുണ്ടാവുകയില്ല. മറിച്ച് ഇവിടം  തന്ന നല്ല ചില  അറിവുകളും  ഓര്‍മ്മകളും ഇനിയും  പറയാന്‍  ബാക്കിയുണ്ടാവും.  

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

അമേരിക്കയില്‍ ഒരു  ഡ്രൈവിംഗ് പഠനം!

ദുബായില്‍ എന്റെ ഡ്രൈവിംഗ്  ലൈസന്‍സ് പരീക്ഷണങ്ങള്‍

സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!​

എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?

മാടമ്പിള്ളിയിലേതല്ലാത്ത ഗംഗ!

പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!

പ്രവാസിയുടെ മുറി;  നാട്ടിലും ഗള്‍ഫിലും!

വെന്തുമരിച്ചത് അയാളായിരുന്നു!

 ബീരാക്കയോട് ഞാനെങ്ങനെ  ഇനി മാപ്പു പറയും?

ജോലി പോയാല്‍ ഒരു പ്രവാസി...

ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം

ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും  ആപ്പിള്‍ പച്ചടിയും

പെണ്‍പ്രവാസം!

പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!

Latest Videos
Follow Us:
Download App:
  • android
  • ios