പ്രവാസികളുടെ കണ്ണീര് വീണ ഷര്‍വാണിപ്പള്ളിയുടെ മുറ്റത്ത് വീണ്ടും
അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ
നാടും വീടും നാട്ടുകാരും, സുഹൃത്തുക്കളും കുടുംബക്കാരും ഉറ്റവരും ഉടയവരുമെല്ലാം സ്വന്തം പോക്കറ്റില്‍ വിരലനക്കത്തിന് കാത്ത് നില്‍ക്കുന്ന ഇന്നത്തെ കാലത്തിനു മനസ്സിലാവുമോ ആവോ ഇത്. പത്തിരുപത് വര്‍ഷം പിറകോട്ട് പോവണം. ദുബായിയിലെ എന്റെ പ്രവാസ ജീവിതത്തിന്റെ തുടക്കം.
അന്നത്തെ മറക്കാനാവാത്ത ഓര്‍മ്മയാണ് ദുബായ് നായിഫ് പോലീസ് സ്‌റ്റേഷന് മുന്നിലെ ഷര്‍വാണി മസ്ജിദ്.
ഈ അടുത്ത് നായിഫില്‍ പോയപ്പോഴും ഞാന്‍ ഷര്‍വാണി പള്ളിയുടെ അരികില്‍ ചെന്നിരുന്നു.പഴയ കാല ഓര്‍മ്മകള്‍ ഒന്ന് കൂടി അയവിറക്കി.
ഇന്ന് ദുബായ് നഗരത്തിന്റെ പകിട്ടിന് അനുസൃതമായി ഷര്‍വാണിപ്പള്ളിയും പൊളിച്ച് മാറ്റിപ്പണിത് മനോഹരമാക്കിയിരിക്കുന്നു.
എങ്കിലും പഴയ പള്ളിയായിരിക്കും ദുബായിയില്‍ ജോലി ചെയ്തിരുന്ന മലയാളികളുടെ മനസില്‍ എപ്പോഴും ഉണ്ടാവുക. കാരണം വിളിക്കാന്‍ ഒരു മൊബൈലോ ,ലാന്റ് ഫോണ്‍ നമ്പറോ ഇല്ലാത്ത, ഇന്നത്തെപ്പോലെ ദുബായ് മെട്രോയും, ഡബിള്‍ഡക്കര്‍ ബസ്സ് കളും, ദുബായ് ടാക്‌സിയുമൊന്നുമില്ലാതെ പൊതു യാത്രാ സൗകര്യങ്ങള്‍ കുറവായിരുന്ന, എക്‌സ്പ്രസ് ഹൈവേകളും , ഇന്റര്‍ചേഞ്ചുകളും, തുരങ്കങ്ങളും, മേല്‍പ്പാലങ്ങളുമൊക്കെയായി റോഡ് വികസിച്ചിട്ടില്ലാത്ത ഇരുപത് കൊല്ലം മുമ്പ് ദുബായിയിലുള്ള മലയാളികള്‍ക്ക് നാട്ടുകാരെ കാണാനും നാട്ടുവിശേഷങ്ങളറിയാനുമുള്ള വ്യൂ പോയന്റായിരുന്നു ഷര്‍വാണിപ്പള്ളി.
നാട്ടില്‍ നിന്ന് വരുന്ന ആളുകളുടെ പക്കല്‍ വിരഹവും പ്രണയവും വാത്സല്യവും സങ്കടവും സന്തോഷവുമെല്ലാം അരച്ച് മഷി മുക്കി എഴുതിയ കത്തുകള്‍ ധാരാളമുണ്ടാകും. ഗള്‍ഫിലേക്ക് തിരിച്ചുപോവും മുമ്പ്, അവിടെ പ്രിയപ്പെട്ടവരുള്ള നാട്ടുകാരോടെല്ലാം കത്തുകള്‍ ചോദിച്ച് വാങ്ങും. ഒപ്പം, അമ്മയോ ഭാര്യയോ ഉണ്ടാക്കി കൊടുത്തയച്ച നാടിന്റെ മണമുള്ള അച്ചാറുകളും ചമ്മന്തിപ്പൊടികളും സ്‌നേഹ മധുരം പുരട്ടിയ ശര്‍ക്കര ഉപ്പേരിയും മറ്റും. അവയെല്ലാം ഭദ്രമായി കെട്ടിപ്പൊതിഞ്ഞ് വെള്ളി ആഴ്ചയാവാന്‍ കാത്തിരിക്കും. നാട്ടുകാരായ പ്രവാസികളില്‍ വരില്‍ പലരും ഷര്‍വാണിയുടെ മുറ്റത്തെത്തുന്ന ദിവസമാണ് വെള്ളിയാഴ്ച.
അവിടെ വെച്ച് തമ്മില്‍ കാണും. കാണുമ്പോള്‍ വാരിപ്പുണരും. സാധനങ്ങള്‍ കൈമാറും.
വര്‍ഷങ്ങളായി പരസ്പരം കാണാത്തവര്‍ കണ്ടുമുട്ടിയപ്പോള്‍ കണ്ണില്‍ നിന്നടര്‍ന്ന് വീണ അശ്രുകണങ്ങള്‍ കൊണ്ട് ഷര്‍വാണിപ്പള്ളിയുടെ മുറ്റത്തെ ഇന്റര്‍ലോക്കുകള്‍ എത്രയോ തവണ കുളിരണിഞ്ഞിട്ടുണ്ട്.
ഷര്‍വാണിയുടെ പരിസരത്തുള്ള മലയാളികളുടെ കടകള്‍ക്ക് മുന്നില്‍ അന്ന് വലിയ ലെറ്റര്‍ ബോക്‌സുകള്‍ ഉണ്ടായിരുന്നു. മേല്‍ വിലാസമുള്ളതും കൃത്യമായ മേല്‍വിലാസമില്ലാത്തതുമായ കത്തുകള്‍ യഥാര്‍ത്ഥ അവകാശിയെത്തും വരെ ആ ബോക്‌സുകളില്‍ സുരക്ഷിതമായിരുന്നു. അവിടെയുള്ള കടകളില്‍ അവകാശികളെയും കാത്ത് നാട്ടിലുള്ള പ്രിയപ്പെട്ടവര്‍ കൊടുത്തയച്ച സാധനങ്ങളും, രേഖകളും മാസങ്ങളും, വര്‍ഷങ്ങളും സൂക്ഷിച്ച് വെച്ചിരുന്നു.
അന്നൊക്കെ വെള്ളിയാഴ്ചകളില്‍ മലയാളത്തിലുള്ള സംസാരവും പൊട്ടിച്ചിരികളും കൊണ്ട് നിറഞ്ഞ് കേരളത്തിന്റെ മണം നിറഞ്ഞിരുന്നു ആ പരിസരം,
.
തൊട്ടപ്പുറത്താണ് അണ്ണാച്ചിക്കല്ലി. അവിടെ മുഴുവന്‍ തമിഴ് മയമായിരുന്നു.
ആളുകള്‍ കാണാനും സംസാരിക്കാനുമായി ഒത്ത് ചേരുന്ന കല്ലികളും ഷര്‍വാണിപ്പള്ളികളും ഇന്ന് ഗൃഹാതുരത്വമുള്ള ഒരോര്‍മ്മ മാത്രമാണ് പ്രവാസിക്ക്.
സെല്‍ ഫോണും സെല്‍ഫിയും നിറയുന്ന പ്രവാസിയുടെ ജീവിതത്തില്‍, അത്തരം ഒരുമിച്ച് ചേരലുകളോ, ഒരുമിച്ച് ചേരാനൊരു പൊതു ഇടമോ ഇല്ലാതായിരിക്കുന്നു.
ഞാനും ഞാനുമെന്റാളും പിന്നെ ഫേസ് ബുക്കും വാട്‌സപ്പുമാണിന്ന് ലോകം.
ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!
അത്തറിന്റെ മണമുള്ള പുരാതന ഹജ്ജ് പാത
ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍
കാനഡയിലെ കാട്ടുതീയില്‍നിന്ന് നാം പഠിക്കേണ്ട പാഠങ്ങള്‍
പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!
മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍ അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു
ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!
ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!
കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?
രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?
ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!
ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക് സ്വന്തം നാടുതൊടാന്‍!
ജിദ്ദയിലേക്കുള്ള കാറില്‍ ആ ബംഗാളിക്ക് സംഭവിച്ചത്
ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!
വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!
ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം
ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!
അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!
മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!
ആകാശത്തിനും ഭൂമിയ്ക്കുമിടയിലെ അരവയര്‍ ജീവിതം
ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!
ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?
റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!
ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി
ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!
ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!
അമേരിക്കയില്‍ ഒരു ഡ്രൈവിംഗ് പഠനം!
ദുബായില്‍ എന്റെ ഡ്രൈവിംഗ് ലൈസന്‍സ് പരീക്ഷണങ്ങള്‍
സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!
എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?
പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!
പ്രവാസിയുടെ മുറി; നാട്ടിലും ഗള്‍ഫിലും!
ബീരാക്കയോട് ഞാനെങ്ങനെ ഇനി മാപ്പു പറയും?
ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം
ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും ആപ്പിള്‍ പച്ചടിയും
പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!
അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!
ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?
മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്‍!
പൊള്ളുന്ന ചൂടില്‍, ആഡംബര കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്‍
കുട്ടികള്‍ വിശന്നു കരഞ്ഞു തുടങ്ങിയാല്‍ ആര്‍ക്കാണ് സഹിക്കുക?
സൂസന്‍ മാത്യു, എങ്ങനെയാണ് നീ മരിച്ചത്?
'യു എ ഇ, എനിക്ക് വെറുമൊരു നാടല്ല, പ്രതീക്ഷയും സ്വപ്‌നവുമാണ്!'
ഒരൊറ്റ പനി മതി, ഒരു സ്വപ്‌നം കെടുത്താന്‍!
മക്കളേ, നിങ്ങളറിയണം, ഈ പ്രവാസിയുടെ നരകജീവിതം !
ഐഎസിനു വേണ്ടി വാദിക്കുന്നവരേ, നിങ്ങളറിയണം സിറിയയിലെ അമലിനെ!
പിന്നെയൊരിക്കലും അവളെ കണ്ടിട്ടില്ല
നന്ദുവിന്റെ ജര്‍മന്‍ അപ്പൂപ്പന്‍